ലോകമെങ്ങും യുവജനങ്ങൾ തെരുവിലേക്ക് ഇറങ്ങുകയാണ്. നേപ്പാളിൽ തുടക്കം കുറിച്ച ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് ഇന്ത്യയിലും ഫ്രാൻസിലും ഇറ്റലിയിലും ഇതിനോടകം എത്തി. വിദ്യാഭ്യാസ രംഗത്തെ അസ്ഥിരതയും വർധിച്ച് വരുന്ന തൊഴിലില്ലായ്മയുമാണ് ഇവരെ അസ്വസ്ഥരാക്കിയത്. തെരുവിലിറങ്ങിയാൽ മാത്രമെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ എന്ന ബോധ്യമാണ് ഈ തലത്തിലേക്ക് പ്രതിഷേധത്തെ പോരാട്ടമാക്കി മാറ്റിയത്. എന്താണ് ഈ മൂന്ന് രാജ്യങ്ങളിൽ നടക്കുന്നത്. പരിശോധിക്കാം?
വിദ്യാഭ്യാസമാണ് പ്രശ്നം
ഞങ്ങൾ അസ്വസ്ഥരാണെന്ന് സിനിമയിൽ പറയുന്നതിന് തുല്യമാണ് ഫ്രാൻസിലെ ചെറുപ്പക്കാരുടെ അവസ്ഥ. വിദ്യാലയങ്ങളിലെ മോശം സാഹചര്യത്തെ ചോദ്യം ചെയ്ത് ആരംഭിച്ച റാലി പതുക്കെ സർക്കാറിന്റെ വിലയിരുത്തലിലേക്കും തെറ്റായ നയങ്ങളെ ചോദ്യം ചെയ്തും പ്രതിഷേധമായി മാറുകയായിരുന്നു. കുത്തനെ ഉയർന്ന ജീവിതചെലവും തൊഴിലില്ലായ്മയും സമരക്കാരെ ചൊടിപ്പിച്ചു. പ്രതിഷേധത്തെ അടിച്ചമർത്താൻ ഭരണകൂടം മുന്നിട്ടിറങ്ങിയപ്പോൾ പിന്നോട്ട് പോകാതെ നിന്ന ചെറുപ്പക്കാര്‍ അതിക്രമങ്ങളെ നേരിടുകയും ചെയ്തു. പിൻമടക്കമില്ലാതെ തെരുവുകളില്‍ ഇന്നും അവർ സജീവമാണ്.
ഇറ്റലിയിലും പ്രതിഷേധം
ജീവിതചെലവുകൾക്കെതിരെ അണപ്പൊട്ടിയൊഴുകിയ പ്രതിഷേധമാണ് ഇറ്റലിയുടെ തെരുവുകളെ പ്രക്ഷുബ്ധമാക്കിയത്. വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടണമെന്നും ആരോഗ്യസംരക്ഷണത്തിന് പുതിയ പദ്ധതികൾ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ഇറ്റാലിയ ഇൻ പിയാസ എന്ന പേരിലെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ റാലിയിൽ ആയിരങ്ങൾ അണിനിരന്നതോടെ ശ്രദ്ധയാകർഷിച്ചു. ജീവിത ചെലവിനൊപ്പം വരുമാനം ഉയരണമെന്നാണ് മുൻപോട്ട് വയ്ക്കുന്ന നിർദശം. ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാൻ ആർക്കും സാധിക്കില്ലെന്നും രാജ്യത്തെ പൗരന്മാര്ക്ക് നല്ല നിലയിൽ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഗവണ്മെന്റുകളുടെ ഉത്തരവാദിത്തമാണെന്നും ഇവർ പറയുന്നു.
ഇന്ത്യയിലെ തെരുവുകളും സജീവം
കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ച രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം പ്രതിപക്ഷ സംഘടനകൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രതിഷേധിച്ചവരെയും പ്രതിഷേധിക്കാത്തവരെയും ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുന്ന ക്രൂര നടപടികളിലേക്കാണ് ഡൽഹി പോലീസ് നീങ്ങിയിരിക്കുന്നത് ഉമർ ഖാലിദിനെ പോലെ പ്രതിഷേധിച്ചതിന്റെ പേരിൽ തടവറയിൽ അടയ്ക്കാൻ ഈ രാജ്യത്തെ ചിന്തിക്കുന്ന യുവാക്കളെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് അവരെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നവരാത്രിക്ക് ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




