71
Views

2010നു ശേഷമുള്ള കാലം…

“അവന് ഇതന്നെയല്ലേ പണി.. തീറ്റ, ഫോണിൽ തോണ്ടല്‍, ഗെയിം കളിക്കൽ, ഉറക്കം.. രണ്ടക്ഷരം പഠിച്ചിരുന്നങ്കിൽ ഈ കുടുംബം രക്ഷപ്പെട്ടേനേ…”

അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന മലയാളി കുടുംബം. അമ്മ അയൽപക്കത്തെ വീട്ടിലെ ചേച്ചിയോട് മക്കളെ കുറിച്ച് എപ്പോഴും പറയുന്ന ഡയലോഗാണ് നിങ്ങൾ ഇപ്പോൾ വായിച്ചത്. ഒരുപക്ഷേ, ആൺമക്കളെ കുറിച്ചായിരിക്കും അമ്മമാർ ഈ വേവലാതി അധികം പറഞ്ഞിട്ടുണ്ടാവുക. ഇന്നത്തെ കാലത്തും ഇങ്ങനെ പറയുന്നവരുണ്ടാകാം!

ഒരുപക്ഷേ, പത്ത് വർഷത്തോളം മുന്‍പ് ഒളിച്ചും പാത്തും വിഡിയോ ഗെയിം കളിച്ചുവന്നവർ ഇന്ന് അന്താരാഷ്ട്ര കളിക്കാരാണെന്ന് പറ‍ഞ്ഞാൽ വിശ്വസിക്കുമോ?

കഴുത്തു കുമ്പിട്ടിരുന്ന് ഫോണിൽ കളിച്ചിരുന്ന ‘താന്തോന്നി’ പിള്ളേരിന്ന് ജപ്പാന്റെ മണ്ണിലെത്തി ഏഷ്യൻ ഗെയിംസിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇതിനു പുറമേ വമ്പൻ അന്താരാഷ്ട്ര ടൂർണമെന്റുകൾ വരെയാണ് ഇക്കൂട്ടർ കളിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്ന സമ്മാനത്തുകകൾ സ്വന്തമാക്കുന്നതും.

അവരെക്കുറിച്ചൊന്ന് അറിഞ്ഞാലോ?

ഇ-കോമേഴ്സ്, ഇ-ഗവര്‍ണൻസ് തുടങ്ങിയ ‘ഇ’ പ്രയോഗങ്ങൾ പുതുതലമുറയ്ക്ക് പരിചിതമാണ്. എന്നാൽ, ഇ-സ്പോർട്സ് എന്നതിനെ കുറിച്ചോ?

കമ്പ്യൂട്ടർ അല്ലെങ്കിൽ വിഡിയോ ഗെയിമുകൾ ഉപയോഗിച്ച് നടത്തുന്ന മത്സരങ്ങളെ ഇ-സ്പോർട്സ് എന്നു വിളിക്കാം. ഇത്തരം ഗെയിമുകൾ ഇന്റർനെറ്റിലൂടെയോ വലിയ വേദികളിലോ വച്ച് പ്രഫഷണലായി കളിക്കുന്ന രീതിയാണിത്. ‘ഇ-സ്പോർട്സ്’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച 2000 മുതൽ ഔദ്യോഗിക അന്താരാഷ്ട്ര ടൂർണമെന്റുകൾ നടന്നു വരുന്നുണ്ട്; ഒപ്പം പല സ്ഥലങ്ങളിലും ഈ മേഖല അതിവേഗം പോപുലർ ആയി.

ലോകപ്രശസ്തരായ ഗെയിമർമാർ കളിക്കുന്നത് കാണാൻ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈനായും നേരിട്ടും എത്താറുണ്ട്. ജനപ്രീതിയിൽ മുന്‍പന്തിയിൽ നില്‍ക്കുന്ന ഇ-സ്പോർട്സിൽ പ്രധാനമാണ് ലീഗ് ഓഫ് ലെജൻഡ്സ്, കൗണ്ടർ– സ്ട്രൈക്ക് 2, ഡോട്ടാ 2, പബ്ജി, ഫ്രീ-ഫയർ തുടങ്ങിയവ.

ഏഷ്യൻ ഗെയിംസ് പോലുള്ള കായികമേളകളിലും ഡിജിറ്റൽ മത്സരയിനങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പ്രദർശന ഇനമായാണ് ഇ-സ്‌പോർട്സ് ആദ്യം പരീക്ഷിക്കുന്നത്. ശേഷം, 2023ൽ ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് ഔദ്യോഗിക മെഡൽ ഇനമായി ഇ-സ്പോർട്‌സിന്റെ അരങ്ങേറ്റം.

ഇന്ത്യയിൽനിന്നുള്ള ടീമുകളും ആ മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെന്നത് ശ്രദ്ധേയമാണ്. ലീഗ് ഓഫ് ലെജൻഡ്സിൽ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിലും എത്തിയിരുന്നു. ആകെ 11 ഇ-സ്പോർട്സ് ഇനങ്ങളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിന്റെ ഭാഗമാകുന്നത്. നാല് മത്സരങ്ങളിലായി 15 പേരാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത്.

⚽ eFootball – Mobile & PC
🧩 Puyo Puyo Champions – PC
⚡ Pokémon UNITE – Mobile
⚔️ League of Legends – PC

പോക്കിമോൻ യുണൈറ്റ്
∙ ഫ്രീ മൾട്ടിപ്ലെയർ ഓൺലൈൻ ബാറ്റിൽ അരീന (എംഒബിഎ) ഗെയിം.
∙ മത്സരം അഞ്ചു പേർ വീതമുള്ള രണ്ട് ടീമുകൾ തമ്മില്‍.
∙ മത്സരത്തിന്റെ ദൈർഘ്യം പത്തു മിനിറ്റ്.
∙ ടെൻസെന്റ് ഗെയിംസിന്റെ ഭാഗമായ ടിമി സ്റ്റുഡിയോ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്.

ഓണർ ഓഫ് കിങ്സ്
∙ സൗജന്യ എംഒബിഎ ഗെയിം.
∙ മത്സരം അഞ്ചു പേർ വീതമുള്ള രണ്ട് ടീമുകൾ തമ്മില്‍.
∙ ടെൻസെന്റ് ഗെയിംസിന്റെ ഭാഗമായ ടിമി സ്റ്റുഡിയോ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്.

ലീഗ് ഓഫ് ലെജൻഡ്സ്
∙ എംഒബിഎ ഗെയിം.
∙ അഞ്ചു പേർ വീതമുള്ള രണ്ട് ടീം കളിക്കുന്നു.
∙ റയട്ട് ഗെയിംസ് ആണ് ഗെയിം വികസിപ്പിച്ചത്.
∙ മത്സരം ‘സമ്മണേഴ്‌സ് റിഫ്റ്റ്’ എന്ന മാപ്പില്‍.

പബ്ജി മൊബൈൽ (ഏഷ്യൻ ഗെയിംസ് വേർഷൻ)
∙ ‘ബാറ്റിൽ റോയൽ’ ശൈലിക്ക് പകരം, സ്പോർട്സ്/ഓഫ്-റോഡ് റേസിംഗും ഷൂട്ടിംഗും സമന്വയിപ്പിച്ച പതിപ്പ്.
∙നാല് പേർ ഒരു ടീമായി മത്സരിക്കുന്നു.
∙ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ടാർഗറ്റുകൾ ഫിനിഷ് ചെയ്യുന്നവർ വിജയി.

മൊബൈൽ ലെജൻഡ്സ്– ബാങ് ബാങ്
∙ അഞ്ച് കളിക്കാർ വീതമുള്ള രണ്ട് ടീമുകൾ.
∙ മത്സരം ‘ലാൻഡ് ഓഫ് ഡോൺ’ എന്ന മാപ്പിൽ.
∙ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള മൂൺടൻ വികസിപ്പിച്ചതാണ് ഈ ഗെയിം.

ഐഡന്റിറ്റി V
∙ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിനായി പ്രത്യേകം തയാറാക്കിയ ഗെയിം വേർഷൻ.
∙ ഒരു കളിക്കാരൻ ‘ഹണ്ടർ’, നാല് പേർ അടങ്ങുന്ന ടീം ‘സർവൈവേഴ്‌സ്’ ആയി മത്സരിക്കുന്നു.
∙ സർവൈവേഴ്സ് മാപ്പിലെ 5 ‘സിഫർ മെഷീനുകൾ’ ഡീകോഡ് ചെയ്ത് എക്സിറ്റ് ഗേറ്റ് വഴി രക്ഷപ്പെടണം.
∙ മൂന്നു പേരെങ്കിലും രക്ഷപ്പെട്ടാൽ ജയം ഉറപ്പ്.
∙ ചൈനീസ് ടെക് ഭീമന്മാരായ നെറ്റ്ഈസ് വികസിപ്പിച്ച ഗെയിം.

നരാക
∙ ആയോധനകലകൾക്ക് പ്രാധാന്യം.
∙ ബാറ്റിൽ റോയൽ ആക്ഷൻ ഗെയിം.
∙ഷൂട്ടിങിന് പ്രാധാന്യം നൽകുന്നതിന് പകരം, വാളുകൾ, കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള പോരാട്ടം.
∙ 60 പേരുടെ മത്സരം.
∙ നെറ്റ്ഈസ് പുറത്തിറക്കിയ ഗെയിം.
∙ പ്രത്യേക ‘പവറുകളുള്ള’ നായക കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാം.
∙ ഒറ്റയ്ക്കോ മൂന്ന് പേരടങ്ങുന്ന സംഘമായോ മത്സരിക്കാം.

ഗ്രാൻ ടൂറിസ്മോ 7
∙ഏഷ്യൻ ഗെയിംസിലെ ഏക മോട്ടോർ സ്പോർട്സ് / റേസിംഗ് ഇ-സ്പോർട്സ് മെഡൽ ഇനം.
∙ യഥാർഥ ട്രാക്കുകളിൽ റേസ് കാറുകൾ ഓടിക്കുന്ന അതേ അനുഭവം.
∙ ഫെരാരി, പോർഷെ, ലാംബോർഗിനി തുടങ്ങിയ ബ്രാൻഡുകളുടെ ക്ലാസിക്, മോട്ടോർ സ്പോർട്സ് കാറുകൾ ലഭ്യം.
∙ മത്സരം സ്റ്റിയറിംഗ് വീലുകളും പെഡലുകളും ഉപയോഗിച്ച്.
∙ ഗെയിം പുറത്തിറക്കിയത് സോണി ഇന്ററാക്ടീവ് എന്റർടെയ്ൻമെന്റ്.

ഇ–ഫുട്ബോൾ സീരീസ്
∙ ഡിജിറ്റൽ ഫുട്ബോൾ അനുഭവം നൽകുന്നു.
∙ ഇഷ്ടമുള്ള കളിക്കാരെയും കോച്ചിനെയുമൊക്കെ വച്ച് ‘ഡ്രീം ടീം’ സൃഷ്ടിക്കാം.
∙ ലോകത്ത് എവിടെയുമുള്ള ടീമുമായി ഏറ്റുമുട്ടാം.

പുയോ പുയോ ചാംപ്യൻസ്
∙ പസിൽ-ആക്ഷൻ ഇ-സ്‌പോർട്സ് ഗെയിം.
∙ വിജയിയെ തീരുമാനിക്കുന്നത് വേഗതയും കൃത്യതയും.
∙ ജാപ്പനീസ് കമ്പനിയായ സെഗ വികസിപ്പിച്ചെടുത്ത ഗെയിം.

ഫൈറ്റിങ്/മാർഷൽ ആർട്സ് ഗെയിമുകൾ

സ്ട്രീറ്റ് ഫൈറ്റർ സീരീസ്
∙ രണ്ടു കളിക്കാർ മുഖാമുഖം നിന്ന് ആയോധനകലാ ശേഷികൾ കൊണ്ട് പോരടിക്കുന്നു
∙ ഒരു സ്ക്രീനിൽ രണ്ട് പേർ മാത്രം കളിക്കുന്നു
∙ സ്ക്രീനിന്റെ മുകളിൽ രണ്ടു കളിക്കാർക്കും ഓരോ ‘ഹെൽത്ത് ബാർ’
∙ ശത്രുവിന്റെ ആക്രമണമേൽക്കുന്തോറും ഇത് കുറഞ്ഞുവരും
∙ ഹെൽത്ത് ബാർ പൂർണമായും തീർക്കുന്നയാൾ വിജയി
∙ 3 റൗണ്ടുകളിൽ 2 റൗണ്ട് വിജയിക്കുന്ന ആളായിരിക്കും വിജയി
∙ 2022 ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ സ്ട്രീറ്റ് ഫൈറ്റർ V: ചാംപ്യൻ എഡിഷൻ പതിപ്പിൽ ഇന്ത്യ മത്സരിച്ചിരുന്നു

ടെക്കൻ സീരീസ്
∙ 3D മാർഷൽ ആർട്സ് ഫൈറ്റിങ് ഗെയിം
∙ രണ്ടു പേർ തമ്മിലാണ് മത്സരം
∙ കഥാപാത്രങ്ങൾക്ക് 3ഡി മാപ്പിൽ സൈഡ്-സ്റ്റെപ്പ് ചെയ്ത് വശങ്ങളിലേക്ക് മാറി ശത്രുവിന്റെ ആക്രമണത്തെ തടയാം
∙ എതിരാളിയുടെ ‘ഹെൽത്ത് ബാർ’ തകർത്താൽ വിജയിക്കാം.

കിങ് ഓഫ് ഫൈറ്റർ സീരീസ്
∙ ടീം അധിഷ്ഠിത 2ഡി/3ഡി ഫൈറ്റിങ് ഗെയിം.
∙ ഓരോ കളിക്കാരനും മൂന്ന് ആയോധനകലാ വിദഗ്ധരുടെ ഒരു ടീമിനെയാണ് തിരഞ്ഞെടുക്കും.
∙ ഒരാൾ തോറ്റാൽ അടുത്ത കഥാപാത്രം റിങ്ങിലേക്ക് ഇറങ്ങും.
∙ വിജയിച്ച കഥാപാത്രം അടുത്ത എതിരാളിയോട് പോരാടും.
∙ എതിരാളിയുടെ മൂന്ന് കഥാപാത്രങ്ങളെയും തോൽപ്പിക്കുന്നയാൾ മത്സരം ജയിക്കും.

യുവതലമുറയ്ക്ക് ഗെയിമിംഗ് മേഖലയിൽ തിളങ്ങാനുള്ള സുവർണ വേദിയാണ് ഏഷ്യൻ ഗെയിംസ്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and gaming.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Gameverse

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading