144
Views

മനസ്സിന് സമാധാനം കിട്ടാൻ ഇടയ്ക്കൊക്കെ യാത്ര ചെയ്യുന്ന വ്യക്തികളാണല്ലോ നമ്മളിൽ പലരും. ഒരുപാട് കാലമായി ആഗ്രഹിക്കുന്ന, എന്നാൽ ഇതുവരെയും പോകാൻ സാധിക്കാത്ത ഒരു യാത്രയില്ലേ നിങ്ങളുടെ മനസ്സിൽ? കയ്യിൽ അത്യാവശ്യത്തിന് കാശ് ഉണ്ടെങ്കിൽ മറ്റാരെയും കാത്ത് നിൽക്കണ്ട, യാത്ര തുടങ്ങിക്കോ.
ഒറ്റയ്ക്ക് പോയാൽ എങ്ങനെ ശരിയാവും? സഹായത്തിന് ആരെങ്കിലും കൂടെ വേണ്ട? എന്തെങ്കിലും അപകടം പറ്റിയാലോ എന്നൊക്കെ ചിന്തിച്ച് ആകെ ടെൻഷനിലാണോ? അത്ര ഡാർക്ക് പരിപാടിയൊന്നുമല്ല ഈ ഒറ്റയ്ക്കുള്ള യാത്ര. കുറച്ചു സാധനങ്ങൾ കയ്യിൽ കരുതിയാൽ സേഫ് ആയി ട്രാവൽ ചെയ്ത് തിരിച്ചെത്താം.

ഒരു യുവതി കുണ്ടത്ത് ഒരു വലിയ ബാക്ക്പാക്ക് കൈയിൽ കെട്ടിയുള്ള ഒരു ഫോക്കൽ മാർക്കറ്റിൽ നടക്കുന്നു. പശ്ചാത്തലത്തിൽ ആയുള്ള ആളുകൾ കടകളുടെ പരന്ത്മം ഒന്നുമാത്രം തുടരുന്നു.

ഐഡി കാർഡുകൾ, പാസ്പേർട്ട്, വിസ ഡോക്യുമെന്റുകൾ, ട്രാവൽ ഇൻഷുറൻസ് പേപ്പർ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, കാശ്, യൂണിവേഴ്സൽ അഡാപ്റ്റർ, കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ, അത്യാവശ്യ ഡോക്യൂമെന്റുകളുടെ കോപ്പി, ലോക്കുകൾ, ചെറിയൊരു ബുക്കും പേനയും എന്നിവ കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്. ഈ വിവരങ്ങൾ എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നാൽ അത്ര പോപ്പുലർ അല്ലാത്ത, എല്ലാവർക്കും അറിയാൻ സാധ്യതയില്ലാത്ത ചില സാധനങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പോകുന്നത്. ഒറ്റയ്ക്ക് യാത്ര പോകാൻ പ്ലാനുള്ള നിങ്ങളുടെ ആ പ്രിയപ്പെട്ട ഫ്രണ്ടിന് ഇത് അയച്ചുകൊടുക്കൂ.

An emergency safety alarm device with a sleek, rounded design, featuring a prominent button, placed on a textured surface.

പേഴ്സണൽ സേഫ്റ്റി അലാം
ഫ്ലാഷ് ലൈറ്റുള്ള ഉറക്കെ സൈറൺ കേൾക്കുന്ന ഒരു പ്രൊഡക്റ്റ് ആണ് ഇത്. പകലോ രാത്രിയോ ആകട്ടെ, അപായമുള്ളപ്പോൾ ഈ അലാം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് ഉപകാരമാകും. സൈറൺ മുഴക്കി ആളുകളുടെ ശ്രദ്ധ ആകർഷിക്കാവുന്നതാണ്. ആളൊഴിഞ്ഞ ഭാഗങ്ങളിൽ ഒറ്റയ്ക്ക് നടക്കുമ്പോഴും ഇത്തരം ഉപകരണങ്ങൾ സഹായകമാകും. ഒരു കീ ചെയ്ൻ പോലെ കയ്യിൽ കരുതാൻ സാധിക്കും. സാധാരണ വിസിലുകൾ സൂക്ഷിക്കുന്നതും നല്ലതാണ്.

ഒരു ഫസ്റ്റ് എയ്ഡ് കിറ്റ്, അതില്‍ ഡ്രസ്സിങ്, ആന്റിസെപ്റ്റിക് വെയര്‍, കണ്ണിക്ക് അടുങ്ങിയല്ലാത്ത പെയിന്റുകള്‍, മുത്തുകള്‍, കൂടാതെ മറ്റ് ചികിത്സാ സാധനങ്ങള്‍.

ഫസ്റ്റ് എയ്ഡ് ട്രാവൽ കിറ്റ്
സഹായത്തിന് ആരും ഇല്ലെങ്കിലും തൽക്കാലത്തേക്ക് നമ്മുടെ ജീവൻ രക്ഷിക്കാൻ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതുന്നത് നല്ലതാണ്. ഏറ്റവും പ്രധാനപ്പെട്ട സാധനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫസ്റ്റ്എയ്ഡ് ട്രാവൽ കിറ്റുകൾ ഓൺലൈനായി വാങ്ങാവുന്നതാണ്.

വൃത്തിയായ ഒരു ടോയ്‌ലറ്റ് സീറ്റിനുള്ള കവറാണ്, ഇത് സ്ത്രീകൾക്കായി സുരക്ഷിതമായ യാത്രയിൽ സഹായിക്കും.

ടോയ്‌ലറ്റ് കവറുകൾ
പെൺകുട്ടികളെ സംബന്ധിച്ച് ഒറ്റയ്ക്കുള്ള യാത്രയിൽ സുരക്ഷിതമായൊരു ടോയ്‌ലറ്റ് കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇനി കണ്ടെത്തിയാൽ തന്നെ തീരെ വൃത്തിയില്ലാത്ത ടോയ്‌ലറ്റ് സീറ്റ് ഉപയോഗിക്കാൻ പലർക്കും ആരോഗ്യപരമായ കാരണങ്ങൾ കാരണം മടിയായിരിക്കും. പലരും മുഴുവനായി ഇരിക്കാതെ സ്ക്വാട്ടിങ് പൊസിഷനിലാണ് മലമൂത്രവിസർജനം നടത്തുന്നത്. ഇത് തീരെ സുഖകരമല്ല. അത്തരം സാഹചര്യങ്ങളിൽ ടോയ്‌ലറ്റ് സീറ്റ് കവറുകൾ ഉപകാരമാകും.

ഡിസ്പോസിബിൾ യൂറിനേഷൻ ഡിവൈസ്
സ്ത്രീകൾക്ക് നിന്നുകൊണ്ട് തന്നെ മൂത്രമൊഴിക്കാൻ സാധിക്കുന്ന ഡിസ്പോസിബിൾ യൂറിനേഷൻ ഡിവൈസ് കയ്യിൽ കരുതുന്നത് ഏറെ ഉപകാരമാണ്. കുറഞ്ഞ സൗകര്യങ്ങളിൽ പോലും പ്രാഥമിക കൃത്യങ്ങള്‍ നിർവഹിക്കാൻ ഇത് സഹായിക്കും.

പോർടബിൾ ഡോർ ലോക്ക്
ഒറ്റയ്ക്ക് ഹോട്ടലിലോ ലോഡ്ജിലോ താമസിക്കുന്നവർക്ക് സുരക്ഷയ്ക്കായി കരുതാവുന്ന ഒന്നാണ് പോർട്ടബിൾ ഡോർ ലോക്ക്. പുറത്തു നിന്ന് ആർക്കും അതിക്രമിച്ച് കയറാൻ സാധിക്കാത്ത വിധം വാതിലുകൾ സുരക്ഷിതമാക്കും.

ഒരു വ്യക്തി കൈ Holds ചെയ്യുന്ന പെപ്പർ സ്പ്രേ, അപകടസാധ്യതയിൽ വാഗ്ദാനം ചെയ്യുന്ന സുരക്ഷയ്ക്ക് വേണ്ടിയാണ്. പശ്ചാത്തലത്തിൽ നൈറ്റ് ലൈറ്റ് മാറ്റങ്ങള കാണാം.

പെപ്പർ സ്പ്രേ
രാത്രി ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ഇന്ന് സ്ഥിരമായി കയ്യിൽ കരുതുന്ന ഒന്നാണ് പെപ്പർ സ്പ്രേ. യാത്രകളിലും ഇത് സഹായകമായേക്കാം. അതേ സമയം മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവർ അവിടത്തെ നിയമം കൂടി മനസ്സിലാക്കി, ഇത്തരം വസ്തുക്കൾ അനുവദിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഒരു അടിത്തറയിൽ ഒരു മിനിമൽ ഡിസൈൻ പോർട്ടബിൾ പവർ ബാങ്ക്, ചായം പോലെ ഭിഗ്‌വിരുതിയോടെ, തിരഞ്ഞെടുക്കാനാകും.

പവർബാങ്ക്, ഓഫ്‌ലൈൻ മാപ്പ്
ഇന്ന് എല്ലാ വിവരങ്ങളും ഫോണിൽ ലഭ്യമാണെന്നിരിക്കെ മറ്റൊന്നിനെയും നമ്മൾ ആശ്രയിക്കാറില്ല. അതേ സമയം ഫോൺ ഓഫ് ആയാൽ നമ്മൾ ഒറ്റപ്പെട്ടു പോകുന്നതായി തോന്നിയേക്കാം. എപ്പോഴും കയ്യിൽ പവർ ബാങ്ക് കരുതുക. പുതിയ സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോൾ കയ്യിൽ മാപ്പ് ഉണ്ടാകുന്നതും നല്ലതാണ്.

ഹൈജീൻ ഉറപ്പാക്കാം!
ടിഷ്യു പേപ്പറുകൾ, സാനിറ്റൈസർ, സോപ്പ് തുടങ്ങി ശരീരം വ‍ൃത്തിയായി സൂക്ഷിക്കാനുള്ളവ കയ്യിൽ കരുതണം. വലിയ കട്ടിയില്ലാത്ത, പെട്ടെന്ന് ഉണങ്ങുന്ന തരത്തിലുള്ള ടവ്വലുകളും യാത്രയിൽ പായ്ക്ക് ചെയ്യാവുന്നതാണ്.

ഒരു ബാക്ക്‌പാക്ക് കയ്യിൽ നിർബന്ധമായും വെള്ളംകൊണ്ട് സജ്ജീകരിച്ച ഒരു യുവതി രാത്രിയിലെ ശാന്തമായ തെരുവിൽ പോകുന്നു.

എക്സ്ട്രാ ടിപ്സ്
∙ചെറിയ കത്തി കയ്യിൽ കരുതുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ എന്തെങ്കിലും സാധനങ്ങൾ മുറിക്കാനോ, സ്വയരക്ഷയ്ക്കോ സഹായിക്കും.
∙മരുന്നുകൾ കഴിക്കുന്നവർ അവയും കയ്യിൽ കരുതേണ്ടതാണ്. പ്രിസ്ക്രിപ്ഷൻ സൂക്ഷിക്കുന്നതും അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കും
∙ജിപിഎസ് ട്രാക്കറുകൾ സൂക്ഷിക്കുന്നതും നല്ലതാണ്.
∙താമസവിവരങ്ങളെപ്പറ്റിയും, ഒറ്റയ്ക്കോ ഉള്ളു എന്ന വിവരവും കഴിവതും അപരിചിതരോട് പങ്കുവയ്ക്കാതിരിക്കുക.
∙അടുത്ത സുഹൃത്തിനോടോ കുടുംബാംഗങ്ങളോടോ എങ്ങോട്ടാണ് പോകുന്നതെന്നോ, പ്ലാനുകൾ എന്തൊക്കയാണെന്നും അറിയിക്കുന്നത് നല്ലതാണ്. കഴിയുമെങ്കിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാവുന്നതാണ്.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · ·
Article Categories:
Utility

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading