കരുതൽ ആഗ്രഹിക്കാത്തവരുണ്ടോ? കെയർ എന്നൊക്കെ പറയുന്ന വാക്കേ കുറച്ച് സെൻസിറ്റീവ് ആണല്ലേ? കൗമാരക്കുട്ടികളുടെ അടുത്ത് ഭാവി പാർട്ണറുടെ സങ്കൽപമെന്തെന്ന് ചോദിച്ചപ്പോൾ അവരു പറഞ്ഞത്;
എന്റെ പാർട്ണർ പോളിഗാമസ് ആകുന്നതിനോട് എനിക്ക് അത്ര താൽപര്യമില്ല. വൺമാൻ റിലേഷൻഷിപ്പിനോടാണ് താൽപര്യം. എന്നെ പോലെ തന്നെ എന്റെ കൂടെ ജീവിക്കാൻ പറ്റുന്ന മനസ്സായിരിക്കണം. എന്നെ വിശ്വാസമുണ്ടായിരിക്കണം. അതുമിതും കേട്ട് വെറുതെ പ്രശ്നമുണ്ടാക്കുന്ന ആളാകരുത്. മച്യൂരിറ്റി വേണം. എന്നെ പൂർണ വിശ്വാസമുണ്ടാകണം. ഹാപ്പിയായി കൊണ്ടുനടക്കണം. എന്നും കൂടെയുണ്ടാകണം.
എന്തുണ്ടെങ്കിലും നമ്മൾ തമ്മിൽ പറയാനുള്ളൊരു സ്പേസ് വേണം. രണ്ടുപേരും ട്രാൻസ്പരന്റായിരിക്കണം. അതിൽ ഞാൻ കോൺഷ്യസാണ്. ഞാൻ തിരഞ്ഞെടുക്കുമ്പോൾ ഇതൊക്കെയായിരിക്കും നോക്കുന്നത്.
ശരിക്കും കരുതൽ അഥവാ കെയർ എന്ന വാക്കിൽ ഒരു അപകടം ഒളിഞ്ഞിരിപ്പില്ലേ?
ഉദാഹരണത്തിന് ലേഡീസ് ഫസ്റ്റ് എന്നു പറയുന്ന ചില ആളുകളെ കണ്ടിട്ടില്ലേ. അവരിങ്ങനെ വല്ലാതെ വിനയ ഗുനയരാകുമായിരിക്കും. ഒരു ലിഫ്റ്റിൽ കയറാൻ നിൽക്കുമ്പോൾ സ്ത്രീകൾ ആദ്യം കയറിക്കൊള്ളൂ എന്നു പറയുക. അതിന്റെ ആവശ്യമുണ്ടോ എന്നുള്ളതാണ് എല്ലാ കാലത്തും ഫെമിനിസ്റ്റുകൾ ചർച്ച ചെയ്തിരുന്നത്. ഈ വലിയേട്ടൻ മനോഭാവമുണ്ടല്ലോ. അതായത് പെണ്ണുങ്ങളാണെങ്കിൽ നമ്മൾ അവരെ സംരക്ഷിക്കേണ്ടതാണ്, അവരുടെ നല്ലതിനു വേണ്ടിയല്ലേ നമ്മളീപ്പറയുന്നത് എന്നൊക്കെയുള്ള ചില ആറ്റിറ്റ്യൂഡുകളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില പ്രവൃത്തികളും ഒരു സ്ത്രീ എന്ന നിലയിൽ പല സന്ദർഭങ്ങളിലും പല സമയത്ത് പല തരത്തിൽ അനുഭവിച്ചിട്ടുണ്ടാകും.
ബ്രിട്ടിഷുകാർ നമ്മുടെ നാട്ടിൽ വന്ന സമയത്ത് അവര് സ്ത്രീകളെ വല്ലാതെ ബഹുമാനിക്കുമായിരുന്നു. കുറേ റൂൾസും റെഗുലേഷനുമൊക്കെയുണ്ടായിരുന്നു. അവരാണ് സ്ത്രീകൾ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു കൊടുക്കുന്നതും സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കുക തുടങ്ങി ചില പരിപാടികൾ നമ്മുടെ ബോധത്തിലേക്കു കൊണ്ടുവന്നത്.
പിന്നെ നമ്മൾ ആലോചിച്ചപ്പോൾ ശരിയാണല്ലോ പണ്ടുകാലത്ത് നമ്മളിവിടെ സ്ത്രീകളെ അമ്മയായും ദേവിയായും എന്താണ്ടൊക്കെയോ ആയാണ് പരിഗണിച്ചിരുന്നതേ. അതുകൊണ്ട് ശരിയാ നമ്മളും ഇവരെപ്പോലെ തന്നെയുള്ള ആൾക്കാരാണെന്ന് കാണിക്കാൻ. നമ്മൾ ഒട്ടും കുറഞ്ഞു പോകരുതല്ലോ. പുരുഷ കേന്ദ്രീകൃതമായ സമൂഹമാകുമ്പോൾ അതൊക്കെ വളരെ സ്വാഭാവികമായി വന്നു ചേരുന്ന ചില കാര്യങ്ങളാണു താനും.
പണ്ട് എന്റെയൊരു കൂട്ടുകാരി തീവണ്ടിയാത്രയ്ക്കുള്ള ടിപ്പ് ഞങ്ങൾ മറ്റു കൂട്ടുകാരികൾക്കു വേണ്ടി പങ്കുവയ്ക്കുകയായിരുന്നു. എന്താണെന്നറിയുമോ?
നമ്മൾ ട്രെയിനിൽ പോകുമ്പോൾ ലേഡീസ് കംപാർട്ട്മെന്റിൽ കയറരുത്. ജനറലിൽ തന്നെ കയറണം. അപ്പോൾ എത്ര തിക്കും തിരക്കുമാണെങ്കിലും ചില കെയർ ചെയ്യുന്ന ആങ്ങളമാരുണ്ടാകുമല്ലോ. വട്ടം പിടിച്ച് മസിലൊക്കെ പിടിച്ചങ്ങനെ നിൽക്കും. അപ്പോൾ നമുക്ക് അത്യാവശ്യം സമാധാനപരമായി നിൽക്കുവാനുള്ള സിറ്റുവേഷനുണ്ട്. സിറ്റുവേഷൻ ശരിക്കും കോമഡിയാണ്. പക്ഷേ, പെൺകുട്ടികൾക്ക് അത് ഒരു തരത്തിൽ കൊള്ളാലോ അത് എന്ന് തോന്നുകയും ചെയ്യും.
പക്ഷേ, അതിലുള്ള അപകടമെന്താണെന്നു വച്ചാൽ എന്തൊക്കെ എങ്ങനെയൊക്കെ നമ്മുടെ കഴിവ് തെളിയിച്ചാലും ഓ! അതൊരു പെൺകുട്ടിയല്ലേ. അതൊരു സ്ത്രീ അല്ലേ. എന്നുള്ള ഒരു മനോഭാവം വളരെ ഗ്രാജുവൽ ആയിട്ടായാലും സമൂഹത്തിന്റെ മനസ്സിൽ വന്നിട്ടുണ്ട്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇങ്ങനെയുള്ള പെൺകുട്ടികളെ വിശ്വസിക്കാം എന്നു പറഞ്ഞൊരു വിഡിയോ ഇട്ടിരിക്കുകയാണ് ഒരു കക്ഷി. പൊട്ടത്തരം പറയുന്ന പെൺകുട്ടികൾ, പെട്ടെന്ന് സാഡ് ആകുന്ന പെൺകുട്ടികൾ, ഫ്രണ്ട്സിന് ഒരുപാട് ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ. ഇവരൊക്കെയാണ് നമുക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന പെൺകുട്ടികൾ അത്രേ. അവരെയൊക്കെ നന്നായി കെയർ ചെയ്തു നോക്കിയാൽ നമുക്ക് നല്ല പാർട്ണേഴ്സ് ആയിരിക്കും അവരെന്നൊക്കെയാണ് ആ വിഡിയോയിൽ പറയുന്നത്. എത്രയോ കെ ഫോളോവേഴ്സാണ് ആ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്. ആ വിഡിയോയ്ക്കാണെങ്കിൽ ഒരുപാട് കമന്റ്സും ഭയങ്കരമാന ലൗ റിയാക്ഷനും! ഒന്നും പറയേണ്ട ആകെ ബഹളം തന്നെ.
ഒന്നാലോചിച്ചു നോക്കൂ… എത്ര ആൾക്കാരാണ് അങ്ങനെ ഇപ്പോഴും കാര്യമായി വിശ്വസിക്കുന്നത്. എന്നാൽ, അങ്ങനെയൊന്നും അല്ല കേട്ടോ. എല്ലാരെയും ഏകദേശം ഒരേ വിതാനത്തിൽ പരിഗണിച്ചാൽ മതി അത് ആണായാലും പെണ്ണായാലും ട്രാൻസ്ജെൻഡർ ആയാലും. അപ്പം തന്നെ ഈ ജെൻഡർ സ്റ്റീരിയോ ടൈപ്പിലുണ്ടാകുന്ന വലിയ പ്രശ്നങ്ങൾക്കൊക്കെ ചെറിയൊരു ശമനം കിട്ടും കേട്ടോ. ഇതിന്റെ അപകടത്തെ ഒരുപാട് ഫെമിനിസ്റ്റുകൾ കാര്യമായി പഠിച്ചു വച്ചിട്ടുണ്ട്.
ലോകത്തുള്ള പല പല രീതിയിൽ ജോലി ചെയ്യുന്നതുമായി നടത്തിയ ചില സംവാദങ്ങളിൽ പറഞ്ഞതെന്താണെന്നു വച്ചാൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ എൺപതു ശതമാനത്തോളം ആളുകൾക്ക് മാൻസ്പ്ലേനിങ് അല്ലെങ്കിൽ മാൻറപ്റ്റിനിങ്ങിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നു വച്ചാൽ എന്താണെന്ന് അറിയുമോ?
അവരെന്തു പറയുകയാണെങ്കിലും എന്തു ചെയ്യുകയാണെങ്കിലും അല്ല അതിങ്ങനെയാണെന്ന് എക്സ്പ്ലെയിൻ ചെയ്യുന്ന ആണുങ്ങൾ അല്ലെങ്കിൽ എന്തു ചെയ്യുമ്പോഴും നമ്മുടെ ജോലിയിൽ സഹായിക്കാനായി ഇടപെട്ടു വരുന്ന ചില ആണുങ്ങൾ അത് വല്ലാതെ ഡിസ്റ്റർബൻസ് ഉണ്ടാക്കുന്നുണ്ട് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ എന്നാണ് ബോധ്യം.
ഗായത്രി ചക്രവർത്തി സ്പൈവാക്കിനെ പോലെ ഡയസ്പോറിക് ഫെമിനിസ്റ്റുകൾ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നുകൂടിയാണ് ഈ ഭയങ്കരമാന കെയറിങ്ങ്. ഇങ്ങനെയൊരു വല്യേട്ടൻ മനോഭാവം വീടുകളിലും നമ്മൾ കാണാറുണ്ട്. അവൻ നിന്റെ ആങ്ങള അല്ലേ, അവൻ അങ്ങനെയൊക്കെ പറയും. ഇവൻ നിന്റെ ഭർത്താവല്ലേ. അവൻ പറയുന്നതൊന്നു കേട്ടാൽ എന്താ എന്നൊക്കെ അങ്ങു ചോദിക്കും.
ആ ‘എന്താ’യ്ക്കു തൊട്ടപ്പുറത്ത് അയിന് എന്നു ചോദിക്കാനുള്ള ആർജവം നമ്മുടെ ഭാഗത്തു നിന്നുണ്ടാകണം. ഇല്ലെങ്കിൽ നമ്മളത് ശീലിപ്പിക്കണം.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




