146
Views
A colorful anime illustration featuring a group of eight characters, each displaying unique outfits and expressions, set against a fantastical landscape with planets and a menacing spaceship in the sky.

അനിമേ എന്നു പറയുന്നത് കാർട്ടൂൺ അല്ലേ എന്ന് കരുതുന്നവരുണ്ടാകും എന്നാൽ അല്ല കാർട്ടൂൺ മാത്രമല്ല. കാർട്ടൂണിൽ നിന്നും വ്യത്യസ്തമാണിത്. അനിമേയെ പറ്റി പറയുമ്പോൾ വർഷങ്ങൾ പുറകിലോട്ടു പോകേണ്ടി വരും. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി വിനോദ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് അനിമേ. അനിമേഷൻ എന്ന പദത്തിന് ചുരുക്കപ്പേരായി ഉപയോഗിക്കുന്ന ഒരു ജാപ്പനീസ് സംഭാഷണമാണ് അനിമേ. ജപ്പാനിൽ നിന്നു തന്നെയാണ് ഈ ആശയം ഉടലെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ജപ്പാൻ ആദ്യത്തെ ആനിമേഷൻ വികസിപ്പിച്ചെടുത്തു, അതിനുശേഷം, ജാപ്പനീസ് ജനപ്രിയ സംസ്കാരത്തിൽ ഈ രൂപം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റണ്ടിന്റെ അവസാനത്തിൽ ജപ്പാനിൽ ഉണ്ടായ അവരുടെ ചിത്രകഥകളാണ് മാങ്ക. അതായത് അവരുടെ ശൈലിയിലുള്ള കോമിക്. മാങ്കയിൽ നിന്നാണ് ജാപ്പനീസ് അനിമെയുടെ ഉത്ഭവം. വലുതും, വികാരഭരിതവുമായ കണ്ണുകളും, അസാധാരണമായ വസ്ത്രധാരണവുമാണ് പലപ്പോഴും കഥാപാത്രങ്ങളെ വരച്ചു കാട്ടുന്നതും വ്യത്യസ്തമാക്കുന്നതും. കൂടാതെ, വൈവിധ്യമാർന്ന വിഷയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ആകർഷകമായ കഥകൾ അവതരിപ്പിക്കാനുള്ള ആനിമേഷന്റെ കഴിവാണ് അതിന്റെ ആകർഷണീയതയ്ക്ക് കാരണമാകുന്ന ഘടകങ്ങളിലൊന്ന്.

1900-കളുടെ തുടക്കത്തിലാണ് ജാപ്പനീസ് കലാകാരന്മാർ ആനിമേഷൻ രീതികൾ പരീക്ഷിച്ചു തുടങ്ങിയത്. വാൾട്ട് ഡിസ്നി, മാക്സ് ഫ്ലീഷർ തുടങ്ങിയ പാശ്ചാത്യ ആനിമേറ്റർമാരുടെ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആദ്യകാല ആനിമേഷൻ സിനിമകളിൽ സമാനമായ ഡിസൈനുകളും സൗന്ദര്യശാസ്ത്രവുമുള്ള കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, വലിയ കണ്ണുകൾ, ഊർജ്ജസ്വലമായ മുടി, അതിശയോക്തി കലർന്ന മുഖഭാവങ്ങൾ എന്നിവയാൽ വേർതിരിച്ചെടുത്ത വ്യത്യസ്തമായ സൗന്ദര്യശാസ്ത്രം ജാപ്പനീസ് ആനിമേറ്റർമാർ പെട്ടെന്ന് തന്നെ രൂപപ്പെടുത്താൻ തുടങ്ങി.

ഈ ചിത്രത്തിൽ ഒരു ആനി‌മേ കഥാപാത്രമായ പിങ്ക് മുടിയുള്ള പെൺകുട്ടി സന്തോഷത്തോടെ ചിരിക്കുകയാണ്, ബാക്ക്ഗ്രൗണ്ടിൽ മാംഗോ നിറം നോക്കിക്കൊണ്ടുള്ള ദൃശ്യമാണ്.
AI generated image

എപ്പോഴും കാണുന്നതുപോലെ നമ്മുടെ സാധാരണ സിനിമകൾ പോലെയല്ല ഇത്. കഥയും കഥാപാത്രങ്ങളും എല്ലാം മാറും. ജാപ്പനീസ് സംസ്കാരവുമെല്ലാം എടുത്തുകാണിക്കുന്ന കാഴ്ച്ചക്കാർക്ക് വിരുന്നൊരുക്കുന്ന എല്ലാ കാര്യങ്ങളും ഒരു അനിമേയിലുണ്ടാകും. യുദ്ധം,  ഐതിഹ്യങ്ങളിലെ നായകന്മാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ചില ചരിത്രപരമായ അനിമേഷൻ ചിത്രങ്ങൾ ഒരു പ്രത്യേക കാലഘട്ടത്തിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാഴ്ച്ചക്കാർക്കു മുന്നിൽ എത്തിക്കുകയാണ്.  പ്രധാന ചരിത്ര വിവരണങ്ങളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന സാംസ്കാരിക മാറ്റങ്ങൾ, സാമൂഹിക പോരാട്ടങ്ങൾ, സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങൾ എന്നിവ ഇതിലൂടെ എടുത്തുകാണിക്കുന്നു. യുദ്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള അടിപൊളി അനിമേ ചിത്രങ്ങളുമുണ്ട്. ഹിരോഷിമയിലെ ബോംബാക്രമണത്തെ പറ്റി ചില അനിമേ ഉണ്ട്. യഥാർഥ സംഭവങ്ങളെ എങ്ങനെ അനിമേയിൽ  വ്യത്യസ്തമാക്കുന്നു എന്ന് കൂടി നോക്കാം.

അനിമേ നിയന്ത്രിതമാവുന്ന യുദ്ധ ദൃശ്യങ്ങളോട് കൂടിയെത്തുന്ന ഒരു ചിത്രം, വിജയിപ്പിക്കാനും ശക്തമായ കല്പനയുള്ള കഥാപാത്രങ്ങൾ പ്രതിഫലിക്കുന്നു.
AI generated image

യുദ്ധത്തെ എടുത്തുകാട്ടുന്ന ഒരു പ്രധാന അനിമേ ആണ് ‘ഇൻ ദിസ് കോർണർ ഓഫ് ദി വേൾഡ്’. നമ്മൾ സാധാരണ സിനിമകളിൽ കാണുന്ന പോലുള്ള യുദ്ധ രംഗങ്ങൾ അല്ല. അതിന്റെ അനന്തരഫലം അനുഭവിക്കുന്നവരെയും കൂടിയാണ് കാണിക്കുന്നത്. യുദ്ധരംഗങ്ങൾ കാണിക്കുന്നതിന് പകരം, ഈ അനിമേഷനുകൾ ഒരു സംഘർഷം സാധാരണ പൗരന്മാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിലൂടെ തുറന്നു കാട്ടുന്നത്.  രണ്ടാം ലോകമഹായുദ്ധസമയത്ത് ഹിരോഷിമയിലും കുറേയിലും നടക്കുന്ന കഥയിൽ, സുസു എന്ന യുവതി തന്റെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്ന് ഇതിലൂടെ കാണിക്കുന്നു – ഭക്ഷണ റേഷനിംഗ്, വ്യോമാക്രമണങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ, കുടുംബത്തെ ഒന്നിപ്പിച്ച് നിർത്താനുള്ള ലളിതമായ ശ്രമങ്ങൾ എന്നിവയെല്ലാം ഇതിലൂടെ തുറന്നു കാട്ടുന്നു. കാണുന്നവർക്ക് വളരെ ഹൃദയസ്പർശിയായി തോന്നുകയും ചെയ്യും.  ഹിരോഷിമയിലെ ആറ്റംബോംബ് ആക്രമണത്തെ ഒരു ചരിത്ര സംഭവമായി മാത്രമല്ല, അതിലൂടെ ജീവിച്ച ഒരാളുടെ കണ്ണുകളിലൂടെ കൂടെയാണ് കാണികൾക്കു മുന്നിൽ എത്തിക്കുന്നത്.

An animated character with spiky yellow hair and a headband, wearing an orange outfit, is making a fist and preparing to launch forward, with a village and mountains visible in the background.
AI generated image
A poster for the Japanese animated film 'Barefoot Gen,' featuring the main character, a young boy, with a determined expression, set against a backdrop of a bombed cityscape.
Image Credit : asianwiki

ഇനി പറയാന്‍ പോകുന്നത് ഒരു യുദ്ധ നാടക ചിത്രത്തെ പറ്റിയാണ്. 1983 ൽ പുറത്തിറങ്ങിയ ജാപ്പനീസ് അഡൽറ്റ് ആനിമേറ്റഡ് ചിത്രമാണ് ബെയർഫൂട്ട് ജെൻ. ജപ്പാനിലെ രണ്ടാം ലോകമഹായുദ്ധം, ഹിരോഷിമയിലെ ബോംബാക്രമണത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെയും ഉൾ‌പ്പെടുത്തിക്കൊണ്ട് അന്നത്തെ അനുഭവങ്ങളെയെല്ലാം ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുന്നത്.

Article Tags:
· ·
Article Categories:
Prime Time

Leave a Thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading