132
Views

സ്കൈപ്പും ഓർക്കുട്ടും ലൈഫ് ലൈനായിരുന്ന സമയത്ത് ഹൈക്ക് എന്നൊരു കൊച്ച് ആപ്പ് ഉണ്ടായിരുന്നതായി നിങ്ങൾ ഓർക്കുന്നുണ്ടോ? വാട്സ്ആപ്പ് ഓക്കെ ജീവിതത്തിന്റെ ഭാഗമാകുന്നതിനു മുമ്പ് ഹൈക്ക് യൂത്തിനിടയ്ക്ക് ഉണ്ടാക്കിയ ഓളം അത്ര ചെറുതല്ല. വാട്സ്ആപ്പിനെ മലർത്തിയടിക്കാൻ
സോഹോയുടെ ‘അരട്ടൈ’ വരുന്നതിനു മുമ്പ്, ഹൈക്കായിരുന്നു ഏറ്റവും വലിയ എതിരാളി.

Screenshot of the Hike messaging app interface, displaying the 'Chats' and 'Friends' sections along with various contact names and message statuses.

ഭാരതി എന്റർപ്രൈസസ് സ്ഥാപകൻ സുനിൽ ഭാരതി മിത്തലിന്റെ മകൻ കവിൻ ഭാരതി മിത്തൽ 2012-ലാണ് ഹൈക്ക് മെസഞ്ചറിനു തുടക്കം കുറിച്ചത്. വാട്സ്ആപ്പിനുള്ള മറുപടിയുടെ തുടക്കം അതായിരുന്നു. യൂസറിന്റെ ഉള്ളറിഞ്ഞ് ആരംഭിച്ച പ്ലാറ്റ്ഫോമായതുകൊണ്ടു തന്നെ ആ കാലത്ത് സെൻസേഷനായിരുന്നെങ്കിലും 2021 ജനുവരിയിൽ ക്ക് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഹൈക്ക് വികസിപ്പിച്ച പല ഫീച്ചറുകളും കാലങ്ങൾ കഴിഞ്ഞാണ് വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം എത്തിയത്. ഹൈക്കിനെ എതിരാളികൾക്കിടയിൽ വേറിട്ടുനിർത്തിയ ആ എക്സ്‌ക്ലൂസീവ് ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ?

മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ മെസേജ് അയക്കാൻ സാധിക്കുമായിരുന്നു. ഭാവങ്ങളും ആശയങ്ങളും മൂഡും എല്ലാം മനസിലാക്കിയുള്ള സ്റ്റിക്കർ ഫീച്ചർ ഹൈക്ക് അവതരിപ്പിച്ചു. ഇത് യുവാക്കൾക്കിടയിൽ ഹിറ്റായി മാറി. വാട്സ്ആപ്പിലെ ഡിസപ്പീയറിങ് മെസേജും ഇൻസ്റ്റഗ്രാമിലെ വാനിഷിങ് മോഡും വരുന്നതിനെ മുന്നേ ഹൈക്ക് ആ സീനൊക്കെ വിട്ടിരുന്നു. ചാറ്റ് ലോക്കാക്കാനും വാനിഷാകാനും ആ സമയത്ത് സാധിക്കുമായിരുന്നു. ക്ലബ് ഹൗസിലേതു പോലെ ആളുകൾക്ക് അപരിചിതരുമായി സംസാരിക്കുന്നതിനുള്ള ചാറ്റ് റൂമുകളും ഹൈക്കിലുണ്ടായിരുന്നു. ഇപ്പോൾ പോലും വാട്സ്ആപ്പിൽ ഈ ഫീച്ചർ ഇല്ലെന്ന് ഓർക്കണം. ഹൈക്കിന്റെ വ്യത്യസ്തമായ ഫീച്ചറുകളും യൂസേഴ്സിനെ കുറിച്ചുള്ള വ്യക്തമായ ധാരണയും അതിവേഗം ജനപ്രീതി നേടാൻ സഹായിച്ചു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആപ്പ് ഹിറ്റായി മാറി.

ഇനിയൊരിക്കലെങ്കിലും ഹൈക്ക് ഉപയോഗിക്കാൻ പറ്റിയിരുന്നെങ്കില്ലെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

തകർച്ചക്കിടയാക്കിയതെന്ത്

രാജ്യത്തിനകത്തും പുറത്തും വാട്സ്ആപ്പിനു ലഭിച്ച സ്വീകാര്യതയാണ് ഹൈക്കിനു തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടപ്പെടാൻ‍ കാരണം. വോയിസ്– വിഡിയോ കോളുകൾ, ഫയൽ ഷെയറിംഗ്, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാട്സ്ആപ്പ് തുടർച്ചയായി ആഡ് ചെയ്തുകൊണ്ടിരുന്നു. ഒരു പരിധിവരെ ഈ സൗകര്യങ്ങളുമായി മത്സരിക്കാൻ ഹൈക്കിന് കഴിഞ്ഞില്ല.


മികച്ച രീതിയിൽ ഉപയോക്താക്കളെ നേടാൻ കഴിഞ്ഞെങ്കിലും, പണമുണ്ടാക്കുന്ന കാര്യത്തിൽ (monetization) ഹൈക്ക് വലിയ വെല്ലുവിളികൾ നേരിട്ടു. എല്ലായ്പ്പോഴും സൗജന്യവും പരസ്യരഹിതവുമായിരുന്ന വാട്സ്ആപ്പിൽ നിന്ന് വ്യത്യസ്തമായി, ഹൈക്ക് പണം ഈടാക്കുന്ന പ്രീമിയം അക്കൗണ്ടുകൾ, സ്റ്റിക്കറുകൾക്ക് പണം നൽകി വാങ്ങുന്ന രീതി എന്നിവയുൾപ്പെടെ ഒന്നിലധികം വരുമാന മാതൃകകൾ പരീക്ഷിച്ചു. എന്നാൽ അവയൊന്നും കാര്യമായ വിജയം കണ്ടില്ല.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാറ്റം
2010-കളുടെ മധ്യത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വളർച്ച പരമ്പരാഗത മെസേജിംഗ് ആപ്പുകളെ പിന്നിലാക്കാൻ തുടങ്ങി. സ്റ്റോറി ഷെയറിംഗ്, ലൈവ് സ്ട്രീമിംഗ് തുടങ്ങിയ നൂതന ഫീച്ചറുകൾ ഈ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിച്ചു. ഇത് ഉപയോക്താക്കളെ ഹൈക്കിൽ നിന്ന് അകറ്റി. ഈ പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ ഹൈക്ക് ഒരു ചെറിയ വിഭാഗം ആളുകൾക്കിടയിൽ ഒതുങ്ങി.

Logo images of Instagram and Facebook on a dark background.


ടെലിഗ്രാം, സിഗ്നൽ പോലുള്ള എതിരാളികൾ അതേസമയം, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മറ്റ് മെസേജിംഗ് ആപ്പുകൾ കൂടുതൽ ശക്തമായ ഫീച്ചറുകളും മികച്ച സ്വകാര്യതാ നിയന്ത്രണങ്ങളും നൽകിത്തുടങ്ങി. ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്കിടയിൽ സ്വീകാര്യത നേടി. വലിയ ഫയൽ ട്രാൻസ്ഫർ, ചാനൽ ഫീച്ചറുകൾ, ചാറ്റ് ബോട്ടുകൾ എന്നിവ കാരണം ടെലിഗ്രാം വളരെ ജനപ്രിയമായി.

Telegram logo on a blue circular background.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹൈക്ക് ഉണ്ടാക്കിയ ഓളം ഇക്കാലത്ത് വാട്സ്ആപ് ഉണ്ടാക്കിയിട്ടുണ്ടോ? ഇതിനിടയിൽ എത്രയെത്ര ആപ്പുകൾ വന്നുപോയി, പക്ഷേ ഒന്നേ പറയാനുള്ളൂ.. ഹൈക്കിന്റെ തട്ട് താന്നുതന്നെയിരിക്കും.

Article Categories:
Whats Happening Around

Leave a Thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading