Sachin Tendulkar Played for Pakistan
231
Views

സച്ചിനെ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാകുമോ?

പത്താം നമ്പർ ജേഴ്സിയുമണിഞ്ഞ് ബാറ്റിങ് മോഡിൽ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന സച്ചിനെ കണ്ട് കുളിരുകോരാത്ത ആരും തന്നെ ഉണ്ടാകില്ല. സച്ചിൻ കളിക്കുന്ന കളികള്‍ മാത്രം കണ്ടിരുന്ന ആളുകളും നമ്മുടെ ഇടയിലുണ്ട്. ‘ഗോഡ് ഓഫ് ക്രിക്കറ്റ്’ എന്ന് അദേഹത്തെ വിശേഷിപ്പിക്കുന്നതു തന്നെ തെല്ലും അഭിപ്രായ വ്യത്യാസമില്ലാതെയാണ്.

എന്നാൽ, അതേ സച്ചിൻ തെൻഡുൽക്കർ പാക്കിസ്ഥാന് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ‘ഏയ് എന്റെ സച്ചിൻ അങ്ങനെ ചെയ്യില്ലെ’ന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. പക്ഷേ, സച്ചിൻ പാക്കിസ്ഥാന് വേണ്ടി ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.

13–ാം വയസ്സിൽ പാക്കിസ്ഥാന് വേണ്ടി ക്രീസിൽ

1987ൽ മുംബൈയിലാണ് ഇതിനെല്ലാം കാരണമായ ആ സംഭവം നടന്നത്. സച്ചിന് അന്ന് പ്രായം വെറും 13. മുംബൈയിൽ ബ്രാബോൺ സ്റ്റേഡിയമാണ് ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ പര്യടനത്തിനായിട്ടാണ് പാക്കിസ്ഥാൻ ടീം അന്ന് ഇവിടെ എത്തിയത്. 40 ഓവർ വീതമുള്ള പ്രദർശന മത്സരമായിരുന്നു അത്. ഈ മത്സരത്തിലാണ് പിൽക്കാലത്ത് എന്റെയും നിങ്ങളുടെയുമൊക്കെ ക്രിക്കറ്റ് ദൈവമായിരുന്ന സച്ചിൻ പാക്കിസ്ഥാനു വേണ്ടി ഫീൽഡിങ്ങിന് ഇറങ്ങിയത്. ബാറ്റിങ്ങിന് അല്ലല്ലോ എന്ന് ആശ്വസിക്കാമെന്ന് പറഞ്ഞാലും സച്ചിനെ അങ്ങനെ മനസ്സിൽ പോലും സങ്കൽപ്പിക്കാൻ പറ്റില്ലെന്നുള്ളതാണ് യാഥാർഥ്യം.

നിയോഗം പകരക്കാരാനായി

മത്സരത്തിന്റെ ഇടവേളയിലാണ് സച്ചിനെ തേടി ആ നിയോഗം എത്തിയത്. പാക്കിസ്ഥാന് വേണ്ടി ഗ്രൗണ്ടിലിറങ്ങണം. പാക് താരങ്ങളായ ജാവേദ് മിയാൻദാദും അബ്ദുൽ ഖാദിറും വിശ്രമത്തിനായി മാറിയതാണ് സച്ചിനിലേക്ക് ഈ അവസരം എത്താൻ കാരണം. നിര്‍ദേശം നല്‍കിയതാകട്ടെ അന്നത്തെ പാക് ക്യാപ്റ്റൻ ഇമ്രാൻ ഖാനും. സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ഇറങ്ങാനായിരുന്നു അദേഹം ആവശ്യപ്പെട്ടത്.

കേട്ടതും നേരെ ഗ്രൗണ്ടിലേക്ക്

യെസ്! പാക് ക്യാപ്റ്റന്റെ ആവശ്യം എതിർക്കാതെ കുഞ്ഞ് സച്ചിൻ തെൻഡുൽക്കര്‍ ഗ്രൗണ്ടിലേക്കിറങ്ങി. സച്ചിന് ഇന്ത്യ പോലെ തന്നെ ക്രിക്കറ്റും ജീവനായിരുന്നെന്ന് ഈ സംഭവം ഒരിക്കൽ കൂടി അടിവരയിടുകയാണ്. ഗ്രൗണ്ടിൽ ഇറങ്ങിയ സച്ചിന് ഒരു മിനിട്ട് പോലും വെറുതെ നിൽക്കാനായില്ല. ആദ്യം ഇന്ത്യന്‍ ക്യാപ്റ്റൻ കപിൽ ദേവ് അടിച്ച പന്തിനെ തടുക്കുക എന്നുള്ളതായിരുന്നു വെല്ലുവിളി. പക്ഷേ, മിസ്സ് ആയി!

സച്ചിൻ തോറ്റു, ഇന്ത്യ ജയിച്ചു

സച്ചിൻ തെന്‍ഡുൽക്കർ ഇന്ത്യയ്‌ക്കെതിരെ കളിച്ച ആദ്യത്തെയും അവസാനത്തെയും കളി ഇതായിരുന്നു. പക്ഷേ, ആ മത്സരത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ആറ് വിക്കറ്റിന് പാക്കിസ്ഥാനെ മുംബൈയിൽ ഇന്ത്യ തകർത്തു.

പിന്നീട് 1989ൽ സച്ചിൻ കറാച്ചിയിൽ വച്ച് പാക്കിസ്ഥാനെതിരെ കളിച്ച് രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചു കയറി എന്നത് ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു ചരിത്രം.

A screenshot from Playing It My Way by Sachin Tendulkar | Archive.org

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · ·
Article Categories:
Sports

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading