‘എന്ന് ഞാൻ തൂവെള്ള നിറത്തിൽ വസ്ത്രം ഇടുന്നോ, അന്ന് ഒരിക്കലുമില്ലാത്ത കറയൊക്കെ (Stain) പറ്റും…’🤦🏻♂️😡
പലരും പലപ്പോഴായി പറയുന്ന ഡയലോഗാണിത്. കാര്യം ശരിയാണെങ്കിലും എളുപ്പത്തിൽ നമുക്ക് കറയൊക്കെ മാറ്റാവുന്നതാണ്. ചില സാധനങ്ങൾ മാത്രം ഉപയോഗിച്ച് സിംപിളായി പ്രശ്നം പരിഹരിക്കാവുന്നതാണ്.🤗
🧺 ഓഫീസുകളിൽ ഏറ്റവും കൂടുതൽ വൈറ്റ്, ഓഫ് വൈറ്റ് ഷർട്ടുകൾ ഉപയോഗിക്കുന്നത് പുരുഷന്മാർ ആണ്. അവർ നേരിടുന്ന പ്രധാനപ്രശ്നം കോളറിൽ പറ്റിപിടിക്കുന്ന അഴുക്കാണ്. അത് ഇളക്കിയെടുക്കാൻ ഷാംപൂ ഉപയോഗിച്ചാൽ മതി. നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ബ്രഷ് കൊണ്ട് ഉരച്ചുകൊടുക. ശേഷം വെള്ളത്തിൽ മുക്ക് കൈകൊണ്ട് തിരുമ്മിയാൽ മതിയാകും. (സ്ത്രീകൾക്കും ബാധകമാണ് 😬)
Credit: Generative AI Assist
ട്രിക്ക്–1
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്
🧺 മഷിക്കറയാണെങ്കില്‍, പെർഫ്യൂം ആണ് ആദ്യം ഉപയോഗിക്കേണ്ടത്. മഷി പറ്റിപിടിച്ച ഭാഗത്ത് പെർഫ്യൂം സ്പ്രേ ചെയ്തുകൊടുക്കുക. ഈ സമയം മഷി ഇളകിപടരുന്നത് കാണാം. വീണ്ടും സ്പ്രേ ചെയ്തശേഷം ഷാംപൂ ഉപയോഗിച്ച് ഉരച്ചുകഴുകുക
Credit: Generative AI Assist
ട്രിക്ക്– 2
🧺വാഷിങ്മെഷീനിൽ അലക്കുന്ന സമയത്ത് ഒരു തുണിയുടെ നിറം മറ്റൊരു തുണിയിൽ പറ്റിപിടിക്കാറുണ്ട്. ഇതിനായി വലിയ പാത്രത്തിൽ സോപ്പുപൊടിയിട്ട് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡ ചേർക്കുക. (തുണിയുടെ പഴകിയ മണം പോകാൻ ഇത് സഹായിക്കും). ഇതിലേക്ക് കുറച്ച് വിനാഗിരി കൂടി ഒഴിച്ച് തുണികൾ 15 മിനിറ്റ് മുക്കിവയ്ക്കുക. അപ്പോൾ തന്നെ തുണിയിലെ പറ്റിപിടിച്ച നിറങ്ങൾ ഇളകുന്നത് കാണാനാകും. ശേഷം വൃത്തിക്ക് കഴുകി, ഉണക്കിയെടുത്താൽ തുണികൾ പുത്തനായി തോന്നും.
Credit: Generative AI Assist
ട്രിക്ക്– 3
Related
Discover more from Ivide LIVE
Subscribe to get the latest posts sent to your email.