18
Views

ഓരോ ദിനങ്ങളും എണ്ണിയെണ്ണിയാണ് ഫുട്ബോൾ പ്രേമികൾ 2026 ലോകകപ്പിന് കാത്തിരിക്കുന്നത്. ഇഷ്ട ടീമുകളെയും തങ്ങളുടെ ആരാധന പാത്രങ്ങളെയും ഗ്രൗണ്ടിൽ കാണാൻ ആകാംഷയോടെയിരിക്കുന്നവർ. ഇതിൽ തന്നെ പലരുടെയും അവസാന ലോകകപ്പ് കൂടിയാണിത്. എന്നാൽ, അവസാന ലോകകപ്പ് അല്ലാഞ്ഞിട്ട് കൂടി പരിക്ക് മൂലം ലോകകപ്പ് നഷ്ടമായവർ വേറെയും. പലരുടെയും ഇഷ്ടതാരങ്ങൾ ഈ കൂട്ടത്തിലുണ്ടാകും. ആർക്കൊക്കെയാണ് പരിക്കു മൂലം ലോകകപ്പ് നഷ്ടമായത്? ഇനി നഷ്ടപ്പെടാൻ സാധ്യതയുള്ളവർ ആരൊക്കെ? പരിശോധിക്കാം.

ഹ്യൂഗോ എക്കിറ്റികെ (Hugo Ekitike)

ഏപ്രിലിൽ പി.എസ്.ജിക്ക് എതിരെ നടന്ന മത്സരത്തിനിടെയാണ് ലിവർപൂൾ സ്‌ട്രൈക്കറായ ഹ്യൂഗോ എക്കിറ്റികെക്ക് പരിക്കേൽക്കുന്നത്. അക്കില്ലസ് ടെൻഡന് (Achilles Tendon) ഗുരുതരമായി പരിക്കേറ്റ താരത്തിന് ലോകകപ്പും അടുത്ത പ്രീമിയർ ലീഗ് സീസണിന്റെ ഒരു ഭാഗവും നഷ്ടമാകും. പരിക്ക് കഠിനമായതിനാൽ 2026 അവസാനത്തോടെ മാത്രമേ 22-കാരന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കഴിയൂ എന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് സ്ഥിരീകരിച്ചു.

റോഡ്രിഗോ (Rodrygo)

ബ്രസീൽ താരം റോഡ്രിഗോയുടെ വലതു കാൽമുട്ടിനേറ്റ പരിക്ക് (ACL and meniscus) താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി. മാർച്ച് 2ന് ഗെറ്റാഫെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് റയൽ മാഡ്രിഡ് താരത്തിന് പരിക്കേറ്റത്. ഖത്തർ ലോകകപ്പിൽ ബ്രസീലിനായി അഞ്ച് മത്സരങ്ങളിലും കളിച്ചിരുന്ന റോഡ്രിഗോ, തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്നാണിതെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സാവി സിമ്മൺസ് (Xavi Simons)

ടോട്ടനം താരമായ സാവി സിമ്മൺസിന് ഏപ്രിൽ 25ന് വോൾവ്‌സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് പരുക്കേറ്റത്. കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്ക് (ACL rupture) കാരണം നെതർലൻഡ്‌സിനായി ലോകകപ്പിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഡച്ച് ദേശീയ ടീമിനായി 34 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.

സെർജി ഗ്നാബറി (Serge Gnabry)

വലത് തുടയ്ക്കേറ്റ പരിക്ക് (adductor injury) കാരണം ജർമ്മൻ വിങ്ങർ സെർജി ഗ്നാബറിക്കും ലോകകപ്പ് നഷ്ടമാകും. ബയേൺ മ്യൂണിക്ക് താരമായ ഗ്നാബറി തന്റെ “ലോകകപ്പ് സ്വപ്നം അവസാനിച്ചു” എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജർമ്മനിക്കായി 59 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഈ സീസണിൽ മികച്ച ഫോമിലായിരുന്നു.

ടാക്കുമി മിനാമിനോ (Takumi Minamino)

ഡിസംബറിൽ ഇടതു കാൽമുട്ടിനേറ്റ പരിക്ക് ജപ്പാന് വലിയ തിരിച്ചടിയായി. ജപ്പാനെ ലോകകപ്പിന് യോഗ്യത നേടാൻ സഹായിക്കുന്നതിൽ മോണാക്കോ മിഡ്‌ഫീൽഡറായ മിനാമിനോ നിർണ്ണായക പങ്കുവഹിച്ചിരുന്നു. മുൻ ലിവർപൂൾ താരമായ അദ്ദേഹം ജപ്പാനായി 73 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

സാമു ആഗെഹോവ (Samu Aghehowa)

ഫെബ്രുവരിയിൽ സ്പോർട്ടിംഗ് സിപിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ സ്‌പെയിൻ സ്‌ട്രൈക്കർ സാമു ആഗെഹോവയ്ക്കും ലോകകപ്പ് നഷ്ടമാകും. പോർട്ടോ താരമായ അദ്ദേഹത്തിന് കാൽമുട്ടിനേറ്റ പരിക്ക് (ACL) കാരണം ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. സ്പെയിൻ ദേശീയ ടീമിനായി നാല് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.

ഇനി ലോകകപ്പിൽ കളിക്കുമോയെന്ന് സംശയത്തിലുള്ള താരങ്ങൾ ആരൊക്കെ?

ലമീൻ യമാൽ – സ്പെയ്ൻ

മുഹമ്മദ് സലാഹ് – ഈജിപ്ത്

അർദാ ഗുലേർ – തുർക്കി

റൊമേറോ – അർജന്റീന

എസ്റ്റാവോ – ബ്രസീൽ

എഡർ മിലിറ്റാവോ – ബ്രസീൽ

ലൂക്ക മോഡ്രിച്ച് – ക്രൊയേഷ്യ

കുലുസേവ്സ്കി – സ്വീഡൻ

റീസ് ജെയിംസ് – ഇംഗ്ലണ്ട്

കുഡൂസ് – ഘാന

ഗ്വാർഡിയോൾ – ക്രൊയേഷ്യ

Article Categories:
Featured Posts · Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading