8
Views

തോരാതെ പെയ്യുന്ന പെരുംമഴയെപ്പോലും വകവെക്കാതെ, പോലീസിന്റെ കൂറ്റൻ വാഹനത്തിന് മുന്നിൽ ഇരുകൈകളും കുത്തി ഒരിഞ്ച് പോലും വഴങ്ങാതെ നിന്ന ആ പെൺകുട്ടി ഇന്ന് ലോകത്തിന്റെ മനസ്സ് കീഴടക്കുകയാണ്. പ്രതിഷേധക്കാരെയും വഹിച്ച് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പോലീസ് വാനിന് കുറുകെ നിന്ന്, നീതിക്കായി 40 മിനിറ്റോളം പോരാടിയ റിയ ആഹിർ എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും പ്രതിഷേധ തെരുവുകളിലെയും താരം.

മുംബൈ ദാദറിലെ ശിവാജി പാർക്കിന് സമീപമായിരുന്നു സംഭവം. കോഹിനൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടന്നുപോവുകയായിരുന്ന റിയ, അവിടെ ക്രോക്കോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധസമരവും തുടർന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് വാനിൽ കയറ്റുന്നതുമാണ് കാണുന്നത്. ഉടൻ തന്നെ മഴത്ത് നനഞ്ഞ ചാരനിറത്തിലുള്ള ഹൂഡിയുമണിഞ്ഞ് റിയ പോലീസ് വാനിന് കുറുകെ നിലയുറപ്പിച്ചു. വണ്ടി മുന്നോട്ടെടുക്കാൻ ഡ്രൈവർ എഞ്ചിൻ ശക്തമായി ഇരപ്പിച്ചു ഭയപ്പെടുത്താൻ നോക്കിയെങ്കിലും, ഭയമില്ലാതെ ആ ‘സിങ്കപ്പെണ്ണ്’ ഒരിഞ്ചുപോലും പിന്നോട്ടുമാറിയില്ല. റിയയുടെ ഈ ധീരത കണ്ട് കൂടുതൽ പ്രതിഷേധക്കാരും വാനിന് മുന്നിലേക്ക് എത്തിയതോടെ, ഒടുവിൽ അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാൻ പോലീസ് നിർബന്ധിതരാവുകയായിരുന്നു.

സംഭവത്തിന് ശേഷം റിയ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്:

ആരാണ് ഈ റിയ?

ഒരു കേവല പ്രതിഷേധക്കാരിയല്ല റിയ യാദവ് അഥവ റിയ ആഹിർ, സൈനിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് ഈ പെൺകുട്ടിയുടെ വരവ്. അച്ഛൻ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിലെ മുൻ സേനാംഗമാണ്.

നിലവിൽ നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിയ ഒരു മികച്ച സംരംഭക കൂടിയാണ്. ‘റിയാസത്ത്’ (Riyasat) എന്ന പേരിൽ ഹാൻഡ്ക്രാഫ്റ്റഡ് ആഭരണങ്ങളുടെ സ്വന്തം ബ്രാൻഡ് നടത്തുന്ന റിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുമുണ്ട്. അച്ഛനിൽ നിന്ന് ലഭിച്ച ആർജവവും ധൈര്യവുമാണ് പോലീസിന് മുന്നിൽ ഭയമില്ലാതെ നിലയുറപ്പിക്കാൻ തനിക്ക് കരുത്തായതെന്ന് റിയയുടെ ഈ പ്രവർത്തി വ്യക്തമാക്കുന്നു.

‘കോൾഡസ്റ്റ് ഫ്രേം ഓഫ് ദ പ്രോട്ടസ്റ്റ്’, ‘ബ്യൂട്ടി ഓഫ് ഡെമോക്രസി’ എന്നിങ്ങനെ നീളുന്നു റിയയെ പ്രകീർത്തിച്ചു കൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Whats Happening Around

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading