ആവേശം നിറഞ്ഞ പ്രചരണങ്ങൾക്കൊടുവിൽ പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 78.27% എന്ന ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും രാഷ്ട്രീയത്തിലെ ചില അടിസ്ഥാന പദപ്രയോഗങ്ങള്‍ എന്താണ് അർഥമാക്കുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും പലർക്കും വ്യക്തമായ ധാരണയില്ല.
എൽഡിഎഫിന്റെ പ്രചരണ പോസ്റ്ററിൽ നോക്കി ‘ഇതിലെന്താ അരിവാൾ ചുറ്റിക ചിഹ്നം ഇല്ലാത്തത്’ എന്നും യുഡിഎഫിന്റെ നോക്കി ‘ഇതിലെന്താ കൈപ്പത്തി ഇല്ലാത്തത്’ എന്നും ചോദിച്ചുപോകുന്നവർ നമുക്കിടയിലുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയും (Party) മുന്നണിയും (Front) തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാത്തതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.
‘ഇത്തവണ യുഡിഎഫ് ജയിക്കില്ല, കോൺഗ്രസ്സേ ജയിക്കൂ’, ‘ഇത്തവണ എൽഡിഎഫ് ജയിക്കില്ല സിപിഐഎമ്മേ ജയിക്കൂ’ എന്ന് പറയുന്ന ചിലരുമുണ്ട് മറുവശത്ത്. നിങ്ങൾക്കും കൺഫ്യൂഷൻ ആയോ? എന്നാൽ, ആദ്യം നിങ്ങളും അറിയണം ഈ രണ്ടു വാക്കുകൾ തമ്മിലുള്ള വ്യത്യാസം…
ഇത്തരത്തിൽ ആരുമായി അങ്ങനെ ചങ്ങാത്തതിനു നിൽക്കാതെ ഒറ്റയ്ക്കു പടവെട്ടാൻ നിൽക്കുന്ന ഒരു കൂട്ടരുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഭരണം ആര് പിടിക്കണം എന്ന് നിശ്ചയിക്കാൻ പോന്ന ‘നിർണ്ണായക ശക്തി’യായി ചിലപ്പോഴെങ്കിലും ഈ ഒറ്റയാന്മാർ മാറാറുണ്ട്. ആരാണെന്നല്ലേ? പറയാം– സ്വതന്ത്ര സ്ഥാനാർത്ഥികൾ (Independent Candidates).
തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന പാർട്ടി അല്ലെങ്കിൽ മുന്നണി സംസ്ഥാനത്തിന്റെ ഭരണം കയ്യാളുന്നു– ദി ഭരണപക്ഷം. എന്നാൽ, അവർക്കെതിരെ നിൽക്കുന്ന, ഭരണം നിയന്ത്രിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തയച്ച മറ്റൊരു വിഭാഗമുണ്ട്. ജനാധിപത്യത്തിൽ ഭരണപക്ഷത്തോളം തന്നെ പ്രാധാന്യമുണ്ട് ഇവർക്കും. ആരാ? പ്രതിപക്ഷം (Opposition) ഈ വിഡിയോ ഒന്ന് കാണൂ…
ചുമ്മാതെയൊന്നുമല്ല ഇവരൊക്കെ മത്സരിക്കുന്നത്. ജയിച്ചാൽ എന്തൊക്കെ ചെയ്യുമെന്നത് സംബന്ധിച്ച കൃത്യമായി രേഖയുണ്ടാക്കി ജനങ്ങളെ ബോധിപ്പിച്ചാണിവർ മത്സരിക്കുന്നത്. വാഗ്ദാനങ്ങൾ പദ്ധതികൾ– തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ (Election Manifesto)!
അതോടൊപ്പം തന്നെ, തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ പാലിക്കേണ്ട കർശനമായ നിയമങ്ങളുണ്ട്. എന്ന് വിളിക്കുന്നത്. പെരുമാറ്റച്ചട്ടം (Model Code of Conduct) ലംഘിച്ചാൽ സ്ഥാനാർത്ഥിത്വം വരെ റദ്ദാക്കപ്പെട്ടേക്കാം. ദാ, കാണൂ…
സാധാരണയായി കേൾക്കുന്ന വാക്കുകളാകും. പക്ഷേ, പ്രായഭേതമന്യേ ഇവയുടെ പൂർണ അർഥം മനസ്സിലാകുന്നുണ്ടാകില്ല എന്നുമാത്രം. അവയാണ് ‘ഇവിടെ’ സിംപിളായി പറഞ്ഞുവച്ചത്. രാഷ്ട്രീയ അവബോധമുള്ള ഒരു വോട്ടറാകാൻ ഇത്തരം അറിവുകൾ നിങ്ങളെ സഹായിക്കും.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: കേരളത്തിലും തമിഴ്നാട്ടിലും തകരുന്ന ബൈപോളാർ സംവിധാനങ്ങള്‍ | Kerala and Tamil Nadu Breaking the Bipolar Systems | Assembly election 2026 | Analysis |
Pingback: തിരഞ്ഞെടുപ്പും സഭ രൂപീകരണവും: കേരള നിയമസഭ തിരഞ്ഞെടുപ്പ് കാര്യങ്ങൾ മനസ്സിലാക്കാം | Kerala Legislative Assembly Ele