ജന്തർ മന്തറിലെ സമരപോരാട്ടത്തിലാണ് ആ പെൺകുട്ടി ശ്രദ്ധിക്കപ്പെടുന്നത്. ഭാരതത്തെ വീണ്ടെടുക്കാൻ ജെന്‍സികൾ നടത്തിയ പോരാട്ടത്തിൽ കൊടിയ മർദ്ദനവും ആക്രമണവും നേരിട്ട ആ പെൺകുട്ടി ഇന്ന് മറ്റൊരു സമരമുഖത്തെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പോരാട്ടത്തിൽ മുൻപന്തിയില്‍ നിൽക്കുന്ന ഓൾ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറയെ കുറിച്ചാണ് ഈ പറഞ്ഞ് വരുന്നത്. രാഷ്ട്രീയം പോലെ പക്വതയോടെയാണ് നേഹയുടെ ഓരോ സമീപനവും. സിജെപി സ്ഥാപകനായ അഭിജീതിന്റെ രീതികളോട് ചേർന്ന് നേഹ രാഷ്ട്രീയത്തിന്റെ സ്ഥിരം ക്ലീഷേ ലൈനുകളെ പൊളിച്ചെഴുതുകയാണ്.
സമൂഹമാധ്യമങ്ങളിൽ ഈ സമര പോരാട്ടത്തിന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. തെളിമയോടെ ശക്തമായ ഭാഷയിൽ സംസാരിക്കുന്ന നേഹയ്ക്ക് ഗ്യാനേഷ് കുമാറിനെ കുറിച്ച് കൂടുതൽ ആളുകളിലേക്ക് വിവരം കൈമാറാൻ സാധിച്ചതാണ് ഈ പോരാട്ടത്തെ ഒരർഥത്തിൽ സജീവമാക്കിയത്. രണ്ടാം സ്വാതന്ത്ര്യസമരമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ പോരാട്ടം രാജ്യത്തിന്റെ നിലനിൽപ്പിന് കൂടി വേണ്ടിയാണ്. പോലീസ് ബാരിക്കേഡുകൾക്ക് മുകളിലും ലാത്തി കൊണ്ടുള്ള മർദ്ദനങ്ങളെയും നേഹ അതിജീവിച്ച് സമര മുഖത്തെ തീപ്പൊരിയായി നിലകൊള്ളുന്നു.
വാഴ്ത്തുപ്പാട്ടുകൾ
പോലീസിനും അധികാരികൾക്കും മുൻപിൽ മുട്ടുമടക്കാതെ പോരാടുന്ന നേഹയ്ക്ക് വാഴ്ത്തുപ്പാട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ഷേർണി, ന്യു ജെൻ ഝാൻസി റാണി, ശർമിള എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ. സമരത്തിന്റെ നായിക പരിവേഷത്തിലേക്ക് ഒരാളെ മാത്രം വിശേഷിപ്പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും നേഹയെയും തമ്മിലുള്ള താരതമ്യത്തോട് ഇരുവരുടെയും മാതൃകയാര്‍ന്ന സമീപനം ഏക സ്വഭാവത്തിലേക്ക് ഈ മുന്നേറ്റത്തെ എത്തിക്കാതെ തടയിട്ടു. നേഹ തന്നെക്കാൾ മികച്ചതാണെന്ന വാദത്തെ അഭിജീത് അംഗീകരിക്കുകയും ഇത്തരം താരതമ്യങ്ങളല്ല ഐക്യദാർഢ്യമാണ് വേണ്ടതെന്ന നേഹയുടെ മറുപടിയെയും ഇരുകയ്യോടെയാണ് യുവ സമൂഹം ഏറ്റെടുത്തത്.
വ്യക്തികേന്ദ്രീകൃതമാകരുത് രാഷ്ട്രീയം
ഉറങ്ങിക്കിടന്ന ഇന്ത്യയിലെ ചെറുപ്പക്കാരെ തെരുവിലേക്ക് വലിച്ചിടാനും അതുവഴി അനീതികളെ ചോദ്യം ചെയ്യാനും സാധിച്ചതാണ് സിജെപിയുടെ പ്രധാന സവിശേഷത. അനീതി ഉയരുമ്പോൾ അതിനെതിരെ ചോദ്യങ്ങളും ഇയർത്തണമെന്ന വലിയ പാഠവും പഠിച്ചെടുത്തു. വ്യക്തിയല്ല, ഉയർത്തി പിടിക്കുന്ന ആശയമാണ് വലുതെന്ന് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന രാഷ്ട്രീയകാർക്ക് ഇരുവരും പുതിയ സന്ദേശമാണ് പകര്‍ന്നിരിക്കുന്നത്,
രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷികൾ വർഷങ്ങളായി സമരം ചെയ്തിട്ട് നേടിയെടുക്കാന്‍ കഴിയാത്ത പലതുമാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വന്തമാക്കുന്നത്. ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാം എന്ന പഴമൊഴി പോലെ കെട്ടുറപ്പോടെയാണ് ഈ യുവ തുർക്കികൾ മുന്നേറുന്നത്. വലുപ്പ ചെറുപ്പങ്ങളെ ചൊല്ലി കലഹിക്കുന്ന രാഷ്ട്രീയ കാരണവന്മാർക്കിടയിൽ രാജ്യത്തിന്റെ പ്രതീക്ഷയായി ഇവരും മാറുന്നു.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: Some Powerful Songs and Poems That Challenges Oppression | Delhi Protest | Protest Anthems and Revolutionary Poems India | Protest Against Modi | Social Media Reels | Whats Happening Around | Ivide Live