320
Views

അല്ലെന്റെ ശോഭേ… ന്തൂട്ട് പോകാണീ സ്വർണവില, നമ്മളെ പോലുള്ളവരെങ്ങനെ ഇനി ഒരു തരി പൊന്നു വാങ്ങും. അതു ശരിയാ, മൂത്തത് ആണാ.. പക്ഷേ താഴേ ഒരെണ്ണം വളർന്ന് വരണ്ട്. പൊന്നൊന്നും വേണ്ടാന്ന് പറഞ്ഞാലും ഒരുതരി സ്വർണം പോലും ഇല്ലാതെ എങ്ങനെ ഇറക്കി വിടും, ഒന്നൂലേലും ഒരു പെൺകൊച്ചല്ലേ! അല്ല നീ ഈ സ്വർണ സ്കീമിലൊന്നും ഇല്ലേ? വില കൂടുന്നോണ്ട് നമ്മൾ സാധാരണക്കാർക്ക് അതൊരു ആശ്വാസമല്ലേ! ഓ ഇല്ലെന്നെ! ആഴ്ചേല് പത്തോ ആയിരോ ഒന്നും എന്റേൽ എടുക്കാൻ ഇല്ല. നിനക്ക് വേറെ ഐഡിയയും അറിയോ?

Two women sitting together, smiling and engaging in conversation, while dressed in traditional Indian attire.

ദിവസം 10 രൂപ വരെ നിക്ഷേപിച്ച് സ്വർണം വാങ്ങാന്‍ പറ്റുന്ന സംവിധാനം നമ്മുടെ വിരലറ്റത്ത് ഉണ്ടല്ലോ? നിനക്കറിയില്ലേ… എന്താന്ന്. നീ ഗൂഗിൾ പേ ഉപയോഗിക്കുന്ന അല്ലേ? അതിൽ ഗോൾഡ് ലോക്കറുണ്ടെന്റെ പെണ്ണേ. ഡിജിറ്റലായി സ്വർണം വാങ്ങാനും വിൽക്കാനും ഇതിലൂടെ സാധിക്കും. ആണോ, ഞാനറിഞ്ഞില്ല. നീ ഒന്ന് വിശദമായിട്ട് പറഞ്ഞേ.

എംഎംടിസി പാംപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഗൂഗിൾ പേയിലൂടെ ഡിജിറ്റലായി സ്വർണം വാങ്ങാനും വിൽക്കാനുമാകുക. നമുക്ക് ഗൂഗിൾ പേയിലൂടെ നമ്മൾ വാങ്ങുന്നത് 24 കാരറ്റ് സ്വർണമായിരിക്കും. ഇത് എംഎംടിസിയുടെ യൂണിറ്റുകളിൽ നിക്ഷേപം നടത്താം. ഉപയോക്താവ് കൈവശം സൂക്ഷിക്കാൻ ആഗ്രഹിക്കാത്തിടത്തോളം കാലം ഈ സ്വർണം ഗോൾഡ് അക്യുമുലേഷൻ പ്ലാനിൽ അല്ലെങ്കിൽ ഡിജി ലോക്കറിൽ സൂക്ഷിക്കും. ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ ഈ നിക്ഷേപം സ്വർണ്ണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

Hand holding a smartphone displaying the Google Pay app interface with the Digi Locker option highlighted.

ഗോൾഡ് ലോക്കറിന്റെ പ്രവർത്തനം നിനക്കറിയോ, പിന്നെ ഗൂഗിൾ പേ ഓപ്പൺ ആകുമ്പോൾ അതിൽ ഗോൾഡ് ലോക്കർ ഓപ്ഷനുണ്ട്. ട്രാൻസാക്ഷൻ ഹിസ്റ്റി കാണുന്നതു പോലെ ഇതിലും സ്വർണം വാങ്ങുന്നതും വിൽക്കുന്നതും കാണാനാകും. ഗോൾഡ് ലോക്കർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ, നമ്പർ പെട്ടെന്ന് മാറ്റുകയാണെങ്കിൽ അക്കൗണ്ടിലേക്കുള്ള ആക്‌സസ് ഗൂഗിൾ പേ ബ്ലോക്ക് ചെയ്യും. ആക്സസ് തിരികെ ലഭിക്കണമെങ്കിൽ ഐഡന്റിറ്റി വിശദാംശങ്ങൾ നൽകണം. എങ്കിൽ മാത്രമേ പിന്നീട് സ്വർണം വാങ്ങാനോ, വിൽക്കാനോ സാധിക്കൂ.

എങ്ങനെ സ്വർണം വാങ്ങും?





  • ഗൂഗിൾ പേ ആപ്പ് തുറക്കുക

  • സേ‍ർച്ച് ബാറിൽ ഗോൾഡ് ലോക്ക‍ർ എന്ന് ടൈപ്പ് ചെയ്യുക

  • ഡിജി ലോക്ക‍ർ തുറന്ന് വരും.

  • ഓരോ ദിവസത്തെയും സ്വർണ വില അനുസരിച്ച് മില്ലി ഗ്രാമിനുള്ള വിലയും ദൃശ്യമാകും. (നികുതി ഉൾപ്പെടെയുള്ള തുകയാണിത്.)

  • ബൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വാങ്ങാൻ ആഗ്രഹിക്കുന്ന തുക നൽകാം.

  • വിൽക്കണമെങ്കിൽ സെൽ ഓപ്ഷൻ മതി. ഡെലിവറി ഓപ്ഷന്‍ നൽകിയാൽ സ്വർണം വാങ്ങുകയും ചെയ്യാം.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Utility

Leave your thought