Asexuality and Low sexual desire relationship
190
Views

സ്നേഹം പ്രകടിപ്പിക്കാൻ പലർക്കും പല രീതികളാണ്. ചിലർക്ക് എപ്പോഴും ഇഷ്ടം തുറന്നു പറഞ്ഞു കൊണ്ടിരിക്കണം, ചിലർക്ക് ടച്ച്‌ വേണം, ചിലർക്ക് കേറിങ് വേണം, അങ്ങനെ സ്നേഹത്തെ പല തരത്തിൽ നൽകാനും സ്വീകരിക്കാനും കഴിയും. ഇത് മനുഷ്യരെ അപേക്ഷിച്ചു മാറിക്കൊണ്ടിരിക്കും.

വിവാഹ ബന്ധത്തിലോ, പ്രണയ ബന്ധത്തിലോ ലൈംഗിക ബന്ധത്തിന് വലിയ പ്രാധാന്യം നൽകാറുണ്ട്. എന്നാൽ, സെക്സ് ഇഷ്ടപ്പെടാത്തവർ ഉണ്ടെങ്കിലോ? എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമില്ല. ശാരീരിക, മാനസിക, ജീവിതാനുഭവങ്ങൾ എന്നിവ പ്രധാന ഘടകങ്ങളാണ്.

→ ചിലർക്ക് സ്വഭാവികമായി തന്നെ ശാരീരിക ബന്ധത്തോട് താല്പര്യക്കുറവ് തോന്നാം. അതിനെയാണ് അസെക്ഷ്വാലിറ്റി (asexuality) എന്ന് പറയുന്നത്. ഇവർക്ക് പങ്കാളിയോട് സ്നേഹവും താല്പര്യവും ഉണ്ടാവും. പക്ഷേ, ലൈംഗിക ബന്ധം ആഗ്രഹിക്കുന്നില്ല.

ലൈംഗിക തൃഷ്ണ (libido) കുറയുന്നത് ഒരു വലിയ ഘടകമാണ്. ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക സമ്മർദം, പ്രായം, ആരോഗ്യം എന്നിവയാണ് ഇവിടെ ലൈംഗിക താല്പര്യത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്.

Silhouette of a woman with flowing hair against a bright light background, creating a dramatic contrast.
Representative Image | AI Image Generator/WordPress

→ ആഴത്തിലുള്ള ഇമോഷണൽ കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ പലർക്കും സെക്സിലേക്ക് കടക്കാൻ കഴിയുകയുള്ളു. സുരക്ഷിതത്വം, പരസ്പര മനസിലാക്കൽ, സ്നേഹം എന്നിവ ഉണ്ടെങ്കിൽ മാത്രമേ അടുത്തിടപഴകാൻ സാധിക്കൂ. അല്ലാത്ത പക്ഷം ലൈംഗിക ബന്ധം ഒഴിവാക്കാനാണ് ശ്രമിക്കുക.

→ മോശം അനുഭവങ്ങൾ ഒരാളെ സെക്സിൽ നിന്ന് അകറ്റി നിർത്താം. ട്രോമ പലവിധമാണല്ലോ. പണ്ട് ആരെങ്കിലും മോശമായി പെരുമാറിയതോ, നിർബന്ധിച്ചതോ, മോശം ബന്ധങ്ങളോ ഒരാളെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടാകാം. അത്തരക്കാരിൽ, അടുത്തിടപഴകുന്നതും സെക്സും, ഭയപ്പെടുത്തുന്നതോ, അസ്വസ്ഥത ഉണ്ടാക്കുന്നതോ ആയ അനുഭവം ആവാം.

മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ ചിലപ്പോൾ സെക്സിനോടുള്ള താല്പര്യം കുറഞ്ഞതായി കാണാറുണ്ട്. വിഷാദം, ഓവർതിങ്കിങ്, പോലുള്ള പ്രശ്നമുള്ളവരിൽ ഒരു വിരക്തി തോന്നുന്നത് സാധാരണമാണ്. ചില മരുന്നുകളുടെ ഭാഗമായും വ്യക്തിയിൽ സെക്സിനോടുള്ള ബുദ്ധിമുട്ടും താല്പര്യക്കുറവും ഉണ്ടാകാം.

Asexuality and Low sexual desire relationship
Representative Image | AI Image Generator/WordPress

→ സ്വന്തം ശരീരത്തെപ്പറ്റി മതിപ്പില്ലാത്തവർ ലൈംഗിക ബന്ധത്തിന് താല്പര്യം കാണിക്കണമെന്നില്ല. ശരീരത്തിന്റെ പ്രത്യേകതകളെയും മാറ്റങ്ങളെയും അംഗീകരിക്കാൻ കഴിയാത്തതും, മറ്റുള്ളവരേക്കാൾ ഞാൻ കുറഞ്ഞവനാണെന്ന ചിന്തയും സെക്സിനോടുള്ള താല്പര്യം കുറയ്ക്കും.

→ പണ്ടുമുതലേ ഉള്ള വിശ്വാസങ്ങൾ പ്രകാരം പലർക്കും ശാരീരിക ബന്ധം മോശമാണെന്ന ധാരണ ആയിരിക്കും. അവരെ സംബന്ധിച്ച് ഇതൊരു നാണക്കേട് ആണ്. ഇത്തരക്കാരും പങ്കാളിയോടൊപ്പം അടുത്തിടപഴകാൻ മടിക്കും.

ബന്ധത്തിലെ വിള്ളൽ പങ്കാളികൾക്കിടയിൽ വലിയ പ്രശ്നമാണ്. കൃത്യമായി കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതും, ഈഗോ പ്രശ്നങ്ങളും, വിശ്വാസക്കുറവുമെല്ലാം പങ്കാളികളെ അകറ്റുകയും ലൈംഗിക താല്പര്യങ്ങളിൽ പരസ്പരം പരിഗണിക്കാതെ വരികയും ചെയ്യുന്നു.

→ ചിലർക്ക് v കാരണം സെക്സ്സിനോട് താല്പര്യക്കുറവ് തോന്നാം. ലൈംഗിക ബന്ധത്തിനിടെ വേദന, സമ്മർദം എന്നിവ വ്യക്‌തികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അതുകാരണം ലൈംഗികതയെപ്പറ്റി പിന്നീട് ചിന്തിക്കാൻ പോലും തയാറാവുന്നില്ല.

ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ പങ്കാളികളോട് വ്യക്തമായി ആശയവിനിമയം നടത്തുന്നതാണ് ഏറ്റവും പ്രധാനം. അടുത്തിടപഴകാൻ താല്പര്യം കാണിക്കാത്തത് ഇഷ്ടക്കുറവുകൊണ്ടോ, അവഗണിക്കുന്നതുകൊണ്ടോ വഞ്ചിക്കുന്നതുകൊണ്ടോ ആവണമെന്നില്ല. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാമെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പങ്കാളിക്ക് എന്താണ് വേണ്ടതെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നിടത്താണ് ആ ബന്ധം കൂടുതൽ മനോഹരവും, ദൃഢവും ആകുന്നത്. ആവശ്യമെങ്കിൽ കൗൺസിലിംഗ്, മറ്റു ട്രീറ്റ്‌മെന്റുകൾ എന്നിവയും തേടാവുന്നതാണ്.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · · · ·
Article Categories:
Love, Lust & Beyond

All Comments

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading