യുറോപ്പിൽ നിന്നുള്ളൊരു ശക്തനും ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളൊരു ശക്തനും തമ്മിൽ ഏറ്റുമുട്ടി. രണ്ട് ഭൂഖണ്ഡങ്ങൾ, രണ്ട് പാരമ്പര്യങ്ങള്‍, രണ്ട് ശൈലികൾ. ഏറെ ആവേശത്തോടെ ലോകമെമ്പാടുമുള്ള കാണികൾ കാത്തിരുന്നു… ഫിഫ ലോകകപ്പ് 2026 ഫൈനൽ മാച്ചിനായി.
മിനിറ്റുകൾ കടന്നുപൊയ്‌ക്കൊണ്ടേ ഇരുന്നു. മൈതാനമാകെ 22 പേരും ഓടുന്നുണ്ട്, തമ്മിൽ തടുക്കുന്നുണ്ട്. ഗോൾ നേടാനും ശ്രമിക്കുന്നുണ്ട്. പക്ഷേ, പരസ്പരം അതിന് അനുവദിക്കാതെയാണ് പോര്. ഫീൽഡ് താരങ്ങളുടെ കാലുകൾക്കും ഗോൾകീപ്പർമാരുടെ കൈകൾക്കും വിശ്രമമില്ല.
നിശ്ചിത സമയം അവസാനിച്ചു. ഗോൾ ഇല്ല. നിരാശയുണ്ടെങ്കിലും മടുപ്പില്ല. ഇനിയുണ്ട് എക്സ്ട്രാ ടൈം.
പൊരുതി… വീണ്ടും പൊരുതി… ഒടുവിൽ അത്രയും നേരം വല കാത്ത ഗോൾകീപ്പർ വീണ്ടും തന്റെ നേരേ വന്ന പന്ത് വലംകൈകൊണ്ട് നിസ്സാരമായി ഒരു വട്ടം കൂടി തടുത്തു. എന്നാൽ, ആ 106-ാം മിനിറ്റിൽ പന്ത് റീബൗണ്ട് ചെയ്ത് പൊടുന്നനെ തിരിച്ചുവരുന്നതുകണ്ട് നീങ്ങിയെങ്കിലും വീണു– ബോൾ വലയിലും ഗോളി നിലത്തും.
അത്രമാത്രം മതിയായിരുന്നു… സ്പെയിനിനെ ലോക ചാമ്പ്യന്മാരാക്കാൻ.
ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. സ്പെയിൻ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം ചൂടിയതും എക്സ്ട്രാ ടൈമിലെ ഒരു ഗോള്‍ നേടിയാണ്. അന്ന് 116–ാമത്തെ മിനിറ്റിൽ ആന്‍ഡ്രേ ഇനിയേസ്റ്റയുടെ ഗോളിലെങ്കിൽ ഇത്തവണ 106–ാമത്തെ മിനിറ്റിൽ ഫെറൻ ടോറസ്സിന്റെ ഗോളിൽ.


പെട്ടെന്ന് നോക്കാം– ദി മാച്ച്
ഗോൾ വൈകിയെങ്കിലും കളി തുടങ്ങിയ നിമിഷം മുതൽ ഭൂരിഭാഗം സമയവും സ്പാനിയാര്‍ഡ്സിന്റെ നിയന്ത്രണത്തിലായിരുന്നു പന്ത്. ഗോളടിക്കാൻ 20 അറ്റംപ്റ്റുകളാണ് ഇവർ നടത്തിയത്. യൂറോപ്യൻ ശൈലിയുടേതായ ടെംപോയും ടാക്റ്റിക്കല്‍ ട്രാൻസിഷനുകളും വ്യക്തമായിരുന്നു. അർജന്റീനയുടെ പ്രതിരോധത്തെ നിരന്തരം അവർ പരീക്ഷിച്ചുകൊണ്ടേയിരുന്നു. കഷ്ടപ്പെട്ടു. ഇതിനിടയിൽ ഗോളടിക്കാൻ അവർ വിട്ടുപോയതാണെന്ന് തോന്നണു വെറും രണ്ട് തവണയാണ് ഗോളടിക്കാൻ അർജന്റീനൻ കളിക്കാർ ശ്രമിച്ചത്.
അവർക്ക് പന്ത് കൂടുതൽ നേരം കൈവശം വയ്ക്കാനായില്ലെങ്കിലും പന്ത് സ്വന്തമാകുന്ന നിമിഷങ്ങളിൽ അതിവേഗ പ്രത്യാക്രമണങ്ങള്‍ നടത്തിയും അല്ലാത്തപ്പോൾ ഉറച്ച പ്രതിരോധവുമായി മുന്നേറാൻ അവർ ശ്രമിച്ചിരുന്നു.
ഒന്നിന് പിറകെ ഒന്നായി സ്പെയിൻ ആക്രമണങ്ങൾ നടത്തിയെങ്കിലും അർജന്റീനയെ മത്സരത്തിൽ നിലനിർത്തിയതും എക്സ്ട്രാ ടൈം വരെ എത്തിച്ചതിനും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ പങ്ക് വലുതാണ്. സ്പെയിനിന്റെ നിരന്തര ശ്രമങ്ങൾ അയാൾ തള്ളിക്കളഞ്ഞു.
ഇരു ടീമുകളിലും സബ്സ്റ്റിറ്റ്യൂഷനുകൾ വേണ്ടിവന്നിരുന്നു. അത് കുഴപ്പിച്ചത് അര്‍ജന്റീനയുടെ കോച്ച് സ്കലോണിയെ ആയിരുന്നു. ഫലം കണ്ടത് ലൂയിസ് ഡി ലാ ഫ്വെന്റെയുടെ മാറ്റങ്ങളും. സ്പെയിനിന്റെ സബ്സ്റ്റിറ്റ്യൂട്ടായി കയറിയ ഫെറൻ ടോറസ്സാണ് വിജയഗോൾ സെറ്റാക്കിയത്.
പിന്നെ മത്സരം നടക്കവെ, അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് കിട്ടിയതോടെ ടീമിന്റെ സമ്മർദം വീണ്ടും കൂടി. പത്ത് പേരുമായി കളിക്കാൻ അവർ നിർബന്ധിതരായി എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
ഇനി കുറച്ച് കൗതുകം
അതൊക്കെ പോട്ടെ, കഴിഞ്ഞതു കഴിഞ്ഞു. ഇനി റെക്കോർഡുകളും പ്രത്യേകതകളും ചേർന്ന ഇന്ററസ്റ്റിങ്ങ് കാര്യങ്ങൾ നോക്കാം.
∙∙ ഒരു ഗോൾ മാത്രം വഴങ്ങി കിരീടം — lowest goals conceded by a World Cup champion.
∙∙ ഗോളി ഉനായ് സിമോണിന്റെ ഏഴ് ക്ലീൻ ഷീറ്റുകൾ — World Cup record.
∙∙ 65-ാം വയസ്സിൽ ലോകകപ്പ് നേടിയ ഏറ്റവും പ്രായം കൂടിയ പരിശീലകൻ — Luis de la Fuente.
∙∙ പുരുഷ-വനിതാ ലോകകപ്പുകളുടെ ഒരേസമയം നിലവിലെ ചാമ്പ്യൻമാരായ ആദ്യ രാജ്യം — Spain.
∙ 38 മത്സരങ്ങളുടെ അപരാജിത കുതിപ്പ് — longest unbeaten run by a European national team.
19 വയസ്സുകാരായ ലമിൻ യമാലും പൗ കുബാർസിയും ഇതോടെ ലോകകപ്പ് ഫൈനലിൽ കളിക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും കൗമാരതാരങ്ങളായി. അതിലേറെ ശ്രദ്ധേയമായ കാര്യം, ഇവർക്കു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ പെലെ, ജ്യൂസെപ്പെ ബെർഗോമി, കിലിയൻ എംബാപ്പെയും ലോകകപ്പ് ജേതാക്കളായാണ് ഫൈനൽ അവസാനിപ്പിച്ചത്.
ഇത് കൂടാതെ, ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്‌ഫീൽഡ് താരം, മൂന്ന് ലോകകപ്പ് ഫൈനലുകൾ കളിച്ച രണ്ടാമത്തെ താരം എന്നീ ആശ്വാസ റെക്കോർഡുകൾ മെസിയ്ക്കുള്ളതാണ്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




