നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ജിപിഎസും ഗൂഗിൾ മാപ്പുമൊന്നും ഇല്ലെങ്കിൽ ഇന്നത്തെ ആളുകൾ എങ്ങനെ ജീവിച്ചേനെയെന്ന്? ശരിയാണ്, പണ്ട് ഉള്ളവർ കോമ്പസും പേപ്പർ മാപ്പും ഒക്കെ ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നത്. ഒന്നാലോചിച്ചു നോക്കൂ ഇന്നത്തെ ആളുകൾക്ക് ഒറ്റ ക്ലിക്കിൽ കാര്യം കഴിഞ്ഞു. വാഹനം ഓടിക്കുകയാണെങ്കിൽ ഗൂഗിൾ മാപ്പ് നിങ്ങളെ നയിക്കും. ഇനി ഹൈക്കിങ്, ട്രെക്കിങ് അങ്ങനത്തെ പരിപാടി ഒക്കെയാണെങ്കിൽ ജിപിഎസ് ഉണ്ട്. കാരണം, അവിടെ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടാവില്ല. അത്തരം ഘട്ടങ്ങളിൽ സാറ്റ്‌ലൈറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ജിപിഎസ് ആണ് ഉപയോഗിക്കാൻ സാധിക്കുക. എന്നാലും കാലം പോയൊരു പോക്കേ!
മുൻ കാലഘട്ടത്തിൽ, പേപ്പർ മാപ്പുകളെയും നാട്ടുകാരുടെ അറിവിനെയും ആശ്രയിച്ചായിരുന്നു ആളുകൾ യാത്ര ചെയ്തിരുന്നത്. എന്നാൽ, സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റിന്റെയും വളർച്ചയോടെ, ലോകത്തെ കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാറ്റങ്ങൾ വന്നു.

തുടക്കം
നാവിഗേഷന്റെ വേരുകൾ പേപ്പർ മാപ്പുകളിലാണ്. സ്മാർട്ട്ഫോണുകളും ജിപിഎസും വരുന്നതിന് മുമ്പ്, ലാൻഡ്‌മാർക്കുകളും തെരുവുകളുടെ പേരും അടയാളപ്പെടുത്തിയ മാപ്പുകളെയാണ് സഞ്ചാരികൾ ആശ്രയിച്ചിരുന്നത്. ഒരു പ്രത്യേക സ്ഥലം കണ്ടെത്താൻ മാപ്പ് സൂക്ഷ്മമായി പരിശോധിക്കാനും ദിശകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും ഏറെ സമയം ആവശ്യമായിരുന്നു.
പേപ്പറിൽ നിന്ന് പിക്സലുകളിലേക്ക്
ഡിജിറ്റൽ വിപ്ലവം പേപ്പർ മാപ്പുകളിൽ നിന്ന് ഡിജിറ്റൽ മാപ്പിങ്ങിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ടു. വളരെ പതുക്കെ പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും മാപ്പിങ്ങിന്റെ രീതി വളരെയധികം മാറി. പേപ്പറിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേക്കുള്ള ഭൂപടങ്ങളുടെ മാറ്റം കമ്പ്യൂട്ടിംഗിന്റെ ആദ്യകാലം മുതൽക്കേ ആരംഭിച്ചതാണ്. 1960-കളിലും 70-കളിലും ഭൂപടങ്ങൾ നിർമ്മിക്കാനും മാറ്റങ്ങൾ വരുത്താനും കഴിയുന്ന സോഫ്റ്റ്‌വെയറുകൾ കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ വികസിപ്പിച്ചു തുടങ്ങി. ആധുനിക ഡിജിറ്റൽ മാപ്പിംഗ് സാങ്കേതികവിദ്യയ്ക്ക് ഇതായിരുന്നു അടിത്തറ.
ജിഐഎസും (GIS) സാങ്കേതിക മുന്നേറ്റവും
ഡിജിറ്റൽ ഭൂപടങ്ങളുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു 1980-കളിൽ ‘ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ്’ (GIS) രൂപപ്പെട്ടത്. സങ്കീർണ്ണമായ സ്ഥലവിവരങ്ങൾ മാപ്പ് ചെയ്യാനും വിശകലനം ചെയ്യാനും ഇത് ഗവേഷകരെയും മറ്റും സഹായിച്ചു. ഇതിനു ശേഷം ഇന്റർനെറ്റ് വന്നു.
90-കളിൽ ഇന്റർനെറ്റിന്റെ വളർച്ചയോടെ ഡിജിറ്റൽ ഭൂപടങ്ങൾ സാധാരണക്കാർക്കും ലഭ്യമായി. ‘മാപ്പ്ക്വസ്റ്റ്’ (MapQuest), ‘ഗൂഗിൾ’ തുടങ്ങിയ കമ്പനികൾ ഓൺലൈൻ മാപ്പിംഗ് സേവനങ്ങൾ നൽകാൻ തുടങ്ങി. ഇത് കൂടുതൽ വികസിതമായ മാപ്പിംഗ് സാങ്കേതികവിദ്യകളിലേക്കുള്ള വഴിതുറന്നു.

ഇരുപതാം നൂറ്റാണ്ടിൽ ആകാശദൃശ്യങ്ങളും (Aerial) ഉപഗ്രഹ ചിത്രങ്ങളും (Satellite imagery) വന്നതോടെ ഭൂപടങ്ങൾ കൂടുതൽ തത്സമയവും കൃത്യതയുള്ളതുമായി മാറി. ജിപിഎസ് സാങ്കേതികവിദ്യ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. നഗരങ്ങൾ സങ്കീർണ്ണമായതോടെ കെട്ടിടങ്ങൾക്കുള്ളിലെ വഴികൾ (Indoor wayfinding) കണ്ടെത്തുക എന്ന പുതിയ ലക്ഷ്യത്തിലേക്ക് ഭൂപടങ്ങൾ വികസിച്ചു.
ആദ്യം മാപ്പുകള്‍ ഡിജിറ്റൽ രൂപത്തിലേക്കായി. പിന്നീട്, ജിയോഗ്രഫിക് ഇൻഫര്‍മേഷൻ സിസ്റ്റത്തിന്റെ കണ്ടുപിടുത്തത്തോടെ സങ്കീർണ്ണമായ ഡേറ്റ മാപ്പ് ചെയ്യാനും വിശകലനം ചെയ്യാനും ജിഐഎസ് അവസരം നൽകി. ഇന്റർനെറ്റ് വന്നതോടെ ഡിജിറ്റൽ മാപ്പുകള്‍ കൂടുതൽ വ്യാപകമായി ആളുകളിലേക്കെത്തി. കൂടാതെ, ഉപയോക്താക്കൾക്ക് വേണ്ടതുപോലെ മാപ്പുകളും ഡ്രൈവിംഗ് ഡയറക്ഷനുകളും ഉണ്ടാക്കിയെടുക്കാൻ അനുവദിക്കുന്ന ഓൺലൈൻ മാപ്പിംഗ് സേവനങ്ങൾ തുടങ്ങി. ഈ സേവനങ്ങൾ പെട്ടെന്ന് ജനപ്രിയമാവുകയും കൂടുതൽ നൂതനമായ മാപ്പിംഗ് സാങ്കേതികവിദ്യകളുടെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്തു.

ജിപിഎസ്
ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) സാധാരണ ഉപകരണങ്ങളിൽ ലഭ്യമായതോടെ ഡിജിറ്റൽ അഡ്രസ് സിസ്റ്റത്തിൽ വലിയ മാറ്റമുണ്ടായി. തത്സമയ ലൊക്കേഷൻ വിവരങ്ങളും കൃത്യമായ ദിശാസൂചനകളും നൽകിക്കൊണ്ട് ജിപിഎസ് നാവിഗേഷനെ മാറ്റിമറിച്ചു. കാറുകളിൽ ജിപിഎസ് സംവിധാനം വന്നത് ഈ രംഗത്തെ സുപ്രധാന നാഴികക്കല്ലായിരുന്നു. സ്മാർട്ട്ഫോണുകളുടെ വ്യാപനം ലൊക്കേഷൻ പിന്നുകളെ നമ്മുടെ കൈവെള്ളയിലെത്തിച്ചു. ഗൂഗിൾ മാപ്‌സ് പോലുള്ള ആപ്പുകളിലൂടെ ലൊക്കേഷൻ പിന്നുകൾ പങ്കുവെക്കാനും തത്സമയ ദിശകൾ സ്വീകരിക്കാനും സാധിച്ചു. ഇത് യാത്രകൾ കൂടുതൽ സുഗമമാക്കി. അമേരിക്കൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഇത് യുഎസ് സ്പേസ് ഫോഴ്സ് ആണ് നിയന്ത്രിക്കുന്നത്. ഇതിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്:
Suggestion: അമേരിക്കൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഈ സംവിധാനം യുഎസ് സ്പേസ് ഫോഴ്സാണ് നിയന്ത്രിക്കുന്നത്.
ഉപഗ്രഹങ്ങൾ (Satellites): ബഹിരാകാശത്തുനിന്ന് ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നു.
ഗ്രൗണ്ട് സ്റ്റേഷനുകൾ (Ground Stations): ഉപഗ്രഹങ്ങൾ കൃത്യമായ സ്ഥാനത്താണോ എന്ന് റഡാർ ഉപയോഗിച്ച് നിരീക്ഷിക്കുന്നു.
റിസീവറുകൾ (Receivers): ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് സ്ഥാനം കൃത്യമായി കണക്കാക്കുന്നു.
1973-ലാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ജിപിഎസ് പദ്ധതിക്ക് തുടക്കമിട്ടത്. 1980-കളിൽ വിമാനങ്ങൾക്കായി ഇത് തുറന്നുകൊടുത്തു എങ്കിലും 1995-ഓടെയാണ് ഇത് പൂർണ്ണമായും പ്രവർത്തനസജ്ജമായത്.
Suggestion: 1973-ലാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ജിപിഎസ് പദ്ധതിക്ക് തുടക്കമിട്ടത്. 1980-കളിൽ ഇത് സിവിലിയൻസിന്/വിമാനങ്ങൾക്കായി തുറന്നുകൊടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 1995-ഓടെയാണ് ഇത് പൂർണ്ണമായും പ്രവർത്തനസജ്ജമായത്.
1999: ബെനഫോൺ (Benefon) എന്ന കമ്പനി ആദ്യമായി മൊബൈൽ ഫോണുകളിൽ ജിപിഎസ് എത്തിച്ചു.
2001: സ്വകാര്യ കമ്പനികൾ വാഹനങ്ങൾക്കായി ജിപിഎസ് നാവിഗേഷൻ ഔദ്യോഗികമായി പുറത്തിറക്കി. ഇതോടെ ഗാർമിൻ (Garmin), ടോംടോം (TomTom) തുടങ്ങിയ ഉപകരണങ്ങൾ പ്രചാരത്തിലായി.
ജിപിഎസ് ഇന്ന് കാറുകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. വേറെയും കാര്യങ്ങളുണ്ട്. അതായത്,
വ്യക്തിഗത ട്രാക്കറുകൾ (Personal Trackers): വളർത്തുമൃഗങ്ങളെയും മനുഷ്യരെയും കണ്ടെത്താൻ സഹായിക്കുന്നു.
അസറ്റ് ട്രാക്കിംഗ്: സാധനങ്ങൾ മോഷണം പോകാതിരിക്കാൻ ഉപയോഗിക്കുന്നു. ഷോപ്പിംഗ് കാർട്ടുകൾ മുതൽ വിലപിടിപ്പുള്ള വസ്‌തുക്കൾ വരെ ഇതിലൂടെ സംരക്ഷിക്കാം.
സെൽ ബേസ്ഡ് ട്രാക്കിംഗ്: നമ്മൾ ഫോണിൽ ഉപയോഗിക്കുന്ന മാപ്പുകൾ ഇതിന് ഉദാഹരണമാണ്. ഇത് ഉപഗ്രഹ സംവിധാനത്തേക്കാൾ വേഗമുള്ളതാണ്.
സാറ്റലൈറ്റ് ട്രാക്കിംഗ്: റേഞ്ച് കുറഞ്ഞ ഉൾപ്രദേശങ്ങളിൽ ഡ്രൈവ് ചെയ്യുന്ന ട്രക്കുകൾക്കും മറ്റും ഉപഗ്രഹങ്ങൾ വഴിയുള്ള ട്രാക്കിംഗ് വലിയ അനുഗ്രഹമാണ്.

ഇന്ന് ജിപിഎസ് ഉപയോഗിക്കാൻ കഴിയാത്ത വാഹനങ്ങൾ ഒന്നുമില്ലെന്ന് പറയാം. സൈനിക ആവശ്യങ്ങൾക്കായി തുടങ്ങിയ ഈ സംവിധാനം ഇന്ന് വിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയ്ക്ക് പുറമെ സാധാരണ കാറുകൾ, വാനുകൾ, പൊതുഗതാഗത ബസ്സുകൾ, സ്കൂൾ ബസ്സുകൾ, ട്രെയിനുകൾ എന്നിവയിലെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്നു. ജിപിഎസ്, വൈ-ഫൈ, സെല്ലുലാർ ഡാറ്റ എന്നിവ സമന്വയിപ്പിച്ചാണ് ആധുനിക ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തിക്കുന്നത്. തിരക്കേറിയ നഗരങ്ങളിലും ഉൾഗ്രാമങ്ങളിലും ഒരുപോലെ കൃത്യമായ നാവിഗേഷൻ നൽകാൻ ഡിജിറ്റൽ പിന്നുകൾക്ക് സാധിക്കും. ഇന്റർനെറ്റ് ഇല്ലാതെ പോലും ലൊക്കേഷൻ പങ്കുവെക്കാൻ സാധിക്കുന്ന ഈ സംവിധാനം വരുംകാലത്ത് നമ്മുടെ ഡിജിറ്റൽ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറും.




