serbia student protest election
458
Views

പെണ്ണൊരുമ്പെട്ടാല്‍.. എന്നാണ് പഴഞ്ചൊല്ല്. എന്നാൽ, പുതിയ കാലം പഠിപ്പിക്കുന്നത് ‘യുവത ഒരുമ്പെട്ടാൽ’ എന്നാണ്!!!

രാജ്യത്തെ യുവാക്കളുടെ പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉപോല്‍പന്നമാണ് സെർബിയയുടെ തിരഞ്ഞെടുപ്പ് ഫലം. വെറും രണ്ട് വർഷംകൊണ്ട് സെര്‍ബിയൻ പ്രസിഡന്റ് അലക്സാണ്ടര്‍ വുചിച്ചിന്റെ 14 വർഷം നീണ്ട ഭരണത്തിനാണ് തിരശീല വീണത്.

സ്റ്റു‍ഡന്റ് ലിസ്റ്റ് ഭരണത്തിലേറുമ്പോൾ സെർബിയ സ്വതന്ത്രമായെന്നാണ് വിദ്യാര്‍ഥികൾ കൂട്ടത്തോടെ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദ്യാർഥി പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ ഭാവിയിൽ സെർബിയ ആവർത്തിക്കുമോയെന്നത് പ്രധാനമാണ്.

ലോകത്തെ രാഷ്ട്രീയ സമവാക്യം തന്നെ വിദ്യാർഥി പ്രസ്ഥാനം തിരുത്തിയെഴുതി. വ്യക്തമായ നേതാക്കളോ രാഷ്ട്രീയ അടിത്തറയോ ഇല്ലാതെയാണ് സ്റ്റുഡന്റ് ലിസ്റ്റ്-സ്റ്റുഡന്റ്സ് വിൻ പ്രസ്ഥാനം സെർബിയൻ ജനതയെ ആകർഷിച്ചത്. പാർലമെന്റിലെ 250 സീറ്റുകളിലേക്കും പാർട്ടി വിദ്യാർഥികളല്ലാത്ത സ്ഥാനാർഥികളെയാണ് നിർത്തിയത്. എന്നിട്ടും സെർബിയ വൻ ഭൂരിപക്ഷത്തിൽ അവര്‍ക്ക് ജയം സമ്മാനിച്ചു.

  • serbia student protest celebration
  • serbia student protest celebration
  • serbia student protest celebration
  • serbia student protest celebration
  • serbia student protest celebration

തുടക്കം കുറിച്ച 2024ലെ അപകടം

2024 നവംബർ ഒന്ന്– അലക്സാണ്ടര്‍ വുചിച്ചിന്റെ ഭരണ തകർച്ചയുടെ ആരംഭദിനമെന്നു പറയാം. അന്നേ ദിവസം സെർബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാഡിലെ റെയിൽവേ സ്റ്റേഷന് പുറത്ത് കോൺക്രീറ്റ് മേൽക്കൂര തകർന്നു 16 പേർ മരിച്ചു, നിരവധി പേർക്ക് പരുക്കേറ്റു. രാജ്യത്തെ അഴിമതിയുടെ ബാക്കിപത്രമാണ് അപകടമെന്ന് ആരോപിച്ച് വിദ്യാർഥികളും ജനങ്ങളും തെരുവിലിറങ്ങി. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സർക്കാരിന്റെ അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥി പ്രക്ഷോഭങ്ങള്‍.

അങ്ങനെയാണ് ‘സ്റ്റുഡന്റ് ലിസ്റ്റ്-സ്റ്റുഡന്റ്സ് വിൻ’ എന്ന വിദ്യാർഥി കൂട്ടായ്മ പിറവിയെടുക്കുന്നത്.

ആദ്യഘട്ടത്തിൽ ആഴ്ചയവസാനം സർവകലാശാലകൾ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളായിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന ഈ സമരങ്ങൾ സെർബിയയിലെമ്പാടും വലിയ ജനകീയ മുന്നേറ്റമായി വളർന്നു. വൈകാതെ ദേശീയ പ്രസ്ഥാനമായി മാറി. കർഷകർ, അഭിനേതാക്കൾ, ജഡ്ജിമാർ എന്നിവരുൾപ്പെടെ വിവിധ മേഖലയിലുള്ളവർ സർക്കാരിനെതിരെ സംഘടിക്കാനെത്തി.

എല്ലാം കൈവിട്ടെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി 2025ൽ രാജിവച്ചു. മാർച്ചിൽ ബെൽഗ്രേഡിൽ സെർബിയ കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധം നടന്നു, നേതാവില്ലാത്ത വിദ്യാർഥി പ്രസ്ഥാനം ശക്തി പ്രാപിക്കുകയാണെന്ന് പ്രസിഡന്റ് തിരിച്ചറിഞ്ഞു. വർഷങ്ങള്‍ക്കിപ്പുറവും പ്രക്ഷോഭങ്ങൾ തുടർന്നു.

സ്ഥിതിഗതികൾ സർക്കാരിന് നിയന്ത്രിക്കാൻ കഴിയാത്തവിധം രൂക്ഷമായതോടെ, ജനങ്ങളുടെ പ്രതിഷേധാഗ്നി തണുപ്പിക്കാനും രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാനുമായി അലക്സാണ്ടർ വുചിൻ രാജ്യത്ത് മുൻകൂട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നിർബന്ധിതനായി. അഴിമതിക്കെതിരെയുള്ള വിദ്യാർഥികളുടെ ശക്തമായ ചെറുത്തുനിൽപ്പും മാസങ്ങളായി തുടർന്ന ജനകീയ പ്രക്ഷോഭങ്ങളുമാണ് സെർബിയയിൽ പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

സധൈര്യം പോളിങ് ബൂത്തിലേക്ക്

വിദ്യാർഥികൾ പകര്‍ന്ന ധൈര്യത്തിന്റെയും ഉറപ്പിന്റെയും പുറത്താണ് ഭരണകൂടത്തിന്റെ ഭീഷണികളെയും തടസ്സങ്ങളെയും വകവെയ്ക്കാതെ യുവാക്കളും സാധാരണക്കാരും ഒന്നടങ്കം വോട്ട് രേഖപ്പെടുത്തിയത്. പ്രസിഡന്റിന്റെ സെർബിയൻ പ്രോഗ്രസീവ് പാര്‍ട്ടി (SNS) 103 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ 141 സീറ്റിലാണ് സ്റ്റുഡൻസ് ലിസ്റ്റ്– സ്റ്റുഡൻസ് വിൻ പാർട്ടി വിജയിച്ചത്. സ്റ്റുഡൻസ് ലിസ്റ്റ് പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ, മുൻ പ്രസിഡന്റ് അലക്സാണ്ടർ വുചിന് തോൽവി അംഗീകരിക്കേണ്ടി വന്നു.

സെർബിയൻ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിനാണ് ഇതോടെ തുടക്കമായത്. തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും സെർബിയൻ ജനതയ്ക്ക് വാഗ്ദാനങ്ങൾ നൽകിയത് വിദ്യാർഥികളാണ്. ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Leave your thought