237
Views

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച സംരംഭമാണ് മീഷോ (Meesho). സാധാരണക്കാരായ വീട്ടമ്മമാരെയും ചെറുകിട കച്ചവടക്കാരെയും ലക്ഷ്യമിട്ട് 2015 ലാണ് മീഷോ സ്റ്റാർട്ടപ്പ് എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഡൽഹി ഐഐടിയിലെ ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബർൻവാളും ചേർന്നാണ് മീഷോ സ്ഥാപിക്കുന്നത്. ‘മേരി ഷോപ്പ്’ (എന്റെ കട) എന്നതിന്റെ ചുരുക്കരൂപമാണ് മീഷോ. ആദ്യകാലത്ത് ‘ഫാഷ്നിയർ’ എന്ന പേരിൽ ഒരു ഹൈപ്പർലോക്കൽ ഫാഷൻ ആപ്പായിട്ടാണ് മീഷോ തുടങ്ങിയത്.

ഒരു പുരോഗമനപരമായ ഡിജിറ്റൽ ഇടം മേഖലയിൽ ഉപഭോക്താക്കൾ өнімങ്ങൾ വിലയിരുത്തുന്നതും പങ്കുവയ്ക്കുന്നതുമായ മനോരമ യോഗത്തിൽ ആളുകൾ.

അടുത്തുള്ള കടകളിലെ വസ്ത്രങ്ങൾ ഉപഭോക്താക്കൾക്ക് ആപ്പ് വഴി കാണാനും ഓർഡർ ചെയ്യാനും സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ മോഡലിന് വലിയ വിജയം കൈവരിക്കാനായില്ല. ആവശ്യത്തിന് ഉപഭോക്താക്കളെയും വ്യാപാരികളെയും കണ്ടെത്തുക, വേഗത്തിൽ സാധാനങ്ങൾ എത്തിച്ചു നൽകുക, സാധനങ്ങളുടെ ക്വാളിറ്റി ഉറപ്പുവരുത്തുക തുടങ്ങി നിരവധി പ്രശ്നനങ്ങൾ മീഷോയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഈ പ്രശ്നങ്ങൾ വലിയ പരാജയത്തിലേക്കാണ് മീഷോയെ എത്തിച്ചത്. എന്നാൽ ആ പരാജയത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ പ്രയോജനകരമായ ഒരു ബിസിനസ് മോഡൽ രൂപപ്പെടുത്താൻ വിദിത് ആത്രേയ്ക്കും സഞ്ജീവ് ബർൻവാളിനും കഴിഞ്ഞു.

ഒരു ഓൺലൈൻ സ്റ്റോർ വലിച്ചുകായക്കുന്ന ലാപ്‌ടോപ്പ്, ക്രിയാത്മകമായ കൈക്കയറ്റം, ശൂക്കുള്ളസാന്ദ്രതകൾ, സാദ്ധ്യതകളുള്ള പാക്കേജുകൾ.
Image credit: Shutterstock / New Africa

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സാധനങ്ങൾ വിൽക്കുക എന്നതായിരുന്നു മീഷോ രണ്ടാം വരവിൽ മുന്നോട്ട് വച്ച പ്രധാന മാറ്റം. എന്നിരുന്നാലും മീഷോയുടെ വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഓൺലൈൻ ഷോപ്പിംഗ് ആളുകൾക്കിടയിൽ സജീവമല്ലാതിരുന്ന കാലത്താണ് മീഷോ ആരംഭിക്കുന്നത് എന്നത് തന്നെയായിരുന്നു പ്രധാന വെല്ലുവിളി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ ആളുകൾക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ബ്രാൻഡ് അല്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാൻ ആളുകൾ മടിച്ചു. കൂടാതെ ഉൾനാടുകളിലേക്ക് സാധനങ്ങൾ എത്തിക്കാനും റിട്ടേൺ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വലിയ ചിലവും പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ വമ്പന്മാർക്കിടയിൽ സ്ഥാനം കണ്ടുപിടിക്കുക എന്നതും ഒട്ടും എളുപ്പമായിരുന്നില്ല.

Meesho app logo displayed on a smartphone screen with the e-commerce product listing on a computer screen in the background.
Image credit: Shutterstock / T. Schneider

എന്നാൽ ഈ പ്രതിസന്ധികളെ തന്ത്രപരമായി മീഷോ മറികടക്കുകയായിരുന്നു.
സാധാരണക്കാരായ വീട്ടമ്മമാരെയും വിദ്യാർഥികളെയും ‘റീസെല്ലർമാർ’ ആക്കി മാറ്റിക്കൊണ്ട് അവർ ഒരു പുതിയ ശൃംഖല ഉണ്ടാക്കി. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി ഇവർ ഉൽപ്പന്നങ്ങൾ പ്രചരിപ്പിച്ചു. ഇത് പരസ്യചെലവ് കുറയ്ക്കാനും ഉപഭോക്താക്കളിൽ വിശ്വാസം വളർത്താനും സഹായിച്ചു. മൂലധനമില്ലാതെ ആർക്കും ബിസിനസ് തുടങ്ങാം എന്ന വാഗ്ദാനം ലക്ഷക്കണക്കിന് സ്ത്രീകളെ മീഷോയിലേക്ക് ആകർഷിച്ചു. വിൽപനക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങാത്ത ‘സീറോ കമ്മീഷൻ’ മോഡൽ അവതരിപ്പിച്ചത് വഴി ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാനും സാധിച്ചു. ഇത് ഫാഷൻ രംഗത്ത് വലിയ വിപ്ലവത്തിന് തന്നെ കാരണമായി.

A person browsing an online shopping website displaying a brown handbag, sitting on a couch with a laptop.
Image credit: Shutterstock / Gorodenkoff

ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഷോപ്പിംഗ് ആപ്പുകളിൽ ഒന്നാണ് മീഷോ. ഇന്ത്യയിലെ ടയർ 2, ടയർ 3 വിഭാഗത്തിൽപ്പെടുന്ന സാധാരണക്കാരായ ജനങ്ങളിലേക്ക് എത്താനാണ് മീഷോ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ മുഴുവൻ ജനസംഖ്യയുടെ 91 ശതമാനം ഉൾപ്പെടുന്നതാണ് ടയർ 2, ടയർ 3 വിഭാഗം. അവിടെ നൽകുന്ന പണത്തിന്റെ മൂല്യം മാത്രമാണ് അളക്കപ്പെടുന്നത്. സാധനങ്ങൾക്ക് വേണ്ടി എത്ര ദിവസം വരെ കാത്തിരിക്കാനും ഏറ്റവും നല്ല സാധാനം മണിക്കൂറുകൾ എടുത്ത് തിരഞ്ഞ് കണ്ടെത്താനും ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് ഒരു മടിയും ഇല്ല. ഈ സാധ്യതയാണ് മീഷോ ഉപയോഗപ്പെടുത്തിയത്.

An elaborately painted Indian truck driving on a highway with a colorful cabin and a large cargo container.
Image credit: Shutterstock / Art Konovalov

മീഷോയിൽ സാധനങ്ങളുടെ ശരാശരി ഓർഡർ വാല്യു എന്ന് പറയുന്നത് 269 രൂപയാണ്. ആമസോണിന്റെ ഓർഡർ വാല്യു 1200 രൂപയും ഫ്ലിപ്കാർട്ടിന്റേത് 1800 രൂപയുമായിരിക്കുന്ന സാഹചര്യത്തിലാണ് 200 രൂപയ്ക്ക് താഴെയുള്ള ഉൽപ്പന്നങ്ങൾ പോലും മീഷോ സാധാരണക്കാരിലേക്ക് എത്തിക്കുന്നത്. ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഓർഡർ വാല്യു 1000 രൂപയ്ക്ക് മുകളിൽ ആയതു കൊണ്ട് തന്നെ അതിനൊപ്പം അൻപതോ നൂറോ രൂപ ഡെലിവറി ചാർജായി ചുമത്തുമ്പോൾ 5– 10 ശതമാനം വർധന മാത്രമേ ആകെ തുകയിൽ സംഭവിക്കുന്നുള്ളു. എന്നാൽ 200 രൂപയുടെ സാധനത്തിനൊപ്പം 50 രൂപ ഡെലിവറി ചാർജായി ചുമത്തിയാൽ ആകെ തുകയിൽ വലിയ വ്യത്യാസം സംഭവിക്കുകയും ആളുകൾ സാധാനം വാങ്ങാൻ മടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ 2023 കാലഘട്ടത്തിൽ മീഷോയ്ക്ക് ലഭിക്കുന്ന 100 രൂപയിൽ 84 രൂപയും ഡെലിവറി ചാർജായി നഷ്ടമാവുകയായിരുന്നു ചെയ്തിരുന്നത്. ഇത് വലിയ പ്രതിസന്ധിക്ക് കാരണമായി.

