remote jobs
60
Views

രാവിലെ മുതൽ വൈകുന്നേരം വരെ ചെയ്യുന്ന ജോലികളോടും ഷിഫ്റ്റ് സമ്പ്രദായത്തോടുമുള്ള താല്പര്യം പലർക്കും കുറഞ്ഞുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. അല്പം ടെക്നോളജിയും സ്മാർട്ട് ഗാഡ്‌ജറ്റുകളും ഉണ്ടെങ്കിൽ പണം നേടാൻ സാധിക്കുന്ന ചില ജോലികൾ പരിചയപ്പെടാം.

സോഷ്യൽ മീഡിയ മാനേജർ
വലിയ ബ്രാൻഡുകൾ മുതൽ ചെറിയ ബിസിനസുകൾ, വ്ലോഗർമാർ, സെലിബ്രിറ്റികൾ എന്നിവരെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യാൻ മാനേജർ പോസ്റ്റിലേക്ക് ആളെ നിയമിക്കാറുണ്ട്. ദിവസവും പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യുക, കമന്റുകൾക്ക് മറുപടി നൽകുക, പേജിന്റെ റീച്ച് കൂട്ടാനുള്ള ഐഡിയകൾ ചെയ്യുക, ട്രെൻഡുകൾ ഫോളോ ചെയ്യുക എന്നിവയാണ് ജോലി. വീട്ടിലിരുന്ന് ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് ജോലി ചെയ്യാം.

remote job-digital marketing
Representative Image | Magnific/rawpixel.com

ഗ്രാഫിക് ഡിസൈനർ
യൂട്യൂബ് ചാനലുകൾക്കും സോഷ്യൽ മീഡിയ പേജുകൾക്കും വേണ്ടി Thumbnails, പോസ്റ്റർ, സോഷ്യൽ മീഡിയ കാർഡുകൾ തുടങ്ങിയവ ഡിസൈൻ ചെയ്തു നൽകുന്ന ജോലിയാണിത്. Canva, Photoshop, പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഡിസൈനുകൾ സൃഷ്ടിക്കണം. ഒരു പുതിയ ബിസിനസ്സ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുമ്പോൾ അതിന് ആവശ്യമായ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയും ഉണ്ടാക്കി നൽകുന്നു.

വോയ്‌സ് ഓവർ ആർട്ടിസ്റ്റ്
ശബ്ദം നല്ലതാണെങ്കിൽ മൈക്കും ഒരു സ്മാർട്ട്ഫോണും ഉണ്ടെങ്കിൽ വീട്ടിലിരുന്ന് പണം സമ്പാദിക്കാം. പരസ്യങ്ങൾക്കും, യൂട്യൂബ് വിഡിയോകൾക്കും, ഈ ലേണിംഗ് കോഴ്സുകൾക്കും, അനിമേഷൻ വിഡിയോകള്‍ക്കും വേണ്ടി ശബ്ദം നൽകുന്നതാണ് ഈ ജോലി. ഫൈവർ (Fiverr), അപ്‌വർക്ക് (Upwork) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇതിന് വലിയ ഡിമാൻഡാണ്.

ഐ ട്രെയ്‌യ്നർ
എഐ ചാറ്റ്‌ബോട്ടുകളെ കാര്യക്ഷമതയോടെയും കൃത്യതയോടെയും പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്ന ജോലിയാണ് എഐ ട്രെയിനിങ്. മനുഷ്യരെ പോലെ ചിന്തിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും പഠിപ്പിക്കണം. ചാറ്റ്‌ബോട്ടുകളോട് വ്യത്യസ്ത രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും, അവ നൽകുന്ന ഉത്തരങ്ങൾ എത്രത്തോളം കൃത്യവും അനുയോജ്യവുമാണെന്ന് പരിശോധിക്കണം. തെറ്റായ വിവരങ്ങളോ അനാവശ്യ മറുപടികളോ നൽകുമ്പോൾ അവ തിരുത്തി ശരിയായ മാതൃക കാണിച്ചു കൊടുക്കണം, വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും തനതായ ശൈലിയിൽ സംസാരിക്കാനും എഐയെ പ്രാപ്തമാക്കുക തുടങ്ങിയവയാണ് എഐ ട്രെയിനറുടെ ജോലികള്‍. DataAnnotation.tech, Outlier.ai, Appen & Telus International തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഫ്രീലാൻസായി എഐ ട്രെയിനർ ജോലി തിരഞ്ഞെടുക്കാം.

remote job-work station
Representative Image | Magnific

ട്രാൻസ്ലേഷൻ & സബ്‌ടൈറ്റ്ലിങ്
ഭാഷകളിൽ നല്ല പരിജ്ഞാനമുള്ളവർക്ക് (ഉദാഹരണത്തിന് മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കോ, തിരിച്ചോ) ചെയ്യാൻ പറ്റിയ മികച്ച ജോലിയാണിത്. ഒടിടി പ്ലാറ്റ്‌ഫോമുകൾ, യൂട്യൂബ് ചാനലുകൾ, ഡോക്യുമെന്ററികൾ എന്നിവയിലെ വിഡിയോകൾക്ക് സബ്‌ടൈറ്റിൽ എഴുതുക, അല്ലെങ്കിൽ വലിയ കമ്പനികളുടെ ഡോക്യുമെന്റുകൾ തർജ്ജമ ചെയ്തു നൽകിയാൽ മികച്ച ശമ്പളം സ്വന്തമാക്കാം. സാധാരണയായി ഓരോ വാക്കുകൾക്കും കണക്കാക്കിയാണ് പണം നൽകുന്നത്.

remote job-video editing
Representative Image | Magnific/frimufilms

വിഡിയോ എഡിറ്റിംഗ്, റീൽസ്/ഷോട്സ് നിർമാണം
ചെറിയ വിഡിയോ ക്ലിപ്പുകൾ ട്രെൻഡിങ് മ്യൂസിക്കും, അട്രാക്റ്റീവായ സബ്‌ടൈറ്റിലുകളും ചേർത്ത് എഡിറ്റ് ചെയ്തു നൽകുക എന്നതാണ് ജോലി. പ്രീമിയർ പ്രോ പോലുള്ള സോഫ്റ്റ്‌വെയറുകൾക്കൊപ്പം തന്നെ, ഇപ്പോൾ മൊബൈലിലെ CapCut, InShot, VN പോലുള്ള ആപ്പുകൾ ഉപയോഗിച്ചും പ്രൊഫഷണൽ ആയി വിഡിയോകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. വ്ലോഗർമാർക്കും ബിസിനസുകൾക്കും വേണ്ടി റീൽസ് എഡിറ്റ് ചെയ്തു നൽകി വലിയ തുക വരുമാനമായി നേടാൻ ഇതിലൂടെ സാധിക്കും.

വെർച്വൽ അസിസ്റ്റന്റ്
ബിസിനസ്സ് ചെയ്യുന്നവർക്കും, കമ്പനികൾക്കും, പ്രമുഖർക്കും അവരുടെ ദൈനംദിന ഓൺലൈൻ കാര്യങ്ങൾ നോക്കിനടത്താൻ സഹായിക്കുന്ന ആളാണ് വെർച്വൽ അസിസ്റ്റന്റ്. ഇമെയിലുകൾ മാനേജ് ചെയ്യുക, അപ്പോയിന്റ്മെന്റുകൾ ഫിക്സ് ചെയ്യുക, ചെറിയ റിസർച്ച് ജോലികൾ ചെയ്യുക, സോഷ്യൽ മീഡിയ മെസ്സേജുകൾക്ക് മറുപടി നൽകുക എന്നിവയാണ് പ്രധാന ജോലികൾ. പ്രത്യേക സാങ്കേതിക അറിവുകളോ കോഡിംഗോ ആവശ്യമില്ലാതെ, മികച്ച ഓർഗനൈസിംഗ് സ്കില്ലും ആശയവിനിമയ ശേഷിയും മാത്രം ഉണ്ടെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന് ചെയ്യാൻ പറ്റിയ മികച്ച ജോലിയാണിത്.

ഡിജിറ്റൽ പ്രോഡക്‌റ്റ് ക്രിയേറ്റർ
സ്വന്തമായി സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്നതിന് പകരം, ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാവുന്ന സാധനങ്ങൾ ഉണ്ടാക്കി ഓൺലൈൻ വഴി വിൽക്കുന്ന ജോലിയാണിത്. ഉദാഹരണത്തിന് മൊബൈൽ ഫോണിൽ കാൻവ ഉപയോഗിച്ച് ചെയ്യുന്ന ഡിസൈനർ കല്യാണ ക്ഷണക്കത്തുകൾ, കുട്ടികൾക്കായുള്ള കളറിംഗ് ബുക്കുകൾ, പ്ലാനറുകൾ, എക്സൽ ഷീറ്റുകൾ, അല്ലെങ്കിൽ റെസിപ്പി ബുക്കുകൾ എന്നിവ ഡിസൈൻ ചെയ്ത് Etsy, Gumroad അല്ലെങ്കിൽ ഇൻസ്റ്റഗ്രാം വഴി വിൽക്കാം. ഇത് ഒരിക്കൽ ഉണ്ടാക്കിയാൽ എക്കാലത്തും ഓൺലൈൻ വഴി വരുമാനം തന്നുകൊണ്ടിരിക്കും.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on all things life—from relationships and health to psychology and daily living.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· ·
Article Categories:
Featured Posts · Utility

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading