നല്ല ഭംഗിയിലൊക്കെ മെഹന്തി ഇടും. പക്ഷേ കഴുകി കളയുമ്പോൾ നല്ല നിറം ലഭിക്കില്ല. എന്നാൽ അതേ മെഹന്തിയിട്ട മറ്റൊരാളുടെ കൈ ചുവന്നുതുടുത്തിട്ടുണ്ടാകും. അതെന്താണ് അങ്ങനെ?

മൈലാഞ്ചിയിലടങ്ങിയ ലോസോൺ എന്ന ഹെന്നോ ടാനിക് ആസിഡ് ആണ് ചുവപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. മൈലാഞ്ചി ചെടിയുടെ പ്രായം, അന്തരീക്ഷം, കാലാവസ്ഥ എന്നിവ അനുസരിച്ചായിരിക്കും ലോസോണിന്റെ അളവും നിറത്തിന്റെ തീവ്രതയും.
ലോസോൺ ത്വക്കിലും മുടിയിലും അടങ്ങിയ കെരാറ്റിനുമായി കൂടിച്ചേരും. ഇത് വളരെ ശക്തമായിരിക്കും. അതുകൊണ്ടാണ് നഖം വളരും വരെ നിറം മായാതെ നിൽക്കുന്നു.

ത്വക്കിലെ കോശങ്ങൾ നിരന്തരം നശിക്കുകയും പുതിയ കോശങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. നശിക്കുന്ന കോശങ്ങൾക്കൊപ്പം മൈലാഞ്ചിയും പൊഴിഞ്ഞുപോകുന്നു.
തൊലിക്ക് കട്ടിയുള്ള കൈയുടെ പുറംവശത്തും കാലിലും മൈലാഞ്ചിയിട്ടാൽ നിറം കൂടുതൽ ലഭിക്കുകയും കൂടുതൽ സമയം നിലനിൽക്കുകയും ചെയ്യുന്നു.

കൂടുതൽ ചുമപ്പിക്കാൻ ട്രിക്ക്

മൈലാഞ്ചി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക. ചിലപ്പോൾ 6–8 മണിക്കൂർ എടുത്തേക്കാം
ഉണങ്ങിക്കഴിഞ്ഞാൽ നാരങ്ങ നീരും പഞ്ചസാരയും ചേർത്ത മിശ്രിതം ഒരു കോട്ടനുപയോഗിച്ച് മെഹന്തയിൽ തെളിക്കാം. (നാരങ്ങ നീര്, എണ്ണ, ചായപ്പൊടി/കാപ്പിപ്പൊടി തിളപ്പിച്ച വെള്ളം, ഗ്രാമ്പുയിട്ട എണ്ണ എന്നിവയെല്ലാം ലോസോണിനെ കൂടുതൽ ശക്തമാക്കുകയും നിറം കൂട്ടുകയും ചെയ്യുന്നു)

ഉണങ്ങിയ മെഹന്തിയെ വെള്ളം ഉപയോഗിച്ച് കഴുകരുത്. കൈകൊണ്ട് എടുത്തുകളഞ്ഞ ശേഷം വെളിച്ചെണ്ണയോ കടുകെണ്ണയോ പുരട്ടിയാൽ മതിയാകും.

ആദ്യദിവസം സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.