65
Views

ഫാഷൻ ലോകത്ത് പഴയ കാലഘട്ടങ്ങൾ വലിയ തരംഗമായി തിരിച്ചെത്തുന്നത് പതിവാണ്. അങ്ങനെ ഇപ്പോൾ ട്രെൻഡ് ആയ ഒന്നാണല്ലോ ’80സ് ട്രെൻഡ്’. നമ്മൾ എല്ലാവരും ചാറ്റ് ജിപിടി യുടെ സഹായത്തോടെ പഴയകാല ലുക്ക്‌ തിരിച്ചുപിടിക്കുന്നു. എന്നാൽ, ഇതിലെ രസകരമായ കാര്യം ഇതൊന്ന് തിരിച്ചു ചിന്തിക്കുമ്പോഴാണ്… ഇന്ന് നമ്മൾ കാണുന്ന, അല്ലെങ്കിൽ നമ്മൾ ജീവിക്കുന്ന ഈ 2020-കളിലെ ട്രെൻഡുകൾ (20s look) ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം ഭാവിയിലെ തലമുറയ്ക്ക് ഒരു വലിയ ‘വിന്റേജ് റെട്രോ ട്രെൻഡ്’ ആയി മാറിയാൽ എങ്ങനെയിരിക്കും?

1980-കളിലെ ലുക്കുകൾ ഇന്ന് വീണ്ടും ട്രെൻഡാകുന്നത് പോലെ, ഭാവിയിൽ ഇന്നത്തെ 20-കളുടെ പ്രത്യേകതകൾ വരുംകാല ഫാഷൻ ലോകത്ത് ഏത് രീതിയിലാകും ആഘോഷിക്കപ്പെടുക? നല്ല രസമായിരിക്കും അല്ലേ..!

​ഭാവിയിലെ റെട്രോ ഫാഷൻ: 2020-കളുടെ ഐക്കണിക് അടയാളങ്ങൾ

​ഭാവിയിലെ ഒരു കാലത്ത് ഇന്നത്തെ ഈ ദശകം ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായി മാറിക്കഴിഞ്ഞാൽ, പ്രധാനമായും എടുക്കപ്പെടാൻ സാധ്യതയുള്ള ചില ഫിസിക്കൽ മാറ്റങ്ങളും സ്റ്റൈലുകളും എന്തൊക്കെ ആണ് എന്ന് നോക്കാം.

2020-കളിലെ ഫാഷന്റെ പ്രധാന പ്രത്യേകതകളിലൊന്ന് ഫാഷൻ ലോകത്ത് കംഫർട്ടിന് ലഭിച്ച മുൻഗണനയാണ്. ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ പൈജാമ സ്റ്റൈൽ പാൻ്റുകൾ, സ്വെറ്റ്‌പാൻ്റുകൾ, ക്രൂ സോക്സുകൾ (crew socks), സ്നീക്കേഴ്സ്, ഹുഡികൾ എന്നിവ പിന്നീട് ദിവസേനയുള്ള ഔട്ട്ഫിറ്റുകളായി മാറി. ഭാവിയിൽ 2020-കളെ ആളുകൾ ഓർക്കുക ‘സുഖവും സ്റ്റൈലും ഒരുപോലെ കൊണ്ടുനടന്ന കാലം’ എന്ന നിലയിലായിരിക്കും.

90കളുടെ അവസാനവും 2000കളുടെ തുടക്കത്തിലുമുള്ള Y2K ഫാഷൻ ഈ ദശകത്തിൽ വൻ തിരിച്ചുവരവ് നടത്തി. ലോ-റൈസ് മിനി സ്‌കർട്ടുകൾ, ക്രോപ്പ് ടോപ്പുകൾ, റൈൻസ്റ്റോൺ പതിച്ച ഗാരീ ബ്രാൻഡഡ് (Gary) ടി-ഷർട്ടുകൾ പ്ലാറ്റ്‌ഫോം ചെരുപ്പുകൾ എന്നിവ യുവാക്കളുടെ പ്രധാന ട്രെൻഡ് ആയി. സോഷ്യൽ മീഡിയയും അതിവേഗം മാറുന്ന മൈക്രോട്രെൻഡുകളുമാണ് ഇതിനെ നിയന്ത്രിച്ചത്.

അതുപോലെതന്നെയാണ് ലക്ഷ്വറി ഒഴിവാക്കി മിനിമലിലേക്ക് വന്ന മാറ്റം.
വലിയ ലോഗോകളും തിളങ്ങുന്ന ബ്രാൻഡുകളും ഒഴിവാക്കി, ലളിതവും എന്നാൽ ഉയർന്ന ക്വാളിറ്റിയുള്ള തുണിത്തരങ്ങളും 20s ന്റെ മധ്യത്തോടെ തരംഗമായി.’.

മേക്കപ്പിലും ഈ 20s ട്രെൻഡ് പ്രകടമാണ്. കട്ടി കൂടിയ മേക്കപ്പുകൾക്ക് പകരം തിളക്കമുള്ളതും സ്വാഭാവികവുമായ ചർമ്മത്തിന് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമുണ്ട്. ഭാവി തലമുറ ഈ കാലഘട്ടത്തെ തിരിഞ്ഞുനോക്കുമ്പോൾ, അമിതമായ കോസ്മെറ്റിക്സുകളേക്കാൾ ഈ ‘മിനിമലിസ്റ്റിക് ഹെൽത്തി സ്കിൻ ലുക്ക്’ ആയിരിക്കും അന്നത്തെ സ്റ്റൈൽ പ്രതീകമായി എടുത്തു കാണിക്കുക.

ഇന്നത്തെ ജെൻ-സി (Gen-Z) തലമുറയുടെ ഇടയിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് കൃത്യം നടുവിലായി വകയെടുത്ത മുടിയും (Middle-parting) ഒപ്പം സ്വാഭാവികത നിലനിർത്തുന്ന ലൂസ് വേവ്സുകളും. ഭാവിയിലെ റെട്രോ ലുക്കുകളിൽ ഈ ഹെയർ സ്റ്റൈൽ ഒരു പ്രധാന ട്രെൻഡ് മാർക്കറായി മാറും. കൂടാതെ സ്മാർട്ട് വാച്ചുകൾ, വയർലെസ് എയർപോഡുകൾ, കണ്ണുകളെ സംരക്ഷിക്കുന്ന ട്രെൻഡി ഗ്ലാസുകൾ എന്നിവയെല്ലാം ഇന്നത്തെ ഫാഷന്റെ ഭാഗമാണ്.

ഈ ഡിജിറ്റൽ ആക്സസറികൾ ഇന്നത്തെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന പ്രധാന ഫിസിക്കൽ ഘടകങ്ങളായി മാറും. തുടക്കത്തിൽ ആരോഗ്യപരമായ ആവശ്യത്തിനായി വന്ന മാസ്കുകൾ പോലും പിന്നീട് വസ്ത്രങ്ങളുടെ കളറിനും പാറ്റേണിനും അനുയോജ്യമായ ഒരു ഫാഷൻ ആക്സസറിയായി ഏറെക്കുറെ മാറിയിട്ടുണ്ട്. ഓഫീസുകളിലും കോളേജുകളിലും ഹെവി ഡ്രസ് കോഡുകൾ മാറി casual ആൻഡ് സിമ്പിൾ വസ്ത്രങ്ങൾ അംഗീകരിക്കപ്പെട്ട റെവല്യൂഷൻ 2020-കളുടെ പ്രത്യേകതയാണ്.

​ചുരുക്കത്തിൽ, ഇന്നത്തെ കംഫർട്ട് വെയറുകളും, മിനിമലിസ്റ്റിക് ലുക്കുകളും, ഡിജിറ്റൽ ആക്സസറികളുമാണ് ഭാവിയിലെ തലമുറയ്ക്ക് അനുകരിക്കാൻ പറ്റിയ ഏറ്റവും വലിയ ’20-കളുടെ ഫാഷൻ സ്റ്റേറ്റ്‌മെന്റ്’ ആയി മാറാൻ പോകുന്നത്. ഒരുപക്ഷേ, കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഇന്നത്തെ നമ്മുടെ ഈ സ്റ്റൈലുകൾ കണ്ടിട്ട് “അതൊരു ഗോൾഡൻ എറ ആയിരുന്നു” എന്ന് ഭാവി തലമുറ പറയുന്ന കാലം വിദൂരമല്ല!

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies, music and art & culture


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · · ·
Article Categories:
Homepage Spotlights · Prime Time

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading