സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരുടെയും ഇഷ്ടവസ്ത്രമാണ് ജീൻസ്. അതിൽതന്നെ ഇറുക്കമില്ലാത്ത, വീതിയുള്ള, കംഫർട്ടബിൾ ആയ ലൂസ് ഫിറ്റുകൾ. 2025 ൽ ജെൻസികൾ ഏറ്റവും കൂടുതൽ ധരിക്കാൻ ഇഷ്ടപ്പെട്ടതും ഇത്തരത്തിലുള്ളത്. അതിൽ പ്രധാനം ബാഗി ജീൻസ് ആണ്. റിലാക്സ്ഡ് ആയൊരു ലുക്കും എന്നാൽ സ്റ്റൈലിന് ഒരു കുറവും ആഗ്രഹിക്കാത്തവരാണ് ബാഗിയെ ഹിറ്റ് ആക്കിയത്. ഇന്നത്തെ കാലത്ത് ബാഗി ജീൻസ് ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായി മാറിയത് വിസ്മയകരമായ ഒരു കഥയാണ്. ആഗോള ഫാഷനായി മാറാൻ ബാഗി ജീൻസുകൾക്ക് പതിറ്റാണ്ടുകൾ വേണ്ടിവന്നു.

1980കളിലാണ് ബാഗി ജീൻസ് ഫാഷൻലോകത്തേക്ക് എത്തുന്നത്. ബാഗി എന്നാൽ ‘വീതിയുള്ള, ആകൃതിയില്ലാത്ത’ എന്നാണ് അർത്ഥമാക്കുന്നത്. ഹിപ്-ഹോപ്പ്, സ്കേറ്റ്ബോർഡിങ് മേഖലയിലുള്ളവരാണ് ഇത്തരം അയഞ്ഞ ഡെനിം പാന്റുകൾ ആദ്യമായി ധരിച്ച് തുടങ്ങിയത്. 1990കളിൽ ഇത്തരം ജീൻസുകൾ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി.

അയഞ്ഞ ശൈലിയിലുള്ളതും വ്യത്യസ്തമായ ലുക്കും ഹിപ്പ്ഹോപ്പ് കലാകാരന്മാർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഫാഷൻ സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. വൈകാതെ പ്രമുഖ ബ്രാൻഡുകൾ ഈ ട്രെൻഡ് ഏറ്റെടുക്കുകയും ഡിസൈനുകളിൽ മാറ്റംവരുത്തി വിപണിയിലിറക്കുകയും ചെയ്തു. ആ കാലഘട്ടത്തിന്റെ പര്യായമായി ബാഗി മാറുകയായിരുന്നു.
പരിണാമം
മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സങ്കൽപ്പങ്ങൾക്കനുസരിച്ച് ബാഗി ജീൻസുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നിരുന്നാലും, അതിന്റെ വലുപ്പം കൂടിയ, അയഞ്ഞ രൂപം ഇന്നും ആ വസ്ത്രത്തിന്റെ പ്രധാന സവിശേഷതയായി നിലനിൽക്കുന്നു. ഈ ശൈലി കൂടുതൽ സൗകര്യപ്രദമാക്കാനും കാലികപ്രസക്തമാക്കാനുമായി ഡിസൈനർമാർ ബാഗി ജീൻസുകളിൽ വ്യത്യസ്തമായ കട്ടുകളും അലങ്കാരപ്പണികളും നടത്തി.

ഒരുകാലത്ത്, വളരെ വീതിയേറിയ കാലുകളായിരുന്നു ബാഗി ഡെനിം പാന്റുകളുടെ പ്രത്യേകത. എന്നാൽ ഇന്ന്, അവ കൂടുതൽ കൃത്യമായ അളവുകളോടുകൂടിയതും താഴേക്ക് വരുന്തോറും വീതി കുറഞ്ഞതുമായ രീതിയിൽ മാറ്റിയിട്ടുണ്ട്. വൈഡ്-ലെഗ്, ടേപ്പർഡ്, ഡിസ്ട്രസ്ഡ് എന്നിങ്ങനെ വിവിധ സ്റ്റൈലുകളിൽ ഇന്ന് ബാഗി ജീൻസുകൾ ലഭ്യമാണ്.
സെലിബ്രിറ്റികൾ വൈറലാക്കി
സെലിബ്രിറ്റികൾ കാഷ്വൽ വിയറായി ധരിച്ചുതുടങ്ങിയതോടെ ബാഗി ജീൻസുകൾക്ക് കൂടുതൽ ജനപ്രീതി ലഭിച്ചു. വിൽ സ്മിത്ത്, ടുപാക് ഷക്കൂർ എന്നിവരെല്ലാം ബാഗിയെ ആഗോളതലത്തിൽ വൈറലാക്കിയവരാണ്. അവരുടെ സ്വാധീനം ഫാഷൻ ട്രെൻഡുകളെ മാറ്റിമറിക്കാൻ സഹായിച്ചു. ബാഗി ജീൻസ് പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി, കൂൾ സ്റ്റൈല്, സ്ട്രീറ്റ് സ്റ്റൈലിന്റെ പ്രതീകമായി. ധരിക്കുന്നയാളുടെ കംഫർട്ടും റിലാക്സേഷനുമാണ് മോഡേൺ ബാഗികൾ പ്രധാന്യം നൽകുന്നത്. ബോളിവുഡ് താരങ്ങളുടെ എയർപോർട്ട് ലുക്കിൽ ബാഗി പ്രധാന പങ്കുവഹിക്കുന്നുണ്ട്.

സമീപ വർഷങ്ങളിൽ, ബാഗി ജീൻസുകൾ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ഫാഷൻ ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും ഈ ട്രെൻഡ് ഏറ്റെടുക്കുയും ചെയ്തു. പല സ്റ്റൈലിൽ ധരിക്കാനാകുമെന്നതാണ് ബാഗി ജീൻസുകളെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്. ക്ലാസിക് ഡെനിം മുതൽ കൂടുതൽ പരീക്ഷണാത്മകമായ ഡിസൈനുകളിൽ വരെ അവ ലഭ്യമാണ്. കൂടാതെ, ജെൻഡർ-ന്യൂട്രൽ ഫാഷന്റെ വളർച്ച എല്ലാവർക്കുമിടയിൽ ബാഗി ജീൻസിനെ ജനപ്രിയമാക്കി.
ഇന്നും ട്രെൻഡിൽ
ബാഗി ജീൻസുകൾക്ക് ട്രെൻഡുകൾക്ക് അതീതമായ ഒരു ആകർഷണമുണ്ട്. അവ കാലാതീതമായി മാറിയിരിക്കുന്നു. ഫാഷൻ ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും വിവിധ അവസരങ്ങളിൽ ബാഗി ജീൻസ് ധരിക്കുന്നു. ബാഗി ജീൻസുകൾക്ക് ഒരു കാഷ്വൽ ഭാവം കൂടിയുണ്ട്. ക്രോപ് ടോപ്പിനൊപ്പമോ കുർത്തയ്ക്കൊപ്പോ ബാഗി ധരിക്കാം. സാധാരണ ടി-ഷർട്ടിനൊപ്പം കാഷ്വൽ ആയും ധരിക്കാം. ഹീൽസ്, സാന്റൽസ്, ടെന്നിസ് ഷൂസ് എന്നിവയൊക്കെ ചേർത്ത് പെയർ ചെയ്ത് പല പല സ്റ്റൈലുകളിലേക്ക് ഇവയെ ആക്കിയെടുക്കാം.

വലുപ്പ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ സൈസിൽ ധരിക്കാവുന്ന വസ്ത്രങ്ങൾ നൽകുന്ന സ്വാതന്ത്ര്യവും സൗകര്യവും ഇഷ്ടപ്പെടുന്നവരാണേറെയും. ഇപ്പോഴത്തെ ബാഗി സ്റ്റൈൽ ട്രെൻഡിനു പിന്നിൽ ഇതിന്റെ സ്വാധീനവുമുണ്ട്. ഇതിനൊപ്പം വൈഡ് ലെഗ് പാന്റും ലൂസ് ഫിറ്റ് ടീഷർട്ടും ഉൾപ്പെടെ തൊണ്ണൂറുകളിലെ ഫാഷനും തിരിച്ചെത്തിക്കഴിഞ്ഞു. ഇന്ത്യൻ വിപണിയിൽ 300 രൂപ മുതൽ ബാഗി ജീൻസ് ലഭ്യമാണ്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: കസവും സ്വാഗും! ഇത് വൈബ് ഓണം | How Gen Z Is Redefining Kerala's Festival with Reels and Swag | Gen Z Onam | Onam fusion fashion | modern Onam celebration | Kasavu saree styling | Onam reels ideas | Kerala fe