why-young-adults-today-choose-not-to-have-children
111
Views

പങ്കാളി വേണം, സ്നേഹം വേണം, ഒരുമിച്ച് ജീവിക്കണം, യാത്രകൾ പോകണം, വാർധക്യം വരെയും താങ്ങും തണലുമായി കൂടെ കാണണം. എന്നാൽ, ഒരു കുട്ടി വേണ്ട. ‘സ്വന്തം ചോരയിലൊരു കുഞ്ഞ് വേണ്ടേ? ഇനിയും താമസമെന്തിന്?..’ തുടങ്ങിയ ചോദ്യങ്ങളെയൊക്കെ കാറ്റിൽ പറത്തി പല യുവാക്കളും തങ്ങളുടെ ജീവിതത്തിൽ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.

പണ്ട് എട്ടും പത്തും പ്രസവിച്ച കഥയും, മുണ്ടുമുറുക്കിയുടുത്ത് പണിക്കു പോയി കുട്ടികളെ വളർത്തിയ അനുഭവങ്ങളുമൊക്കെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പറയുന്നത് കേൾക്കാൻ രസമുണ്ടെന്ന് അല്ലാതെ, മറ്റൊരു കാര്യവുമില്ലെന്നു തന്നെയാണ് പലരുടെയും അഭിപ്രായം. അച്ഛനും അമ്മയും അടങ്ങുന്ന തലമുറ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്തിയെങ്കിലും കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനത്തെ അംഗീകരിക്കാനൊന്നും തയ്യാറല്ല. എന്നാലും, ഇന്നത്തെ തലമുറ എന്തുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന് കരുതുന്നത്?

ചെലവ് ചില്ലറയാണോ?

ഇഷ്ടപ്പെട്ട ഭക്ഷണം, യാത്ര, വാടക, ബിൽ തുടങ്ങി ഒരു മാസം എത്ര രൂപയാണ് ചെലവാകുന്നത്? ദിവസം മുഴുവൻ പണിയെടുത്താലും കിട്ടുന്ന സാലറി കുറവാണെങ്കിൽ വീണ്ടും കഷ്ടം തന്നെ. ആ സ്ഥിതിക്ക് ഒരു കുട്ടിയെ കൂടി വളർത്തുന്നതിന്റെ ചെലവ് പലർക്കും ചിന്തിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. ഗർഭകാലം മുതൽ തുടങ്ങുന്നതാണ് ഒരു കുഞ്ഞിനു വേണ്ടിയുള്ള ചെലവ്. പിന്നീട് ‍ഡയപ്പർ, ബേബി ഫുഡ്, ഉടുപ്പ്, കളിപ്പാട്ടം, വലുതാവുമ്പോൾ സ്കൂൾ, കോളജ് തുടങ്ങി തങ്ങൾ മക്കള്‍ക്കു വേണ്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെടേണ്ടി വരുമെന്ന് പലരും ഭയക്കുന്നു. മുന്നിലൊരു വലിയ പ്രതിസന്ധിയാണ് അവർ കാണുന്നത്. ഇത്രയും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തത് കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ എത്താൻ കാരണമായേക്കാം..

why-young-adults-today-choose-not-to-have-children
Representative Image | AI Image Generator/MM Generative AI Assist

കരിയർ, ഇഷ്ടങ്ങള്‍

ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ പാരന്റ്സിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. ഇന്നലെ വരെ നടന്നിരുന്ന പെട്ടെന്നുള്ള ട്രിപ്പും, പ്ലാനുകളും, ജോലിക്കു വേണ്ടിയുള്ള ഓട്ടങ്ങളുമൊന്നും കുട്ടി ആയതിനു ശേഷം മുൻപത്തേതു പോലെ നടക്കണമെന്നില്ല. കുഞ്ഞിന്റെ മൂഡ്, ആരോഗ്യം, അവരുടെ താൽപര്യങ്ങൾ എന്നിവ കണക്കിലെടുത്താൽ മാത്രമേ ഒരു യാത്ര പ്ലാൻ ചെയ്യാൻ കഴിയുകയുള്ളു. ജോലിക്കു വേണ്ടി വൈകി ഓഫിസിൽ സമയം ചെലവിടുന്നതും, കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതും സ്വകാര്യ ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കാം. കുഞ്ഞിനെ വളർത്തുന്നത് ഇരുവർക്കും ഒരുപോലെ ഉത്തരവാദിത്തമുള്ളതിനാൽ കുഞ്ഞിനെ ചുറ്റിപ്പറ്റിയായിരിക്കും പിന്നീടുള്ള ജീവിതം. സ്വാതന്ത്ര്യത്തിലും ഇഷ്ടങ്ങളിലും ജോലിയിലുമെല്ലാം ഉണ്ടായേക്കാവുന്ന ഈ മാറ്റങ്ങൾ കുട്ടി വേണ്ട എന്ന തീരുമാനത്തിലേക്ക് പങ്കാളികളെ എത്തിക്കാം.

സാമൂഹിക സമ്മർദം

‘നമ്മൾ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്, ഇവിടെ ഒരു ചട്ടക്കൂടുണ്ട്. അതിനുള്ളിലാണ് ജീവിക്കേണ്ടത്. അല്ലാതെ തോന്നുംപടി ജീവിക്കാനൊന്നും പറ്റില്ല…’ ഇത്തരം ഡയലോഗ് പലരും കേട്ടിട്ടുണ്ടാകാം. ഇന്നലെ വരെ എങ്ങനെയാണോ മാതാപിതാക്കൾ കുട്ടികളെ വളർത്തിയിരുന്നത്, അതിനു വിഭിന്നമായി യാതൊന്നും ചെയ്യാന്‍ ‘സമൂഹം’ അനുവദിക്കില്ല. കുട്ടികളെ തല്ലിയും, കുറ്റപ്പെടുത്തിയും, കഴിയുന്നതിലുമധികം പ്രതീക്ഷകൾ അടിച്ചേൽപ്പിച്ചും വളർത്തുന്ന സാഹചര്യത്തോട് പൊരുത്തപ്പെടാൻ ആകാത്തവർ കുട്ടി വേണ്ട എന്നു തീരുമാനിക്കാറുണ്ട്. മതവിശ്വാസം, ആചാരങ്ങൾ, നാട്ടുനടപ്പ് എന്നിവ ഏൽപ്പിക്കുന്ന സമ്മർദം താങ്ങുന്നതിലും നല്ലത് കുട്ടികളേ വേണ്ട എന്നു കരുതുന്നതിൽ തെറ്റ് പറയാനാകുമോ?

ഭാവി എങ്ങനെ?

ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നു. ജലക്ഷാമം, മലിനീകരണം, ചൂട്, യുദ്ധം തുടങ്ങി ഓരോ ദിവസവും ജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കയാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന, പലരും പട്ടിണി കിടക്കുന്ന, നന്മ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ ഒരു കുഞ്ഞിനെ എന്തിനു കൊണ്ടുവരണം? ആ കുട്ടിയെ എത്രത്തോളം സുരക്ഷിതമാക്കാൻ കഴിയും? എന്തെല്ലാം നൽകാൻ കഴിയും? എന്നൊക്കെയാണ് ചിന്തിക്കുന്നത്. ദുരിതക്കയത്തിലേക്ക് അറിഞ്ഞുകൊണ്ട് ഒരൊളെ കൂടി കൊണ്ടുവരാൻ പലരും ആഗ്രഹിക്കുന്നില്ലെന്നു സാരം.

മാനസികാരോഗ്യം

ഓരോ ദിവസവും ലോകം മാറിക്കൊണ്ടിരിക്കുന്നു. ജലക്ഷാമം, മലിനീകരണം, ചൂട്, യുദ്ധം തുടങ്ങി ഓരോ ദിവസവും ജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന, പലരും പട്ടിണി കിടക്കുന്ന, നന്മ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ ഒരു കുഞ്ഞിനെ എന്തിനു കൊണ്ടുവരണം? ആ കുട്ടിയെ എത്രത്തോളം സുരക്ഷിതമാക്കാൻ കഴിയും? എന്തെല്ലാം നൽകാൻ കഴിയും? എന്നൊക്കെയാണ് അവർ ചിന്തിക്കുന്നത്. ദുരിതക്കയത്തിലേക്ക് അറിഞ്ഞുകൊണ്ട് ഒരൊളെ കൂടി കൊണ്ടുവരാൻ പലരും ആഗ്രഹിക്കുന്നില്ലെന്നു സാരം.

ബന്ധങ്ങൾ

why-young-adults-today-choose-not-to-have-children
Representative Image | AI Image Generator/MM Generative AI Assist

ഇന്ന് പരസ്പരം സ്നേഹിക്കാനോ ഒരുമിച്ച് ജീവിക്കാനോ വിവാഹത്തിന്റെ ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്നവരോ കുറവാണ്. റിലേഷൻഷിപ്പുകൾ ഒരുപാട് മാറി. സിറ്റുവേഷൻഷിപ്പും, ലിവിങ് ടുഗെതറും, ഫ്ലിങ്ങുമൊന്നും ഒരു കുട്ടിയെ ജനിപ്പിക്കുന്നതിലേക്ക് എത്തണമെന്നില്ല. പങ്കാളികൾ രണ്ടുപേരും ആഗ്രഹിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്താൽ മാത്രമേ ഒരു കുട്ടി എന്ന തീരുമാനത്തിലേക്ക് എത്താൻ കഴിയൂ. ബന്ധങ്ങളിലെ ഈ വ്യത്യാസങ്ങൾ, പങ്കാളി തയ്യാറാവാത്തത്, വിവാഹത്തിന് താൽപര്യമില്ലാത്തത് എന്നിവയെല്ലാം പലർക്കും കുഞ്ഞ് വേണ്ടെന്നു വയ്ക്കാനുള്ള കാരണങ്ങളാണ്.

ഇനി ഇത്തരം സാഹചര്യങ്ങൾ ഒന്നുമില്ലെങ്കിലും എനിക്ക് കുഞ്ഞ് വേണ്ട എന്നു തോന്നിയാൽ അതിനുമുകളിൽ മറ്റൊരു കാരണം ആവശ്യമില്ല. ഒപ്പമുള്ളവരെ കാണിക്കാനോ ബോധിപ്പിക്കാനോ അല്ല നമ്മൾ ജീവിക്കുന്നത് എന്ന യാഥാർഥ്യം തിരിച്ചറിയുന്നിടത്താണ് പലരും സ്വയം തിരഞ്ഞെടുക്കുന്നത്. ആ തിരഞ്ഞെടുക്കലാണ് പ്രധാനം. അതിനു ശേഷമാണ് കുഞ്ഞ് വേണോ? വേണ്ടേ? എന്നുള്ള ചോദ്യത്തിനു പ്രസക്തി. ഒരു പാരന്റ് ആവാൻ താൽപര്യമില്ലെങ്കിൽ, കുഞ്ഞ് വേണ്ടെന്ന് തീരുമാനിക്കാനുള്ള സ്വാന്ത്ര്യവും നിങ്ങൾക്കു മാത്രം.

Article Categories:
Love, Lust & Beyond

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading