186
Views

ഉത്സവപ്പറമ്പുകളിൽ കൈനിറയെ വളകളിട്ട കാലം ഓർമയുണ്ടോ.. ഗ്ലിറ്ററുകൾ നിറഞ്ഞ പല നിറത്തിലുള്ള വളകൾ. വളകളിൽ നിന്നും കൈകളിലേക്കും കൈകളിൽ നിന്ന് കൈ തൊടുന്നിടത്തേക്കെല്ലാം എത്തുന്ന തിളങ്ങുന്ന പൊടി. കുട്ടിക്കൗതുകത്തിന് ഒപ്പം തിളങ്ങുന്ന ഗ്ലിറ്ററുകൾ. ക്രാഫ്റ്റ് വർക്കിന് വേണമെന്ന് വാശിപിടിച്ച് എല്ലാ കുപ്പായങ്ങളിലും ഗ്ലിറ്റർ തിളക്കം അവശേഷിപ്പിക്കുന്ന കുട്ടിക്കാലത്തിൽ നിന്ന് കഥ മാറി. ഗ്ലിറ്ററും.


ഡേറ്റിങ്ങ് കൾച്ചർ അനുദിനം മാറി മറിഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഡേറ്റിങ്ങ് ആപ്പുകൾ പോലെ തന്നെ ട്രെൻഡ് മാറുന്നതാണ് ഡേറ്റിങ്ങ് ലോകവും. ഡിവോഴ്സ് ഡസ്റ്റാണ് പുതിയ ട്രെൻഡ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഡിവോഴ്സ് ഡസ്റ്റും നേരത്തെ പറഞ്ഞ ഗ്ലിറ്ററും തമ്മിൽ തീരെ ചെറുതല്ലാത്ത ബന്ധമുണ്ട്.

എന്താണ് ഡിവോഴ്സ് ഡസ്റ്റ് ?

ഡേറ്റിങ്ങിന് പോകുന്നതിന് മുൻപ് യുവതികൾ ഗ്ലിറ്ററോ ഷിമ്മറോ ഉപയോഗിക്കുന്നു. ഈ തിളങ്ങുന്ന ഗ്ലിറ്ററിനെയാണ് ഡിവോഴ്സ് ഡസ്റ്റെന്ന് വിളിക്കുന്നത്. ഫാഷൻ ഒപ്പം ഹൈ വാർണിങ് അലേർട്ട് കൂടിയാണീ തിളക്കം. കാരണം വസ്ത്രത്തിലോ ശരീരത്തിലോ പറ്റിപ്പിടിച്ചാൽ ഇവ പെട്ടെന്ന് നീക്കം ചെയ്യാൻ ആകില്ല എന്നതുതന്നെ. അതിനാൽ കള്ളം പറഞ്ഞ് പുതിയ പ്രണയം തേടിപ്പോകുന്ന ഭർത്താക്കന്മാരെ കണ്ടുപിടിക്കാൻ ഈ തിളക്കം സഹായിക്കും. അവിവാഹിതരാണ് എന്ന് കള്ളം പറഞ്ഞ് ഡേറ്റിന് പോകുന്നവർ ഡേറ്റിങ്ങിന് ഗ്ലിറ്റർ ശരീരത്തിൽ അണിഞ്ഞെത്തുന്നവരുമായി അടുത്തിടപഴകുമ്പോൾ ഈ ഗ്ലിറ്ററും അവർക്കൊപ്പം വീട്ടിലേക്ക് മടങ്ങും. വല്ലാത്ത അപ്രതീക്ഷിതമായ തിളക്കത്തിൽ കള്ളത്തരം പിടികൂടാമെന്നാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഒരു സൈലൻറ് അലർട്ട് സിസ്റ്റമായാണ് ഡിവോഴ്സ് ഡസ്റ്റ് പണി തുടങ്ങുക എന്ന് അർത്ഥം. അതിനാൽ മാരീഡ് മാൻ റിപ്പല്ലൻറ് എന്നും ഇതിനെ പറയുന്നുണ്ട്.

ഡിവോഴ്സ് ഡസ്റ്റ് എങ്ങനെ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി..

ടിക് ടോക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് ഗ്ലിറ്റർ ഡസ്റ്റ് വീണ്ടും ട്രെൻഡായത്. ഡിവോഴ്സ് ഡസ്റ്റ് എന്ന സെർച്ചിന് പിന്നാലെ വരുന്നത് വിവിധങ്ങളായ ബ്യൂട്ടി പ്രൊഡക്ടുകളാണ്. ക്ലീൻ ഗേൾ ബ്യൂട്ടിട്രെൻഡിന് അവസാനമിട്ട് ശരീരത്തെയും നിറങ്ങളെയും ആഘോഷമാക്കുകയാണ് സ്ത്രീകളിപ്പോൾ. മാക്സിമലിസം എന്ന ആശയത്തിലേക്ക് ഫാഷൻ ലോകം ചുവടുമാറ്റിയതും ഡിവോഴ്സ് ഡസ്റ്റെന്ന പേരിൽ ഷിമ്മറിങ്ങ് ഗ്ലിറ്ററുകള്‍ സ്റ്റൈൽ സ്റ്റേറ്റ്മെന്റാകുന്ന ട്രെൻഡിനെ കാണേണ്ടിവരും.

ഡേറ്റിങ്ങിനായി ഇതാ ചില മെയ്ക്ക് അപ്പ് ഗ്ലിറ്ററുകൾ

ബോഡി പൗഡർ ഗ്ലിറ്റർ: കൂടുതൽ നിറം നൽകുന്നതും, മറ്റ് പ്രതലങ്ങളിലേക്ക് എളുപ്പത്തിൽ പടരാൻ സാധ്യതയുള്ളതുമാണ്.

ഗ്ലിറ്റർ സ്പ്രേകൾ: ഭാരം കുറഞ്ഞതും, തോളുകളിലും കഴുത്തെല്ലുകളിലും എളുപ്പത്തിൽ സ്പ്രേ ചെയ്യാൻ കഴിയുന്നതുമാണ്.

ഷിമ്മർ ലോഷനുകൾ: നേരിയ തിളക്കം നൽകുന്നതും, തിളക്കം പൊടിഞ്ഞു വീഴുന്നത് വളരെ കുറഞ്ഞ അളവിലുമാണ്.

ഷിമ്മർ ബോഡി ഓയിലുകൾ: തിളക്കമുള്ള ഫിനിഷും തിളക്കവും നൽകുന്നു.

ഇവയെല്ലാം കോടികൾ മറയുന്ന ബ്യൂട്ടി ബിസിനസിന് മുതൽക്കൂട്ടായി ട്രെൻഡിലുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഏതൊരാഹ്വാനവും ട്രെൻഡ് സെറ്റ് ചെയ്യുന്നത് പോലെയാണ് സൗന്ദര്യവർധക ലോകത്ത് ഈ ഗ്ലിറ്ററിൻറെ പങ്കും.

ഡിവോഴ്സ് ഡസ്റ്റും വിമർശനങ്ങളും

വിശ്വാസം ഏകപക്ഷീയമായ വാക്കല്ല. സ്ത്രീകൾക്ക് മാത്രം അവകാശപ്പെട്ടതല്ല. അതിനാൽ വിശ്വാസവും ചതിയും ഒന്നും പുരുഷന്മാർക്ക് മാത്രം ബാധകമാകുന്നതല്ല.സ്ത്രീകളിലും ചതിക്കുന്നവരില്ലേ എന്നും അതിനെ പിടികൂടാൻ എന്താണ് പ്രതിവിധിയെന്നും വിമർശകർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത് ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ രക്ഷിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് എന്നാണ് ചർച്ച. താൻ ചതിക്കപ്പെടുകയാണെന്നത് ആ സ്ത്രീ അറിയണം എന്ന സ്ത്രീപക്ഷം ചേർന്നൊരു നിലപാടും ഇതിൽ ഉണ്ടെന്നത് പാടെ അവ​ഗണിക്കാൻ കഴിയില്ല. എത്ര മനോഹരമായാണ് സ്ത്രീകൾ മറ്റൊരു സ്ത്രീക്ക് കുടയാകുന്നത്. സ്നേഹവും വിശ്വാസവും ബന്ധങ്ങളുടെ കൂടെപ്പിറപ്പാകുമ്പോൾ കാമ്പുള്ള അകക്കണ്ണുള്ള ബന്ധങ്ങളെ പുതുതലമുറ തേടുന്നുണ്ട് എന്നതും ട്രെൻഡിനപ്പുറം ഇത്തരം തിളക്കങ്ങൾക്ക് പിന്നിലുണ്ട്.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · · · ·
Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading