രാവെന്നോ പകലെന്നോ ഇല്ല, ഇഷ്ട ടീമിന്റെ മത്സരങ്ങൾ തന്നെ വേണമെന്നുമില്ല, ഫുട്ബോളായാലും ക്രിക്കറ്റായാലും ഇവിടെന്തും പോകുമെന്ന മെന്റ് സെറ്റാണ് കായിക പ്രേമികൾക്ക്. ഗെയിസും അത്ലറ്റിക്സും ഉൾപ്പെടെ 2026–ൽ വൻ ഇവന്റുകൾ അരങ്ങേറുമ്പോൾ ഉറക്കമില്ലാത്ത രാത്രികളായിരിക്കും ഈ ആരാധകർക്ക്. നാല് വർഷത്തിലൊരിക്കലെത്തുന്ന ‘ഫിഫ ലോകകപ്പ്’ ആണ് ഈ വർഷത്തെ ഹൈലെറ്റ്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന ടൂർണമെന്റിന് ജൂൺ 11 മുതൽ ജൂലായ് 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ വേദിയാകും. ഇതോടൊപ്പം തന്നെ കായിക ലോകത്തെ ഐക്കണുകളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ ചില ഇതിഹാസങ്ങളുടെ വിരമിക്കലുകള്‍ക്കും ഈ വര്‍ഷം സാക്ഷിയാവും. ഈ ലോകകപ്പ് അവസാനിക്കുന്നതോടെ ആരൊക്കെയാകും കാൽപ്പന്തിന്റെ ലോകത്തു നിന്ന് ബൂട്ടഴിക്കുക? നമുക്ക് നോക്കാം…
ലയണല്‍ മെസ്സി

മിശിഹാ എന്ന് ആരാധകർ വാഴ്ത്തിപ്പാടുന്ന ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസ്സിയാണ് ഈ വര്‍ഷം ബൂട്ടഴിക്കാൻ സാധ്യതയുള്ളവരിൽ ഒന്നാമൻ. ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ കിരീടനേട്ടത്തോടെ തന്റെ ട്രോഫി കളക്ഷനിലെ ഏക മിസ്സിങും അദ്ദേഹം അക്കൗണ്ടിലേക്കു ചേര്‍ത്തിരുന്നു. അതുകൊണ്ട് 2026–ലെ ലോകകപ്പ് മെസ്സിക്ക് ഒരു ബോണസ് മാത്രമാണ്.
| Lionel Messi | 24 June 1987 (age 38 years) |
| Position | Forward |
| Current teams | Argentina, Inter Miami |
| Goals for National Team | 115 |
| Fifa World Cup appearance | 5 |
ക്രിസ്റ്റ്യാനോ റൊണാൾഡോ

പറങ്കി കൂട്ടത്തിന്റെ ഒറ്റയാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ വര്‍ഷം വിരമിച്ചേക്കാവുന്ന രണ്ടാമത്തെയാള്‍. പ്രായം 40 പിന്നിട്ടെങ്കിലും പോർച്ചുഗൽ ദേശീയ ടീമിലും ക്ലബ്ബ് ഫുട്‌ബോളിലുമെല്ലാം അദ്ദേഹം ഇപ്പോഴും സജീവമാണ്. വിശ്വകിരീടത്തിൽ മുത്തമിട്ടതിനു ശേഷം രാജകീയമായി ബൂട്ടഴിക്കാനായിരിക്കും റൊണാള്‍ഡോയുടെ ആഗ്രഹം. ലോകകപ്പ് സ്വപ്‌നം വിദൂരമാണെങ്കിലും ഇനിയൊരു വര്‍ഷം കൂടി അദ്ദേഹത്തെ കളിക്കളത്തില്‍ കണ്ടേക്കില്ല.
| Cristiano Ronaldo | 5 February 1985 (age 40 years) |
| Position | Forward |
| Current teams | Portugal, Al-Nassr FC |
| Goals for National Team | 143 |
| Fifa World Cup appearance | 5 |
നെയ്മർ

2026 ഫുട്‌ബോള്‍ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സിഎന്‍എന്നിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തുടർച്ചയായ പരിക്കുകളെ തുടർന്ന് 2023-ഒക്ടോബറിന് ശേഷം ആരാധകർക്ക് മഞ്ഞ കുപ്പായത്തിൽ നെയ്മറിനെ കാണാൻ സാധിച്ചിട്ടില്ല. നെയ്മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
| Neymar | 5 February 1992 (age 33 years) |
| Position | Forward |
| Current teams | Brazil, Santos FC |
| Goals for National Team | 79 |
| Fifa World Cup appearance | 3 |
ലൂക്ക മോഡ്രിച്ച്

ക്രൊയേഷ്യയുടെ മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും കളിമെനഴുന്ന താരമാണ് ലൂക്ക മോഡ്രിച്ച്. കണ്ടാല്‍ ശോശിച്ചതു പോലെയുള്ള ശരീരവുമായി ഫിസിക്കല്‍ ഗെയിം കളിക്കാൻ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് ലൂക്ക എത്തുന്നത് പ്രായം 40 പിന്നിട്ടിട്ടാണ്. അതുകൊണ്ട് തന്നെ ഫുട്‌ബോളിലെ മനോഹരമായ ഒരു കാലത്തിന് കൂടി ഈ ലോകകപ്പിൽ തിരശ്ശീല വീഴും.
| Luka Modric | 9 September 1985 (age 40 years) |
| Position | Midfielder |
| Current teams | Croatia, AC Milan |
| Goals for National Team | 28 |
| Fifa World Cup appearance | 4 |
റോബേർട്ട് ലെവൻഡോസ്കി

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് റോബേർട്ട് ലെവൻഡോസ്കി. 2025 ജൂലൈയിൽ മിഖാല്‍ പ്രോബിയേഴ്സിനു കീഴിൽ പോളണ്ട് ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങില്ലെന്ന ലെവന്‍ഡോസ്‌കിയുടെ വാക്കുകൾ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. 2026-ൽ 37 വയസ് പൂർത്തിയാകുന്ന താരം ജാൻ അർബനു കീഴിൽ ഈ ലോകകപ്പിനായി ബൂട്ടണിയുമെങ്കിലും അടുത്ത ലോകകപ്പ് വരെ ദേശീയ ടീമിൽ തുടരണോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്.
| Robert Lewandowski | 21 August 1988 (age 37 years) |
| Position | Forward |
| Current teams | Poland, FC Barcelona |
| Goals for National Team | 88 |
| Fifa World Cup appearance | 2 |
എമിലിയാനോ മാർട്ടിനെസ്

2026 ൽ അർജന്റീന ഫുട്ബോൾ ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ടാൽ താൻ വിരമിക്കുമെന്ന് എമിലിയാനോ മാർട്ടിനെസ് 2025 മാർച്ചിൽ പറഞ്ഞിരുന്നു. മെസി തന്റെ സ്വപ്നസാക്ഷാത്കാരമായ ട്രോഫികൾ നേടിയെടുത്തത് എമിയുടെയും കൂടെ മികവിലൂടെയാണ്. അർജന്റീനയുടെ കാവൽ മാലാഖയാണ് ഈ 37–കാരൻ
| Emiliano Martinez | 2 September 1992 (age 33 years) |
| Position | Goalkeeper |
| Current teams | Argentina, Aston Villa F.C |
| Goals for National Team | 0 |
| Fifa World Cup appearance | 1 |
ഹാരി കെയ്ന്‍

ഇംഗ്ലീഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് നായകൻ കൂടിയായ ഹാരി കെയ്ന്‍. ബയൺ മ്യൂണിക്ക് 2025–ൽ ബുന്ദസ് ലിഗ കിരീടം നേടിയതോടെ കരിയറിൽ ഇതുവരെ ഒരു ട്രോഫി പോലും നേടാനായിട്ടില്ലെന്ന ചീത്തപ്പേരു മായിച്ചുകളഞ്ഞിരുന്നു. നിലവിൽ 32 വയസുള്ള താരം 2030 ലെ ലോകകപ്പിൽ ഒരു പക്ഷേ പന്തുതട്ടിയേക്കില്ല.
| Harry Kane | 28 July 1993 (age 32 years) |
| Position | Forward |
| Current teams | England, FC Bayern Munich |
| Goals for National Team | 78 |
| Fifa World Cup appearance | 2 |
നിക്കോളാസ് ഒടമെൻഡി

അർജന്റെയ്ൻ പ്രതിരോധത്തിനു കരുത്ത് പകരുന്ന താരമാണ് 37-കാരനായ നിക്കോളാസ് ഒടമെൻഡി. 2025 സെപ്റ്റംബറിൽ 2026–ലെ ഫിഫ ലോകകപ്പിനു ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുമെന്ന് നിക്കോളാസ് ഒടമെൻഡി പ്രഖ്യാപിച്ചിരുന്നു.
| Nicolas Otamendi | 12 February 1988 (age 37 years) |
| Position | Defender |
| Current teams | Argentina, S.L. Benfica |
| Goals for National Team | 7 |
| Fifa World Cup appearance | 4 |
കെവിൻ ഡിബ്രുയ്ൻ

ബെൽജിയത്തിന്റെ മിഡ്ഫീൽഡിലെ പ്ലേമേക്കർ കെവിൻ ഡിബ്രുയ്ന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിന്റെ നിഴലിലാണ്. 2025– ഒക്ടോബറിലുണ്ടായ പരിക്കിനെ തുടർന്ന് 34-കാരൻ വിശ്രമത്തിലാണ്. ഫിറ്റ്നസ് വീണ്ടെടുത്ത് ബെൽജിയത്തിനായി കളിത്തിലിറങ്ങിയാലും അടുത്ത ലോകകപ്പിലെ പങ്കാളിത്തം സംശയത്തിലാണ്.
| Kevin De Bruyne | 28 June 1991 (age 34 years) |
| Position | Midfielder |
| Current teams | Belgium, SSC Napoli |
| Goals for National Team | 36 |
| Fifa World Cup appearance | 2 |
കാസെമിറോ

ബ്രസീലിന്റെ മധ്യനിര താരം കാസെമിറോ 2023നു ശേഷം ടീമിന്റെ ഭാഗമായിരുന്നില്ല. കാർലോ ആൻസെലോട്ടി പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം 2025 മെയ്യിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിൽ കാസെമിറോയെ ഉൾപ്പെടുത്തിരുന്നു. 2030– ൽ 38 വയസ് തികയുന്ന താരം പ്രായം തളർത്തിയില്ലെങ്കിൽ ബ്രസിലീനായി പന്തുതട്ടിയേക്കും. അല്ലെങ്കിൽ ഒരുപക്ഷേ ഇത് അവസാന ലോകകപ്പായി മാറും.
| Casemiro | 23 February 1992 (age 33 years) |
| Position | Midfielder |
| Current teams | Brazil, Manchester United F.C. |
| Goals for National Team | 8 |
| Fifa World Cup appearance | 2 |




