ശ്ശോ! ഒരു വാർത്ത കാണുവായിരുന്നേ… എന്താന്നറിയോ? ഒരു സ്ത്രീ പതിനൊന്നാമത് പ്രസവിച്ചു. എന്താ കാരണം എന്നറിയോ? അവർക്ക് ആദ്യം ജനിച്ച പത്തു കുട്ടികളും പെൺകുട്ടികളായിരുന്നു. ആൺകുട്ടി വേണമെന്നുള്ള ആഗ്രഹത്തിലാണ് അവർ പതിനൊന്നാമത് പ്രസവിച്ചത്. പ്രസവിച്ചു കഴിഞ്ഞിട്ട് ഒരു മാസമൊക്കെ ആയിട്ടേയുള്ളൂ. മീഡിയ അവിടെ പോയി അവരോട് ഓരോ കാര്യങ്ങളൊക്കെ ചോദിക്കുന്നുണ്ട്. നോർത്ത് ഇന്ത്യയിലാണ്.
അച്ഛന്റെ സ്ഥാനത്തുള്ള ആൾക്ക് പത്തു പെൺകുട്ടികളുടെ പേരുപോലും ശരിക്കും ഓർമ വരുന്നില്ല. തെറ്റിപ്പോകുവാണ് അത്രയും കുട്ടികൾ ഉള്ളതുകൊണ്ട്. പക്ഷേ, ഈ പുതിയ കാലത്തും പതിനൊന്നാമതും ആ ഭാര്യയുടെ ലൈഫ് റിസ്ക് ചെയ്തിട്ട് അവരു പ്രസവിക്കാൻ ശ്രമിച്ചു എന്നുള്ളതാണ്.
എന്തുകൊണ്ടായിരിക്കും ആൺകുട്ടികളോട് ഇത്രയ്ക്ക് ഫാസിനേഷൻ. അല്ലേ? സ്വന്തം ജീവനും ജീവിതവും മാറ്റിവച്ച് അങ്ങനെയൊരു ആഗ്രഹത്തിന് നിൽക്കണമെങ്കിൽ എന്തുമാത്രം സ്ട്രോങ്‌ലി റൂട്ടഡ് ആണ് ആ ഐഡിയ എന്നാലോചിച്ചു നോക്കൂ. അല്ലേ?
എത്ര കുട്ടികൾ വേണമെന്നത് വ്യക്തിപരമാണ്. അത് എന്ത് ജെൻഡറിൽ ആയിരിക്കണമെന്ന് നമുക്ക് ആഗ്രഹം തോന്നുന്നതും വ്യക്തിപരമാണ്. പക്ഷേ, ഇന്ത്യയുടെ സാമൂഹ്യ–സാമ്പത്തിക സാഹചര്യത്തിൽ പതിനൊന്നാമത്തെ കുട്ടിക്ക് വേണ്ടി കൂടി ശ്രമിക്കുകയാണ്.
അതിലൊരു സോഷ്യൽ സ്റ്റിഗ്മ ഒളിഞ്ഞിരിപ്പില്ലേ? എനിക്കങ്ങനെയാണ് തോന്നിയത്.

കുടുംബപ്പേരും വംശപരമ്പരയും ഒക്കെ നിലനിർത്താൻ വേണ്ടി ആൺകുട്ടികളിലൂടെ മാത്രമേ പറ്റൂ എന്നൊരു തെറ്റായ ധാരണ പലരിലും ഉണ്ട്. വാർധക്യത്തിലെ സുരക്ഷ. പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകണമല്ലോ. അപ്പോൾ ആൺകുട്ടി മാതാപിതാക്കളെ സംരക്ഷിക്കും എന്നുള്ളൊരു പരമ്പരാഗതമായ വിശ്വാസം ഇവരിലെവിടെയോ കിടക്കുന്നുണ്ട് എന്ന് അവരുടെ സംസാരം കേട്ടപ്പോൾ തോന്നി. വേറെയും കാരണങ്ങൾ ഉണ്ടാവും. സാമ്പത്തികഭാരം. പെൺകുട്ടിയുടെ വിവാഹം, സ്ത്രീധനം ഇതൊക്കെ വലിയ സാമ്പത്തിക ബാധ്യതയായിട്ട് തോന്നും.
എന്നാൽ, ആൺകുട്ടിയാണെങ്കിൽ അതൊരു ഇൻവെസ്റ്റ്മെന്റാ. കുട്ടി നമ്മുടെ കൂടെ തന്നെയുണ്ടല്ലോ. അപ്പോൾ ആ കുട്ടിയെ പഠിപ്പിച്ചാലും തരക്കേടില്ല. നല്ല മാർക്കൊക്കെ വാങ്ങി പഠിച്ച് വലുതായി ഫാമിലിയെ നോക്കുമല്ലോ.
സാമൂഹികമായ സമ്മർദം എന്നുപറയുന്നത് ചില്ലറ കാര്യമല്ല കേട്ടോ. ആൺകുട്ടികളില്ലാത്ത ദമ്പതികളെ സമൂഹം കുറ്റപ്പെടുത്തുന്ന രീതി ആ നാട്ടിലൊക്കെ ഉണ്ടത്രേ.
എന്താല്ലേ? ഇത് ആ കുടുംബത്തിൽ വലിയ മാനസികസമ്മർദം ഉണ്ടാക്കുന്നുണ്ടാകും. അതുകൊണ്ടാകും സ്വന്തം ജീവൻ പോലും പണയം വച്ച് ഇവര്‍ പെൺകുട്ടികളെക്കാൾ ആൺകുട്ടികളെ സ്നേഹിക്കാൻ തുടങ്ങുന്നത്. ഇത് ശരിക്കും പെൺകുട്ടികളോടുള്ള സ്നേഹക്കുറവാണെന്ന് തോന്നുന്നില്ല. മറിച്ച് ഇതിന് മൂല്യം കൽപിക്കുന്നതിലെ വ്യത്യാസമാണെന്നു തോന്നുന്നു. എന്നുവച്ചാൽ, ആൺകുട്ടിയെ ഒരു സമ്പാദ്യമായിട്ട് കാണുമ്പോൾ പെൺകുട്ടിയെ വേറൊരാളുടെ സ്വത്തായിട്ട് കാണുന്നു. ഒരു ഗസ്റ്റാണ്. വേറൊരു വീട്ടിലേക്ക് പോകേണ്ട ആളായിട്ട് കാണുന്നു.
അതുപോലെ പുരുഷാധിപത്യ സമൂഹത്തിൽ ആൺകുട്ടികളുള്ള സമൂഹത്തിൽ കൂടുതൽ ബഹുമാനം ലഭിക്കുമെന്ന് അവർ കരുതുന്നുണ്ട്. ചില അന്ധവിശ്വാസങ്ങളൊക്കെയില്ലേ. ചില മതപരമായ ചടങ്ങ് ചെയ്യാൻ ആൺകുട്ടി തന്നെ വേണം എന്നൊക്കെയുള്ള നിർബന്ധബുദ്ധി. അങ്ങനെയുള്ള ചില കാര്യങ്ങൾക്കു വേണ്ടി ആയിരിക്കണം ഈ ഒരു ആൺകുട്ടി സ്നേഹം സമൂഹത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് തോന്നുന്നത്.
പക്ഷേ, ഇതിനൊരു ഓപ്പസിറ്റ് കാര്യം കൂടിയുണ്ട്. ആലോചിച്ചു നോക്കൂ. ഒരു ഐറിഷ് പഴഞ്ചൊല്ലില്ലേ…

“A son is a son till he takes him a wife; a daughter is a daughter all of her life.”
അതായത്, ഒരാൺകുട്ടി വിവാഹം കഴിക്കുന്നതു വരെ മാത്രമേ മകനായിരിക്കൂ. പക്ഷേ, പെൺകുട്ടി ജീവിതകാലം മുഴുവൻ മകളായിരിക്കും എന്ന്. ഇങ്ങനത്തെ ചില പഴഞ്ചൊല്ലുകളെല്ലാം പറഞ്ഞ് ഇതിനെ ഒന്ന് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഉണ്ടായാൽ നല്ലതാണ്. അല്ലേ?
ബ്രം കാമൂ എന്നൊരു ചിന്തകനുണ്ടല്ലോ അദ്ദേഹം ഒരിക്കൽ പറഞ്ഞ കാര്യം എന്താന്നുവച്ചാൽ. “നിങ്ങൾ ഒരാൺകുട്ടിയെ പഠിപ്പിച്ചാൽ അതൊരു വ്യക്തിയെയാണ് പഠിപ്പിക്കുന്നത്. പക്ഷേ, നിങ്ങളൊരു പെൺകുട്ടിയെയാണ് പഠിപ്പിക്കുന്നതെങ്കിൽ ആ തലമുറയെ തന്നെയാണ് നിങ്ങൾ പഠിപ്പിക്കുന്നത്” എന്നാണ് അവരു പറയുന്നത്. വലിയ കാര്യമാണല്ലേ!
മാർഗരറ്റ് താച്ചർ പറഞ്ഞിട്ടുള്ള ഒറ്റക്കാര്യം പറഞ്ഞുകൊണ്ട് നിർത്താം.
“If you want something said, ask a man; if you want something done, ask a woman.”
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on all things life—from relationships and health to psychology and daily living.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ആൺകുട്ടിയും പെൺകുട്ടിയും: വ്യത്യാസം ആരാണ് പഠിപ്പിക്കുന്നത്? | Who Teaches Gender Stereotypes to Children? | Gender Stereotypes in Childhood | Gender