ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളും, ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്കിന് X എന്ന അക്ഷരത്തോട് ഒരു വൈകാരിക ബന്ധമുണ്ട്. 24 വർഷം മുമ്പ് മസ്ക് ആരംഭിച്ച സ്വപ്നമാണ് ‘X’. കഥ ആരംഭിക്കുന്നത് 1999ൽ കലിഫോർണിയയിലാണ്.
എന്തിനായിരിക്കും മസ്ക്കിന് x.com?
ഈ ഡൊമെയ്‌നോട് തനിക്ക് വല്ലാത്ത ഒരു വൈകാരിക ബന്ധമുണ്ടെന്നാണ് മസ്ക്കിന്റെ ഉത്തരം. മസ്ക്കിന്റെ 14 മക്കളിൽ ഒരാളുടെ പേര് പോലും എക്സ് എന്നാണ്.
‘X’- Everything App
2022-ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെയാണ് x.com നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ യഥാർഥ ലക്ഷ്യം ലോകം അറിയുന്നത്. ഏകദേശം 4400 കോടി ഡോളർ നൽകിയാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നത്. അന്ന് മുതൽ പല തവണ ലോഗോ മാറ്റം പ്രഖ്യാപിച്ചിരുന്നു. അതായത് ട്വിറ്ററിന്റെ നീല കിളിയെ ഉപേക്ഷിക്കാനുള്ള നീക്കം. അങ്ങനെ ഒരു വർഷത്തിന് ശേഷം 2023-ൽ മസ്ക് ട്വിറ്ററിന്റെ പേര് ‘X’ എന്ന് മാറ്റി, ഡൊമെയ്‌ൻ നാമം X.com-ലേക്ക് റീഡയറക്‌ട് ചെയ്യുകയും ചെയ്തു. മസ്ക്കിന്റെ പ്രഖ്യാപിത ലക്ഷ്യം ‘X’-നെ ഒരു സാധാരണ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ചൈനയിലെ ‘വിചാറ്റ്’ (WeChat) പോലെ ഒരു ‘Everything App’ ആയി പരിവർത്തനം ചെയ്യുകയാണ്.

മസ്ക്കിന്റെ ‘മാസ്റ്റർ പ്ലാൻ’
ട്വിറ്ററിൽ ഉണ്ടായിരുന്നു ഫീച്ചറുകൾ നിലനിർത്തി കൊണ്ട് തന്നെ മെസ്സേജിങ്, വിഡിയോ കോൾ സംവിധാനം, പേയ്‌മെന്റുകൾ, ബാങ്കിങ്, മറ്റ് സാമ്പത്തിക സേവനങ്ങൾ, എഐയുടെ സഹായത്തോടെ ഓൺലൈൻ ഷോപ്പിങ് സേവനം തുടങ്ങി എല്ലാം ലഭിക്കുന്ന ഒരു സൂപ്പർ ആപ്പാണ് മസ്ക് സ്വപ്നം കണ്ട ‘X’. ഒരു ഡൊമെയ്‌ൻ നാമത്തിൽ തുടങ്ങി, ലോകത്തെ മാറ്റിമറിക്കാൻ ഇലോൺ മസ്ക് നടത്തുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ‘X’.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.








