India's Top Mobile Games
71
Views

സമാനതകളില്ലാത്ത വളർച്ചയ്ക്കാണ് ഇന്ത്യയിലെ മൊബൈൽ ഗെയ്‌മിംഗ് രംഗം സാക്ഷ്യം വഹിക്കുന്നത്. സ്മാർട്ട്‌ഫോണുകളുടെ വർധിച്ച ലഭ്യതയും കുറഞ്ഞ നിരക്കിലുള്ള ഡേറ്റ പ്ലാനുകളും ഗെയ്‌മിംഗിനെ ജനപ്രിയമാക്കി. 2026-ൽ ദശലക്ഷക്കണക്കിന് ഇന്ത്യൻ ഗെയ്‌മർമാരുടെ ഹൃദയം കവർന്ന, നിലവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഞ്ച് ഗെയ്‌മുകൾ പരിചയപ്പെടാം.

ലുഡോ കിംഗ്

A group of eight animated characters enthusiastically playing a board game around a table, showcasing a mix of emotions such as excitement and concentration. The game board features colorful pieces and numbers, with warm lighting illuminating the scene.

Representative image created using AI Image Generator

6 കളിക്കാർക്ക് വരെ ഒരേസമയം കളിക്കാവുന്ന മൾട്ടിപ്ലെയർ മോഡ്, ഇൻ-ഗെയിം ചാറ്റിംഗ് സൗകര്യം, ആകർഷകമായ പുതിയ തീമുകൾ തുടങ്ങിയവ ലുഡോ കിംഗിനെ ജനപ്രിയമാക്കി

ഗാരേന ഫ്രീ ഫയർ മാക്സ്

Futuristic cityscape with armed characters engaged in a shootout, explosions visible in the background. Digital billboards display the game title 'Free Fire Max'.

Representative image created using AI Image Generator

ബാറ്റിൽ റോയൽ ഗെയ്‌മുകളിൽ ഇന്ത്യയിൽ ഒന്നാമതാണ് ഫ്രീ ഫയർ മാക്സ്. മികച്ച ഗ്രാഫിക്സും വേഗതയേറിയ ഗെയിംപ്ലേയും ഗാരേന ഫ്രീ ഫയർ മാക്സിനെ പ്രിയപ്പെട്ടതാക്കുന്നു. അതിജീവനത്തിനായി 50 കളിക്കാർ തമ്മിൽ നടത്തുന്ന പോരാട്ടം, ഇതാണ് ഗെയ്‌മിന്റെ ഉള്ളടക്കം. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന മത്സരങ്ങളാണ് ഇവയുടെ പ്രത്യേകത.

കാൻഡി ക്രഷ് സാഗ

Screenshot of a Candy Crush game level, featuring a colorful grid of various candies in shapes and colors, with score and level information displayed on the left side.

Representative image created using AI Image Generator

കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ

A group of armed soldiers in tactical gear maneuvering through a deserted city street, with buildings in the background.

Representative image created using AI Image Generator

ലോകപ്രശസ്തമായ ‘കോൾ ഓഫ് ഡ്യൂട്ടി’ ഫ്രാഞ്ചൈസിയുടെ മൊബൈൽ പതിപ്പ് ഇന്ത്യയിലെ ആക്ഷൻ ഗെയിം പ്രേമികളുടെ ടോപ് ലിസ്റ്റിലാണ് ഇടം നേടിയിരിക്കുന്നത്. കൺസോൾ ഗെയ്‌മുകൾക്ക് തുല്യമായ ഗ്രാഫിക്സാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ടീം ഡെത്ത്മാച്ച്, ബാറ്റിൽ റോയൽ, സോംബി മോഡ് എന്നിങ്ങനെ വൈവിധ്യമാർന്ന ഓപ്ഷനുകൾ ലഭ്യമാണ്.

പബ്ജി മൊബൈൽ

A character in a white shirt and tie holds weapons in a battle scene, with explosions and soldiers in the background. The text 'BATTLEGROUNDS' is prominently displayed at the top, and 'PUBG X SETUMS' at the bottom.

Representative image created using AI Image Generator

വിവിധ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും ലോകമെമ്പാടുമെന്ന പോലെ ഇന്ത്യയിലും പബ്ജിക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. 100 കളിക്കാർ ഒരേസമയം മത്സരിക്കുന്ന ഇതിലെ യുദ്ധതന്ത്രങ്ങൾ ഗെയിമർമാരെ ആവേശം കൊള്ളിക്കുന്നു. റിയലിസ്റ്റിക് ഗ്രാഫിക്സ്, വോയ്‌സ് ചാറ്റ് സൗകര്യം, മാപ്പുകൾ, എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

Article Categories:
Gameverse · Swap Mode

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading