France vs England
327
Views

“It was the best of times, it was the worst of times.”

ചാൾസ് ഡിക്കൻസിന്റെ ‘എ ടെയിൽ ഓഫ് റ്റു സിറ്റീസ്‘ (A Tale of Two Cities) തുടങ്ങുന്നത് ഇങ്ങനെയാണ്. ഫുട്‍ബോൾ തലക്കെട്ട് വായിച്ച് ഇവിടെയെത്തിയിട്ട് സാഹിത്യമാണോ പറയുന്നതെന്നാണോ ചിന്തിക്കുന്നത്? അല്ല, വിഷയം ഫുട്ബോൾ തന്നെ.

160 വർഷത്തിലേറെ മുമ്പ് ഡിക്കൻസ് എഴുതിയ നോവൽ ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിനെയും (ലണ്ടൻ) ഫ്രാൻസിനെയും (പാരിസ്) ബന്ധിപ്പിക്കുന്ന കഥയാണ് ‘എ ടെയിൽ ഓഫ് റ്റു സിറ്റീസ്‘. പ്രതീക്ഷയും നിരാശയും, ത്യാഗവും തിരിച്ചുവരവും, രണ്ട് അയൽരാജ്യങ്ങളുടെ വിധിയുമെല്ലാമാണ് കഥയിലുള്ളത്.

ഇന്ന് രാത്രി ലോകകപ്പിലെ മൂന്നാം സ്ഥാനപ്പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും നോക്കുമ്പോൾ ചെറിയൊരു സാമ്യം തോന്നുന്നു. ഒരു നാച്ചുറൽ മെറ്റഫര്‍!

ഒരേ സ്വപ്നവുമായി തുടങ്ങിയ യാത്രയാണ്. രണ്ടു ടീമുകളും ലോകകപ്പ് ഉയർത്തുന്നത് സ്വപ്നം കണ്ടു. പക്ഷേ, സെമിയിൽ രണ്ടുപേരും പൊട്ടി. ഇനി ഒരു ചാൻസ് കൂടെയാണുള്ളത്… കിരീടത്തിനല്ല, അഭിമാനത്തിനും തിരിച്ചുവരവിനും വേണ്ടി. ഇനിയുള്ള മണിക്കൂർ അതിനുള്ളതാണ്.

ലോകകപ്പിനേക്കാള്‍ പഴക്കമുള്ള പോര്

ജിയോഗ്രഫിക്കലി വെറും 21 മൈൽ വീതിയുള്ള സ്ട്രെയ്റ്റ് ഓഫ് ഡോവറാണ് ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്നതെങ്കിലും രാഷ്ട്രീയപരമായും ചരിത്രപരമായും സാംസ്കാരികപരമായും ഇവർ തമ്മിൽ വലിയ അകലമുണ്ട്. ചരിത്രം പരിശോധിച്ചാൽ നോർമൻ കോൺക്വസ്റ്റ് മുതൽ ഹണ്ട്രഡ് ഇയേഴ്സ് വാർ വരെയും നെപ്പോളിയൻ യുദ്ധങ്ങൾ, ഫ്രഞ്ച് റവല്യൂഷൻ സംഘർഷങ്ങൾ വരെയും നൂറ്റാണ്ടുകളോളം രാഷ്ട്രീയവും സാംസ്കാരികവുമായി ഏറ്റുമുട്ടിയ രണ്ട് രാജ്യങ്ങൾ.

Northern France coast along English Channel
Northern France coast along English Channel | istock/PeterHermesFurian

ഇന്നത് യുദ്ധഭൂമിയല്ല, ഫുട്ബോൾ ഗ്രൗണ്ടാണ്. പക്ഷേ, മത്സരം എന്ന വികാരത്തിന് പഴയ റൈവൽറിയുടെ ഒരു നിഴൽ ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടും ഫ്രാൻസും നേർക്കുനേർ വരുമ്പോൾ അത് വെറുമൊരു മത്സരം മാത്രമായി ഒതുങ്ങില്ല. രണ്ട് ഫുട്ബോൾ സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാണ്.

ഫസ്റ്റ് ഇല്ലെങ്കില്‍ തേർഡ് എങ്കിലും

ഫുട്ബോളിലെ ടോപ് ടീമുകൾ തന്നെയാണിവർ. സ്ഥിരം ശക്തികള്‍. ഈ ലോകകപ്പിലും ഫൈനൽ വരെ എത്തുമെന്ന പ്രതീക്ഷ ഇരുകൂട്ടർക്കുമുണ്ടായിരുന്നു. എന്നാൽ, ഇംഗ്ലണ്ടിന്റെ വഴി അർജന്റീനയും ഫ്രാൻസിന്റേത് സ്പെയിനും തടഞ്ഞു.

സമീപ വർഷങ്ങളിൽ കഥ ഏതാണ്ട് ഒന്നുതന്നെയാണ്. അവസാന ഘട്ടങ്ങളിലെത്താൻ ഇരുവർക്കും സാധിക്കുന്നുണ്ട്. എന്നാൽ, കിരീടത്തിലേക്കുള്ള അവസാന ചുവട് പലപ്പോഴും പിഴയ്ക്കുന്നു. ഇംഗ്ലണ്ട് യൂറോ 2020-ലും 2024-ലും ഫൈനലിലെത്തിയെങ്കിലും കിരീടം നഷ്ടമായി. ഫ്രാൻസ് 2022 ലോകകപ്പിൽ ഫൈനൽ കളിച്ചെങ്കിലും അർജന്റീനയോട് കീഴടങ്ങി. ഒരു ചെറിയ ആശ്വാസം 2018-ൽ ലോകകപ്പ് ഉയർത്താൻ ഫ്രാൻസിന് കഴിഞ്ഞുവെന്നതാണ്. ഇംഗ്ലണ്ട് ഇപ്പോഴും 1966-ലെ ലോകകപ്പ് വിജയത്തിന്റെ ഓർമ്മയിലാണ് ജീവിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ മത്സരം വെറുമൊരു മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മാത്രമല്ല. പ്രതീക്ഷയും നിരാശയും ഒരേസമയം ചേർന്നുനിൽക്കുന്ന നിമിഷമാണ്. സെമിയിലെ തോൽവിയുടെ നിരാശയിൽ നിന്ന് തലയുയർത്തിപ്പിടിച്ച്, വെങ്കല മെഡലോടെ നാട്ടിലേക്ക് മടങ്ങാനുള്ള പോരാട്ടമാണ്. പരാജയപ്പെട്ടു എന്ന വിശേഷണത്തിൽനിന്നൊരു ആശ്വാസം. പിന്നെ രാജ്യത്തിന്റെ അഭിമാനം. ഇതിന് പുറമെ ഫിഫ റാങ്കിങ്ങിന്റെ കാര്യത്തിലും ഈ വിജയം വിലപ്പെട്ടതാണ്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading