186
Views

ജീവിതം മാറാൻ പോകുന്നു, ഉറക്കമില്ലാത്ത രാത്രികൾ, കൂടുന്ന ഉത്തരവാദിത്തം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ടെൻഷൻ ഒരുപാട് അനുഭവിക്കാൻ സാധ്യതയുള്ള സമയം കൂടിയാണിത്. കടമകളും കടമ്പകളും മുന്നിലൊരുപാടുണ്ട് എന്ന തിരിച്ചറിവിൽ ഇരിക്കയാവും പലരും. ആദ്യമായാണല്ലോ, ടെൻഷൻ കാണും. അതുകൊണ്ട് തന്നെ പുതിയ അച്ഛനും അമ്മയ്ക്കും ഉപദേശം കൊടുക്കാനും പലരും കാണും. പുസ്തകങ്ങൾ പഠിച്ചും, ഡോക്ടർമാറോടു സംസാരിച്ചും, ഇന്റർനെറ്റിലെ ലേഖനങ്ങൾ വായിച്ചും എത്ര മികച്ച വിവരങ്ങൾ ശേഖരിച്ചാലും, അതിനെയൊക്കെ നിഷ്പ്രഭമാക്കും വിധമാണ് നാട്ടുകാരും കുടുംബക്കാരുമെല്ലാം ചില വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഗർഭകാലം മുതൽ കുഞ്ഞിന്റെ ബാല്യം മുഴുവൻ അത്തരം ചില കാര്യങ്ങൾ നിങ്ങൾ കേൾക്കാനിടയുണ്ട്. പുതുതായി മാതാപിതാക്കൾ ആകാൻപോകുന്നവരോ, ആയവരോ ഈ തെറ്റിദ്ധാരണകളിൽ വീഴരുത്. വയറിന്റെ ഷേപ്പ് നോക്കിയും, അമ്മയുടെ മുഖം നോക്കിയുമെല്ലാം ഇനിയും ജനിക്കാത്ത കുഞ്ഞിന്റെ ലിംഗനിർണയം നടത്താൻ കഴിവുള്ളവരാണ് ചുറ്റിലും

ഒരു ഗർഭിണിയുടെയും പങ്കാളിയുടെയും ഭാവനയോട് ചേർന്ന് ഇരുന്ന് ആശയവിനിമയം നടത്തുന്ന ദൃശ്യങ്ങൾ.
AI Generated Image

ഗർഭകാലത്ത് നിങ്ങൾക്ക് നെഞ്ചിരിച്ചിൽ ഉണ്ടെങ്കിൽ കുഞ്ഞിന് തല നിറയെ മുടി ആയിരിക്കും. കള്ളമാണ്. ശരീരത്തിനകത്തു നടക്കുന്ന പ്രവർത്തനങ്ങളുടെയും കഴിച്ച ഭക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നെഞ്ചിരിച്ചിൽ ഉണ്ടാവുക. കുഞ്ഞിന്റെ മുടിയുമായി ബന്ധമില്ല

ഗർഭിണിയായ ഒരു মহিলা ഭക്ഷണം കഴിക്കുന്നതു കാണിക്കുന്ന ചിത്രം, അവളുടെ പങ്കാളിയുടെ ഒപ്പം.
AI Generated Image

കൊതിയുണ്ടോ? കുഞ്ഞ് ആണോ പെണ്ണോ എന്നറിയാം
കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ പഴമക്കാർക്കിടയിൽ ഒരുപാട് ടെക്നിക്കുകൾ ഉണ്ട്. അതിലൊന്നാണ് കൊതി. എന്നാൽ പലർക്കും ഛർദിയും മറ്റു ശാരീരിക പ്രശ്നങ്ങൾ കാരണവും ഭക്ഷണം കഴിക്കാനേ കഴിയാറില്ലെന്നാണ് സത്യം. കൊതിയുമായി കുഞ്ഞിന് ബന്ധമില്ല

A pregnant woman in a hospital bed looks concerned as she holds hands with a man, who appears supportive.
AI Generated Image

പ്രസവ സമയത്ത് എല്ലാവർക്കും മൂത്രവും മലവും പോവും
ആദ്യമായി കുഞ്ഞ് പിറക്കാൻ പോകുന്നവരുടെ ഏറ്റവും വലിയ ടെൻഷൻ ആണ് പ്രസവം. അയ്യോ ഓർക്കാൻ വയ്യേ എന്ന അവസ്ഥയിലായിരിക്കും പലരും. അനുഭവപ്പെടാൻ പോകുന്ന വേദനയേക്കാൾ പലരേയും പേടിപ്പിക്കുന്ന കാരണങ്ങളിൽ ഒന്നാണ് പ്രസവ സമയത്ത് മലവും മൂത്രവും പോയാലോ എന്ന ടെൻഷൻ. അയ്യേ നാണക്കേടല്ലേ എന്നായിരിക്കും മനസ്സിൽ. സത്യത്തിൽ അത് എല്ലാവർക്കും സംഭവിക്കില്ല. ഇനി പല കാരണങ്ങൾ കൊണ്ട് അത് സംഭവിച്ചാലും നാണക്കേട് തോന്നേണ്ട. സാധാരണമാണ്. ഡോക്ടർമാർ ഇതെല്ലാം കണ്ടിട്ടുണ്ടെന്ന് തന്നെ മനസ്സിലാക്കണം

A woman looking concerned while sitting at a dining table with a plate of food, as another woman reaches out to her.
AI Generated Image

കുഞ്ഞിന് പാൽ കൊടുക്കുന്നുണ്ടോ? എങ്കിൽ എരിവ് കഴിക്കല്ലേ.
രുചിയുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ അയ്യോ വേണ്ട, കൊച്ചിന് പാൽ കൊടുക്കുന്നതല്ലേ എന്ന് പറയുന്ന ഒരു അംഗം നിങ്ങളുടെ വീട്ടിലുമുണ്ടോ? എന്നാലിനി മിണ്ടാതിരിക്കാൻ പറഞ്ഞോളൂ. എരിവ് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മ ഒഴിവാക്കേണ്ട കാര്യമല്ല.

ഒരു പേരേയും ചിന്തിക്കുന്നു; ഒരു ഗർഭിണിയായ സ്ത്രീയും അവളുടെ പങ്കാളിയുമായി സോഫയിൽ ഒരുയിർപ്പിൻക欲ം കൈയ്യിൽ വെച്ചാണ് സാന്ത്വനത്തോടെ ഇരിക്കുന്നു. പശ്ചാത്തലത്തിൽത് മൃദുവായ ലൈറ്റ് സ്ട്രിംഗ്, സമാധാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
AI Generated Image

ഗർഭകാലത് ലൈംഗിക ബന്ധം പാടില്ല.
തെറ്റ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ലൈംഗിക ബന്ധം എത്ര നാൾ വരെ തുടരാമെന്ന് അറിയാം. ചില സാഹചര്യങ്ങളിൽ മാത്രമാണ് ലൈംഗിക ബന്ധം വേണ്ടെന്ന് നിർദ്ദേശിക്കുന്നത്. അത് ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

A pregnant woman sitting in a salon chair, smiling while a hairstylist applies blue hair dye to her hair.
AI Generated Image

ഗർഭിണിയാണോ? മുടിയിൽ കളർ തേക്കല്ലേ മോളെ.
ഈ ഡയലോഗ് കേട്ടാൽ ഇനി മൈൻഡ് ചെയ്യണ്ട. കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമല്ല നിങ്ങളുടെ തലയിലെ മുടി. ഇഷ്ടമുള്ള കളർ ആയിക്കോളൂ

A pregnant woman enjoying a meal while sitting next to a smiling man, in a cozy indoor setting.
AI Generated Image

രണ്ട് പേർക്കല്ലേ ഭക്ഷണം കഴിക്കുന്നത്?
അല്ല. അമ്മയുടെ ഭക്ഷണത്തിൽ നിന്ന് കുഞ്ഞു ആവശ്യമുള്ളത് സ്വീകരിക്കും. അതിനു പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിച്ചാൽ മതി. അളവ് കൂട്ടണ്ട. ഇനി ഭക്ഷണം കൂടുതൽ കഴിക്കാൻ പറയുന്നവരോട് പോയി പണി നോക്കാന്‍ പറഞ്ഞോളു.

ഇഷ്ടമുള്ള കാര്യങ്ങൾ ഡോക്ടറിന്റെ നിർദേശപ്രകാരം ചെയ്യുക. വീട്ടിലും നാട്ടിലുമുള്ള മുറി വൈദ്യന്മാരെയും വയറ്റാട്ടികളെയും മാറ്റി നിർത്തുക. നിങ്ങളുടെ പ്രഗ്നൻസിയും പ്രസവും കളറാകും.

Article Tags:
· ·
Article Categories:
Love, Lust & Beyond

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading