കാനഡയിലെ ടൊറന്റോയിൽ നിന്ന് യു.എസിലെ ന്യൂ ജഴ്സിയിലേക്ക് 842 കിലോ മീറ്റർ! അവിടെ നിന്ന് ഏകദേശം 30 മണിക്കൂർ യാത്ര ചെയ്താൽ മെക്സിക്കോ സിറ്റിയിലെത്താം. ഒരൊറ്റ വിസയിൽ ഈ മൂന്ന് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനാവുമോ? അതും യു.എസ് ഉൾപ്പെടെ വിസ കിട്ടാൻ പ്രയാസമുള്ള രാജ്യങ്ങളിലേക്കാണ് യാത്ര എങ്കിലോ! ഒന്ന് പ്ലാൻ ചെയ്താൽ 2026 ജൂൺ അതിമനോഹരമായ യാത്രാനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക. ആ യാത്രയിൽ ഇഷ്ടപ്പെട്ട ടീം പന്തുതട്ടുന്നത് നേരിട്ട് കണ്ടാൽ എങ്ങനെയിരിക്കും? പറഞ്ഞു വരുന്നത് എന്താണെന്നല്ലേ? 2026 ഫിഫ ലോകകപ്പ് കാണാനായുള്ള യുഎസ് യാത്രയെ കുറിച്ചാണ്.

അല്ല, ഇത്തവണ ലോകകപ്പിനു എത്ര ടീമുകളുണ്ട്? ‘ജംബോ’ ടീമാണ് ഇത്തവണ ലോകകപ്പിനുള്ളത്. കൃത്യമായി പറഞ്ഞാൽ 48 ടീമുകൾ. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും ടീമുകൾ മത്സരിക്കാനിറങ്ങുന്നത്. ജൂൺ 11നു മുതൽ ജൂലൈ 19 വരെ മെക്‌സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ 16 വേദികളിലായാണ് മത്സരങ്ങൾ. മെക്‌സിക്കോയിലെ എസ്റ്റാഡിയോ ആസ്ടെക്ക (Estadio Azteca) സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരമെങ്കിൽ ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ( MetLife Stadium) കാൽപന്തിന്റെ രാജക്കാന്മാരെ അറിയാം. ടിക്കറ്റു കിട്ടിയില്ലെങ്കിൽ ഫാൻ പാർക്കിലിരുന്ന് മത്സരം കാണാം. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന് പറയുന്ന പോലെ മറ്റു സമയങ്ങളിൽ സ്റ്റേഡിയത്തിനു സമീപമുള്ള ‘ടൂറിസ്റ്റ് കേന്ദ്ര’ങ്ങളിലേക്ക് യാത്ര പോകുകയും ചെയ്യാം
ലോകകപ്പ് വേദികൾ
ലോകകപ്പിലെ 16 വേദികൾ ഏതൊക്കെ
യാത്ര എങ്ങനെ?
യു.എസ്, കനേഡിയൻ പൗരന്മാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ നിന്ന് ലോകകപ്പ് കാണാനെത്തുന്നവർ കാനഡയിലേക്കുള്ള ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനുകളും (ETAs) യു.എസ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്ക് വിസ ആവശ്യമുണ്ടോ എന്ന് ഉറപ്പുവരുത്തണം. ലോകകപ്പ് ടിക്കറ്റുകൾ ലഭിച്ചാലും വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്ക് വീസ ലഭിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

2026 ലോകകപ്പിനു വേദിയാകുമെന്ന് ഉറപ്പിച്ചതോടെ യോഗ്യതയുള്ള കായിക താരങ്ങള്‍ക്കും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ക്കും യാതൊരു വേർതിരിവുകളുമില്ലാതെ രാജ്യത്തേക്ക് പ്രവേശനമനുവദിക്കുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. യുകെയിൽ നിന്നും യൂറോപ്യൻ യൂണിയനില്‍ നിന്നുമുള്ള ആരാധകര്‍ക്ക് വിസയില്ലാതെ തന്നെ അമേരിക്കയിലെത്താനാകും. ഇതുൾപ്പെടെ വിസ വൈവര്‍ പ്രോഗ്രാമിലുള്ള 41 രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ ഇ.എസ്.ടി.എ വഴി യു.എസ് വിസക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഓതറൈസേഷന്‍ ഉള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബിസിനസ് ആവശ്യാര്‍ത്ഥമോ വിനോദ സഞ്ചാരത്തിന്റെ ഭാഗമായോ 90 ദിവസം വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: Five Historic Moments from the 2026 FIFA World Cup So Far | 2026 FIFA World Cup Memorable Moments | World Cup Records | Debut Goals | Sports | Ivide Live