‘മാന്ത്രികം മാന്ത്രികം മാന്ത്രികം
വാക്കുകൾ ചെയ്തികൾ യാന്ത്രികം’
ഗിരീഷ് എ.ഡി-നിവിന്‍ പോളി-മമിത ബൈജു കൂട്ടുക്കെട്ടിലൊരുങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് കണ്ടിറങ്ങിയവരുടെയെല്ലാം നാവിൽ ഈ വരികളായിരിക്കും. ഫാമിലി എന്റർടെയ്നർ ചിത്രമായി എത്തിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ‘ബികെയു‘വിനെ ഫാമിലി ഇല്ലാത്തവരും ഏറ്റെടുത്തു.
ജസ്റ്റിൻ എന്ന യുവാവിന്റെ ജീവിതം, കുടുംബം, സുഹൃത്തുക്കൾ എന്നീ സർക്കിളിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. മുണ്ടക്കയത്ത് നിന്ന് വീട് മാറി ജസ്റ്റിന്റെ വീടിന്റെ തൊട്ടപ്പുറത്ത് എത്തുന്ന ആഷ്‌ലിയുമായുള്ള സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമ. തന്നേക്കാൾ പത്ത് പന്ത്രണ്ട് വയസ്സ് കൂടുതലുള്ള നാട്ടിൽ കാറ്ററിങ്ങുമായി നടക്കുന്ന ജസ്റ്റിനെ ഇഷ്ടപ്പെടുന്നതും അവര്‍ക്കിടയിൽ രൂപപ്പെടുന്ന പുതിയ കെമിസ്ട്രിയുമാണ് പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുന്നത്.
യൂത്ത് ഓറിയന്റഡ് സിനിമയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. സിനിമയിലെ അഭിനേതാക്കള്‍ മുതൽ കഥയിൽ വരെ ആ യുവനിരയുടെ സാന്നിധ്യമുണ്ട്. നാട്ടിൽ ചുറ്റിപ്പറ്റി നിൽക്കുന്ന ജസ്റ്റിൻ ചേട്ടനും പരിവാരങ്ങളും ഒപ്പം ആഷ്‌ലിയുമാണ് നെടുംതൂണുകൾ. പ്രായക്കൂടുതലും തമാശക്കളിയും വിട്ടുമാറാതെ പിള്ളേരുടെ ഒപ്പം ചാടിത്തുള്ളി നടക്കുന്ന ജസ്റ്റിൻ കോർപറേറ്റ് ലോകത്തെ ഷിഫ്റ്റ് ടൈമുകളിൽ പ്രഷർ താങ്ങാനാകാതെ ജീവിതം തള്ളി നീക്കുന്ന കുറേ മനുഷ്യരെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. അവരെല്ലാം ആഗ്രഹിക്കുന്ന ജീവിതമാണ് ജസ്റ്റിൻ ചേട്ടായിയുടെ നാട്ടിലെ വൈബ്. സ്വന്തം വീട്ടിലെ കാര്യങ്ങളും നോക്കി കാറ്ററിങ്ങ് പോലെ സ്വന്തം പരിപാടിയും നോക്കി നാട്ടിലെ ആ വൈബ് കളം പിടിച്ച് നിൽക്കാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ?
ബികെയുവിന്റെ എന്റർടെയ്ന്മെന്റ് ഭാഗം മാറ്റി നിര്‍ത്തിയാല്‍ ഈ കാലത്ത് യുവജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ അഡ്രസ് ചെയ്യാനും സിനിമ ശ്രമിച്ചിട്ടുണ്ട്. ‘കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടാ ചരക്കായി നിൽക്കുന്നു’ എന്ന നാടൻ പ്രയോഗത്തിനും ‘അവര്‍ തമ്മിൽ പ്രായ വ്യത്യാസം കൂടുതലാ… കണ്ടാൽ അമ്മയും മകനും/അച്ഛനും മകളും പോലെ’ എന്ന് പറയുന്ന ആളുകള്‍ക്കും സിനിമ മറുപടി നൽകുന്നുണ്ട്. മക്കളെ വരച്ച വരയിൽ നിർത്തി അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ള ടൂൾ ആക്കി മാറ്റുന്ന പേരന്റ്സിനും സിനിമ വേഗം ക്ലിക്കാകും.
