Motherhood Myths Feminism
146
Views

അമ്മയോട് കുട്ടികൾക്ക് അടുപ്പവും സ്നേഹവും ഇഷ്ടവുമൊക്കെയുണ്ടാവും. വാശിയും ദേഷ്യവും കുശുമ്പും ഉണ്ടാവും. അയിന്?

അതാണ് അതിനെന്താ? ദാറ്റ് ഈസ് നോർമൽ അല്ലേ? അതിന്റെ എല്ലാ സ്വാഭാവികതയും കളയുന്ന തരത്തിലുള്ള ചില കൺസ്ട്രക്ഷൻസ് ഉണ്ട്. അവിടെയാണ്….. എന്നമ്മ സ്വീകരിക്കപ്പെട്ടത്.

അതിനുശേഷവും നിറയെ അമ്മമാരെ നമ്മൾ കണ്ടു. പലപ്പോഴും ജീവിതത്തിലും ചിലപ്പോൾ അല്ലാതെയും.

രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി…’ എന്നു തുടങ്ങുന്ന വാർത്ത നമ്മൾ കണ്ടിട്ടില്ലേ? കുടുംബവും കുട്ടികളെയും മറ്റെല്ലാവരെയും ഉപേക്ഷിച്ചു പോയ പുരുഷനെ പക്ഷേ, നമ്മൾ അങ്ങനെ വിശേഷിപ്പിക്കാറില്ലല്ലോ. എന്തുകൊണ്ടാ?

അതാണ് സമൂഹം അമ്മയ്ക്കും സ്ത്രീക്കും ഒക്കെ കൊടുത്തിരിക്കുന്ന ചില പ്രത്യേക ടൈറ്റിലുകൾ.

കുട്ടികളുണ്ടതിനുശേഷം മാത്രം ഉണ്ണാനിരിക്കുന്ന, ഏതൊരു സമയത്തും ഓൺ കോളിലുള്ള, കുട്ടികളും വീട്ടുകാരും പുറമെ പോയി വീട്ടിലെത്തുന്നതിന് മുൻപ് വാതിലിനടുത്തെത്തി, പഴയൊരു സിനിമയിലെ കുമ്പിടിയെപ്പോലെ ചിരിച്ചുകൊണ്ടിരിക്കേണ്ട ആളല്ല അമ്മ.

ഈ ‘കുട്ടി’ ‘കുട്ടി’ എന്നുള്ള കാര്യമുണ്ടല്ലോ… അതിനെ മുൻനിർത്തിയാണ് പലപ്പോഴും സ്ത്രീയെ ഇങ്ങനെ നിർവചിച്ചു വച്ചിട്ടുള്ളത്. കുട്ടി ഇല്ലാത്തവർ, കുട്ടികളെ താൽപര്യമില്ലാത്തവർ, പ്രസവിക്കാത്തവർ, കുട്ടിയെ സമൂഹം പറയുന്നതുപോലെ മാത്രം നല്ല ഭംഗിയായി വളർത്തി വലുതാക്കുന്നവർ ഇങ്ങനെയൊന്നുമല്ലാത്തവർ അമ്മയല്ല, സ്ത്രീയല്ല എന്നൊക്കെയങ്ങു പറഞ്ഞു കളയും.

കുട്ടി ജനിച്ചു കഴിഞ്ഞാൽ ആദ്യത്തെ ആറു വർഷം അമ്മയ്ക്ക് മെറ്റേർണിറ്റി ലീവ് കൊടുക്കണമെന്നൊക്കെ സംവിധായകൻ അൽഫോൻസ് പുത്രൻ പണ്ട് പറഞ്ഞിട്ടുള്ളത് കേട്ടില്ലായിരുന്നോ?

അങ്ങനെ അമ്മയ്ക്കു മാത്രം കൊടുക്കേണ്ടതല്ല മെറ്റേർണിറ്റി ലീവ്. ആറു വർഷം എന്നു പറയുമ്പോൾ ആ ഒരു സ്ത്രീയുടെ ആറുവർഷം മുഴുവൻ അമ്മയായി ഇരിക്കണമെന്നാണോ?

അമ്മയാവുക എന്നുള്ളത് ഒരു ചോയ്സ് ആണ്. ആ ചോയ്സിനെ എങ്ങനെയൊക്കെ ഡീൽ ചെയ്യണമെന്നുള്ളത് ആ സ്ത്രീയും അവരോട് സ്നേഹമുള്ള കൂടെക്കൂടിനിൽക്കുന്ന ആളുകളും തീരുമാനിക്കുമായിരിക്കും അല്ലേ? കുട്ടിയെ നോക്കേണ്ടത് സാഹചര്യം പോലെ അച്ഛനും അമ്മയും ചേർന്നാണ്. ഡയപ്പർ മാറ്റേണ്ടതും കുളിപ്പിക്കേണ്ടതും ഭക്ഷണം കൊടുക്കേണ്ടതും കൂട്ടുത്തരവാദിത്തമാണെന്ന് സാരം. അച്ഛനുറക്കുന്ന കുട്ടിയെ കണ്ട് അപ്പുറത്തിരുന്ന് താളം പിടിക്കുന്ന അമ്മയും വളരെ നോർമലാണ്.

ഫ്രഞ്ച് ഫെമിനിസ്റ്റും എഴുത്തുകാരിയുമൊക്കെയായ സിമോണ്‍ ദി ബുവെ, ‘ദി സെക്കൻഡ് സെക്സിൽ‘ പറഞ്ഞത്, “Maternity should not be a biological trap or a woman’s sole destiny” എന്നാണ്.

ആലോചിച്ചു നോക്കുമ്പോൾ ശരിയാണല്ലേ! അമ്മയിങ്ങനെയാണ് അമ്മ അങ്ങനെയാണെന്നൊക്കെ പറഞ്ഞ് നമ്മളെ വല്ലാതെയങ്ങ് കാൽപനികവൽക്കരിച്ചു വച്ചിരിക്കുകയാണ്. അതിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ നീങ്ങിക്കഴിഞ്ഞാൽ സമൂഹത്തിന് പിന്നെ പ്രശ്നമായി.

അയ്യയ്യോ എന്താണിത് ഇങ്ങനെയൊക്കെയാണോ ജീവിക്കുന്നത്’ എന്നൊക്കെയങ്ങ് ചോദിച്ചു കളയും. പിന്നെ അതിന് ഉത്തരം പറയണം. ഉത്തരം പറ‍ഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും ആലോചനയായി. ആകെ സങ്കടമായി. വിഷമമായി ശ്ശോ! ഞാനീ സമൂഹത്തിൽ ജീവിക്കാൻ പറ്റുന്ന ഒരാളല്ലേയെന്ന തോന്നലായി.

അങ്ങനെയുള്ള ചില അധിക ബാധ്യതകളോ ബാൻേഡജുകളോ ഒന്നും എടുത്തുവയ്ക്കേണ്ട ഒരാവശ്യവും സ്ത്രീക്ക് ഇല്ലാട്ടോ. നമുക്ക് കുട്ടിയോട് സ്നേഹം ഉണ്ടെങ്കിൽ സ്നേഹം ഉണ്ട്. നമുക്ക് കുട്ടികൾ എന്നൊരു വിഷയത്തിൽ ഇവരുപറയുന്നതുപോലെ അല്ലെന്ന് വിചാരിക്കുക അതും നോർമൽ ആണ്.

അങ്ങനെ അമ്മയ്ക്കു മാത്രം ചില പ്രത്യേക പരിഗണനകൾ തരരുതേ, കൊടുക്കരുതേ, എടുക്കരുതേ എന്നുറക്കെ പ്രഖ്യാപിക്കുന്നു.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Love, Lust & Beyond · Swap Mode

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading