161
Views

ഒരു കാലത്ത് ഫാഷൻ ലോകം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തിയിരുന്നത് മെലിഞ്ഞ ശരീരപ്രകൃതിയുള്ള മോഡലുകളുടെ, ‘സീറോ സൈസ്’ സുന്ദരികളുടെ ചിത്രങ്ങളായിരുന്നു. എന്നാൽ ഇന്നോ? വണ്ണമുള്ള ശരീരം ഒളിച്ചുവെക്കേണ്ട ഒന്നല്ലെന്നും അത് അഭിമാനത്തോടെ പ്രദർശിപ്പിക്കേണ്ടതാണെന്നും ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ശരീരത്തിന്റെ വലിപ്പത്തേക്കാൾ ആത്മവിശ്വാസമാണ് ഏറ്റവും വലിയ ഫാഷൻ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്ലസ് സൈസ് മോഡലുകൾ ഫാഷൻ റാമ്പുകളിൽ വിപ്ലവം സൃഷ്ടിക്കുകയാണ്.

Paloma Elsesser posing confidently on the cover of Vogue, wearing a fashionable red outfit with ruffled details, against a backdrop of a tan-colored wall.

പലോമ എൽസെസ്സർ. Image Credit: Instagram/palomija

ഒരു വ്യക്തിയുടെ ശരീരപ്രകൃതിയെ അംഗീകരിക്കാൻ ഫാഷൻ ലോകം തയ്യാറാകുന്നു എന്നതാണ് ഈ മാറ്റത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കേവലം ഒരു ഫാഷൻ ട്രെൻഡ് എന്നതിലുപരി, വണ്ണത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവർക്ക് ആത്മവിശ്വാസം പകരാൻ പ്ലസ് സൈസ് മോഡലിങ്ങിന് സാധിക്കുന്നു.

അഷ്‌ലി ഗ്രഹാം (Ashley Graham) എന്ന പേരായിരുന്നു പ്ലസ് സൈസ് ഫാഷനിൽ ആദ്യം മുഴങ്ങിക്കേട്ടിരുന്നത്. എന്നാൽ ഇന്ന് ആ നിരയിലേക്ക് പുതിയ ഒട്ടേറെ പ്രതിഭകളും രംഗ പ്രവേശനം ചെയ്തു. ഫാഷൻ മാഗസിനുകളുടെ കവറുകളിലും പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും ഇന്ന് പ്ലസ് സൈസ് മോഡലുകൾ അഭിമാനത്തോടെ ഇടംപിടിക്കുന്നു.

ഫാഷൻ ലോകത്തെ കരുത്തുറ്റ പ്ലസ് സൈസ് മോഡലുകൾ

പലോമ എൽസെസ്സർ

‘ഫാഷൻ വ്യവസായം ചിലർക്കായി വാതിലുകൾ തുറന്നിടുമ്പോൾ മറ്റു പലർക്കും മുന്നിൽ അത് അടയ്ക്കുന്നു. എങ്കിലും ഞാൻ പോരാടുന്നത് എന്നെ വിശ്വസിക്കുന്നവർക്ക് വേണ്ടിയാണ്’; ഗ്ലോസിയർ (Glossier), ഫെന്റി ബ്യൂട്ടി (Fenty Beauty) തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ മുഖമായി മാറിയ പലോമ എൽസെസ്സറുടെ വാക്കുകളാണിവ. ഇന്ന് ഫാഷൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് പലോമ എൽസെസ്സർ. 2023-ലെ ‘മോഡൽ ഓഫ് ദി ഇയർ’ പുരസ്കാരവും പലോമ സ്വന്തമാക്കി. ‘വിമർശനങ്ങളും സംശയങ്ങളും നേരിടേണ്ടി വന്നേക്കാം, എങ്കിലും ഞാൻ മുന്നോട്ട് പോകും. കാരണം ഇത് എന്നെ സംബന്ധിച്ചും എന്നെപ്പോലെയുള്ള മറ്റുള്ളവർക്കും അത്രമേൽ പ്രധാനമാണ്,’ പലോമ പറയുന്നു.

കേറ്റ് വാസ്‌ലി

ഓസ്‌ട്രേലിയൻ മോഡലായ കേറ്റ് വാസ്‌ലി സോഷ്യൽ മീഡിയയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഏത് വലിപ്പത്തിലുള്ള ശരീരവും മനോഹരമാണെന്ന് വിശ്വസിക്കുന്ന ‘ബോഡി പോസിറ്റിവിറ്റി’യുടെ വക്താക്കളിൽ ഒരാൾ കൂടിയാണ് കേറ്റ്. പ്രമുഖ മാഗസിനായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് (Sports Illustrated) ഉൾപ്പെടെയുള്ളവയിൽ കേറ്റ് തിളങ്ങിയിട്ടുണ്ട്.

ജോർജിയ പ്രാറ്റ്

ഒരു പ്ലസ് സൈസ് മോഡൽ വെള്ളനിൽക്കുന്നത്, പിങ്ക് പിന്നണി ഉള്ള വസ്തു വേദിയിൽ, നഷ്ടവ് നിറവും ഉറപ്പുള്ള സ്വഭാവവുമായുതന്നെ.

ന്യൂസീലൻഡിൽ നിന്നുള്ള ജോർജിയ പ്രാറ്റ് വെറുമൊരു മോഡൽ മാത്രമല്ല, ഒരു ഡിസൈനർ കൂടിയാണ്. ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ ലെയ്ൻ ബ്രയന്റ് (Lane Bryant) തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി റാമ്പിൽ ചുവടുവച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാതെ ഫോട്ടോകൾ പങ്കുവച്ചതിലൂടെ ഇവർ ലോകശ്രദ്ധ നേടി.

A confident plus-size model poses in a minimalist setting, wearing a fitted black top and stylish black pants, showcasing body positivity.
ജോർജിയ പ്രാറ്റ്. Image Credit: Instagram/jojacalled
A confident individual sitting in a stylish pose, wearing a black blazer over a black bra, with natural light creating soft shadows on a plain background.
ജോർജിയ പ്രാറ്റ്. Image Credit: Instagram/jojacalled
Two models posed back-to-back, showcasing diverse body types and confidence in black lingerie against a neutral background.
ജോർജിയ പ്രാറ്റ്. Image Credit: Instagram/jojacalled

ഇന്ത്യയിലെ ‘സൈസ് ഷിഫ്റ്റ്’

കേവലം വിദേശ രാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യയിലും ഇന്ന് പ്ലസ് സൈസ് മോഡലിങ്ങിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഷോകളിൽ ഒന്നായ ലാക്മെ ഫാഷൻ വീക്ക് പ്ലസ് സൈസ് മോഡലുകൾക്കായി പ്രത്യേക റൗണ്ടുകൾ തന്നെ ഒരുക്കുന്നു എന്നത് ഇതിന് ഉദാഹരണമാണ്. പ്ലസ് സൈസ് വസ്ത്രങ്ങൾക്ക് വലിയ വിപണി ഇന്ന് ഇന്ത്യയിലുണ്ട്. മിക്ക വലിയ ബ്രാൻഡുകളും പ്ലസ് സൈസ് വസ്ത്രങ്ങൾക്കായി പ്രത്യേക കളക്ഷനുകളും പുറത്തിറക്കുന്നു. സൈസിൽ ഒതുങ്ങുന്ന ഒന്നല്ല സൗന്ദര്യം എന്ന് ഇവർ ലോകത്തോട് വിളിച്ചുപറയുന്നു. മാറുന്ന കാലത്തിനനുസരിച്ച് സൗന്ദര്യ സങ്കല്പങ്ങളും കൂടുതൽ വിശാലമാകട്ടെ. എല്ലാ ശരീരപ്രകൃതികളും ആഘോഷിക്കപ്പെടട്ടെ…

Article Tags:
· · · ·
Article Categories:
Prime Time

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading