179
Views

നമ്മൾ എന്തെല്ലാം ആവശ്യങ്ങൾക്കാണല്ലേ ബ്ലേഡ് ഉപയോഗിക്കുന്നത്. ഇന്ന് പുതിയ സംവിധാനങ്ങൾ വന്നെങ്കിലും ഷേവ് ചെയ്യാനടക്കം  ഈ ബ്ലേഡ് ഉപയോഗിക്കുന്നുണ്ടല്ലോ. നിങ്ങൾ ആ ബ്ലേഡിന്റെ ഷേപ്പ് ശരിക്കു ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകം ഒരു രൂപമല്ലേ, വശങ്ങളിലായി രണ്ട് ദ്വാരങ്ങളുള്ള നടുവിൽ ഒരു വിടവോടുകൂടിയ ഒന്ന്. ആളത്ര നിസാരക്കാരനല്ല! ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം വരാൻ വേറെ എവിടെയും പോകേണ്ട. 

A person holding a vintage Gillette razor blade in their hand, showcasing the blade's detailed engravings and metallic finish.

ബ്ലേഡിന്റെ നടുവിലെ ദ്വാരങ്ങൾ നിങ്ങൾ കണ്ടിട്ടില്ലേ? രണ്ടു കമ്പനികൾ തമ്മിലുള്ള തർക്കമാണ് ഇങ്ങനെ ഒരു തുളയുണ്ടാക്കാൻ കാരണമായത്.

ഒടുവിൽ നിയമ യുദ്ധങ്ങളും പേറ്റന്റിനായുള്ള പോരാട്ടവുമെല്ലാം കഴിഞ്ഞാണ് ബ്ലേഡ് ഇന്ന് കാണുന്ന രീതിയിലായത്.  

വളരെ വർഷങ്ങൾക്കു മുമ്പ് എന്നുവച്ചാൽ നൂറ്റാണ്ടുകൾക്കും മുമ്പുള്ള കാലം. അന്ന് ഇന്ന് കാണുന്ന സാങ്കേതിക വിദ്യ ഒന്നും തന്നെ ഇല്ല, എന്നിട്ടും അവർ അവരുടേതായ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്. മൂർച്ചയേറിയ ആയുധങ്ങൾ പുരാതന മനുഷ്യന്റെ കൈവശമുണ്ടായിരുന്നു. എന്നാൽ, അന്ന് ബ്ലേഡ് ഒന്നും ഇല്ല കേട്ടോ. കല്ലുകളെ കൂർത്ത രൂപത്തിൽ മൂർച്ഛയേറിയതാക്കി ഉപയോഗിച്ചിട്ടുണ്ട്. പിന്നെ  കക്കകൾ മുതൽ മൂർച്ചയേറിയ ലോഹക്കഷ്ണങ്ങൾ വരെ അന്നുണ്ടായി. പിന്നീട് ഇരുമ്പു കണ്ടുപിടിച്ചു ശേഷം അതിനനുസരിച്ചുള്ള ആയുധങ്ങളായി. അപ്പോൾ നമുക്ക് ബ്ലേഡിലേക്ക് തിരിച്ചുവരാം. 

പല യുഗങ്ങളും കഴിഞ്ഞ് പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് ഷേവിങ് ബ്ലേഡുകളും റെയ്സറുകളും എല്ലാം തല പൊക്കിത്തുടങ്ങിയത്. അങ്ങ് ഫ്രാൻസിലാണ് ഈ ഷേവിങ് കത്തി ആദ്യമായി അവതരിപ്പിച്ചത്. പല തരത്തിലുമുള്ള സേഫ്റ്റി റേസറുകൾ വിപണിയിലെത്തിയെങ്കിലും അതൊന്നും അത്ര വിജയം കണ്ടില്ല.  ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ ആയിരുന്നു ഇതിന്റെ പ്രധാന കാരണം. 

പേറ്റന്റ് യുദ്ധം

പിന്നീട് പതിനെട്ടാം നൂറ്റാണ്ടോട് കൂടിയാണ് ഷേവിങ്ങ് ബ്ലേഡുകളുടെയും റെയ്സറുകളുടെയും ഉദയം തുടങ്ങിയത്. ഫ്രാൻ‌സിൽ ആണ് ഷേവിങ്ങ് കത്തി ആദ്യമായി അവതരിപ്പിക്കുന്നത്. 1901-ൽ വില്യം നിക്കേഴ്സന്റെ സഹായത്തോടെ ഗില്ലറ്റ് കമ്പനി സ്ഥാപകൻ കിംഗ് ക്യാമ്പ് ഗില്ലറ്റ് ആണ് ബ്ലേഡ് ആദ്യമായി നിർമ്മിച്ചത്. അതേ വർഷം തന്നെ, അദ്ദേഹം ബ്ലേഡിന് പേറ്റന്റ് നേടി, തുടർന്ന് 1904-ൽ അതിന്റെ ഉത്പാദനം ആരംഭിച്ചു.  ബ്ലേഡിനെ റേസറിൽ ഉറപ്പിച്ചു നിർത്താനായി അതിൽ മൂന്ന് ചെറിയ ദ്വാരങ്ങളും നൽകിയിരുന്നു. പിന്നീട് ഗില്ലറ്റ്  എന്നത് ലോകപ്രശസ്തമായ ഒരു ബ്രാൻഡായി മാറുകയും ചെയ്തു. എന്നാൽ, ഹെൻറി ഗെയ്‌സ്‌മാൻ എന്ന ഗവേഷകന്റെ വരവോടെ കഥ മാറി.

A close-up of a metal utility blade featuring multiple holes and numerical markings, with 'FORTISBLADES.COM' engraved on its surface.

ആദ്യകാലത്ത് വെറും മൂന്ന് ദ്വാരങ്ങൾ മാത്രമായിരുന്ന ഈ ബ്ലേഡുകൾ പിന്നീട് ഇന്നത്തെ രൂപത്തിലേക്ക് മാറിയതിന് പിന്നിൽ ഇൻവെന്റർ ഹെൻറി ജെ. ഗെയ്‌സ്‌മാനും ജില്ലെറ്റ് കമ്പനിയും തമ്മിലുള്ള ‘പേറ്റന്റ് യുദ്ധ’മായിരുന്നു. ജില്ലെറ്റിന്റെ മൂന്ന് ദ്വാരങ്ങളുള്ള ബ്ലേഡിന് 25 വർഷത്തെ പേറ്റന്റ് ഉണ്ടായിരുന്നു. ഇത് മറ്റ് കമ്പനികൾക്ക് അത്തരം ബ്ലേഡുകൾ നിർമിക്കുന്നതിന് തടസ്സമായി. എന്നാൽ 1921-ൽ ഈ പേറ്റന്റ് കാലാവധി കഴിഞ്ഞതോടെ പല കമ്പനികളും രംഗത്തെത്തി അദ്ദേഹം ജില്ലെറ്റിന്റെ പേറ്റന്റിനെ വെല്ലുവിളിച്ചു. ഇതേത്തുടർന്നുണ്ടായ ‘പേറ്റന്റ് യുദ്ധം’ റേസർ ബ്ലേഡിന്റെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി.

An open presentation case containing a Gillette safety razor, with the brand name and 'Made in England' inscribed inside the lid.

ജില്ലെറ്റാണ് ലോകത്ത് ആദ്യമായി ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഷേവിങ് ബ്ലേഡ് പുറത്തിറക്കിയത്. കൂടെ റേസറും. ബ്ലേഡ് സുരക്ഷിതമായി ഉറപ്പിക്കാൻ മൂന്ന് ദ്വാരങ്ങൾ അതിൽ പഞ്ച് ചെയ്തു. സ്ക്രൂ മെക്കാനിസം വഴി ഇത് റേസറിൽ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഉപയോഗം കഴിഞ്ഞു ബ്ലേഡ് ഉപേക്ഷിക്കാം. ഇതിനു കമ്പനി പേറ്റന്റും എടുത്തു. . 

ബുദ്ധിപരമായ നീക്കം

ഹെൻറി ജെ. ഗെയ്‌സ്‌മാൻ ‘പ്രോബാക്’ എന്ന കമ്പനി സ്ഥാപിച്ച് സ്വന്തമായി ബ്ലേഡുകൾ നിർമ്മിക്കാൻ തുടങ്ങി. ജില്ലെറ്റിന്റെ റേസറിൽ ഉപയോഗിക്കാൻ കഴിയുന്ന തരം ബ്ലേഡുകൾ അദ്ദേഹം നിർമിച്ചു. എന്നാൽ ഇവരുടെ പ്രോബാക് റേസറിൽ ജില്ലെറ്റിന്റെ പഴയ ബ്ലേഡുകൾ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു.

ഹെൻറിയെ മറികടക്കാൻ ജില്ലെറ്റിന് തങ്ങളുടെ ഡിസൈൻ മാറ്റേണ്ടി വന്നു. അങ്ങനെ പുതിയ ‘ന്യൂ ജില്ലെറ്റ്’ ബ്ലേഡുകൾ നിലവിൽ വന്നു. പഴയ മൂന്ന് ദ്വാരങ്ങളുള്ള ബ്ലേഡുകൾ പുതിയ റേസറിൽ കയറില്ലായിരുന്നു, എന്നാൽ  എല്ലാ റേസറുകളിലും ഒരേപോലെ പ്രവർത്തിക്കുന്നതുമായിരുന്നു പുതിയ ഡിസൈനിലുള്ള ബ്ലേഡുകൾ. അങ്ങനെ വർഷങ്ങളോളം നീണ്ടുനിന്ന ഇത്തരം പേറ്റന്റ് പോരാട്ടങ്ങളുടെയും മത്സരങ്ങളുടെയും ഫലമായാണ് എല്ലാ തരം റേസറുകളിലും ഒരേപോലെ ഇണങ്ങിച്ചേരുന്ന, നടുവിൽ നീളത്തിലുള്ള വിടവോടുകൂടിയ ഇന്നത്തെ ബ്ലേഡ് ഡിസൈൻ രൂപപ്പെട്ടത്.

An assortment of vintage Gillette razor blades and packaging, including a Gillette safety razor, several blade types, and promotional materials.
Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading