93
Views

കായികപ്രേമികൾക്ക് ഈ വർഷം എങ്ങനെ നോക്കിയാലും ജാക്പോട്ടാണ്. മെസി ലോകകപ്പ് ഉയർത്തിയത് ഇന്നലെ കഴിഞ്ഞ പോലെയുണ്ടെന്ന് പറഞ്ഞ നമ്മൾ ദേ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും അടുത്ത ഫുട്ബാൾ ലോകകപ്പിന്റെ പടിക്കലെത്തി. ടി20 ലോകകപ്പും വിന്റർ ഒളിമ്പിക്സും വിന്റർ പാരാലിമ്പിക്സും കഴിഞ്ഞു. ഇനി ഐപിഎൽ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, വനിത ടി20 ലോകകപ്പ് എന്നു തുടങ്ങി കാണാൻ ഒരുപാടുണ്ട്.

A cricket team celebrating a victory on stage with a trophy amidst fireworks and confetti.
Image Credit : virat.kohli / Instagram

ഐപിഎൽ
ടി20 ലോകകപ്പിന്റെ ആരവം കെട്ടടങ്ങിയതേയുള്ളു, അപ്പോഴേക്കും ക്രിക്കറ്റിന്റെ അടുത്ത പൊടിപൂരമിങ്ങെത്തി. മാർച്ച് 28ന് ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമാകും. ഇനിയങ്ങോട്ടുള്ള ദിനങ്ങൾ ഇഷ്ട ടീമിനും കളിക്കുമായി മാറ്റിവയ്ക്കാം. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആദ്യ ഘട്ടത്തിൽ ബെംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡീഗഡ്, ലഖ്നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിങ്ങനെ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുക. മെയ് 31 നാണ് ഫൈനൽ.

പ്രധാന വേദികൾ– Mumbai (Wankhede), Bengaluru (Chinnaswamy – home of the final), Chennai, Kolkata, Ahmedabad, Hyderabad, Lucknow, Jaipur, Guwahati, and New Chandigarh, with additional matches in Dharamshala and Raipur.

ടെന്നീസ്, ഗ്രാൻസ്ലാം
നാല് ചാംപ്യൻഷിപ്പുകൾ ജയിച്ച് ടെന്നീസ് ​ഗ്രാൻഡ് സ്ലാം നേടാൻ കടുത്ത മത്സരമായിരിക്കും ഇത്തവണ. ഓസ്ട്രേലിയൻ ഓപ്പൺ മുൻ മാസങ്ങളിൽ തന്നെ കഴിഞ്ഞു. മെൽബൺ പാർക്കിലായിരുന്നു ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചത്. പുരുഷ സിം​ഗിൾസിൽ കാർലോസ് അൽകാരസും വനിതാ വിഭാഗത്തിൽ എലേന റീബകീനയുമാണ് ജേതാക്കളായത്.

ഇനി, പാരീസിലെ സ്റ്റേഡ് റോളണ്ട് ഗാരോസിലാണ് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2026 മെയ് 24നും ജൂൺ 7നും ഇടയിൽ നടക്കുക.

ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ആൻഡ് ക്രോക്വെറ്റ് ക്ലബിൽ 2026 ജൂൺ 29നും ജൂലൈ 12നും ഇടയിലായാണ് വിംബിൾഡൺ നടക്കുക. ​ഗ്രാൻഡ് സ്ലാമിലെ ഈ വർഷത്തെ മൂന്നാമത്തെ ചാംപ്യൻഷിപ്പായിരിക്കുമിത്.

ഈ വർഷത്തെ അവസാന ഗ്രാൻഡ്സ്ലാം യുഎസ് ഓപ്പൺ ആണ്. ന്യൂയോർക്കിലെ ​ക്വീൻസിലുള്ല യുഎസ്ടിഎ ബില്ലി ജീൻ കിംഗ് നാഷണൽ ടെന്നീസ് സെൻ്ററിൽ 2026 ഓഗസ്റ്റ് 30നും സെപ്റ്റംബർ 13നും ഇടയിലാണ് ഇത് നടക്കുക.

Image Credit : leomessi / Instagram

ഫിഫ ലോകകപ്പ്
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംഷയോടെയും ആവേശത്തോടെയും ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇനി കുറച്ചു നാളുകൾ മാത്രം. ഇനി അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരിക്കും ഓരോ ഫുട്ബോൾ പ്രേമിക്കും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായാണ് ഇത്തവണത്തെ ഫുട്ബോൾ മത്സരങ്ങൾ നടക്കുക.
സാധാരണ ഒരു രാജ്യത്താണ് മത്സരങ്ങൾ നടത്താറുള്ളത്. ഇത് ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മാത്രമല്ല, 32 ടീമുകളിൽ നിന്നും മാറി 48 ടീമുകൾ മത്സരിക്കുന്നത് ഇത് ആദ്യമായാണ്. 39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് ആകെ നടക്കുക. അപ്പോഴിനി കാത്തിരിക്കാം ഉറക്കമില്ലാത്ത രാവുകൾക്കായി.

New Zealand women's cricket team celebrating their victory at the ICC Women's T20 World Cup 2024, holding a trophy and wearing medals.
Image Credit : crictracker

വനിത ടി20 ലോകകപ്പ്
വനിതകളുടെ ടി20 ലോകകപ്പിന്റെ പത്താം എഡിഷന് ജൂൺ 12ന് തുടക്കമാവും. ജൂൺ 12 മുതൽ ജൂലൈ 5 വരെ ഇംഗ്ലണ്ടിലാണ് ടൂർണമെന്റ് നടക്കുക. ആദ്യമായി 12 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണത്തെ ടൂർണമെന്റിനുണ്ട്. 2026ൽ, യോഗ്യത നേടുന്ന 12 ടീമുകളെ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു; ഒരു ഗ്രൂപ്പിലെ ആറ് ടീമുകളും അവരുടെ ഗ്രൂപ്പിലെ മറ്റ് ടീമുകളോട് ഒരു തവണ വീതം കളിക്കുകയും ഓരോ ഗ്രൂപ്പിലെയും മികച്ച ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്യും

A panoramic view of a vibrant sports stadium filled with spectators, featuring a blue running track and a lush green field, under a cloudy sky with a sunset in the background.
Image Credit : commonwealthsport

2026 കോമൺ‌വെൽത്ത് ഗെയിംസ്
12 വർഷങ്ങൾക്ക് ശേഷം കോമൺ‌വെൽത്ത് ഗെയിംസ് ഗ്ലാസ്‌ഗോയിൽ തിരിച്ചെത്തുകയാണ് ഇത്തവണ. 23-ാമത് കോമൺ‌വെൽത്ത് ഗെയിംസിനാണ് സ്കോട്ലൻഡ് വീണ്ടും ആതിഥേയത്വം വഹിക്കുന്നത്. 2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ നടക്കുന്ന ​ഗെയിംസ്, എലിസബത്ത് രാജ്ഞിയുടെ മരണത്തിനും ചാൾസ് മൂന്നാമൻ രാജാവിന്റെ സ്ഥാനാരോഹണത്തിനും ശേഷം നടക്കുന്ന ആദ്യത്തേതാണ്.

സ്കോട്ട്‌ലൻഡ് ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ കോമൺ‌വെൽത്ത് ഗെയിംസാണിത്. തുടക്കത്തിൽ ഇത് വിക്ടോറിയയിൽ (ഓസ്‌ട്രേലിയ) നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്, എന്നാൽ, നഗരം പിന്മാറിയതോടെ 2026ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ പുതിയൊരു സ്ഥലം തിരയേണ്ടി വന്നു. സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്‌ഗോ മുൻപ് 2014ലാണ് കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടുള്ളത്. 1970ലും 1986ലും എഡിൻബറ രണ്ട് തവണ ഇതിന് ആതിഥേയത്വം വഹിച്ചു.

Logo and details for the 20th Asian Games Aichi-Nagoya 2026, featuring event dates from September 19 to October 14, 2026.
Image Credit : https://oca.asia/

2026 ഏഷ്യൻ ഗെയിംസ്
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് എന്നറിയപ്പെടുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിന് 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 14 വരെ ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിൽ നടക്കും. ഐച്ചി പ്രിഫെക്ചറിന്റെ തലസ്ഥാനമായ നഗോയ ആയിരിക്കും പരിപാടികളുടെ പ്രഭവകേന്ദ്രം. 1958ൽ ടോക്കിയോയ്ക്കും 1994-ൽ ഹിരോഷിമയ്ക്കും ശേഷം ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ജാപ്പനീസ് നഗരമായിരിക്കും നഗോയ. 2022ലെ പതിപ്പ് കോവിഡ്-19 പാൻഡെമിക് കാരണം 2023-ലേക്ക് മാറ്റിവച്ചതിനെത്തുടർന്ന്, പരമ്പരാഗത നാല് വർഷത്തെ ചക്രത്തിലേക്ക് ഇവന്റ് മടങ്ങാൻ തീരുമാനിച്ചു.

A Formula 1 racing car rapidly maneuvering on a racetrack, captured in a dynamic motion with blurred background to emphasize speed.

ഫോർമുല വൺ (എഫ്1)
ഗ്രാൻഡ് പ്രീ മത്സരങ്ങളും ഏറെ ആരാധകരുള്ള മത്സരമാണ്. ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീ, ചൈനീസ് ഗ്രാൻഡ് പ്രീ മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള ​ഗ്രാൻഡ് പ്രീ മത്സരങ്ങളുടെ തീയതികൾ താഴെ കൊടുക്കുന്നു,

ജാപ്പനീസ് ഗ്രാൻഡ് പ്രീ- മാർച്ച് 29
ബഹ്‌റൈൻ ഗ്രാൻഡ് പ്രീ- ഏപ്രിൽ 12
സൗദി അറേബ്യൻ ഗ്രാൻഡ് പ്രീ- ഏപ്രിൽ 19
മിയാമി ഗ്രാൻഡ് പ്രീ- മെയ് 3
കനേഡിയൻ ഗ്രാൻഡ് പ്രീ- മെയ് 24
മൊണാക്കോ ഗ്രാൻഡ് പ്രീ- ജൂൺ 7
ബാഴ്‌സലോണ-കാറ്റലൂനിയ ഗ്രാൻഡ് പ്രീ- ജൂൺ 14
ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ- ജൂൺ 28
ബ്രിട്ടീഷ് ഗ്രാൻഡ് പ്രീ- ജൂലൈ 5
ബെൽജിയൻ ഗ്രാൻഡ് പ്രീ- ജൂലൈ 19
ഹംഗേറിയൻ ഗ്രാൻഡ് പ്രീ- ജൂലൈ 26
ഡച്ച് ഗ്രാൻഡ് പ്രീ- ഓഗസ്റ്റ് 23
ഇറ്റാലിയൻ ഗ്രാൻഡ് പ്രീ- സെപ്റ്റംബർ 6
സ്പാനിഷ് ഗ്രാൻഡ് പ്രീ- സെപ്റ്റംബർ 13
അസർബൈജാൻ ഗ്രാൻഡ് പ്രീ- സെപ്റ്റംബർ 26
സിംഗപ്പൂർ ഗ്രാൻഡ് പ്രീ- ഒക്ടോബർ 11
യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രാൻഡ് പ്രീ- ഒക്ടോബർ 25
മെക്സിക്കോ സിറ്റി ഗ്രാൻഡ് പ്രീ- നവംബർ 1
സാവോ പോളോ ഗ്രാൻഡ് പ്രീ- നവംബർ 8
ലാസ് വെഗാസ് ഗ്രാൻഡ് പ്രീ- നവംബർ 21
ഖത്തർ ഗ്രാൻഡ് പ്രീ- നവംബർ 29
അബുദാബി ഗ്രാൻഡ് പ്രീ- ഡിസംബർ 6

Article Categories:
Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading