AI-generated
99
Views

വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളും തുരുത്തുകളും എന്നും മനുഷ്യന് കൗതുകമാണ്. തങ്ങളുടെ രാജ്യാതിര്‍ത്തികളില്‍ വരുന്ന ദ്വീപുകള്‍ വിനോദസഞ്ചാര യോഗ്യമാക്കി സഞ്ചാരികളെ ആകര്‍ഷിക്കുക എന്നത് ഒട്ടുമിക്ക രാജ്യങ്ങളും ചെയ്തു വരുന്ന ഒരു കാര്യവുമാണ്.എന്നാല്‍ ആ മനോഹര സ്ഥലങ്ങളെക്കാള്‍ ഒക്കെ വ്യത്യസ്തമാണ് ഈ ദ്വീപിന്റെ കഥ..

വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള്‍ മാത്രം തിങ്ങിനിറഞ്ഞ ഒരിടം. അങ്ങ് ബ്രസീലിലാണ് ഈ സ്‌നേക്ക്  ദ്വീപ്.

A large, menacing snake coiled on a rocky terrain near a beach, surrounded by skulls and dense jungle foliage, with dark stormy skies in the background.
AI-generated image

150 ഏക്കറിലെ പാമ്പുകളുടെ വിഹാര കേന്ദ്രം..

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പ് ദ്വീപുകളുണ്ട്. എന്നാല്‍ നൂറ്റിപ്പത്ത് ഏക്കറോളം പടര്‍ന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ്.സാവോ പോളോയില്‍ നിന്നും 144 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപ്.. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന, തിരമാലകള്‍ ആഞ്ഞടിക്കുന്ന, നീലക്കടലിലാണു ആ ദ്വീപ് നിലകൊള്ളുന്നത്. കൊടും വിഷമൂതി ആകാശത്തിലൂടെ പറക്കുന്ന പറവകളെ പോലും കൊല്ലുന്ന ആയിരക്കണക്കിനു ഭീകരന്‍ പാമ്പുകള്‍ നിറഞ്ഞ ഒരു ദ്വീപ്. ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്നാണ് ഈ ദ്വീപിന്റെ യഥാര്‍ത്ഥ പേര്.

വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ പ്രദേശം. ലോകത്തെ ഏറ്റവും കൂടുതല്‍ വിഷമുള്ള ബോത്രോപ്സ് എന്ന ഇനത്തില്‍ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകള്‍ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത് .  

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള പാമ്പ് ദ്വീപുകളില്‍ ഒന്നാണ് ബ്രസീലിലും ഉള്ളതെങ്കിലും ഇവിടുള്ളതിനേക്കാള്‍ മറ്റൊന്നും ഇത്ര പ്രശസ്തി നേടിയിട്ടില്ല. ലോകത്ത് ഒരിക്കലും പോകാന്‍ പാടില്ലാത്ത ടൂറിസ്റ്റു ഇടങ്ങളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശവുമാണിത്.

ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വര്‍ണത്തലയന്‍ അണലികളുടെ വാസസ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയില്‍ അണലികള്‍ ഇവിടെയുണ്ടെന്നാണു നിഗമനം. ഇവയുടെ കടിയേറ്റാല്‍ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ മറ്റെവിടെയുമില്ലെന്നതാണ് രസകരമായ വസ്തുത.

കാലുകുത്തിയാല്‍ മരണം.

ഈ ദ്വീപിലേക്ക് എത്തിപ്പെടുന്നവരെ സ്വീകരിക്കുന്നത് കൊടും വിഷം നിറഞ്ഞ പാമ്പുകളാണ്..കാലു കുത്തിയാല്‍ ഉടന്‍ തന്നെ മരണവും സംഭവിക്കുന്നു.. ദൂരെ നിന്ന് നോക്കുമ്പോൾ പോലും മരത്തില്‍ ചുറ്റിയിരിക്കുന്ന പാമ്പുകളെ കാണാം.. ഇവയുടെ ഇരകള്‍ പ്രധാനമായും ദേശാടന പക്ഷികളാണ്. അതിനാല്‍ തന്നെ കൂടുതല്‍ സമയവും മരത്തിനു മുകളിലാണ് പാമ്പുകളുടെ വാസം.

കടല്‍ കൊള്ളക്കാരും കള്ളക്കണ്ണുള്ള കച്ചവടക്കാരും ഇവിടെ നിന്ന് ഓടിപ്പോയ മനുഷ്യരും എല്ലാം പറയുന്നത് പാമ്പ് ദ്വീപ് അപകടം പിടിച്ച ഒരു ഇടമാണെന്ന് തന്നെയാണ്.

അവസാന ഗ്രാമീണനും രക്ഷപ്പെട്ടു..

പണ്ട് ഈ ദ്വീപില്‍ ആള്‍താമസമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവിടുത്തെ മനുഷ്യരുടെ പ്രധാന കൃഷി വാഴയായിരുന്നുവത്രെ. ഇപ്പോഴും ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഹൗസ് ഒരുകാലത്ത് മനുഷ്യവാസത്തിന്റെ തെളിവുകളാണ്. ബ്രസീലിയന്‍ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ്.പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാന ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം സര്‍പ്പങ്ങളുടെ ദ്വീപായി മാറിയെന്നാണ് കരുതുന്നത്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പ് കഥ വെറും തട്ടിപ്പാണെന്ന് ഇപ്പോഴും ബ്രസീലിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. പണ്ട് കടല്‍കൊള്ളക്കാര്‍ ഉണ്ടായിരുന്ന സമയത്ത് അവര്‍ സ്വരൂപിച്ച കോടിക്കണക്കിനു രൂപയുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപുകളെന്നു ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്. ആള്‍ക്കാരെ അങ്ങോട്ടേയ്ക്ക് അടുപ്പിക്കാതെയിരിക്കാന്‍ കൊള്ളക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നത്രെ ഈ പാമ്പ് കഥ. ഇത് വിശ്വസിച്ച പലരും പിന്നീട് നിധി തേടി ഈ ദ്വീപിലേക്ക് പുറപ്പെട്ടു. പക്ഷെ പുറപ്പെട്ടു അവിടെ എത്തിയവരാരും നിധി കണ്ടെത്തിയതുമില്ല, ഇതുവരെ പിന്നീട് തിരികെയെത്തിയതുമില്ല എന്നത് കഥയുടെ മറ്റൊരു സത്യമായി അവശേഷിക്കുന്നു.മാത്രമല്ല ഇവിടം കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കഥകളുണ്ട്. അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കുന്ന മാഫിയ ഈ ദ്വീപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.അതുകൊണ്ട് അങ്ങോട്ടൊരു യാത്ര പോയേക്കാമെന്ന് ആശ തോന്നുന്നുണ്ടെങ്കില്‍ തല്‍ക്കാലം നടക്കില്ല. സ്‌നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയന്‍ സര്‍ക്കാര്‍. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് പ്രവേശനം.

പ്രചരിക്കുന്നത് പല കഥകള്‍

ഇവിടെ താമസിച്ചിരുന്ന അവസാന മനുഷ്യരെ ചുറ്റി പറ്റി പാമ്പ് ദ്വീപുമായി ബന്ധപ്പെട്ടു പല കഥകളുമുണ്ട്, ഇവിടെ വാഴപ്പഴം ശേഖരിക്കാന്‍ വന്ന കര്‍ഷകനെ പാമ്പ് കടിച്ചെന്നും അയാള്‍ വള്ളത്തില്‍ കയറി രക്ഷപ്പെട്ടെങ്കിലും കുറച്ചു നേരത്തിനകം വള്ളം മുഴുവന്‍ രക്തം കൊണ്ട് നിറഞ്ഞെന്നും പറയപ്പെടുന്നു. മറ്റൊരു കഥ ലൈറ്റ് ഹൗസുമായി ബന്ധപ്പെട്ടാണ്. ലൈറ്റ് ഹൗസിലെ കാവല്‍ക്കാരനും അദ്ദേഹത്തിന്റെ കുടുംബത്തിനെയും ഒരിക്കല്‍ കാടിനുള്ളില്‍ നിന്നും ഇഴഞ്ഞെത്തിയ പാമ്പുകള്‍ അക്രമിച്ചെന്നും അദ്ദേഹവും കുടുംബവും ജീവനും കൊണ്ട് രക്ഷപ്പെട്ട അവസാന ആള്‍ക്കാരെന്നും മറ്റൊരു കഥ. പക്ഷെ അവര്‍ക്കും പാമ്പിന്റെ കടിയേറ്റിരുന്നത്രെ.

ഈ ദ്വീപില്‍ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1909ലാണ്. ഒപ്പം മേല്‍നോട്ടത്തിനായി ജീവനക്കാരെയും നിയോഗിച്ചു. പക്ഷേ അവരാരും പിന്നീട് തിരിച്ചു വന്നില്ല. പിന്നീട് ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കാതെയായി.

പാമ്പ് വിഷം ശേഖരിക്കാനും എത്തുന്നു..

ഇത്രയേറെ നിഗൂഢമാക്കപ്പെട്ട ഇടമാണെങ്കിലും ഇവിടെയും അത്യാവശ്യം രഹസ്യ നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. അപൂവ്വമായ പാമ്പുകളുടെ വിഷം ശേഖരിക്കാന്‍ ഇവിടെ സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ കടന്നെത്തുന്ന മനുഷ്യര്‍ നിരവധി. പാമ്പ് വിഷം പല വലിയ അസുഖങ്ങള്‍ക്കുമുള്ള മരുന്നിന്റെ ഭാഗമാണ്, ഇതിനു മരുന്നുല്‍പ്പാദനത്തില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായതുകൊണ്ട് ഔദ്യോഗികമായി അനുവാദമില്ലാതെ ദ്വീപിലെത്തി പാമ്പുകളെ പിടിച്ച് അവയുടെ വിഷമെടുക്കുന്നവര്‍ നിരവധിയുണ്ട്.

കരിഞ്ചന്തയില്‍ ഇരുപതു ലക്ഷം വരെ ഇതിനു വില ലഭിക്കും.

എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.പാമ്പ് ദ്വീപിനെ ചുറ്റിപറ്റിയുള്ള കഥകളെല്ലാം ഒരു ഇംഗ്ലീഷ് സിനിമ കണ്ട അനുഭവം നല്‍കും. കടല്‍ കൊള്ളക്കാരും എണ്ണിയാലൊടുങ്ങാത്ത പാമ്പുകളും കള്ളക്കണ്ണുള്ള കച്ചവടക്കാരും ഇവിടെ നിന്ന് ഓടിപ്പോയ മനുഷ്യരും എല്ലാം പറയുന്നത് പാമ്പ് ദ്വീപ് അപകടം പിടിച്ച ഒരു ഇടം ആണെന്ന് തന്നെയാണ്. പക്ഷെ സമൃദ്ധമായ വനങ്ങളും പക്ഷികളും നിറഞ്ഞ  മനോഹരമായ പച്ചപ്പാണ് ഈ ദ്വീപ്. കാടിനെ പ്രണയിക്കുന്നവര്‍ പാമ്പ് ദ്വീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ഇവിടെ വരണമെന്ന ആഗ്രഹം ഉറപ്പായും പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷെ സഞ്ചാരികളെ ഈ വഴി കയറ്റാത്തതുകൊണ്ടു എല്ലാ മോഹങ്ങളും ചിത്രങ്ങളിലും, ഇവിടെ വന്നു സാഹസികമായി വീഡിയോ എടുത്തു ചെയ്ത ഡോക്യൂമെന്ററികളിലും ഒതുക്കി നിര്‍ത്താം. 

ഇന്ത്യയിലെ പാമ്പ്  കേന്ദ്രം

ഇന്ത്യയിലുമുണ്ട് പാമ്പുകള്‍ അധിവസിക്കുന്ന നിഗൂഢത നിറഞ്ഞ സ്ഥലങ്ങള്‍.അതിലൊന്നാണ് മഹാരാഷ്ടയിലെ ശേത് പാല്‍.

അടുക്കളയിലും കിടപ്പുമുറിയിലും വരെ ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന പാമ്പുകള്‍. ഉഗ്ര വിഷമുള്ള പാമ്പുകള്‍ കുട്ടികളുമായി കളിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്. നാഗങ്ങളുടെ ദേവ്‌സഥാനം കൂടിയാണിത്. 

Article Categories:
ArtFlix

Leave a Thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading