വിഖ്യാതമായ അവാർഡ് പരിപാടികളൊക്കെ കാണുമ്പോൾ,
‘ ആഹാ! എത്ര ഭംഗിയുള്ള ലൈറ്റുകൾ, എത്ര ഭംഗിയുള്ള ആളുകൾ, എത്ര ഭംഗിയായിട്ടുള്ള ഉടുപ്പുകൾ’
ഇങ്ങനെയൊക്കെ നോക്കുവായിരിക്കും, അല്ലേ?
ചില സമയത്ത്,
‘ഛേ! ഇതെന്താണ് ഈ കാണിക്കുന്നത്. അങ്ങനെയൊരു മൊമന്റ് വേണ്ടിയിരുന്നില്ല കേട്ടോ’
എന്ന് നമുക്കു തോന്നാറില്ലേ?
കുറച്ചു കാലം മുൻപ് ഒരു അവാർഡ് ഫങ്ഷൻ നടക്കുന്നു. മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയെ തിരഞ്ഞെടുക്കുന്നു. അവർ വേദിയിലേക്ക് കയറി വരുന്നു. അവർക്ക് സമ്മാനം കൊടുക്കുന്നു. അവർ നല്ല ഭംഗിയായി സംസാരിക്കുന്നു. അതിനു തൊട്ടടുത്ത നിമിഷം ഈ പരിപാടിയുടെ ഹോസ്റ്റുകൾ രണ്ടുപേരും ആരുടെയൊക്കെയോ നിർദേശപ്രകാരം ടൊവിനോയെ വേദിയിലേക്ക് ക്ഷണിക്കുന്നു (എന്തിനാണോ എന്തോ). ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ച ആളാണല്ലോ ടൊവിനോ. ടൊവിനോയോട് പറയുന്നു അന്നത്തെ ഏറ്റവും പുതിയ സിനിമയായ തല്ലുമാലയിലെ രണ്ട് സ്റ്റെപ്പോ, പാട്ടിന്റെ വരിയോ ഒക്കെ ഒന്ന് ഐശ്വര്യയ്ക്കു പറഞ്ഞു കൊടുക്കൂ. ഐശ്വര്യ പാടട്ടെ എന്ന്.
ഐശ്വര്യയുടെ മൊമന്റ് അല്ലേ അത്. അവരു നേടിയെടുത്ത ഒരു വിജയത്തിന്റെ നിമിഷമായിരുന്നില്ലേ അത്. അതിനെ ഹൈജാക്ക് ചെയ്യാൻ എന്തിനാ ഒരു പുരുഷനെ അങ്ങോട്ട് വലിച്ചു കയറ്റുന്നത്! ആ സിറ്റുവേഷൻ ടൊവിനോ കുറച്ചു കൂടി നന്നായി കൈകാര്യം ചെയ്തു. സ്റ്റേജിൽ അങ്ങനെ പെർഫോം ചെയ്യുന്ന ആളല്ല എന്നു പറഞ്ഞ് ടൊവിനോ വിനയപുരസ്സരം അവിടെ നിന്ന് ഇറങ്ങിപ്പോയി.
ശരിയാ എല്ലാ മനുഷ്യരിലും ഒരു ഫെമിനിസ്റ്റ് ഉണ്ട്. ചില ആളുകളുടേതു മാത്രമായ നിമിഷങ്ങൾ ഹൈജാക്ക് ചെയ്യാൻ ഇഷ്ടപ്പെടാത്ത ആളുകൾ നല്ല മനുഷ്യരാണ് അല്ലേ?
ആണുങ്ങൾക്ക് ഫെമിനിസ്റ്റ് ആയിരിക്കാൻ പറ്റില്ലേ?
എന്താ പറ്റാണ്ട്? എല്ലാ മനുഷ്യനും ഫെമിനിസ്റ്റുകൾ ആയിരിക്കണം.
പക്ഷേ, സിമോണ് ദി ബുവെ ദ സെക്കൻഡ് സെക്സ് എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ജനിതകപരമായ കാരണങ്ങളാൽ ആണിനങ്ങനെ ഫെമിനിസ്റ്റ് ആകാനൊന്നും പറ്റില്ല എന്നാണ്. പേട്രിയാർക്കി അഥവാ ആൺകോയ്മ പൂർണമായി ഒരാണിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ അവർക്ക് ഫെമിനിസ്റ്റ് ആകാൻ പറ്റുകയുള്ളൂ. എന്നാൽ, അതാണെങ്കിൽ അത്ര എളുപ്പത്തിലൊന്നും പോസിബിൾ അല്ല എന്നാണ് അവരുടെ ഒരു നിരീക്ഷണം.
പുരുഷന്മാർ സ്ത്രീകളെ സഹായിക്കുകയോ സ്ത്രീകൾക്ക് അനുകൂലമായി സംസാരിക്കുകയോ ചെയ്യുമ്പോൾ അവൻ ‘പാവാടയാണ് ട്ടോ’ എന്ന് പറയും. അങ്ങനെ കേട്ടിട്ടുണ്ടോ? ആ ഒരു വാക്ക് എന്തൊരു ഡിസ്ഗസ്റ്റിങ് ആണല്ലേ?
അമേരിക്കൻ സോഷ്യോളജിസ്റ്റ് മൈക്കൽ കിമ്മൽ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്.
ഫെമിനിസത്തോടുള്ള പുരുഷന്മാരുടെ പ്രതികരണങ്ങൾ പ്രാഥമികമായും മൂന്ന് തരത്തിലാണ്:
പ്രൊ ഫെമിനിസ്റ്റ്, മാസ്കുലിനിസ്റ്റ് ആൻഡ് ആന്റി-ഫെമിനിസ്റ്റ്
ആണുങ്ങളിലെ പ്രൊ ഫെമിനിസ്റ്റുകൾ വിചാരിക്കുന്നത് സ്ത്രീകളുടെ ഉന്നമനം ആണുങ്ങൾക്കും നല്ലതാണെന്നാണ്. സ്ത്രീകൾ നല്ല ശക്തരായി ജോലിക്കൊക്കെ പോയിത്തുടങ്ങിയാൽ ആണുങ്ങളുടെ ബാധ്യത കുറച്ചൊക്കെ ഒതുക്കാൻ പറ്റും എന്നൊക്കെ വിചാരിക്കുന്നവർ.
അടുത്ത ടീമാണ് മാസ്കുലിനിസ്റ്റ്. ആ പേര് പറയുന്നതു പോലെ തന്നെ ആണുങ്ങളുടെ സ്വത്വത്തിൽ ആണുങ്ങൾ അഭിമാനിക്കുന്നു. നേരിട്ട് ഫെമിനിസത്തെ എതിർക്കാതെ, ഫെമിനിസത്തെ സപ്പോർട്ട് ചെയ്തുള്ള കാര്യങ്ങളിൽ പ്രതികരിക്കുന്ന ടീംസ്. പെണ്ണുങ്ങൾക്കു വേണ്ടി ആരെങ്കിലും സപ്പോർട്ടീവായി പറഞ്ഞാൽ സ്ത്രീക്കും ഇല്ലേ അവകാശങ്ങൾ എന്നെങ്ങാനും ചോദിച്ചാൽ “അയ്യേ അവൻ പാവാടയാണ് ട്ടോ” എന്നു പറയും. ഈ പാവാട എന്നു പറഞ്ഞാൽ അടിപൊളി ആയിട്ടുള്ള ഒരു ഉടുപ്പാണ്. പക്ഷേ, ആണുങ്ങള് പാവാട എന്നു പറയുമ്പോൾ എന്തോ താഴ്ത്തിക്കെട്ടിക്കളയാം എന്നൊക്കെയുള്ള ഉദ്ദേശത്തിലാണത് ഉപയോഗിക്കുന്നത്.
അടുത്ത ടീമാണ് ആന്റി-ഫെമിനിസ്റ്റ്. അവരെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ. ഈ ലോകം ആണുങ്ങൾക്കു വേണ്ടി ഉള്ളതാണ്. പേട്രിയാർക്കി ആണ് ഈ ലോകത്തിൽ വച്ച് ഏറ്റവും അടിപൊളി. അങ്ങനെ പറയുന്ന ആളുകൾ.
ഇങ്ങനെ പെണ്ണിനെ ആണിനെ ഇതര ലിംഗക്കാരെയൊക്കെ വേറിട്ട് വേറിട്ട് കാണാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഈ ലോകം എന്തിനു പറ്റും അല്ലേ?
എല്ലാവരും ഒരുപോലെ സന്തോഷമായിട്ട് സമാധാനമായിട്ട് അവരവർക്കു വേണ്ടിയിട്ട് അവരവര്ക്കു വേണ്ടുന്ന കാര്യങ്ങൾ ചെയ്ത് ഹാപ്പി ആയി ജീവിക്കാൻ പറ്റുന്നൊരു ലോകം അല്ലേ നമുക്കു വേണ്ടത്!?
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