∙ മെന്റൽ ഹെൽത്ത്
മെന്റൽ ഹെൽത്ത് ഇഷ്യൂസിനെ അഡ്രസ് ചെയ്യാനോ കൃത്യമായ ട്രീറ്റ്മെന്റ് എടുക്കാനോ ശ്രമിക്കാത്ത ആളുകളുള്ള നാടാണ് ഈ സാക്ഷര കേരളം. ട്രോമയും ട്രിഗറിങ്ങ് ഇൻസിഡന്റ്സും കാരണം ജീവിതം കഷ്ടപ്പെട്ട് തള്ളി നീക്കുന്ന ധാരാളം ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. സിനിമയിൽ ജസ്റ്റിന്റെ (നിവിൻ പോളി) പഠനകാലത്തെ പ്രണയിനി മരിച്ച സംഭവമാണ് ട്രോമയിലേക്ക് തള്ളി വിടുന്നതും പ്രായക്കൂടുതലിലേക്ക് നയിക്കുന്നതും. ‘മൊറേലി സിസ്റ്റേഴ്സ് ഗ്യാങ്’ ആഷ്‌ലി(മമിത) യോട് ഇക്കാര്യം പറയുന്നുണ്ട്.
സിനിമയുടെ ഒടുവിൽ അയർലന്‍ഡിൽ നിന്നെത്തുന്ന ആഷ്‍ലി “നിന്നെ ഓർത്ത് ജീവിതം തള്ളി നീക്കിയത് എങ്ങനെയാണെന്ന് അറിയല്ല” എന്ന് പറയുന്നത് ഒറ്റപ്പെടലിന്റെയും ഉത്കണ്ഠയുടെയും റഫറൻസാണ്. മെന്റൽ ഹെൽത്ത് പ്രോബ്ലംസിനെ കുറച്ച് കൂടി മലയാളി ഓഡിയൻസിന് പരിചയപ്പെടുത്താനും അഡ്രസ് ചെയ്യാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
∙ ഏജ് ഗ്യാപ്
‘പ്രായമായാൽ പെണ്ണ് കിട്ടില്ല…’ മുപ്പത് പിന്നിട്ട കേരളത്തിലെ ചെറുപ്പക്കാർ നേരിടുന്ന കമന്റാണിത്. പ്രായമല്ല, സ്നേഹമാണ് വലുതെന്ന് സിനിമ പറയുന്നു. കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന ജസ്റ്റിന്റെ അപ്പന് അതേ നാണയത്തിലാണ് മറുപടി നൽകുന്നത്.
കല്യാണം കഴിക്കാതെയും ജീവിക്കാമെന്ന് നമ്മുടെ നാട്ടിലെ കുറേ മനുഷ്യർ പഠിക്കാനുണ്ട്. കല്യാണമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന മിഥ്യധാരണയാണ് അവരെ ഭരിക്കുന്നത്. പ്രായമായാലും സ്നേഹമുണ്ടേൽ സ്നേഹിക്കാനാളുണ്ടേൽ നടക്കേണ്ടത് നടക്കും. ആഷ്‍ലിയെ ജസ്റ്റിനുമായി കണക്ട് ചെയ്യിച്ചത് പ്രായമല്ല, സനേഹമാണ്. മുണ്ടക്കയത്തേക്കുള്ള കാർ യാത്ര സിനിമയ്ക്ക് നല്‍കുന്ന ഫീലാണ് അവരുടെ റൊമാന്‍സിനെ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നത്.
∙ ന്യൂ പേരന്റിങ് കൾച്ചർ
മക്കളെ സ്വന്തം ഇഷ്ടത്തിന് വിടാത്ത മാതാപിതാക്കള്‍ ഇന്നുമുണ്ട്. അവരുടെ താൽപര്യം, കുടുംബത്തിന്റെ അഭിമാനം ഒക്കെയാണ് അവര്‍ക്ക് മെയിൻ. മക്കള്‍ തകർന്ന് തരിപ്പണമായാലും കുടുംബത്തിന്റെ അഭിമാനം പോകരുത്. ഈ സാമ്പ്രദായിക രീതി മാറേണ്ട സമയം അതിക്രമിച്ചു. മക്കളെ കേൾക്കാനും അവരുടെ ഇഷ്ടങ്ങളറിയാനും ശ്രമിക്കുന്ന ‘ന്യു പേരന്റിങ് കൾച്ചർ’ വളർന്നു വരണം. വളർത്തി എന്നുള്ളത് ചൊൽപ്പടിക്ക് നിർത്താനുള്ള ആയുധമല്ല.
ഫാമിലി കൺസേൺസ് വേണ്ട എന്നല്ല പറയുന്നത്. മറിച്ച്, അവരെ സമ്മര്‍ദത്തിലാക്കാതെ ഒപ്പം നിൽക്കാൻ കഴിയണം. ആഷ്‌ലി ജസ്റ്റിനൊപ്പം പോകാതിരിക്കാൻ സിനിമയിൽ അമ്മ കണ്ടെത്തുന്നത് താന്‍ ജീവനൊടുക്കുമെന്ന ഭീഷണിയാണ്. എന്നാല്‍, അതിനെ അതിജീവിച്ചാണ് ആഷ്‌ലി തീരുമാനം എടുക്കുന്നത്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




