ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ കാണാനായി ആരാധകർ വൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. കളി കാണുന്നവരുടെ മുന്നിലേക്കെത്തുന്ന ടീമുകളുടെ കാത്തിരിപ്പോ? എത്രത്തോളമായിരിക്കുമല്ലേ! അതിൽ തന്നെ ആദ്യമായി ലോകകപ്പ് കളിക്കാൻ അവസരം നേടിയെടുത്തവരുടെ വികാരമോ? ആലോചിക്കാവുന്നതിലും ഏറെയായിരിക്കും.
.
.
മുൻ ഫിഫ വേൾഡ് കപ്പിനേക്കാളെല്ലാം വ്യത്യസ്തമാണ് 2026ലേത്. അതിൽ പ്രധാനമായ ഒന്ന് മത്സരിക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിച്ചത് തന്നെയാണ്. 48 ടീമുകൾ 104 മാച്ചുകൾ! കൂടുതൽ മത്സരങ്ങൾ മാത്രമല്ല കൂടുതൽ അവസരങ്ങൾ കൂടിയാണിത് ഒരുക്കുന്നത്.
ചരിത്രമുള്ള രാജ്യങ്ങളും സ്ഥിരം ശക്തികളും മാത്രം ഇടം പിടിക്കുന്ന വേദിയെന്നതിൽ നിന്നും മാറി, നാല് രാജ്യങ്ങൾ ഇത്തവണ ലോകകപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയ ടീമുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു തരത്തിൽ… മുൻപ് ഉൾപ്പെടാതിരുന്ന ലോകത്തിന്റെ പല ഭാഗങ്ങളുടെയും പ്രാതിനിധ്യമാണിതിൽ കാണാൻ സാധിക്കുക.
പുതിയ ലോകകപ്പ്, പുതിയ കഥകൾ
ഒരേ ലക്ഷ്യം.
നാല് രാജ്യങ്ങൾ.
നാല് ഭൂഖണ്ഡങ്ങൾ.
ക്യൂറസാവോ, ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, കാബോ വെർദെ എന്നീ രാജ്യങ്ങളാണ് പുതു ചരിത്രത്തിലിടം നേടിയിരിക്കുന്ന പുതിയ ടീമുകൾ.
കരീബിയൻ കടലിൽ നിന്ന്: ക്യൂറസാവോ
കരീബിയൻ കടലിന്റെ നടുവിലുള്ള ചെറിയൊരു ദ്വീപ്. ജനസംഖ്യ വളരെ കുറവ്. പക്ഷേ, വലിയ ഫുട്‌ബോൾ സ്വപ്നം അവരെ എത്തിച്ചിരിക്കുന്നത് ഏറ്റവും കൂടുതൽ കാഴ്ചക്കാരും ആസ്വാദകരുമുള്ള മത്സരവേദിയിലേക്കാണ്.
വേൾഡ് കപ്പിൽ എത്തുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് ക്യൂറസാവോ. 2025 നവംബറിലാണ് ഇവർ ക്വാളിഫൈഡ് ആകുന്നത്.
ദീർഘകാലം ടീമിനെ നയിച്ച റെംകോ ബിസെന്റിനി ആണ് ഇന്നത്തെ സ്ക്വാഡിന്റെ വേൾഡ് കപ്പിലേക്കുള്ള യാത്രയുടെ അടിത്തറ പാകിയത്. ശേഷം, 2024 ജനുവരിയിൽ ഒരു വലിയ വഴിത്തിരിവായി ലോകകപ്പ് അനുഭവമുള്ള ഡച്ച് പരിശീലകൻ ഡിക് അഡ്വക്കാറ്റ് ചുമതലയേറ്റു. ഇദ്ദേഹത്തിനൊപ്പം ക്യൂറസാവോ ഒരു ശക്തിയായി മാറി. യോഗ്യതാ മത്സരങ്ങളിൽ അത്ഭുതകരമായ പ്രതിരോധവുമായി വിജയിച്ചു മുന്നേറി.
എന്നാൽ, ഈ കഥയ്ക്ക് മറ്റൊരു ട്വിസ്റ്റ് കൂടി വന്നു. 2026 ഫെബ്രുവരിയിൽ വ്യക്തിപരമായ കാരണങ്ങളാൽ അഡ്വക്കാറ്റ് പിന്മാറി ഫ്രെഡ് റൂട്ടൻ ചുമതല ഏറ്റു. ഇദ്ദേഹത്തിന്റെ പരിശീലനത്തിലാകും ടീം ലോകകപ്പ് കളിക്കുക.
Curaçao’s World Cup 2026 fixtures and group
14 June: Germany v Curaçao – Houston Stadium
20 June: Ecuador v Curaçao – Kansas City Stadium
25 June: Curaçao v Côte d’Ivoire – Philadelphia Stadium
മധ്യേഷ്യയിൽ നിന്ന്: ഉസ്ബെക്കിസ്ഥാൻ
ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ ഏറെക്കാലം ശൂന്യമായിരുന്ന ഒരു പ്രദേശമാണ് മധ്യേഷ്യ. അതിനൊരു മാറ്റം കുറിച്ച്, 2025 ജൂണിൽ മധ്യേഷ്യയിൽ നിന്ന് വേൾഡ് കപ്പിൽ എത്തുന്ന ആദ്യ ടീമായി ഉസ്ബെക്കിസ്ഥാൻ ലോകകപ്പ് മത്സര യോഗ്യത നേടി.
ശക്തമായ യുവതലമുറയും കൃത്യമായ തന്ത്രങ്ങളും ചേർന്ന ഒരു ടീം നേടിയെടുത്ത ഫലമാണിത്. മുപ്പത് വർഷത്തിലധികം നീണ്ട കാത്തിരിപ്പിനും ഏഴ് തവണ പരാജയപ്പെട്ട യോഗ്യതാ ശ്രമങ്ങൾക്കും പിന്നാലെയെത്തിയ സ്വപ്ന സാക്ഷാത്കാരമാണിത്.
1979ൽ പക്താകോർ (Pakhtakor) ക്ലബ്ബിന്റെ വിമാന ദുരന്തം ഒരു മുഴുവൻ തലമുറയുടെ പ്രതിഭകളെയും നഷ്ടപ്പെടുത്തിയിരുന്നു. അതിനുശേഷം, നടത്തിയ ഓരോ യോഗ്യതാ ശ്രമവും പ്രതീക്ഷയും നിരാശയും തമ്മിലുള്ള പോരാട്ടമായിരുന്നു.
അതുവരെ പരിശീലനം നൽകി ടീമിനെ നയിച്ചത് മുൻ താരമായ തിമൂർ കപാഡ്സെ (Timur Kapadze) ആയിരുന്നു. എന്നാൽ, 2025ൽ ഉസ്ബെക്കിസ്ഥാൻ ഫുട്‌ബോൾ അസോസിയേഷൻ ഒരു വലിയ തീരുമാനമെടുത്തു. ലോകകപ്പിനായി ടീമിന്റെ ചുമതല മുൻ ലോകകപ്പ് ജേതാവായ ഫാബിയോ കന്നവാരോയ്ക്ക് കൈമാറി. കളിക്കാരോടൊപ്പം കന്നവാരോയുടെ തന്ത്രങ്ങളാണ് ലോകകപ്പിനിറങ്ങുന്ന ഉസ്ബെക്ക് ടീമിന്റെ തുറുപ്പ്.
Uzbekistan’s World Cup 2026 fixtures and group
17 June: Uzbekistan v Colombia – Mexico City Stadium
23 June: Portugal v Uzbekistan – Houston Stadium
27 June: Congo DR v Uzbekistan – Atlanta Stadium
ഒമ്പത് തോൽവികൾ കടന്ന് ജോർദാൻ
പരാജയപ്പെട്ട ഒമ്പത് ലോകകപ്പ് യോഗ്യതാ ശ്രമങ്ങൾക്കിപ്പുറം ജോർദാൻ അവരുടെ ആദ്യത്തെ ലോകകപ്പ് മത്സരം കളിക്കാൻ ഒരുങ്ങുകയാണ്.
2014ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായിരുന്നു ജോർദാൻ ഈ ഒരു സ്വപ്നത്തിന് ഏറ്റവും അടുത്തെത്തിയ നിമിഷം. ശേഷം, 2024 ഏഷ്യൻ കപ്പിന്റെ ഫൈനലിലെത്തിയത് ഒരു അത്ഭുത നേട്ടമായി ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ആ ഊർജവും ആത്മവിശ്വാസവും തന്നെയാകാം ലോകകപ്പ് യോഗ്യതയിലേക്ക് ഇവരെ നയിച്ച ഒരു ഘടകവും.
നല്ല അടിത്തറയും സ്വന്തമായൊരു ശൈലിയുമുള്ള ടീമാണ് ജോർദാന്റേത്. പരിശീലകൻ ഹുസൈൻ അമ്മൂട്ട ആയിരുന്നു അന്നത്തെ പരിശീലകൻ. പിന്നീട് ഇദ്ദേഹം മാറി. മൊറോക്കോയുടെ മുൻ അന്താരാഷ്ട്ര താരം ജമാൽ സെല്ലാമിയാണ് ഇപ്പോൾ ടീമിനെ നയിക്കുന്നത്.
Jordan’s World Cup 2026 fixtures and group
16 June: Austria v Jordan – San Francisco Bay Area Stadium
22 June: Jordan v Algeria – San Francisco Bay Area Stadium
27 June: Jordan v Argentina – Dallas Stadium
അറ്റ്ലാന്റിക്കിൽ നിന്ന്: കാബോ വെർദെ
അറ്റ്ലാന്റിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ചെറിയ ദ്വീപുകളാണ് കാബോ വെർദെ. ഭൂവിസ്തീർണം വളരെ കുറവായ ഇവിടെ ജനസംഖ്യയോ ഏകദേശം അഞ്ച് ലക്ഷം മാത്രം.
വർഷങ്ങളായി ആഫ്രിക്കൻ ഫുട്ബോളിൽ ശ്രദ്ധേയമായിരുന്നു കാബോ വെർദെ. 1978ലാണ് ഇവരുടെ ഫുട്ബോൾ യാത്ര ആരംഭിക്കുന്നത്. സ്വദേശികളും വിവിധ രാജ്യങ്ങളിൽ വളർന്ന വംശജരും ഈ ടീമിന്റെ ഭാഗമാണിന്ന്.
യോഗ്യതാ മത്സര ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയാണ് ഇവർ ലോകകപ്പിലേക്ക് യോഗ്യത നേടിയത്. മുൻ ദേശീയ ടീം ക്യാപ്റ്റനും പ്രതിരോധ താരവുമായിരുന്ന ബുബിസ്റ്റയാണ് ഇവരുടെ ഇപ്പോഴത്തെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. കളിക്കാരനായിരുന്ന കാലത്ത് കാണാതെ പോയ ഉയരങ്ങൾ പരിശീലകനായി നയിച്ച് ഇദ്ദേഹം കൈവരിക്കുകയാണ്.
Cabo Verde’s World Cup 2026 fixtures and group
15 June: Spain v Cabo Verde – Atlanta Stadium
21 June: Uruguay v Cabo Verde – Miami Stadium
26 June: Cabo Verde v Saudi Arabia – Houston Stadium
പരിശ്രമവും അതിലൂടെ നേടിയ അർഹതയും വിജയവുമാണ് ലോകകപ്പ് യോഗ്യത. വലുപ്പച്ചെറുപ്പങ്ങളല്ല!
യോഗ്യതാ മത്സരങ്ങള്‍ ഇനിയും പുരോഗമിക്കവേ കൂടുതൽ അംഗങ്ങളും ഒപ്പം ചേരാം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: ഫുട്ബോളിന്റെ ആത്മാവ്, കിണ്ണം കാച്ചിയ പാട്ടുകളില്ലാതെ എന്ത് വേൾഡ് കപ്പ്? - Ivide LIVE
Pingback: ഏഷ്യൻ കോട്ട എട്ടായി ഉയർന്നിട്ടും ഇന്ത്യയ്ക്ക് ലോക കപ്പിൽ യോഗ്യതയില്ല | Why India Still Missed Out Despite More World Cup Spots for As
Pingback: Anonymous