ചെറുപ്പത്തിൽ കാത് കുത്തും, കുറച്ചുകൂടെ വലുതായാൽ മൂക്ക് കൂത്തും. ഒന്നുകിൽ സ്വർണ്ണമോ വെള്ളിയോ അല്ലേൽ ഡയമണ്ടോ ആണ് കുത്തിക്കഴിഞ്ഞാൽ ഇടാനായി ഉപയോഗിക്കുന്നത്. എന്നാൽ ഈ ട്രെൻഡ് മാറിയതായി തോന്നിയിട്ടുണ്ടോ? അതായത് ഇത്കൂടാതെ വേറെ ശരീരഭാഗങ്ങളിലും ആളുകൾ ആഭരണം ധരിക്കാൻ തുടങ്ങിയോ എന്ന്?


സാധാരമയായുള്ള കാതുകുത്തും മൂക്ക് കുത്തും അവിടെ തന്നെയുണ്ട്. എന്നാൽ അതിന്റെകൂടെ വേറെയും സ്റ്റൈലുകൾ വന്നു. പുരികത്തിന്, ചുണ്ടിന്, താടിക്ക്, വയറിന്, പൊക്കിൾ അങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ. ഇവിടെയൊക്കെ ആഭരണങ്ങളും അണിയും. കാലം പോയൊരു പോക്കേ…
ഇങ്ങനെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആഭരണങ്ങൾ അണിയുന്നതിനെയാണ് ബോഡി ജ്വല്ലറി എന്നു പറയുന്നത്. അതിൽ ചിലത് പരിചയപ്പെടാം.
ചെസ്റ്റ് ചെയിൻ / ബോഡി ചെയിൻ / ബ്രാ ചെയിൻ
‘ചെസ്റ്റ് ചെയിൻ’ എന്നത് നെഞ്ചിനും വയറിനും കുറുകെ അണിയുന്ന ഒരു തരം ആഭരണമാണ്. പലപ്പോഴും ആകർഷക ഡിസൈനിലുള്ള ഒന്നിലധികം ലെയേസോ ലോക്കറ്റുകളോ ഇതിൽ ഉണ്ടാകാറുണ്ട്. ഉത്സവം, പാർട്ടി തുടങ്ങി സാധാരണ വസ്ത്രങ്ങൾക്കൊപ്പം അണിയാവുന്ന ഇത് ഒരു അലങ്കാര കവചം പോലെയോ അല്ലെങ്കിൽ നീളമുള്ള മാല പോലെയോ ആണ് ഉണ്ടാവുക. സാധാരണ വസ്ത്രങ്ങൾക്ക് മുകളിലോ നീന്തൽ വസ്ത്രങ്ങൾക്കൊപ്പമോ ഇത് ധരിക്കാറുണ്ട്. വളരെ നേർത്ത ഇഴകൾ മുതൽ കല്ലുകൾ പതിപ്പിച്ച ആഡംബര ഡിസൈനുകൾ വരെ ഇതിൽ ലഭ്യമാണ്. ഇവ കഴുത്തിന് ചുറ്റും അരക്കെട്ടിന് ചുറ്റുമായി ബന്ധിപ്പിച്ചോ അല്ലെങ്കിൽ ശരീരത്തിന് കുറുകെ പാറ്റണുകളാക്കിയോ ധരിക്കാൻ സാധിക്കും.

ഹാർനെസ് ചെയിൻ (Harness Chain): നെഞ്ചിന് കുറുകെ ബെൽറ്റുകൾ പോലെ വസ്ത്രം മുറുക്കിക്കെട്ടുന്ന രൂപത്തിലുള്ള ഡിസൈൻ.
Image Credit : data:image

ബിക്കിനി ചെയിൻ (BikiniChain): പ്രധാനമായും നീന്തൽ വസ്ത്രങ്ങൾക്കൊപ്പം ധരിക്കാൻ രൂപകൽപ്പന ചെയ്തവ.
Image Credit : desertcart

ബ്രാലറ്റ് ചെയിൻ (BraletteChain): ഒരു ബ്രാലറ്റിന്റെ ആകൃതിയിലുള്ളതോ അല്ലെങ്കിൽ ബ്രാലറ്റിന് കൂടുതൽ ഭംഗി നൽകുന്നതോ ആയ ലളിതമായ ചെയിൻ.
Image Credit : purplehazestudio

ക്രിസ്റ്റൽ ചെയിൻ (Crystal/Rhinestone Chain): തിളങ്ങുന്ന കല്ലുകൾക്കും ക്രിസ്റ്റലുകൾക്കും പ്രാധാന്യം നൽകുന്ന അലങ്കാര ചെയിനുകൾ
Image Credit :amazon.com

ലെയേർഡ് ചെയിൻ (Layered Chain): കൂടുതൽ ഭംഗി തോന്നിക്കുന്നതിനായി ഒന്നിലധികം ലെയറുകളായി നിർമ്മിച്ച ചെയിനുകൾ
Image Credit : etsy.com

ടാസൽ ചെയിൻ (TasselChain): ചലിക്കുമ്പോൾ ആടിക്കളിക്കുന്ന ചെറിയ കുഞ്ചലങ്ങൾ കോർത്തിണക്കിയ ചെയിൻ
Image Credit : kesyajaipur

ബീഡഡ് ചെയിൻ (BeadedChain): വിവിധ നിറങ്ങളിലുള്ള മുത്തുകൾ ഉപയോഗിച്ച് നിർമ്മിച്ചവ.
Image Credit :

ക്രോസ് ചെയിൻ (CrossChain): കുരിശിന്റെ രൂപങ്ങൾ ഉൾപ്പെടുത്തിയ ഡിസൈനുകൾ
Image Credit : dhoraindia.

ബോഹോ ചെയിൻ (Boho/Festival Chain): പാർട്ടികൾക്കും സംഗീത പരിപാടികൾക്കും അണിയാൻ അനുയോജ്യമായ ‘ബോഹീമിയൻ’ ശൈലിയിലുള്ള ചെയിനുകൾ
Image Credit : worant.com
വെയ്സ്റ്റ് ചെയിൻ – ബെല്ലി ചെയിൻ,കമർബാൻഡ് എന്നൊക്കെ അറിയപ്പെടുന്ന വെയ്സ്റ്റ് ചെയിൻ അരക്കെട്ടിന് ചുറ്റും അണിയുന്ന ഒരു അലങ്കാര ആഭരണമാണ്. അരഞ്ഞാണം എന്നാണ് മലയാളത്തിൽ പൊതുവേ പറയുന്നത്. പക്ഷേ കാലം മാറുന്നതിനനുസരിച്ച് അതിന്റെ സ്വഭാവവും മാറുന്നെന്ന് മാത്രം. പുരാതന ഇന്ത്യ, ഈജിപ്ത്, പശ്ചിമ ആഫ്രിക്ക തുടങ്ങിയ സംസ്കാരങ്ങളിൽ നൂറ്റാണ്ടുകളായി ഇത് പ്രചാരത്തിലുണ്ട്. ഇത് സ്ത്രീത്വം, ഐശ്വര്യം തുടങ്ങിയ ചില അർഥങ്ങളൊക്കെ ഉണ്ടിതിന്.
ഇന്ന്, വസ്ത്രങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്ന ഒരു ആധുനിക ഫാഷൻ ആക്സസറിയായി ഇത് മാറിയിരിക്കുന്നു. സാരികൾ, പാവാടകൾ, മറ്റ് മോഡേൺ വസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ (bikinis) എന്നിവയ്‌ക്കൊപ്പം ഇത് ധരിക്കാറുണ്ട്. വളരെ ലളിതമായ മെറ്റൽ ചെയിനുകൾ മുതൽ മുത്തുകളും കല്ലുകളും പതിപ്പിച്ച ഡിസൈനുകൾ വരെ ഇതിൽ ലഭ്യമാണ്. ഇതിൽ തന്നെ പലതരം കാറ്റഗറികൾ വരുന്നുണ്ട്.

കമർബന്ധ് (Kamarbandh(അരഞ്ഞാണം,അരപ്പട്ട):
പരമ്പരാഗത ശൈലിയിലുള്ളതും വീതിയുള്ളതുമായ ആഭരണം. വിലപിടിപ്പുള്ള കല്ലുകൾ, ക്ഷേത്ര മാതൃകയിലുള്ള ഡിസൈനുകൾ എന്നിവ ഇതിൽ ഉണ്ടാകും. സാരിക്കും ലെഹംഗയ്ക്കുമൊപ്പമാണ് ഇത് സാധാരണയായി ധരിക്കുന്നത്.
Image Credit : rubans

ബെല്ലി ചെയിൻ :
കുറച്ചുകൂടി വീതി കുറഞ്ഞതും ലളിതവുമായ ചെയിനുകൾ. ഇവ വെള്ളിയിലോ സ്വർണ്ണം പൂശിയതോ ആയിരിക്കും. മുത്തുകൾ, ചെറിയ മണികൾ എന്നിവ കോർത്ത ഇവ കാഷ്വൽ വസ്ത്രങ്ങൾക്കോ ബീച്ച് വസ്ത്രങ്ങൾക്കോ ഒപ്പം അണിയാൻ അനുയോജ്യമാണ്.
Image Credit : astarra

മോഡേൺ ശൈലി (Modern/Y2K):
വളരെ ലളിതമായ വെള്ളി ചെയിനുകൾ. ലോ-റൈസ് ജീൻസുകൾക്കും ട്രെൻഡി ലുക്കിനും അനുയോജ്യമായ മിനിമലിസ്റ്റ് ഡിസൈനാണിത്.

കല്യാണ ആഭരണം (Bridal):
വിവാഹങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ഭാരമേറിയ ആഭരണങ്ങൾ. സ്വർണ്ണാഭരണങ്ങളോ പ്രത്യേക വർക്കുകളോ ഇതിൽ പ്രധാനമായും ഉണ്ടാകും.
Image Credit : indiamart
തൈസ് ചെയിന്‍
കൈവളകളോ പാദസരങ്ങളോ പോലെ കാലിന്റെ തുടയിൽ അണിയുന്ന സ്റ്റൈലിഷ് ആയ ഒരു ആഭരണമാണിത്. ഇതിൽ പലപ്പോഴും ഒന്നിലധികം ലെയറുകളുള്ള ചെയിനുകൾ, മുത്തുകൾ, അല്ലെങ്കിൽ തിളങ്ങുന്ന കല്ലുകൾ എന്നിവ ഉണ്ടാകാറുണ്ട്. ഷോർട്‌സ്, സ്കർട്ടുകൾ, അല്ലെങ്കിൽ ഗൗണുകൾ എന്നിവയ്‌ക്കൊപ്പം പാർട്ടികൾക്കോ ബീച്ച് യാത്രകൾക്കോ അതുമല്ലെങ്കിൽ സാധാരണ വസ്ത്രങ്ങൾക്കോ ഒപ്പം ഒരു ഗ്ലാമറസ് ലുക്ക് നൽകാൻ ഇത് ഉപയോഗിക്കുന്നു.
ലളിതമായ ഡിസൈനുകൾ മുതൽ സങ്കീർണ്ണമായവ വരെ ഇതിൽ ലഭ്യമാണ്. ധരിക്കാനുള്ള സൗകര്യത്തിനായി പലപ്പോഴും ഇതിൽ ഇലാസ്റ്റിക് ഉപയോഗിക്കാറുണ്ട്. കാലുകൾക്കും അരക്കെട്ടിനും പ്രത്യേക ഭംഗി നൽകാൻ ഇത്തരം ആഭരണങ്ങൾ സഹായിക്കുന്നു.

മൾട്ടി-ലെയേർഡ്(Multi-Layered)
പല നീളത്തിലുള്ള ഒന്നിലധികം ചെയിനുകൾ പാളികളായി അണിയുന്ന രീതി. ക്രിസ്റ്റലുകളോ മുത്തുകളോ ഇതിൽ ഉണ്ടാകാറുണ്ട്, ഇത് ‘ബോഹോ’ അല്ലെങ്കിൽ ഫെസ്റ്റിവൽ ലുക്കിന് അനുയോജ്യമാണ്.
Image Credit : dkdazzle

ചാം-ഫോക്കസ്ഡ് (Charm-Focused)
ചിത്രശലഭങ്ങൾ, ചന്ദ്രൻ, നക്ഷത്രങ്ങൾ, അല്ലെങ്കിൽ പേരിന്റെ ആദ്യ അക്ഷരങ്ങൾ തുടങ്ങിയ പ്രത്യേക രൂപങ്ങൾ കോർത്തിണക്കിയവ.
Image Credit : zariyajewellery

ടാസൽ ചെയിൻസ് (Tassel Chains)
ചലിക്കുമ്പോൾ ആടിക്കളിക്കുന്ന മുത്തുകളും മറ്റും ചേർന്ന ഡിസൈൻ.
Image Credit : sjuliao

എലഗന്റ്/പേൾ ശൈലി (Elegant/Pearl)
മുത്തുകളോ വളരെ നേർത്ത ചെയിനുകളോ ഉപയോഗിച്ചുള്ള ആകർഷകമായ ഡിസൈൻ. പഴയകാല ആർട്ട് ഡെക്കോ ശൈലിയുടെ സ്വാധീനം ഇതിൽ കാണാം.
Image Credit : untica




