നീട്ടി ടൈപ്പ് ചെയ്യാനും അത് വായിച്ചു നീട്ടാൻ മടിയുള്ളവർക്കും എളുപ്പത്തിൽ സംഗതികൾ പറഞ്ഞുവയ്ക്കാനും വികാരങ്ങൾ എക്സ്പ്രസ് ചെയ്യാനും മനുഷ്യനു കിട്ടിയ ലോട്ടറിയാണ് ഇമോജികൾ. 🎰 കളറുമാണ്, ഫണ്ണുമാണ് 🤩. ചിലപ്പോഴൊക്കെ ബന്ധങ്ങളും രക്ഷിക്കാറുണ്ട്. ഒരു “🙂” ഇല്ലായിരുന്നെങ്കിൽ എത്ര ചാറ്റുകൾ വഴക്കിൽ അവസാനിച്ചേനെയെന്ന് ആലോചിച്ചിട്ടുണ്ടോ?
അതുകൊണ്ട് തന്നെ അതിനെ ഒന്ന് ആഘോഷമാക്കിയേക്കാം, എന്താ? ആം, അതിനാണല്ലോ ജൂലൈ 17 ഉള്ളത്! 🥳🎉
പക്ഷേ, ചുമ്മാ ആഘോഷിക്കാൻ മാത്രം നിസ്സാരക്കാരനല്ല ഈ ഇമോജികൾ 😉. ലാംഗ്വേജ് ബാരിയറുകൾ നികത്താനും ഇമോഷനുകൾ എക്സ്പ്രസ് ചെയ്യാനും ഇത് സഹായിക്കുന്നതിനാലാണ് ലോക ഇമോജി ഡേ ആചരിക്കുന്നത്. മലയാളിയായാലും ജർമ്മനിക്കാരനായാലും 😂 ഇട്ടാൽ സംഗതി കോമഡിയാണെന്നും 😭 ഇട്ടാൽ കരച്ചിലാണെന്നും എല്ലാവർക്കും കത്തും. അതാണ് ഇതിന്റെ പവർ.
ഈ പരിപാടിക്ക് തുടക്കമിട്ടത് ലോകത്തിലെ പ്രമുഖ ഇമോജി റഫറൻസ് വെബ്‌സൈറ്റായ ഇമോജിപീഡിയയുടെ സ്ഥാപകൻ ജെറമി ബർജാണ്. 2014 മുതലാണ് ജൂലൈ 17 ലോക ഇമോജി ഡേ ആയി ആഘോഷിക്കാൻ തുടങ്ങിയത്.
പക്ഷേ, ജൂലൈ 17 തന്നെ എന്തിന്?
കാരണം, പഴയ കലണ്ടർ ഇമോജിയിൽ 📅 കാണിച്ചിരുന്നത് ഈ തീയതിയായിരുന്നു. അതിനും ഒരു കാരണമുണ്ട്. 2002-ൽ ആപ്പിളിന്റെ ഐകാൽ (iCal) ആപ്ലിക്കേഷന്റെ തുടക്കത്തിൽ നിന്നാണ് ഇത് വന്നത്. അവിടെ നിന്നാണ് ഈ ഡേറ്റ് ലോക ഇമോജി ഡേയ്ക്ക് ഫിക്സ് ചെയ്തത്.
ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്ക് ഇപ്പോൾ ഒരൊറ്റ ഇമോജി മതി കാര്യം സെറ്റാക്കാൻ. ഡിക്ഷണറിയെക്കാൾ അപ്ഡേറ്റ് ആകുന്നത് ചിലപ്പോൾ ഇമോജി മീനിങ്ങുകളാണ്. 😌
ആദ്യത്തെ പരിവം ഇങ്ങനെ…
1982-ൽ സ്കോട്ട് ഫാൽമാൻ ചേട്ടൻ കീബോർഡിലെ കുത്തും കോമയും വെച്ച് 🙂 , 🙁 , 😉 ഇങ്ങനെയുള്ള ഇമോഷണൽ ഐക്കണുകള്‍ അഥവ ഇമോട്ടിക്കോണുകൾ (emoticon) ഉണ്ടാക്കിയതാണ് വാക്കുകൾക്കുപുറമെ ഇത്തരം ഭാവങ്ങൾ ചേർത്തുള്ള സംസാരങ്ങളുടെ 🗣️ തുടക്കം. അതുണ്ടാക്കിയപ്പോൾ പുള്ളി പോലും വിചാരിച്ചുകാണില്ല 🤯 ഭാവിയിൽ ഇത് കട്ട ട്രെൻഡാകുമെന്ന്!
അന്നത്തെ രസം എന്താണെന്ന് വച്ചാൽ ഇതിന്റെ ഭാവം ശരിക്കും കാണണമെങ്കിൽ തല വശത്തേക്ക് ചരിച്ച് നോക്കണമായിരുന്നു. 🙃 എന്നാലും വലിയ വിഷയമല്ല, രസല്ലേ ഇതൊക്കെ. ഹാർട്ട് ഒക്കെ ദാ ഇങ്ങനെയായിരുന്നു <3.
അടുത്തത് ജപ്പാൻകാരുടെ 🎎 വകയായിരുന്നു. (*_*) തല ചരിക്കാതെ തന്നെ നേരെ നോക്കി കാര്യം മനസ്സിലാക്കാം 👁️👁️. ഇതാണ് കാമോജി (kaomoji). സംഭവം കുറച്ചു കൂടി കാണാൻ ക്യൂട്ടായി. പക്ഷേ, വലിപ്പവും ഉപയോഗിക്കുന്ന ക്യാരക്റ്ററുകളുടെ എണ്ണവും കൂടി. അതിന്റെ പ്രശ്നം വഴിയേ പറയാം.
പിന്നെയാണ് നമ്മുടെ മെയിൻ താരത്തിന്റെ എൻട്രി 😎.

1999-ൽ ജാപ്പനീസ് ഡിസൈനറായ ഷിഗെതകാ കുരിത മുഖഭാവങ്ങൾക്കും വസ്തുക്കൾക്കും ചെറിയ ചിത്രരൂപങ്ങൾ നൽകി രംഗത്തെത്തി. ഇമോജി (emoji) എന്ന് ഓമനപ്പേരുമിട്ടു. തുടക്കത്തിൽ വെറും 176 ഇമോജികളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അത് 3,900 കടന്നിട്ടുണ്ട്.
എന്നാലും എന്തിനായിരുന്നു ഇത്?
നമ്മൾ എഴുതിയത് നമ്മൾ ഉദ്ദേശിച്ച ടോണിൽ തന്നെയാകണമെന്നില്ല അപ്പുറത്തുള്ള ആൾ വായിക്കുക. “ശരി.” എന്ന മെസേജും “ശരി 😊” എന്ന മെസേജും തമ്മിലുള്ള വ്യത്യാസം ചാറ്റിങ്ങിൽ മുഴുകി ജീവിക്കുന്ന ഇന്നത്തെ തലമുറകൾക്ക് പ്രത്യേകം പറഞ്ഞുതരേണ്ട കാര്യമില്ല.
പറയാനുള്ളതിനെ കൂടുതൽ വ്യക്തമായി 👌🏼 എക്സ്പ്രസ് ചെയ്യാൻ ഇമോജികൾ സഹായിക്കുന്നു. അതുകൊണ്ടാണ് ഇതിത്ര ക്ലക്കായത്.
ഇമോട്ടിക്കോണുകൾ ടൈപോഗ്രാഫിക്കാണ്. ഇമോജികൾ പിക്റ്റോഗ്രാഫിക്കുമാണ്. ഇമോട്ടിക്കോണുകൾ പ്രധാനമായും മുഖഭാവങ്ങൾ കാണിക്കുമ്പോൾ, ഇമോജികൾ മുഖഭാവങ്ങൾ മാത്രമല്ല; വസ്തുക്കൾ 🔦⏰, മൃഗങ്ങൾ 🐞🦦, ഭക്ഷണം 🍟🍓, വാഹനങ്ങൾ 🛴🛺, കൊടികൾ 🏁🇮🇳 തുടങ്ങി ഒരു കൊച്ചു ലോകം തന്നെ ഉൾക്കൊള്ളുന്നു.
രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്.
ആദ്യകാലങ്ങളിൽ ഇമോട്ടിക്കോണുകൾ അയക്കുമ്പോൾ അതിലെ ഓരോ ക്യാരക്റ്ററിനും പ്രത്യേകം ചാർജ് 💰 ഈടാക്കിയിരുന്നു. അതുകൊണ്ട് തമാശ അയച്ചവർക്ക് വീട്ടിലെത്തിയത് ചിലപ്പോൾ വലിയ ബില്ലായിരുന്നു. 😅 ഇമോജിക്ക് അങ്ങനെയൊരു പ്രശ്നമില്ല. ഓരോ ഇമോജിയും ഒരൊറ്റ ക്യാരക്റ്ററാണ്.
പിന്നെ ഒരു പ്രശ്നം ഉള്ളത് ഒരേ ഇമോജി തന്നെ ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 📱 ചെറിയ രൂപവ്യത്യാസങ്ങളോടെയാകും കാണുക. ഒരോ കമ്പനിക്കും വ്യത്യസ്തമാണ്. ചിലപ്പോൾ അതുകൊണ്ട് തന്നെ “ഞാൻ അയച്ചത് ഇതല്ല!” എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. 😬
വളർന്നുകൊണ്ടിരിക്കുന്ന ഇൻക്ലൂസീവ്നെസ്സ്
പല പ്രായം 👶🏻👵🏻, ജെൻഡർ 🧔🏽♀️, എത്‌നിസിറ്റി 👩🏾🦰👨🏻 തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇമോജികൾ ക്രിയേറ്റ് ചെയ്തിട്ടുള്ളത്. ഇത് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്.
എന്തിന്, തെറി വിളിക്കുന്നതും 🤬 അതിനുവേണ്ടി അയക്കാവുന്ന ആംഗ്യങ്ങളും വരെയുണ്ട് ഇതിൽ. ഒഫൻസീവാണെന്ന് മുൻപ് ചൂണ്ടക്കാട്ടിയിട്ടുള്ളവ പിന്നെ പ്രശ്നമായപ്പോൾ മാറ്റിയതാണ്.
ഇപ്പോഴും പല രാജ്യങ്ങളുടെയും വിഭവങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, സംസ്കാരങ്ങൾ എന്നിവയും കൂടുതൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ഉയരുന്നുണ്ട്. 👳🏼♂️👳🏼♀️
ലാപ്ടോപ്പ് 💻 കീബോർഡുകളിലും ഇന്ന് ഇമോജി ചൂസ് ചെയ്യാൻ പ്രത്യേകം ഓപ്ഷനുണ്ട്. അത്രയ്ക്ക് VIP ആയിക്കഴിഞ്ഞു ഇവർ. 🌟
ഇടയ്ക്ക് വാട്സാപ്പിൽ സ്റ്റിക്കറുകളും ജിഫുകളും വന്ന് ഇമോജിയുടെ മാർക്കറ്റ് ഇല്ലാതാക്കാൻ നോക്കിയെങ്കിലും 🏃♂️ നൈസായിട്ട് തോറ്റുപോയി 📉🤫. കാരണം, പാരഗ്രാഫിന്റെ ഇടയിൽ കേറിപ്പറ്റാൻ ഇമോജിക്കുള്ള കഴിവ് 🤸♂️ സ്റ്റിക്കറിനില്ല. 🕺🏻

അതിനാൽ, ചാറ്റായാലും സോഷ്യൽ മീഡിയ പോസ്റ്റായാലും ഓഫീസ് മെയിലിന്റെ 📧 അവസാന വരിയായാലും ഇമോജി ഇപ്പോഴും പിടിച്ചുനിൽക്കുന്നു 💪🏾. എന്തിനെ മില്ലേനിയൽസിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ വൈറ്റ് ഹൗസ് പോലും ഇമോജികൾ ഉപയോഗിച്ചിട്ടുണ്ട്.
ചാറ്റിങ് സ്ക്രീൻ വിട്ട് ഇമോജികൾ ഇപ്പോൾ പില്ലോ ആയും 🛋️, മഗ്ഗ് ആയും ☕, ടീഷർട്ട് ആയും 👕 കീചെയിൻ ആയും നമ്മുടെ ജീവിതത്തിലുണ്ട്. അത് വേറെ ലെവൽ ഗ്രോത്ത് 🚀💰.
അക്ച്വലി ഇമോജി ഈസ് കൂൾ 😎 അടിപൊളിയാണ്! 🤘🏼
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on art & culture, movies & music and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




