“വൈകിട്ടെന്താ പരിപാടി? സിനിമയ്ക്ക് ഇറങ്ങിയാലോ?”
“ഇല്ല, ഒരു സീരീസ് കണ്ടുതീർക്കാനുണ്ട്” എന്ന് പറയുന്നവരാണ് ഇപ്പോൾ ചുറ്റും. ടെലിവിഷന്‍ ഷോകള്‍ക്ക് പകരം വെബ് സീരീസുകളും ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ജെൻസീ കിഡ്സിന് ഇടയിൽ പ്രചാരം നേടിയിട്ടുണ്ട്. ആമസോണ്‍, നെറ്റ്ഫ്ളിക്സ്, സോണിലിവ്, എച്ച്ബിഒ തുടങ്ങി നിരവധി വലിയ കമ്പനികൾ സീരീസുകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ഭാഷ, സംസ്കാരം, ഭക്ഷണം, വസ്ത്രധാരണം, സ്ഥലങ്ങള്‍, കാലാവസ്ഥ, ഗെയിമുകള്‍ അടക്കം വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങളെ കുറിച്ചുള്ള വസ്തുതകളാണ് സീരീസുകൾ മുന്നോട്ട് വയ്ക്കുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രണയം, സസ്പെന്‍സ്, ഹൊറര്‍, ഫാന്റസി, കോമഡി, ഫോറന്‍സിക്, സൗഹൃദം തുടങ്ങിയവയെല്ലാം സീരീസുകളുടെ ഉള്ളടക്കങ്ങളാണ്. 2025ൽ പ്രേക്ഷകരുടെ മനംനിറയ്ക്കുന്ന നിരവധി വെബ്സീരീസുകളാണ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെത്തിയത്.
2026 വെബ്സീരീസുകളുടെ സുവർണകാലഘട്ടമാണോ? പ്രേക്ഷകർ കാത്തിരിക്കുന്ന ചില സീരീസുകളെ പരിചയപ്പെടാം…
ദി ബോയ്സ് – The Boys

ആക്ഷേപഹാസ്യ സൂപ്പർഹീറോ സീരീസ് ‘ദി ബോയ്സ്’ ആമസോൺ പ്രൈം വിഡിയോയിൽ ഏപ്രിൽ 8ന് 5–ാമതെയും അവസാനത്തെയും സീസൺ സ്ട്രീം ചെയ്യും. ആന്റണി സ്റ്റാർ, കാൾ അർബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സൂപ്പർ ഹീറോ പരമ്പരയ്ക്ക് ‘സ്കോർച്ചഡ് എർത്ത്’ എന്നാണ് പേരുനൽകിയിരിക്കുന്നത്. പ്രൈമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരിസുകളിൽ ഒന്നാണ് ‘ദി ബോയ്സ്’.
ഹൗസ് ഓഫ് ഡ്രാഗൺസ് – House of the Dragon

ഇംഗ്ലീഷ് സിരീസായ ഹൗസ് ഓഫ് ഡ്രാഗൺസിന്റെ മൂന്നാം സീസണിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ഗെയിം ഓഫ് ത്രോൺസ് നടക്കുന്നതിനും 200 വർഷം മുമ്പുള്ള കഥയാണ് പ്രമേയം. മാറ്റ് സ്മിത്ത് പ്രധാനവേഷത്തിലെത്തുന്ന സീരിസിന്റെ മൂന്നാം സീസൺ എച്ച്ബിഒ മാക്സിൽ ഓഗസ്റ്റിൽ റിലീസ് ചെയ്യും. എച്ച്ബിഒ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർത്ത സീരീസിന്റെ കഴിഞ്ഞ രണ്ട് സീസണുകളും വമ്പൻ ഹിറ്റ് ആയിരുന്നു.
ദി ഹണ്ടിങ് വൈവ്സ് – The Hunting Wives Season 2

ഇറോട്ടിക് ത്രില്ലർ ‘ദി ഹണ്ടിങ് വൈവ്സ്’ നെറ്റ്ഫ്ളിക്സിൽ ഈ വർഷം അവസാനത്തോടെ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബ്രിട്ടാനി സ്നോയും (സോഫി) മാലിൻ അകെർമാനും (മാർഗോ) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദി സ്റ്റുഡിയോ – The Studio Season 2

ഹോളിവുഡ് ആരാധകരുടെ മനം കവർന്ന ‘ദി സ്റ്റുഡിയോ’യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കീ ബാരിൻഹോൾട്ട്സ്, കാതറിൻ ഹാൻ, സേത്ത് റോജൻ എന്നിവരാണ് അഭിനേതാക്കൾ. എംഇയിൽ 13 അവാർഡുകൾ എന്ന നേട്ടം സ്വന്തമാക്കിയ കോമഡി സീരിസിന്റെ ആദ്യ സീസണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആപ്പിൾ ടിവിയിലാണ് സ്ട്രീമിങ്.
ടെയിൽസ് ഫ്രം 85 – Tales From ’85

സ്ട്രെയട്ഞ്ചർ തിങ്സ് അവസാനിച്ചതിന്റെ വിഷമത്തിലിക്കുന്നവർക്കിതാ സന്തോഷവാർത്ത. സ്ട്രെയട്ഞ്ചർ തിങ്സ് കുടുംബത്തിൽ നിന്നുള്ള ടെയിൽസ് ഫ്രം 85 അനിമേഷൻ സീരിസ് 2026 നവംബറിൽ നെറ്റ്ഫിളിക്സിൽ സ്ട്രീമിങ്ങിനെത്തുമെന്നാണ് വിവരം. ഒർജിനൽ കാരക്ടേഴ്സ് അനിമേറ്റഡ് കാരക്ടേഴ്സായി എത്തുമെന്നതാണ് പ്രത്യേകത. റിലീസ് തീയതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ബോയ്ഫ്രണ്ട് ഓൺ ഡിമാന്റ് – Boyfriend on Demand

കെ ഡ്രാമ ആരാധകർ കാത്തിരിക്കുന്ന സീരിസാണ് ബോയ്ഫ്രണ്ട് ഓൺ ഡിമാന്റ്. ജീസൂ, സിയോ ഇൻ ഗുക്ക് എന്നിവ് പ്രധാന കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ വർഷം നെറ്റ്ഫ്ളിക്സിൽ എത്തുമെന്നാണ് പ്രതീക്ഷ. വെർച്ചൽ ഡേറ്റിങ് പ്രോഗ്രാമിലൂടെ റിയാലിറ്റിയിൽ നിന്ന് രക്ഷപ്പെടുന്ന ആളുടെ കഥയാണ് സീരീസ് പറയുന്നത്.
ബ്രിജർട്ടൺ – Bridgerton Season 4

നെറ്റ്ഫ്ളിക്സ് ഫേവറീറ്റ് ‘ബ്രിജർട്ടൺ’ സീസൺ 4 രണ്ട് പാർട്ടുകളായാണ് സ്ട്രീം ചെയ്യുക. ആദ്യ ഭാഗം ജനുവരി 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഹിസ്റ്റോറിക് റോമാന്റിക് ഡ്രാമ ഴോണറിൽ ഉൾപ്പെടുന്നതാണ് സീരീസ്. ലൂക്ക് തോംപ്സൺ, യെറിൻ ഹാ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുഫോറിയ – Euphoria Season 3

യുഫോറിയ സീസൺ 3– എച്ച്ബിഒ മാക്സിൽ 2026 ഏപ്രിലിൽ 12ന് സംപ്രേക്ഷണം ചെയ്യും. സൈക്കോളജിക്കൽ ടീൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന സീരീസ് ആണിത്. സെൻഡായ , ഹണ്ടർ ഷാഫർ , ജേക്കബ് എലോർഡി , സിഡ്നി സ്വീനി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.




