128
Views

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമായ ‘ലോക’യുടെ പ്രമോ സോങ്, ‘തനിലോകമുറക്കാരി’ മലയാളത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നായി മാറി. ട്രോളുകളിലൂടെ മാത്രം മലയാളികൾക്ക് പരിചയമുള്ള ജ്യോതി നൂറാൻ കയ്യടി നേടുകയും ചെയ്തു. പാട്ടിന് വൈബ് ചെയ്യുമ്പോഴും മൂ.രി എന്ന് അറിയപ്പെടുന്ന മുഹ്സിൻ പരാരി അറബിയും തമിഴും മലയാളവും ഇംഗ്ലിഷും കലർത്തിയെഴുതിയ വരികളുടെ അർഥം പലർക്കും മനസ്സിലായില്ല. ‘ലോക’ സിനിമയിലെ സുപ്പർഹീറോ ആയ നീലിയുടെ പ്രത്യേകതകളാണ് പാട്ടിലൂടെ മുഹ്സിൻ വർണിക്കുന്നത്.

ഒരു സൂര്യപ്രകാശത്തെ മറിഞ്ഞുനിന്ന ഒരു യുവതിയുടെ വലതു കൈകളും കാലുകളും മനോഹരമായി വീശുന്ന രൂപം, ആകാശം താൾക്കുമുമ്പിൽ നിറഞ്ഞ ഒരു സൂര്യന്റെ ചിത്രം.

ദാത്തെ നെറന്താളെ
ലോകോരുള്ള മുറന്താളെ
മാറത്തിന്നുരാളെ
കീമേ നമ്മെ മറിച്ചാളെ

‘ദാത്തെ’ എന്നത് അറബി വാക്കാണ്. സത്ത എന്നാണ് അർഥം. ദൈവത്തിന്റെ സത്ത എന്നാണ് അർഥമാക്കുന്നത്. ‘നെറന്താളെ’ എന്നാൽ നിരന്തരമായി നിലനിൽക്കുന്നത് എന്നാണ് അർഥം. അവസാനമില്ലാതെ എന്നെന്നും നിലനിൽക്കുന്ന സത്തയാണ് നീലി എന്നാണ് ‘ദാത്തെ നെറന്താളെ’ എന്ന വരികളിൽ പറഞ്ഞുവന്നത്. ‘ലോകോരുള്ള മുറന്താളെ’ എന്നാൽ ലോകത്ത് മുഴുവൻ നിറഞ്ഞു നിൽക്കുന്നത് എന്നാണ് അർഥം. മാറ് എന്നാൽ നെഞ്ച് എന്നും ഊര് എന്നാൽ ദേശം എന്നും ജീവൻ എന്നും അർഥമുണ്ട്. ‘മാറത്തിന്നുരാളെ’ എന്നതുകൊണ്ട് അർഥമാക്കുന്നത് നെഞ്ചിൽ നാടിനെ കൊണ്ട് നടക്കുന്നവളെ എന്നോ ദേശത്തിന്റെ ജീവൻ അഥവ ഹൃദയത്തുടിപ്പ് ആയവളെ എന്നോ ആകാം. ഇങ്ങനെയുള്ള അവൾ നമ്മളെ തലകീഴായി മറിച്ചു എന്നാണ് ‘കീമേ നമ്മെ മറിച്ചാളെ’ എന്ന വരികളിൽ പറയുന്നത്.

തനിലോക മുറക്കാരി
നരഭാവന ധിക്കിരി
പരലോകക്കാരി, വീണ ഭൂവിനുടയാളി

‘തനിലോക മുറക്കാരി’ എന്നാൽ തന്റേതായി നിയമങ്ങൾ ഉള്ളവൾ എന്നാണ് അർഥം. ‘നരഭാവന ധിക്കിരി’ എന്നാൽ മനുഷ്യൻ എന്നതിന്റെ എല്ലാ അതിർവരമ്പുകൾ ലംഘിക്കുന്നവൾ എന്ന് പറയാം. ‘പരലോകക്കാരി’ എന്നാൽ മറ്റൊരു ലോകത്ത് നിന്നുള്ളവൾ എന്നാണ്. അവൾ വന്ന് വീണ ലോകത്തിന് അവളാണ് ഉടയോൾ എന്നാണ് ‘വീണ ഭൂവിനുടയാളി’ എന്ന വരികളിലൂടെ പറഞ്ഞുവയ്ക്കുന്നത്.

ഉലകത്തിൻ അമരത്തേ,
തലവത്തിതരമുത്തേ
കൊടി നീ നട്ടാൽ പിറന്ന ലോകം ഒന്നായേ

‘ഉലകത്തിൻ അമരത്തേ’ എന്നാൽ ലോകത്തിന്റെ അറ്റത്ത് നിൽക്കുന്നവൾ എന്നാണ്. ‘തലവത്തി’ എന്നാൽ ക്യാപ്റ്റൻ എന്നാണ് അർഥം. ലോകത്തിന്റെ അറ്റത്ത് നിൽക്കുന്ന ക്യാപ്റ്റനായ നീലി അവളുടെ പതാക സ്ഥാപിച്ചാൽ രണ്ടായി പിളർന്ന് നിൽക്കുന്ന ലോകം ഒന്നാകും എന്നാണ് ഈ വരികളിലൂടെ പറയുന്നത്.

ആലത്തിന് സെന്റർ
തനിയാളത്തി കലന്തർ
ആപത്തിന് മെന്റർ
തരമാകാത്ത സറണ്ടർ

‘ആലം’ അറബി പദമാണ്. പ്രപഞ്ചം എന്നാണ് അർഥം. പ്രപഞ്ചത്തിന്റെ കേന്ദ്രം അവളാണെന്നാണ് ‘ആലത്തിന് സെന്റർ’ എന്ന വരിയിൽ പറയുന്നത്. ‘തനിയാളത്തി’ എന്നാൽ ഒറ്റയ്ക്ക് നിലനിൽക്കുന്നവൾ എന്നാണ് അർഥം. ‘കലന്തർ’ സൂഫി പ്രയോഗമാണ്. ലൗകീകമായ എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ച ആളുകളെയാണ് ‘കലന്തർ’ എന്ന് പറയുക. അപകടത്തിൽപ്പെട്ടാൽ രക്ഷിക്കാൻ എത്തുന്നവൾ എന്നാണ് ‘ആപത്തിന് മെന്റർ’ എന്നതുകൊണ്ട് അർഥമാക്കുന്നത്. ‘തരമാകാത്ത സറണ്ടർ’ എന്നാൽ ഒരുതരത്തിലും കീഴടങ്ങാത്തവൾ എന്നാണ് അർഥം.

എത്തിയോളെ, എത്തിയോളെ
മുറിവാറുമാറുനിയാട്
തിര തേരായി, പേമാരി പടയേ പങ്കാ

‘എത്തിയോളെ’ എന്നാൽ ഈ ഭൂമിയിലേക്ക് വന്നവളെ എന്നാണ് അർഥം. മുറിവിന്റെ പാടുകൾ മാറുന്നത് വരെ നീ നൃത്തം ചെയ്യൂ എന്നാണ് ‘മുറിവാറുമാറുനിയാട്’ എന്ന വരികയിലൂടെ പറയുന്നത്. തിര വാഹനമാക്കി, പേമാരിയെ പങ്കാളിയാക്കി പടപൊരുതാൻ വാ എന്നാണ് തിര ‘തേരായി, പേമാരി പടയേ പങ്കാ’ എന്ന വരിയിൽ പറയുന്നത്.

A female superhero from the Malayalam film 'Loko', showcasing a strong and determined personality, holding a weapon in an action pose.

കണ്ണാഴി ചിക്കണ വാളേ
ചിരിമാധുരത്തികവാളെ
അതികായത്തി
അമറാത്തി
പടകൂടാൻ വാ

ആഴി എന്നാൽ കടൽ എന്നാണ് അർഥം. കടൽ പിളർക്കാൻ പോലും ശക്തിയുള്ള വാൾ എന്നാണ് ‘കണ്ണാഴി ചിക്കണ വാളേ’ എന്ന വരികളിൽ പറയുന്നത്. ‘ചിരിമാധുരത്തികവാളെ’ എന്നാണ് മധുരത്തിന്റെ പൂർണ രൂപമായ ചിരിയുള്ളവളെ എന്ന വരികൊണ്ട് അർഥമാക്കുന്നത്. ‘അതികായത്തി’ എന്നാൽ വലിയ ശരീരമുള്ളവൾ എന്നും ‘അമറാത്തി’ എന്നാൽ മരണമില്ലാത്തവൾ എന്നുമാണ് അർഥം. ‘പടകൂടാൻ വാ’ എന്നതുകൊണ്ട് പാവങ്ങൾക്ക് വേണ്ടി പോരാടാൻ വാ എന്നാണ് പറയുന്നത്.

Article Categories:
Prime Time

Leave a Thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading