169
Views

ഇതിൽ ശരിയില്ല, തെറ്റില്ല.
പെർഫെക്ട്റ്റെന്നോ പൊട്ടയെന്നോ മുദ്രകളില്ല.
സമാധാനം, സ്ട്രെസ് റിലീസ്, റിലാക്സേഷൻ, ഫോകസ്, തൃപ്തി… ആഹാ!

എന്താണെന്നല്ലേ?

A woman focused on drawing intricate patterns in a sketchbook, holding a pen and resting her chin on her hand.

ബോറടി, ദേഷ്യം, ടെൻഷൻ, ഓവർതിങ്കിങ് ഒക്കെ വരുമ്പോൾ ചിലർ അറിയാതെ ചെയ്തുപോകുന്ന കാര്യങ്ങളിൽ ഒന്നാണ് കുത്തിവരയ്ക്കുന്നത്. വട്ടം, ചതുരം, ത്രികോണം പോലെയുള്ള ജ്യോമെട്രിക് ഷെയ്പുകൾ, വളയങ്ങൾ, എവിടെയോ തുടങ്ങി ഒടുക്കമില്ലാതെ താളിലൂടെ പായുന്ന ലൈനുകൾ, പാറ്റേണുകൾ… അതുമല്ലെങ്കിൽ റാൻഡം കുറേ ഒബ്ജക്റ്റുകൾ. ഇങ്ങനെ പലതും കുത്തിവരകളിൽ കടന്നുവരാറുണ്ട്. ഇതൊക്കെ ചെയ്യുമ്പോൾ ദേഷ്യം അടങ്ങും, മൂഡ് ബെറ്റർ ആകും, ഉള്ളിലെ ഭാരം ഇറക്കിവച്ചതുപോലെയോ അതുമല്ലെങ്കിൽ എന്തെന്നില്ലാത്ത ഒരു ശാന്തതയോ അനുഭവപ്പെടാറുണ്ട്.

പലപ്പോഴും അറിയാതെ ചെയ്യുന്ന ഈ കാര്യത്തെ അറിഞ്ഞുകൊണ്ട് ജീവിതത്തിലേക്ക് ഒപ്പുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

യോഗയിൽ കണ്ണടച്ചിരുന്നു ധ്യാനിക്കുന്നതുപോലെയും നല്ല മ്യൂസിക് കേട്ടിങ്ങനെ മനസ്സിനെ ശാന്തമാക്കുന്നതുപോലെയും തന്നെയാണ് കുത്തിവര/സ്ക്രിബ്ലിങ്/ഡ്രോയിങ്ങും. സ്ട്രെസ്സും ഉത്കണ്ഠയും അനുഭവിക്കുന്നവർക്കുള്ള ഒരു ധ്യാനമാർഗവും ഹീലിങ് സ്ട്രാറ്റജിയുമാണ് ഡ്രോയിങ് മെഡിറ്റേഷൻ അഥവാ മെഡിറ്റേറ്റിവ് ഡ്രോയിങ്. ചെയ്യുന്ന കാര്യങ്ങളിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന മൈൻഡ്‌ഫുൾനെസ് ട്രെയിനിങ്ങിന്റെ ഭാഗം കൂടിയാണിത്. ചിത്രരചനയിൽ പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ലതാനും! പരമ്പരാഗത മെഡിറ്റേഷൻ രീതികളുമായി പൊരുത്തപ്പെടാതെ പോകുന്നവർക്ക് ഒരു ബദൽ മാർഗം കൂടിയാണ് മെഡിറ്റേറ്റിവ് ഡ്രോയിങ്.

It brings us to the present.

ഡ്രോയിങ്ങിലൂടെയുള്ള മെഡിറ്റേഷൻ പല തരത്തിലുണ്ട്. പല രീതിയിലും ചെയ്യാം. അവ ഓരോന്നും മനസ്സിനെ ശാന്തമാക്കുന്ന രീതിയും അനുഭവവും വ്യത്യസ്തമാണ്. വരയുടെ പെർഫെക്ട്നെസ്സിലല്ല, അത് നൽകുന്ന ഗുണങ്ങളിലാണ് പ്രാധാന്യം. ഡൂഡ്ലിങ്ങും സ്ക്രിബ്ലിങ്ങും പൊതുവെ പരിചിതമായ രണ്ട് തരങ്ങളാണ്. ഇവയ്ക്കുപുറമേ, വരയ്ക്കുന്ന പാറ്റേണിന്റെ പ്രത്യേകതയാലും ഉപയോഗിക്കുന്ന രീതിയിലെ വ്യത്യാസത്താലും ചെയ്തു നോക്കാവുന്ന 5 മെഡിറ്റേറ്റിവ് ഡ്രോയിങ്ങുകൾ പരിചയപ്പെടാം.

എന്താണെങ്കിലും വരയ്ക്കാനായി തുടങ്ങിയാൽ പേന പേപ്പറിൽ നിന്ന് ഉയർത്താതെ ഒരേ ലൈനിൽ വരച്ചു തീർക്കുന്ന രീതിയാണിത്. ലൈൻ എവിടേക്ക് പോകുന്നു എന്നതിൽ വലിയ നിയന്ത്രണങ്ങളില്ല. ശ്രദ്ധ, ഫോകസ്, ഒഴുക്ക്… ഇവയാണ് പ്രധാനം. സിംപിളാണ്, കണക്ടഡാണ്.

A continuous line drawing of multiple raised hands against a white background.

വരയ്ക്കുമ്പോൾ പേപ്പറിലേക്കു നോക്കാതെ, വരയ്ക്കുന്ന ഒബ്ജക്റ്റിലേക്കും മനസ്സുകൊണ്ട് കൈയുടെ ചലനത്തിലേക്കും ശ്രദ്ധകേന്ദ്രീകരിച്ച് വരയ്ക്കുന്ന രീതിയാണിത്. കണ്ടിന്യൂസ് ലൈൻ ഡ്രോയിങ്ങുമായി ഏറെ സാമ്യമുള്ള പ്രാക്ടീസ്.

വട്ടങ്ങൾ, ചതുരങ്ങൾ, ത്രികോണങ്ങൾ, വളയങ്ങൾ തുടങ്ങിയ കൃത്യമായ ആകൃതികളിലും അവ ആവർത്തിച്ചു വരുന്ന പാറ്റേണുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഈ ഡ്രോയിങ് രീതി. ഇത് ബ്രെയിനിനെ വളരെ വേഗത്തിൽ റിലാക്സ് ചെയ്യാൻ സഹായിക്കുന്നതാണ്. ഏറെ പ്രചാരത്തിലുള്ള മണ്ഡാല ഡ്രോയിങ് ഇതിന്റെയൊരു വകഭേതമാണ്.

A black and white intricate mandala design featuring layered floral patterns radiating from a central point.

ശ്വസനരീതിയ്ക്കനുസരിച്ചു ഒരോ ദിശയിലേക്ക് വരകൾ വരയ്ക്കുന്ന രീതിയാണിത്. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ഒരു ദിശയിലേക്കും ശ്വാസം വിടുമ്പോൾ മറ്റൊരു ദിശയിലേക്കും ലൈൻ വരയ്ക്കുക. ശ്വാസവും കൈയുടെ ചലനവും ഇത്തരത്തിൽ തമ്മിൽ ബന്ധപ്പെട്ട് ചലക്കുമ്പോൾ, ശരീരവും മനസ്സും ഒരേ റിഥത്തിലേക്ക് വരും

മറ്റുള്ള രീതിയകളിലെല്ലാം കൃതമായ ഒബ്ജക്റ്റോ ലൈനോ പാറ്റേണോ ഉള്ളപ്പോൾ “എന്ത് വരയ്ക്കണം?” എന്ന ചോദ്യമില്ലാത്ത ഒരു ടൈപ് ഡ്രോയിങ്ങാണിത്. നിയന്ത്രണങ്ങളില്ലാതെ കൈകൾ പേപ്പറിൽ സ്വതന്ത്രമായി ചലിപ്പിച്ച് കൃത്യമായി നിർവചിക്കാനാകാത്ത തരത്തിലുള്ള വരകൾ പേപ്പറിലേക്ക് പകർത്തുന്ന രീതിയാണിതിൽ. വാക്കുകളില്ലാതെ ചിന്തകളെ പുറത്തിറക്കാനാകും.

A chaotic tangle of black lines on a white background, resembling a scribbled ball of string.

പെൻസിൽ അല്ലെങ്കിൽ പെൻ ആൻഡ് പേപ്പറിന് പകരം ഡിജിറ്റലായോ, മണലിലോ, ഇഷ്ടമുള്ള മറ്റേതെങ്കിലും മീഡിയത്തിലോ ഇതിൽ പറ്റുന്നവ പരീക്ഷിക്കാവുന്നതാണ്. ‘My mind won’t quiet down’ എന്ന ആറ്റിറ്റ്യൂഡ് ഉപേക്ഷിച്ചുവേണം ഇതിലേക്കിറങ്ങാൻ. ശ്രദ്ധയും ഹാൻഡ്–ഐ– ബ്രെയിൻ– മൈൻഡ് കോർഡിനേഷനും ഇംപ്രൂവ് ആകും. വരകളുടെ സ്പീഡ് കുറയുന്തോറും വരകൾ ലളിതമാകുന്നതോടെയും മനസ്സും ശാന്തമാകുന്നതു കാണാം.

ട്രൈ!

Image featuring five instructional cards on different drawing techniques: Continuous Line Drawing, Blind Contour Drawing, Geometric Patterns, Breath-Guided Drawing, and Intuitive Drawing, each with 'What to Do' and 'Focus On' sections.
Article Tags:
· · ·
Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading