Women and internalized misogyny
198
Views

ഈ അടുത്ത് വളരെ അപകടകരമായ ഒരു കാര്യം കണ്ടു.  സിനിമ–സീരിയലിൽ ഒക്കെ അഭിനയിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീ… പേര് ഞാൻ പറയുന്നില്ല, പാപ്പരാസികളുടെ അടുത്തു പറയുകയാണ്,
“ആണുങ്ങൾക്കിപ്പോൾ ഇവിടെ ഒരു വിലയും ഇല്ല. പെണ്ണുങ്ങള്‍ക്കാണല്ലോ ഇപ്പോൾ വല്യ വില. അവരാളുകളെയൊക്കെ വളരെ മോശമായിട്ട് ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ… പെണ്ണുങ്ങളെ ഒരു പാഠം പഠിപ്പിക്കണം. ഞാനുണ്ട് നിങ്ങളുടെ കൂടെ”, എന്ന്.

എന്താദ് ? അതൊരു റേപ് ത്രെറ്റ് പോലെയൊക്കെയാണ് എനിക്കാ സമയത്ത് തോന്നിയത്. എന്തൊരു അപകടകരമായ സ്റ്റേറ്റ്‌മെന്റാണ് അവര്‍ പറഞ്ഞത്! 

അല്ലേ? എന്തുകൊണ്ടായിരിക്കും സ്ത്രീകളെപ്പറ്റി ഒരു സ്ത്രീക്കു തന്നെ അങ്ങനെ സംസാരിക്കാൻ പറ്റുന്നത്? ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ സ്വകാര്യതയെയോ അന്തസ്സിനെയോ മാനിക്കാതെ സംസാരിക്കുമ്പോൾ അതിനെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? അതിനെ ‘ഇന്റേണലൈസ്ഡ് മിസോജെനി‘ (Internalized Misogyny) എന്ന് പറയണം എന്നു വച്ചാൽ അന്തർലീനമായ സ്ത്രീവിരുദ്ധത. അതൊരു വല്ലാത്ത പ്രശ്നമാണ്. 

ഈ സമൂഹത്തിൽ എന്തുകൊണ്ടാണ് സ്ത്രീകൾ മറ്റു സ്ത്രീകളെ മനസ്സിലാക്കാത്തത്? അതിന്റെ മെയിൻ പ്രശ്നം ‘ഇന്റേണലൈസ്ഡ് പേട്രിയാർക്കി‘യാണ് (Internalized Patriarchy). എന്നുവച്ചാൽ ഒരു പിതൃമേധാവിത്വത്തിന്റെ സ്വാധീനം.

Internalised patriarchy, matriarchy, misogyny
In brief- internalised patriarchy, matriarchy, misogyny | AI Image Generator/Gemini

പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വളരുമ്പോൾ പുരുഷന്മാരുടെ പ്രീതി പിടിച്ചുപറ്റുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് സ്ത്രീകൾ വിശ്വസിക്കും. ഇതിനെ ‘പിക് മീ ഗേൾ‘ (Pick Me Girl) എന്നും പറയും. “എന്നെ തിരഞ്ഞെടുക്കൂ, പ്ലീസ്…” എന്ന സാധനം.

ഇതിൽ ‘ലാക്ക് ഓഫ് സിസ്റ്റം‘ (Lack of System) കൂടിയുണ്ട്. എന്നുവച്ചാൽ അനുകമ്പമില്ലായ്മ ആകുന്നുണ്ട്. സ്ത്രീകൾക്കിടയിലുള്ള ഐക്യത്തേക്കാൾ പുരുഷന്മാർക്കു മുൻപിൽ ഞാൻ വ്യത്യസ്തയാണെന്ന് കാണിക്കാനുള്ള ശ്രമം ചിലര്‍ നടത്താറുണ്ട്. അതിന്റെ ഭാഗമായിട്ട് ഇതിനെയൊക്കെ കാണേണ്ടതുള്ളൂ. പാപ്പരാസികൾ എന്ന നിലയിൽ പുരുഷന്മാർക്ക് ലഭിക്കുന്ന അധികാരത്തിനൊപ്പം നിൽക്കുന്നതാണ് സുരക്ഷിതം എന്ന് ആൾക്കാർ തെറ്റായിട്ട് ചിന്തിക്കുകയാണ്. ആ ചിന്തയിൽ നിന്നാണ് ‘ഞാൻ നിങ്ങളുടെ ആളാണുട്ടോ’, ‘ഞാൻ ആ പെണ്ണുങ്ങളുടെ ആളല്ല’ എന്നു പറയാൻ അവരെ പ്രേരിപ്പിക്കുന്നത്.

Pick me girl
In brief- Pick me girl | AI Image Generator/Gemini

അതിലൊക്കെ ഉപരിയായിട്ട് ബോധമില്ലായ്മ എന്നൊരു സാധനം കൂടിയുണ്ടല്ലോ. സ്ത്രീകളുടെ സ്വകാര്യതയ്ക്കു നേരെയുള്ള അതിക്രമങ്ങൾ അതെത്രത്തോളം ഗുരുതരമാണെന്ന് തിരിച്ചറിയാനുള്ള ഒരു പക്വതയില്ലായ്മയും ഇതിന്റെ പിന്നിലുണ്ടാവും.

മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും നയതന്ത്രജ്ഞയുമായ മഡലീൻ ആൽബ്രൈറ്റ് (Madeleine Albright) പറഞ്ഞൊരു കാര്യമാണിത്,

madeleine albright

നരകത്തിൽ സ്ത്രീകൾക്കായിട്ടൊരു പ്രത്യേക ഇടമുണ്ട്. എന്നു വച്ചാൽ, മറ്റു സ്ത്രീകളെ സഹായിക്കാത്ത സ്ത്രീകൾക്കായിട്ടാണ് ആ ഇടം.

1990-കളിൽ വനിതാ മാധ്യമപ്രവർത്തകരുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അവർ ഈ പ്രശസ്തമായ പ്രയോഗം നടത്തിയത്. പിന്നീട് 2006-ൽ ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിലും അവർ ഇത് ആവർത്തിച്ചു. മറ്റു സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാത്ത സ്ത്രീകൾക്ക് ചരിത്രത്തിൽ മോശമായ പ്രത്യേക സ്ഥാനമുണ്ടാകുക എന്നാണ് അവർ ഉദ്ദേശിച്ചത്.

അതിനെ വലിയൊരു ക്രൈം ആയിട്ടൊക്കെ അവര്‍ ഐഡന്റിഫൈ ചെയ്യുന്നത് കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞിട്ടുണ്ടാകുക. സ്ത്രീകൾക്കിടയിലെ വിദ്വേഷം എന്നു പറഞ്ഞു കഴിഞ്ഞാൽ അത് യഥാർഥത്തിൽ പുരുഷാധിപത്യം നൽകുന്നൊരു സമ്മാനമാണ്. സ്ത്രീകൾ പരസ്പരം പോരടിക്കുമ്പോൾ പുരുഷന്മാര്‍ സുരക്ഷിതരാണെന്നൊക്കെ പണ്ടു കാലത്തുള്ളവര്‍ പറഞ്ഞ ചില പുസ്തകങ്ങളിലെ ക്വോട്ടുകൾ ഒക്കെ കണ്ടിട്ടുണ്ട്. വിഭജനം അല്ല ഐക്യമാണ് പ്രധാനം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what is happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Love, Lust & Beyond · Swap Mode

All Comments

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading