146
Views

ഹേ ഗയ്സ്,ഹേ ഗയ്സ് നിങ്ങൾ ഗൂഗിൾ മാപ്പ് നോക്കി മടുത്തോ? വഴിയറിയാൻ വേറെ ആപ്ലിക്കേഷൻ ഉള്ള കാര്യം നിങ്ങൾക്കറിയാമോ? അങ്ങനൊന്നുണ്ട് മക്കളെ. കേട്ടിട്ടുണ്ടോ മാപ്പിൾസ് ആപ്പിനെ പറ്റി. അതു തന്നെയാണ് പുതിയ ആപ്ലിക്കേഷൻ. ഗൂഗിൾ മാപ്പിനേക്കാളും ഉപയോഗത്തിൽ മികച്ച അഭിപ്രായമാണ് മാപ്പിൾസ് നേടിക്കൊണ്ടിരിക്കുന്നത്.ഡാറ്റാ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധ നൽകി പ്രവർത്തിക്കുന്നതിനാൽ, മാപ്പിൾസ് ഗൂഗിൾ മാപ്പിന് ഒരു വിശേഷമായ ബദൽ ആകുമെന്നും കരുതപ്പെടുന്നു.

A woman wearing sunglasses and a backpack is smiling while looking at her smartphone, with mountains and a blue sky in the background.

നിങ്ങൾക്കെന്താപ്പാ വേണ്ടത്, ഏത് റൂട്ടാണ്. അപ്പോ പിന്നെ മാപ്പിൾസ് ആപ്പ് ഒന്നുപയോഗിച്ചു നോക്ക്, അപ്പോ മനസ്സിലാകും അതിന്റെ ഗുട്ടൻസ്. മാപ്‌മൈഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള അനുഭവത്തിലൂടെ രാജ്യത്തിന്റെ റോഡ് ശൃംഖല, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവയുടെയെല്ലാം സമഗ്രമായ വിവരങ്ങൾ മാപ്പിൾസിൽ ലഭ്യമാണ്. അതുകൊണ്ടും തന്നെയാണ് മാപ്പിൾസ് കൂടുതലാളുകളും ഉപയോഗിക്കാൻ തുടങ്ങിയത്.

A car interior featuring a dashboard displaying a modern infotainment system with various app icons, including music and navigation applications. The setting is illuminated with soft ambient light.

നമ്മൾ വിചാരിക്കുന്നതു പോലെയല്ല, സമഗ്രമായ വിവരങ്ങളാണ് മാപ്പിൾസിൽ ഉള്ളത്. ചുരുക്കി പറഞ്ഞാൽ ഗൂഗിൾ മാപ്പിന് നല്ല കട്ടക്ക് നിക്കുന്ന എതിരാളിയാണ് കക്ഷി. ട്രാഫിക് സിഗ്നലുകളും അവയുടെ കൗണ്ട്ഡൗണുകളും ഉള്‍പ്പടെ അറിയാന്‍ സാധിക്കുന്നു എന്നത് മാപ്പിൾസിനെ മറ്റ് നാവിഗേഷൻ ആപ്പുകളിൽ നിന്ന് വേറിട്ടതാക്കുന്നു. വിചാരിക്കുന്നതു പോലെയല്ല ജംഗ്ഷനുകൾ, ഫ്ലൈഓവറുകൾ, അണ്ടർപാസുകൾ, ഓവർപാസുകൾ എന്നിവയുടെ ത്രീഡി ദൃശ്യവൽക്കരണമാണ് മാപ്പിൾസിലൂടെ ലഭിക്കുന്നത്. റോഡിലെ കുഴികൾ, സ്പീഡ് ബ്രേക്കറുകൾ തുടങ്ങിയ പ്രാദേശിക അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മാപ്പിൾസ് പ്രത്യേകമായി നൽകുന്നു. ഇതൊക്കെ കാണുമ്പോൾ ആരായാലും ഈ ആപ്പ് ഒന്ന് ഉപയോഗിച്ചു പോകും.

ഒരു മാപ്പിംഗ് ആപ്പിന്റെ സ്ക്രീന്ഷോട്ട്, ഒരു വ്യക്തി ഫോൺ കൈയിൽ പിടിച്ച് മാപ്പ് നോക്കുന്നു.

∙വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കുമുള്ള കൃത്യമായ വിലാസം നൽകുന്നതിൽ മാപ്പിൾസ് മുന്നിലാണ്.
∙യാത്രാ ചെലവ് കണക്കുകൂട്ടൽ, യാത്രാ വേളയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഇന്ധനച്ചെലവും ടോൾ നിരക്കുകളും മുൻകൂട്ടി കണക്കാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇത് യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ ഉപകരിക്കും.
∙മാപ്പിൾസ് ആപ്പിന്റെ ഒരു പ്രധാന ആകർഷണം ഡാറ്റാ സുരക്ഷിതത്വമാണ്. മാപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഉപയോക്തൃ ഡാറ്റയും ഇന്ത്യൻ സെർവറുകളിൽ മാത്രമാണ് സൂക്ഷിക്കുന്നതെന്ന് കമ്പനി ഉറപ്പുനൽകുന്നു.

അപ്പോ എങ്ങനാ, ഒന്നു പരീക്ഷിച്ചു നോക്കുവല്ലേ….

Article Tags:
· ·
Article Categories:
Utility

Leave a Thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading