“ചേട്ടാ ഒരു ചായ.”
“ലൈറ്റല്ലേ?”
“സ്ട്രോങ്ങ്!”
“ആ, പാലു കൂട്ടി ലൈറ്റായിട്ടടിക്കാം.”
ചിലപ്പോഴിങ്ങനെയാ നമ്മൾ പറയുന്നതായിരിക്കില്ല അപ്പുറത്തുള്ളയാള്‍ കേൾക്കുന്നത്.
ഇതുപോലൊരാളുണ്ടായിരുന്നു കേട്ടോ ഓസ്ട്രേലിയയിൽ. ജർമെൻ ഗ്രീയ. 1970ൽ കക്ഷി ഒരു പുസ്തകം അങ്ങോട്ടെഴുതി. ദ ഫീമെയിൽ യൂനക് (The Female Eunuch) എന്നാണ് ആ പുസ്തകത്തിന്റെ പേര്. വമ്പൻ ഇഷ്യു ആയില്ലേ അതന്നവിടെ. ഒരുപാടാളുകൾ വായിക്കുകയും ചെയ്തു. ദ ബെസ്റ്റ് സെല്ലർ ഓഫ് ദ വേൾഡ് എന്നൊക്കെ പറഞ്ഞ് ലിസ്റ്റെടുത്താൽ ഈ പുസ്തകം അതിലുണ്ടാവും. പുസ്തകത്തിന്റെ തലക്കെട്ടുകൊണ്ടാണെന്നു തോന്നുന്നു ചിലരതിനെ എന്തോ ഇക്കിളി പുസ്തകമാണെന്നു വിചാരിച്ചിട്ട് വായിക്കാൻ തുടങ്ങിയത്രേ.
പക്ഷേ, ഇക്കിളിയല്ല മാന്താണ് അത് വായിച്ചു കഴിഞ്ഞപ്പോൾ തൽപരകക്ഷികൾക്കു കിട്ടിയത്. പിന്നെ സെക്സ് ആൻഡ് ഡെസ്റ്റിനി: ദ പൊളിറ്റിക്സ് ഓഫ് ഹ്യൂമൻ ഫെർട്ടിലിറ്റി, ദ ചേഞ്ച്: വുമൻ, ഏജിങ്, ആൻഡ് മെനൊപോസ്, ഷേക്സിപിയേഴ്സ് വൈഫ് ഇങ്ങനെയൊക്കെ പറയുന്ന കുറേ പുസ്തകങ്ങൾ അവരെഴുതി. പറയുന്നതെന്തായാലും കേൾക്കുന്ന ആൾക്കാരെ അരിശം പിടിപ്പിക്കുക. അതാണ് വിപ്ലവം എന്നാണ് ജർമെൻ ഗ്രീയ ഒരു ഘട്ടം വരെ വിചാരിച്ചിരുന്നത്.

അല്ല, ഇതിനെന്തോ ഒരു പേരു പറയുമായിരുന്നല്ലോ എന്തായിരുന്നു. ആ അതു തന്നെ അരാജകവാദി!
OZ എന്നൊരു അണ്ടർഗ്രൗണ്ട് മാസികയുണ്ടായിരുന്നു. ഇവർ ആ പുസ്തകത്തിൽ ഇവര് നഗ്നയായ ചിത്രമൊക്കെ പബ്ലിഷ് ചെയ്തു അന്നത്തെക്കാലത്ത്. അന്നത്തെ ആൺ എഡിറ്റേഴ്സും ഇവരുടെ കൂടെ ഫോട്ടോ എടുക്കാൻ വരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ, അവസാനം അവരു പിന്മാറി. അതി ഭീരുത്വം ആണെന്നൊക്കെയാണ് ഇവരന്നു ഘോരഘോരം പ്രസംഗിച്ചത്. ഇങ്ങനെ ഹെവി ആയ ഫയർ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നതുകൊണ്ടു തന്നെ ഫെമിനിസ്റ്റുകളടക്കം ‘ഇത്ര നമുക്കാവശ്യമില്ല’ എന്നൊക്കെ പറഞ്ഞു. ഫെമിനിസത്തിന്റെ മെറിറ്റ് ഇവരു സംസാരിച്ചാൽ നശിച്ചു പോകുമെന്ന് പറഞ്ഞവരു വരെ ഉണ്ട് അന്നത്തെക്കാലത്ത്.
അപ്പോഴേ… “നിങ്ങളൊക്കെ ആണുങ്ങളുണ്ടാക്കിയ സദാചാര തടവുകാരാണ്” എന്ന് ജർമെൻ ഗ്രീയ തിരിച്ചു പറഞ്ഞു.
ലിംഗ സമത്വമേയല്ല ഞാനുദ്ദേശിക്കുന്നതെന്ന് അവരാ പറഞ്ഞത്. ഈ ലോകം നന്നാവാൻ ഒറ്റകാര്യം ചെയ്താൽ മതി അത് സമ്പൂർണ സ്ത്രീ വിമോചനമാണെന്ന് ജർമെൻ ഗ്രീയ വിശ്വസിച്ചു. നാണത്തിന്റെയും സ്ത്രൈണമായ ചില വിനയത്തിന്റെയുമൊക്കെ കെട്ടുകൾ പൊട്ടിച്ചെറിയണമെന്ന് ജർമെൻ ഗ്രീയ ആഹ്വാനം ചെയ്തു. ഒളിച്ചു വയ്ക്കലുകൾ, സങ്കോചം അതൊക്കെ ഒഴിവാക്കൂ എന്ന് ഇവര് ഇടയ്ക്കിടയ്ക്കു പറയുമായിരുന്നു.
1968ൽ ഡോക്ടറേറ്റ് നേടിയിട്ടാണ് കല്യാണം കഴിച്ചത്. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അത് ഡിവോഴ്സ്ഡ് ആയി. ഡിവോഴ്സ്ഡ് ആയതിലല്ല കാര്യം; പക്ഷേ, ഈ കല്യാണം എന്നൊക്കെ പറയുന്നത് പെണ്ണിനെ മൂക്കു കയറിടാനുള്ള ആൺ വേലത്തരം ആണെന്ന് ഇവരങ്ങു പറഞ്ഞു വച്ചു. ഇത്തരമുള്ള ചില സ്റ്റീരിയോടൈപ്പുകൾക്കെതിരെ ഗംഭീരമായിട്ട് ജർമെൻ ഗ്രീയ പ്രതികരിച്ചു.
1986ൽ ജർമെൻ ഗ്രീയ പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്. ദ മാഡ് വുമൻസ് അണ്ടർക്ലോത്‌സ് എന്ന പേരിൽ ഇതിൽ കുറേ ലേഖനങ്ങളാണ് ചേർത്തു വച്ചിരിക്കുന്നത്. അതും വിവാദപരമായിരുന്നു. അതിനുശേഷമാണ് ഷേക്സ്പിയേഴ്സ് വൈഫ് എന്ന പുസ്തകം എഴുതിയത്. അത് ഒരുപാട് വായിക്കപ്പെട്ടു.
ഫെമിനിസ്റ്റുകൾക്കടക്കം ലേശമെങ്കിലും സമരസപ്പെടാൻ പറ്റിയ ജർമെൻ ഗ്രീയ പുസ്തകമായിരുന്നു ദ ചേഞ്ച്: വുമൻ, ഏജിങ്, ആൻഡ് മെനൊപോസ് എന്നത്, അതായത് ആർത്തവ വിരാമത്തിനുശേഷമുള്ള സ്ത്രീയെപ്പറ്റിയും അഡ്രസ് ചെയ്തു തുടങ്ങിയത് ഗ്രീയ ആയിരുന്നു. മുതലാളിത്ത സമൂഹം പെണ്ണിനുമേൽ പല കാര്യങ്ങളും അടിച്ചേൽപ്പിക്കുന്നു. സൗന്ദര്യവർധക വസ്തുക്കളായാലും വസ്ത്രവിതാനങ്ങളായാലും അവരു ചിന്തിക്കുന്ന രീതികളിൽ പോലും ഇവരിടപെടുന്നു എന്നൊക്കെ ജർമെൻ ഗ്രീയ ഒച്ചവച്ചു.
“സ്കാറിങ് വുമൻ ഈസ് ബിഗ് ബിസിനസ് ആൻഡ് ഹ്യൂജ്‌ലി പ്രോഫിറ്റബിൾ: എന്നവർ പറഞ്ഞു.
ദ ഹോൾ വുമൻ എന്നു പറഞ്ഞിട്ടുള്ള വേറൊരു പുസ്തകം ഉണ്ടായിരുന്നു. 1999ലാണ് ജർമെൻ ഗ്രീയ അത് പബ്ലിഷ് ചെയ്തത്. പെൺപ്രസ്ഥാനങ്ങൾ പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരിക്കുകയാണ്. അതിലൊരു പുരോഗതി ഉണ്ടാവുന്നില്ല എന്ന് ഗ്രീയ വാദിച്ചു. വളരെ മേൽതട്ടിലുള്ള പ്രത്യേകം ചില ആളുകൾക്ക് കിട്ടിയാൽ അത് പെൺസ്വാതന്ത്ര്യം ആവില്ല എന്ന് ഗ്രീയയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പറഞ്ഞതു പറഞ്ഞോണ്ടിരിക്കാതെ “ഇറ്റ്സ് ടൈം ടു ഗെറ്റ് ആൻഗ്രി എഗെയ്ൻ” എന്ന് ഗ്രീയ പറഞ്ഞു. പിന്നേം ദേഷ്യം പിടിക്കാൻ സമയമായി എന്നു ചുരുക്കം.
ഈ പുസ്തകത്തിൽ ജർമെൻ ഗ്രീയ കുറേ വിഷയങ്ങൾ പറഞ്ഞു കേട്ടോ. ബ്രെസ്റ്റ്, ഗേൾപവർ, ഷോപ്പിങ്, ഈസ്ട്രജൻ, വൈഫ്സ്, മ്യൂട്ടിലേഷൻ അങ്ങനെ പലതും പലതും. മൂന്നാം ലോക രാജ്യങ്ങളിലും വളരെ ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷനെ ഗ്രീയ ഉറക്കെപ്പറഞ്ഞ് എല്ലാവരുടെയും ശ്രദ്ധയിലേക്കെത്തിച്ചു.
എന്നും തൊട്ടാൽ പൊള്ളുന്ന ട്രാൻസ് സെക്ഷ്വാലിറ്റിയെ പക്ഷേ, ഗ്രീയ സമീപിച്ചത് അത്ര നല്ല രീതിയിൽ അല്ലായിരുന്നു എന്ന് പരക്കെ അഭിപ്രായം ഉണ്ടായി. അതായത് ഒരു ആൺകുട്ടി ശസ്ത്രക്രിയയിലൂടെ പെൺകുട്ടിയായി മാറിയാൽ അവരെ സ്ത്രീ എന്നുൾക്കൊള്ളാനാവില്ലെന്ന് ഗ്രീയ പറഞ്ഞു. 2003ൽ ഗ്രീയ എഴുതിയ ദ ബ്യൂട്ടിഫുൾ ബോയ് എന്ന പുസ്തകം വല്ലാത്ത പ്രശ്നം ഉണ്ടാക്കി. ടീനേജ് ആൺകുട്ടികളുടെ ശരീരം അട്രാക്ടീവ് ആണെന്നൊക്കെ അന്ന് ഗ്രീയ പറഞ്ഞു വച്ചു. അല്ലേലും സമൂഹത്തെകൊണ്ട് ‘അയ്യേ, എന്താണിവർ പറയുന്നത്’ എന്ന് പറയിപ്പിക്കലായിരുന്നല്ലോ ഈയമ്മയുടെ ഇഷ്ടപ്പെട്ട ഹോബി.
ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിന്റെ ചില അലംഭാവങ്ങളെ കപടസദാചാരങ്ങളെ ചൊറിയുക, മാന്തുക ഇതൊക്കെയായിരുന്നു ഗ്രീയയുടെ പ്രധാനപ്പെട്ട വിനോദങ്ങൾ.
മുൻപ് കാണുന്ന എല്ലാത്തിനെയും വിമർശിക്കുന്നവരാണ് ഫെമിനിസ്റ്റുകൾ എന്നൊരു ധാരണ പരക്കെ ഉണ്ടല്ലോ. ഒരുപക്ഷേ, അതിന്റെയൊക്കെ മൂലകാരണമായി ജർമെൻ ഗ്രീയയെ ചൂണ്ടിക്കാട്ടുന്നവരുണ്ടു കേട്ടോ. ഉദാഹരണത്തിന് ബ്രിട്ടിഷ് സംസ്കാരത്തെപ്പറ്റി ഗ്രീയ പറഞ്ഞത്,
“ഇംഗ്ലിഷ് കൾചർ ഈസ് ബേസിക്കലി ഹോമോസെക്ഷ്വൽ ഈസ് ദ സെൻസ് ദാറ്റ് ദ മെൻ ഓൺലി റിയലി കെയർ എബൗട്ട് അദർ മെൻ” എന്നാണ്.
ഇതൊക്കെ വലിയ പ്രശ്നമായി അന്ന്.
പിന്നെ സൈക്കോ അനാലിസിസിനെപ്പറ്റിയും ഗ്രീയയ്ക്ക് അഭിപ്രായം ഉണ്ടായിരുന്നു.
“സിഗ്മണ്ട് ഫ്രോയിഡ് ഈസ് ദ ഫാദർ ഓഫ് സൈക്കോ അനാലിസിസ്. ഇറ്റ് ഹാഡ് നോ മദർ”, എന്നവരു പറഞ്ഞു.
പ്രത്യേകിച്ച് അമ്മയൊന്നുമില്ല. അച്ഛൻ മാത്രമേയുള്ളൂ അതും ഫ്രോയിഡ് ആണെന്ന്. ഇങ്ങനെ സർവസ്വതന്ത്രയായി നടന്ന അരാജക ഫെമിനിസ്റ്റാണ് ജർമെൻ ഗ്രീയ.
ഇവരെ അംഗീകരിച്ചവരേക്കാൾ കൂടുതൽ ഇവരെ വിമർശിച്ചവരും ഒഴിവാക്കി നിർത്തിയവരുമായിരുന്നു. ഇവരു പല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെങ്കിലും ഒരു കൃത്യമായ ഫെമിനിസ്റ്റ് രീതിയിലേക്ക് കടന്നു വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരെയാരും അങ്ങനെയൊരു ഫെമിനിസ്റ്റ് ആയിട്ട് കണക്കുകൂട്ടിയിട്ടുമില്ല എന്നാണ് ചരിത്രം നോക്കുമ്പോൾ തോന്നുന്നത്.
പക്ഷേ, ഇവരു പറഞ്ഞ ചില ചില്ലറ കാര്യങ്ങൾ അതേറ്റെടുത്ത് ‘ഓ! ഇതൊക്കയാണോ ഫെമിനിസം’ എന്നു പറയുന്നവരോട് അയിന് എന്നു തിരിച്ചു ചോദിക്കാനേ നിർവാഹമുള്ളൂ കാരണം ഇതുമാത്രമല്ല ഫെമിനിസം. ഇനിയുമൊരുപാട് ഒരുപാട് കാരണങ്ങൾ ഉണ്ട്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