സാഹചര്യത്തിൽ ഒരു പുരുഷൻ ഉടുത്തിരിക്കുന്ന ഡെലിവറി പാക്കേജ് Womanയുടെ കൈയിൽ ഒരു ഫോൺ കൈമാറുന്നു, ആ Woman ജനപ്രിയമായ ഒരു ഈമെയിൽ വഴി ഹാസ്യത്തിൽ പാടുന്നു.
Image credit: Shutterstock / PeopleImages

ഇതേ തുടർന്ന് ഡെലിവറി ചാർജ് 37.7 രൂപയായി മീഷോ കുറച്ചു. ഇത് വലിയ രീതിയിലുള്ള വളർച്ചയ്ക്ക് കാരണമായി. എന്നാൽ ഇത്രയും കറുഞ്ഞ ചെലവിൽ എങ്ങനെ ആളുകളിലേക്ക് സാധാനം എത്തിക്കും? അവിടെയാണ് ഇതുവരെ ആരും കണ്ടെത്താതിരുന്ന സാധ്യത മീഷോ കണ്ടെത്തിയത്. ഓർഗനൈസ് ചെയ്യാത്ത ഇന്ത്യയിലെ 90 ശതമാനം ലോജിസ്റ്റിക്സ് കമ്പനികളെ കൂട്ടുപിടിച്ച് വലിയ ശൃംഖല തന്നെ മീഷോ രൂപികരിച്ചു. പല ലോജിസ്റ്റിക് കമ്പനികളിലെയും വാഹനങ്ങൾ സാധനങ്ങൾ ഡെലിവറി ചെയ്ത് തിരിച്ചുവരുന്നത് കാലിയായാണ്. അത്തരത്തിൽ വരുന്ന വാഹനങ്ങളിൽ മീഷോയുടെ സാധനങ്ങൾ ഡെലിവറി ചെയ്യുക എന്നതായിരുന്നു മീഷോ കണ്ടെത്തിയ മാർഗം. അതുവഴി കുറഞ്ഞ ചെലവിൽ സാധാനങ്ങൾ എത്തിക്കാൻ മീഷോയ്ക്ക് കഴിയും. കൂടുതൽ വരുമാനം ലഭിക്കുന്നതു കൊണ്ട് തന്നെ ലോജിസ്റ്റിക് കമ്പനികൾക്കും പ്രശ്നമില്ല. ഇത്തരത്തിലുള്ള കമ്പനികളെ കൃത്യമായി ബന്ധിപ്പിക്കുന്നതിനും സാധനങ്ങളുടെ ഡെലിവറി നടപ്പാക്കുന്നതിനും ‘വാൾമോ’ എന്ന പേരിൽ മീഷോ പുതിയ കമ്പനി രൂപികരിച്ചു. ‘വാൾമോ’ ഒരു ലോജിസ്റ്റിക് കമ്പനി അല്ല. ഒരു വാഹനവും വെയർ ഹൗസും വാൾമോയുടെ ഉടമസ്ഥതയിലില്ല. സേവനങ്ങൾ കൃത്യമായി ആളുകളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ‘വാൾമോ’യുടെ ജോലി.

A large group of diverse people celebrating outside a building with a digital banner announcing 'NOW LISTED: MEESHO IPO 2025'.
Image Credit: Instagram / meeshoapp

ഇപ്പോൾ വെറും റീസെല്ലിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങൾ വാങ്ങാവുന്ന വലിയൊരു ഇ-കൊമേഴ്‌സ് സൈറ്റായി മീഷോ മാറി കഴിഞ്ഞു. ഫേസ്ബുക്ക്, സോഫ്റ്റ്‌ബാങ്ക് തുടങ്ങിയ വമ്പൻ കമ്പനികൾ മീഷോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഇന്ത്യയിൽ ആദ്യമായി നിക്ഷേപം നടത്തിയ സ്റ്റാർട്ടപ്പും മീഷോയാണ്. ലളിതമായ ആശയവും സാധാരണക്കാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള പ്രവർത്തനവുമാണ് മീഷോയെ വലിയ വിജയമാക്കി മാറ്റിയത്. കുറഞ്ഞ വിലയിൽ സേവനം നൽകുക എന്നതാണ് മിഷോയുടെ വിജയ ഫോർമുല.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· ·
Article Categories:
Whats Happening Around

Comments are closed.