2026 ൽ എന്താണ് പ്ലാൻ? ട്രിപ്പ് പോയാലോ?
നമ്മക്കേ കോൺസേട്ടിന് പോയാലോ,കോൾഡ് പ്ലേയോ കണ്ടില്ല,
എവിടെ?
ഇവിടെ, തന്നെ. അതും ഒരു ട്രിപ്പാകും. എപ്പിടി
പറ, പറ ഡീറ്റ്യയിൽസ് പറയ്.
പിന്നെന്താ, ദേ പിടിച്ചോ
ഇത്തവണയെങ്കിലും നിങ്ങൾക്കും കാണണ്ടേ കോൺസോർട്ട്. യുട്യൂബില് നമ്മൾ കണ്ട പല മുഖങ്ങളും മുന്നിൽ എത്താൻ പോകുകയാണ്. അടുത്ത വർഷം മുതൽ പ്രധാന സിറ്റികളിൽ ഇവരെല്ലാം എത്തും. ടിക്കറ്റുകളൊക്കെ ഇപ്പോ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. പുതുവർഷ പരിപാടികളൊക്കെയായി ഇനി തിരക്കായിരിക്കും അങ്ങോട്ട്. മുൻപ് കാണാൻ പറ്റാത്തതിന്റെ വിഷമം ഇത്തവണ തീർക്കാലോ.
ഡിജെ സ്നേക്ക്, കാൽവിൻ ഹാരിസ്, ജോൺ മേയർ തുടങ്ങി ഒരു നിര തന്നെ എത്താൻ പോകുകയാണ്. 2026 ൽ മഹാലക്ഷ്മി റേസ്കോഴ്സിൽ ജോൺ മേയറുടെ ഗ്രാവിറ്റി എന്ന ഗാനത്തിൽ ലയിക്കാനും ഈ തണുപ്പുള്ള സമയം മുംബൈയിൽ കീനെമുസിക്കിന്റെ സംഗീതത്തിൽ മുഴുകാനും റെഡിയാണോ?ലൊല്ലാപലൂസയും ഇങ്ങെത്തി.
2026-ലെ പ്രധാന സംഗീത പരിപാടികൾ

സ്ഥലം : മഹാലക്ഷ്മി റേസ്കോഴ്സ്, മുംബൈ
തീയതി : 22 ജനുവരി, 2026
അങ്ങനെ ജോൺ മേയർ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. ജനുവരിയിൽ ജോൺ മേയറുടെ സംഗീത രാവിൽ പങ്കെടുക്കാം. ഗിറ്റാറിന്റെ മാന്ത്രികതയിൽ മനോഹര ഗാനങ്ങളുമായി നിങ്ങൾക്ക് കോൺസേർട്ട് ആസ്വദിക്കാം. ഗായകനും സംഗീത സംവിധായകനും ഗിറ്റാറിസ്റ്റും എല്ലാമാണ് ജോണ്. “Gravity”, “Your Body Is a Wonderland” തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ നിങ്ങൾക്ക് കേൾക്കാവുന്നതാണ്.

ലിങ്കിൻ പാർക്ക്: ഫ്രം സീറോ വേൾഡ് ടൂർ സ്ഥലം : ബ്രിഗേഡ് ഇന്നൊവേഷൻ ഗാർഡൻസ്, ബെംഗളൂരു
തീയതി: 23 ജനുവരി, 2026
പ്രശസ്തമായ ഒരു റോക്ക് ബാൻഡ് ആണ് ലിങ്കിൻ പാർക്ക്. ലോലാപലൂസയ്ക്ക് മുന്നോടിയായി ലിങ്കിൻ പാർക്ക് ബെംഗളൂരുവിൽ നടത്തുന്ന വമ്പൻ ഷോ കൂടെയാണിത്. ഹൈബ്രിഡ് തിയറി എന്ന ആൽബത്തിലൂടെയാണ് ഈ ബാൻഡ് പ്രശസ്തമായത്. 1996 ലാണ് ഇതൊരു ബാൻഡായി മാറിയത്. പിന്നീട് നിരവധി ഗാനങ്ങൾക്കാണ് ബാൻഡ് പിറവി കൊടുത്തത്. അപ്പോൾ എങ്ങനെയാ, ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടോ?

ലൊല്ലപ്പലൂസ ഇന്ത്യ (Lollapalooza India) സ്ഥലം : മഹാലക്ഷ്മി റേസ്കോഴ്സ്, മുംബൈ
തീയതി : 24-25 ജനുവരി, 2026
ഇന്ത്യയിൽ നിരവധി ആരാധകരുള്ളതും വിജയവുമായിരുന്നു പരിപാടിയായിരുന്നു ലൊല്ലപ്പലൂസ. ഇപ്പോൾ ലൊല്ലപ്പലൂസയുടെ മൂന്നാം പതിപ്പ് എത്തുകയാണ്. നാല് സ്റ്റേജുകളിലായി നാൽപ്പതിൽപ്പരം ആർട്ടിസ്റ്റുകളാണ് ഇതിൽ പങ്കെടുക്കുന്നത്. ഈ ഫെസ്റ്റിവലിൽ ലിങ്കിൻ പാർക്ക്, പ്ലേബോയ് കാർട്ടി, കെഹ്ലാനി തുടങ്ങിയ ലോകോത്തര താരങ്ങളും ഇന്ത്യൻ പ്രതിഭകളും അണിനിരക്കും. ലിങ്കിൻ പാർക്ക് ആദ്യമായാണ് ഇന്ത്യയിലേക്കെത്തുന്നത്. ഇതൊരു വമ്പൻ പരിപാടി തന്നെയായിരിക്കും.

ദ ലുമിനീയേഴ്സ്: ദി ഓട്ടോമാറ്റിക് വേൾഡ് ടൂർ (The Lumineers) സ്ഥലം : ഹുഡ ഗ്രൗണ്ട്, ഗുരുഗ്രാം
തീയതി : 1 ഫെബ്രുവരി, 2026
അമേരിക്കൻ ഫോക്ക്-റോക്ക് ബാൻഡാണ് ദ ലുമിനീയേഴ്സ്. ക്ലിയോപാട്ര, സബ്മറൈൻ തുടങ്ങിയവയെല്ലാം ബാൻഡിന്റെ പ്രശസ്തമായ ഗാനങ്ങളാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഇവർ ഇന്ത്യയിലേക്കെത്തുന്നത്. അവരുടെ ലളിതവും മനോഹരവുമായ ഗാനങ്ങൾ കേൾവിക്കാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. അപ്പോ മറക്കണ്ട ഫെബ്രുവരി 1.

ഇന്ത്യ ജാസ് പ്രോജക്റ്റ് (India Jazz Project ft. Tinariwen) സ്ഥലം : ഡൽഹി, മുംബൈ, ബംഗളൂരു തീയതി: 6-8 ഫെബ്രുവരി, 2026
ഗ്രാമി അവാർഡ് നേടിയ ‘റ്റിനാരിവെൻ’ (Tinariwen) ബാൻഡ് നയിക്കുന്ന ഈ പരിപാടി ഇന്ത്യൻ – അന്തർദ്ദേശീയ ജാസ് സംഗീതത്തിന്റെ സംഗമവേദിയാകും. മൂന്ന് നഗരങ്ങളിലായി നടത്തുന്ന ഈ സംഗീത പരമ്പര, ആഗോള ശബ്ദങ്ങളെയും പ്രാദേശിക പ്രതിഭകളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ദി ഇന്ത്യൻ ജാസ് പ്രോജക്റ്റ്” എന്നത് ഒരു സംഗീത യാത്രയാണ്. സംഗീത വിഭാഗങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം പുതിയ ശൈലികൾ സൃഷ്ടിക്കാനും, സംഗീതത്തിന്റെ സൗന്ദര്യം ആസ്വാദകരുമായി പങ്കുവെക്കാനുമുള്ള ആഗ്രഹത്തോടെ 2012-ലാണ് ഇത് ആരംഭിച്ചത്. ഇന്ത്യൻ-പാശ്ചാത്യ ജാസ് സംഗീതജ്ഞർ തമ്മിലുള്ള ഒരു കൂടിച്ചേരൽ കൂടിയാണിത്. സമാധാനപരമായി നിങ്ങൾക്ക് ഇവരുടെ സംഗീതം ആസ്വദിക്കാം.

സൺബേൺ അരീന ft. ഡിജെ സ്നെയ്ക് (DJ Snake) സ്ഥലം : മുംബൈ (സ്ഥലം നിശ്ചയിച്ചിട്ടില്ല)
തീയതി : 14 ഫെബ്രുവരി, 2026
ഡിജെ സ്നെയ്ക്കിനെ അറിയാത്തവരുണ്ടോ? വമ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന താരമാണിത്. വാലന്റൈൻസ് ദിനത്തിൽ ഡിജെ സ്നെയ്ക്കിന്റെ ഹൈ-എനർജി ഇലക്ട്രോണിക് സംഗീതവുമായി സൺബേൺ അരീന എത്തുകയാണ്. അപ്പോ ടിക്കറ്റ് ബുക്ക് ചെയ്യുവല്ലേ?

ഡെഫ് ലെപ്പാർഡ് ഇന്ത്യ ടൂർ (Def Leppard) സ്ഥലം :ഷില്ലോങ്ങ്, മുംബൈ, ബംഗളൂരു
തീയതി : 25-29 മാർച്ച്, 2026
റോക്ക് സംഗീത ലോകത്തെ ഇതിഹാസങ്ങളായ ഡെഫ് ലെപ്പാർഡ് തങ്ങളുടെ പ്രശസ്തമായ ഗാനങ്ങളുമായി മൂന്ന് നഗരങ്ങളിലാണ് സംഗീത വിരുന്നൊരുക്കുന്നത്. ‘റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിം’ (Rock and Roll Hall of Fame) അംഗങ്ങളായ ഡെഫ് ലെപ്പാർഡ് വമ്പൻ പരിപാടി തന്നെയാണ് ഇന്ത്യയിലൊരുക്കുന്നത്. “Pour Some Sugar on Me”, “Photograph” തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ ഉൾക്കൊള്ളുന്ന ഇവരുടെ ലൈവ് ഷോകൾ ക്ലാസിക് റോക്ക് സംഗീതത്തിന്റെ കരുത്ത് വിളിച്ചോതുന്നവയാണ്. ആരാധകർ ഒത്തുചേർന്ന് ഇവരുടെ കൂടെ പാടുന്നതും, മികച്ച പ്രൊഡക്ഷൻ നിലവാരവും, വിവിധ തലമുറകളിൽപ്പെട്ട റോക്ക് പ്രേമികളുടെ സാന്നിധ്യവും ഈ ഷോയുടെ പ്രത്യേകതകളായിരിക്കും.

കീനെമുസിക് (Keinemusik) സ്ഥലം : മഹാലക്ഷ്മി റേസ്കോഴ്സ്, മുംബൈ
തീയതി :27 മാർച്ച്, 2026
ബെർലിൻ ആസ്ഥാനമായുള്ള സംഗീത കൂട്ടായ്മയായ കീനെമുസിക് (Keinemusik)റാംപ (Rampa), ആന്റ്മി (&ME), ആദം പോർട്ട് (Adam Port) എന്നിവരടങ്ങുന്ന സംഘം സംഗീതത്തിലെ തങ്ങളുടെ വേറിട്ട ശൈലിയുമായി മുംബൈയിലെത്തുകയാണ്.

കാൽവിൻ ഹാരിസ് ഇന്ത്യ ടൂർ (Calvin Harris) സ്ഥലം : ബംഗളൂരു, മുംബൈ, ഡൽഹി
തീയതി : 17-19 ഏപ്രിൽ, 2026
കാൽവിൻ ഹാരിസിന്റെ ഇന്ത്യയിലെ ആദ്യ ടൂറാണിത്. ഇദ്ദേഹത്തിന്റെ ആരാധകർക്ക് എന്തുകൊണ്ടും പറ്റിയ സമയമാണ്. ആഗോള സംഗീത വേദികളെ ആവേശത്തിലാഴ്ത്തിയ ഹിറ്റ് ഗാനങ്ങളുടെ വലിയ ശേഖരവുമായാണ് കാൽവിൻ ഹാരിസ് തന്റെ കരിയറിലെ ആദ്യ ഇന്ത്യൻ പര്യടനത്തിന് എത്തുന്നത്. എന്തായാലും ഹൈ എനർജി തന്നെയായിരുക്കും ഷോയ്ക്ക്.
അപ്പോ മാസവും ദിവസവും മറക്കണ്ട. ഇപ്പഴേ ടിക്കറ്റ് ബുക്ക് ചെയ്താൽ സംഗീത പരിപാടി ആസ്വദിക്കാം. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




