പഴയകാല മൊബൈൽ ഫോണുകൾ നിങ്ങളുടെ കൈവശം ഉണ്ടോ? അതെല്ലാം സ്വർണഖനികളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പാഴ് വസ്തുക്കളുടെ കൂട്ടത്തിൽ തൂക്കി വിൽക്കാനാണ് പ്ലാൻ എങ്കിൽ മണ്ടത്തരം കാണിക്കരുത്. ഓരോ ഇലക്ട്രോണിക് ഉപകരണത്തിലും വലിയ അളവില്‍ ലോഹങ്ങള്‍ ഇല്ലെങ്കിലും ആധുനിക ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ ചെറിയ തരത്തില്‍ വിലയേറിയ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്.
‘അർബൻ മൈനിങ്’ എന്നാണ് ഇതിനെ വിദഗ്ധർ വിളിക്കുന്നത്. ഫോണുകളിൽ വൈദ്യുതി കടത്തിവിടുന്നതിനും തുരുമ്പ് എടുക്കാതിരിക്കുന്നതിനും സ്വര്‍ണം സാധാരണയായി ഉപയോഗിക്കുന്നുണ്ട്. ഇതിനെ വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് ‘അർബൻ മൈനിങ്’. ഭൂമിക്കടിയിൽ നിന്നും മാത്രമല്ല സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കുന്നതെന്നും ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഫോണുകളുൾപ്പടെയുള്ള ഡിവൈസുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നതാണ് ഇതിന്റെ പിന്നിൽ നടക്കുന്ന പ്രവൃത്തി.

യുഎൻഡിപി റിപ്പോർട്ട് പ്രകാരം, ഒരു ടൺ പഴയ സ്മാർട്ട് ഫോണുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സ്വർണം ഖനനം പ്രവൃത്തിയിലൂടെ ശേഖരിക്കുന്ന സ്വർണ അയിരിനെക്കാൾ 100 ഇരട്ടിയായിരിക്കുമെന്നാണ് പറയുന്നത്. റീസൈക്കിളിംങ് പ്രോസസിലൂടെയാണ് ഇതെല്ലാം പ്രധാനമായും വേർതിരിക്കുന്നത്.
വെല്ലുവിളികളും ഏറെ
യുഎന്‍ ഗ്ലോബല്‍ ഇ- വേസ്റ്റ് മോണിറ്റര്‍ 2024ലെ കണക്കുകൾ അനുസരിച്ച് 2022ല്‍ ലോകത്ത് 6.2 കോടി ടണ്‍ ഇ- മാലിന്യം ഉണ്ടായിരുന്നു. ഇതിൽ 22 ശതമാനം മാത്രമാണ് റീസൈക്ലിങിന് വിധേയമാക്കിയത്. വളരെ പതുക്കെയാണ് റീസൈക്ലിങ് നടക്കുന്നത്.

വലിച്ചെറിയുന്ന സ്വർണം
ഉപയോഗശേഷം എന്തും വലിച്ച് എറിയുന്ന സംസ്കാരമാണ് മലയാളിക്കുള്ളത്. ഇലക്ട്രോണിക്ക്സ് സാധനങ്ങളും സമാന അവസ്ഥയിലാണ്. മനുഷ്യരിൽ കടന്ന് കൂടിയ പുത്തൻ ഉപഭോഗ സംസ്കാരം യൂസ് ആൻഡ് ത്രോ എന്നുള്ള ബോധ്യത്തിലേക്കും എത്തിച്ചിട്ടുണ്ട്. ആക്രി സാധനങ്ങളായി ഇവയെല്ലാം കളയുന്ന രീതിയാണ് ഇന്നുള്ളത്. നമ്മൾ വേസ്റ്റ് ബിന്നിലേക്കും പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്ത ഇത്തരം സാധനങ്ങളിലെല്ലാം വൻതോതിൽ സ്വർണം അടങ്ങിയിട്ടുണ്ട്. ഉപയോഗശേഷം ഇവയെല്ലാം റീസൈക്ലിങിന് വിധേയമാക്കിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




