മേക്കപ്പിൽ ഫിനിഷിങ് ലഭിക്കണമെങ്കിൽ ഫൗണ്ടേഷൻ (Foundation makeup) അനിവാര്യമാണെന്ന് മേക്കപ്പിനെ സ്നേഹിക്കുന്നവർക്ക് അറിയാം. ഇതൊക്കെ ബിസി കാലഘട്ടം മുതൽ തന്നെ ലഭ്യമായിരുന്നു. ഫൗണ്ടേഷന്റെ ചരിത്രം പരിശോധിച്ചാൽ ഇരുണ്ട ഭൂതകാലമാകും തെളിഞ്ഞുവരിക.
ഫേസ് പെയിന്റിങ്
ബിസി 200ൽ പുരാതന ഗ്രീക്കുകാരും റോമാക്കാരും വെളുത്ത ചർമത്തിൽ അഭിനിവേശമുള്ളവരായിരുന്നു. തൊലിവെളുത്തവരെ സമ്പത്തുമായി ബന്ധപ്പെടുത്തി. കറുത്ത് കരുവാളിച്ചവരെ പുറംജോലിക്കാരുടെ ജീവിതശൈലികളുമായി ബന്ധപ്പെടുത്തി. ഇവരും സമ്പന്നരുടെ പ്രതീകമാകാൻ വെളുത്ത ചോക്ക് (കറുത്ത ഈയം) കൊണ്ട് മുഖത്ത് ചായം പൂശിയിരുന്നു. ‘ഫേസ് പെയിന്റിങ്’ എന്നാണ് ചരിത്രപുസ്തകങ്ങളിൽ പറയുന്നത്. പുരുഷന്മാരും ഇതിന്റെ ഭാഗമായിരുന്നു. പുരാതന ഈജിപ്ഷ്യൻകാരും സൗന്ദര്യവർധക കൂട്ടുകൾ നിർമിച്ചിരുന്നു. ഔഷധസസ്യങ്ങൾ, സസ്യാധിഷ്ഠിത ചായങ്ങൾ, എണ്ണകൾ എന്നിവ ഉപയോഗിച്ച് നിർമിച്ച ഉൽപന്നം സുരക്ഷിതമായിരുന്നു.

https://www.nykaa.com ജീവൻ പൊലിഞ്ഞു
ശരീരസൗന്ദര്യത്തിനായ ഈയം പൊടിയും ക്രീമും ഉപയോഗിച്ച് തുടങ്ങി. മൃഗക്കൊഴുപ്പ്, അന്നജം, ടിൻ ഓക്സൈഡ് എന്നിവ ഉപയോഗിച്ചാണ് ക്രീമുകൾ നിർമിച്ചിരുന്നത്. വിനാഗിരിയും വെളുത്ത ഈയവും ചേർന്ന സെറൂസും സ്ത്രീകൾ ഉപയോഗിച്ചിരുന്നു. മാരക വിഷാംശമുള്ള ഇവ ഉപയോഗിച്ചതിനെ തുടർന്ന് ചിലർ മരണപ്പെട്ടു. മുടികൊഴിച്ചിൽ, പല്ലുകൾ ദ്രവിക്കൽ, ചർമത്തിൽ നിറവ്യത്യാസം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളും അനുഭവിച്ചു. ഇറ്റാലിയൻ നവോത്ഥാനകാലത്തും എലിസബത്ത് രാജ്ഞിയുടെ കാലഘട്ടത്തിലും ഇത് തുടർന്നു.
മുട്ടയുടെ വെള്ളയും ഫൗണ്ടേഷനായി ഉപയോഗിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, നാടകത്തിനുള്ള മേക്കപ്പ് പ്രചാരം നേടി. കോണ്ടൂറിങ് എന്ന ടെക്നിക് രൂപമെടുത്തത് നാടകവേദിയിലായിരുന്നു.

Credit : Ann Ronan Pictures/Print Collector/Getty വിലക്ക്
വിക്ടോറിയ രാജ്ഞിക്ക് മേക്കപ്പ് വെറുപ്പായതിനാൽ ഇത് വിലക്കപ്പെട്ട ഒന്നായി മാറി. അതേസമയം, വേശ്യകള്ക്കും നടിമാർക്കും മാത്രം ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. 19–ാം നൂറ്റാണ്ടിൽ സിങ്ക് ഓക്സൈഡ്, മെർക്കുറി, ലെഡ്, സിൽവർ നൈട്രേറ്റ്, ആസിഡുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ഫൗണ്ടേഷനുകൾ വികസിപ്പിച്ചതോടെ വിലക്ക് അയഞ്ഞു. സ്ഥിരമായി ശരീരത്തിന് വെളുത്ത നിറം ലഭിക്കാൻ ചില സ്ത്രീകൾ കറുത്ത ഈയം കഴിക്കുകയും അയഡിൻ കുടിക്കുകയും ചെയ്തു.

വിക്ടോറിയ രാജ്ഞി Photo by © Hulton-Deutsch Collection/CORBIS/Corbis via Getty Images) ഗ്രീസ് പെയിന്റ്
ഇന്ന് കാണുന്ന ഫൗണ്ടേഷന്റെ അടുത്തുനിൽക്കുന്ന കണ്ടുപിടിത്തം ജർമനിയിലെ ലീപ്സീഗർ സ്റ്റാഡ് തിയറ്ററിലെ കാൾ ബൗഡിന്റേതായിരുന്നു. തന്റെ വിഗ്ഗിനും നെറ്റിക്കും ഇടയിലുള്ള വ്യത്യാസം മറയ്ക്കാൻ ‘ഗ്രീസ്പെയിന്റ്’ ഉണ്ടാക്കി. കൊഴുപ്പും പിഗ്മെന്റും ഉപയോഗിച്ച് തന്റെ തൊലിയുടെ നിറത്തിലായിരുന്നു നിർമിച്ചെടുത്തത്. കൺസീലറിന്റെ തുടക്കം ഇവിടെനിന്നുമാണെന്നും പറയാം. വൈകാതെ തന്നെ ഇത് അഭിനേതാക്കൾക്കിടയിൽ പ്രചരിച്ചു. കാൾ തന്റെ ഫൗണ്ടേഷൻ വിൽക്കാനും തുടങ്ങി. 1914 വരെ ഉൽപന്നം വിപണിയിൽ സജീവമായിരുന്നു. എന്നാൽ ഗ്രീസ് പെയിന്റ് മുഖത്ത് പുരട്ടിയശേഷം പുരികം ഉയർത്തിയാൽ വിണ്ടുകീറുമായിരുന്നു. ഇതായിരുന്നു ഈ ഉൽപന്നത്തിന്റെ ഏറ്റവും വലിയ പോരായ്മ.

cosmeticsandskin.com മേക്കപ്പിന്റെ പിതാവ്
1920-ൽ ‘മേക്കപ്പ്’ എന്ന പദം കൊണ്ടുവന്നത് ഹോളിവുഡ് മേക്കപ്പ് സ്പെഷലിസ്റ്റായ മാക്സ് ഫാക്ടറായിരുന്നു. ടെക്നികളർ സിനിമയിൽ അഭിനേതാക്കളുടെ മുഖങ്ങൾ ഇഷ്ടികനിറത്തിലും നീലനിറത്തിലും കാണപ്പെടുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റർസ്ട്രോക്കായ ‘പാൻ കേക്കി’ന്റെ പിറവിക്ക് കാരണമായത്. എണ്ണയോ മെഴുകോ അല്ലാതെ ടാൽക് ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ ഫൗണ്ടേഷൻ–പൗഡർ–ഇൻ–വൺ ആയിരുന്നു. നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് ചർമത്തിൽ നേരിട്ട് പുരട്ടാവുന്നതും പാടുകളെ മറച്ച് സ്വാഭാവിക ഭംഗി നിലനിർത്തുന്നതുമായിരുന്നു. 1940ൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന കാലത്തും അക്കാലത്തെ ഏറ്റവും വിജയകരമായ കോസ്മെറ്റിക് ലോഞ്ചായിരുന്നു പാൻ കേക്ക്. സിനിമാ വ്യവസായത്തിന്റെ സുവർണ കാലഘട്ടത്തിനൊപ്പം ഇതും കുതിച്ചുയർന്നു. അന്ന് മൂന്നിലൊരു സ്ത്രീയുടെ കൈയിൽ മാക്സ് ഫാക്ടർ ഫൗണ്ടേഷൻ കാണാനാകും. ഇന്നും കോസ്മെറ്റിക് കമ്പനികളുടെ തലതൊട്ടപ്പനാണ് മാക്സ് ഫാക്ടർ. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് മാക്സ് ഫാക്ടറിന്റെ ഇപ്പോഴത്തെ ബ്രാൻഡ് അംബാസിഡർ

മാക്സ് ഫാക്ടർ നടിക്കൊപ്പം Credit: maxfactor.com ലിക്വിഡ് ഫൗണ്ടേഷൻ
1930–1940കളിൽ രണ്ടാം ലോകമഹായുദ്ധകാലത്ത്, സ്ത്രീകൾ സ്റ്റോക്കിങ്സ് (കട്ടി കുറഞ്ഞ ശരീരത്തോട് ചേർന്ന പാന്റ്) ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കാലുകളിലെ പാടുകളും നിറമാറ്റവും മറയ്ക്കാൻ ഒരു ഉൽപന്നം ആവശ്യമായിരുന്നു. അവിടെയാണ് ലിക്വിഡ് ഫൗണ്ടേഷൻ പിറവിയെടുക്കുന്നത്. ഉരസിയാലോ തൊട്ടാലോ മാഞ്ഞുപോകാത്തതും വിയർപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ഉൽപന്നം കണ്ടെത്തി. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, സങ്കൽപ്പത്തിനപ്പുറമുള്ള മാറ്റങ്ങൾ ഫൗണ്ടേഷനിൽ വന്നുതുടങ്ങി.

Credit: abouttimeandfashion/ Instagram ചർമം നോക്കി വാങ്ങാം
എഴുപതുകളിൽ ക്രീം രൂപത്തിലുള്ളതും എൺപതുകളിൽ ലാ കബുകി ശൈലിയിലും ഫൗണ്ടേഷൻ എത്തി. തൊണ്ണൂറുകളിലാണ് മാറ്റ് ഫിനിഷോടുകൂടിയതും മിനുസമുള്ളതുമായ ഒരു സ്വാഭാവിക രൂപത്തിലേക്ക് ഫൗണ്ടേഷൻ എത്തുന്നത്. പ്രെസ്ഡ് പൗഡർ, തിളക്കം നൽകുന്ന പിഗ്മെന്റ്, കുഷ്യൻ കോംപാക്ട്, കവറേജ് സ്റ്റിക്ക്, ലിക്വിഡ് ബോട്ടിൽ, ലൂസ് പൗഡർ, മിനറൽ പൗഡർ, ബിബി ക്രീം എന്നിങ്ങനെ പല രൂപത്തിൽ ഫൗണ്ടേഷൻ മാറിക്കഴിഞ്ഞു. കാലാവസ്ഥയെ അതിജീവിച്ച് ചർമത്തെ സംരക്ഷിക്കുന്ന എസ്.പി.എഫ് (SPF) സവിശേഷതകളുള്ള ഉൽപന്നമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. കൂടാതെ ചർമത്തിന് അനുയോജ്യമായ ഷേഡുകൾ വിപണയിൽ ലഭ്യമാണ്.

Credit: Jagran.com











